Monday, 27 December 2021

നക്ഷത്ര ദശാനാഥന്മാർ



അശ്വതി , മകം, മൂലം- കേതു
ഭരണി , പൂരം,  പൂരാടം -ശുക്രൻ
കാർത്തിക,ഉത്രം , ഉത്രാടം - ആദിത്യൻ
രോഹിണി, അത്തം ,തിരുവോണം- ചന്ദ്രൻ
മകയിരം , ചിത്തിര ,അവിട്ടം -ചൊവ്വ
തിരുവാതിര, ചോതി ,ചതയം- രാഹു
പുണർതം, വിശാഖം, പൂരുരുട്ടാതി-വ്യാഴം
പൂയം, അനിഴം, ഉത്രട്ടാതി -ശനി
ആയില്യം, തൃക്കേട്ട, രേവതി-ബുധൻ
അവരവരുടെ ജന്മനക്ഷത്ര  ദശാനാഥന്മാരെ ഉപാസിക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തിന് ഉത്തമമാകുന്നു.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Sunday, 26 December 2021

മാനവ സേവ

 
ആപത്തുവരുമ്പോൾ അറിഞ്ഞു സഹായിക്കുന്നവരാണ് യഥാർത്ഥ മിത്രങ്ങൾ.അവർക്ക് ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ
തടസ്സമായി വരില്ല.മാനവ സേവ
 മാധവ സേവ . 
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Saturday, 25 December 2021

ഈശ്വര കടാക്ഷം



അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്നവർ ഉണ്ട്. ഈശ്വര കടാക്ഷം എന്ന് മാത്രമേ ഇതിനുത്തരം ഉള്ളൂ. ധനം എപ്പോഴും നമ്മേ കാത്തുകൊള്ളണമെന്നില്ല. എന്നാൽ ഈശ്വരൻ കൈവിടില്ല എന്ന് ഉറച്ചു വിശ്വസിക്കുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Tuesday, 21 December 2021

ജീവിതവിജയം



ശുഭ ചിന്തകൾ മാത്രം വളർത്തുക.ഓരൊ നിമിഷവും ഈശ്വരനാമ സ്മരണ നിലനിർത്തുക.
ജീവിതവിജയം കൈയ്യെത്തിപ്പിടിക്കാൻ ഇതിലും ലളിതമായ സാധന വേറെയില്ല.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Saturday, 11 December 2021

ശനി പ്രീതി നേടാം


ജാതകാലുള്ള ശനി ദോഷവും ഗോചര വശാൽ ഉള്ള കണ്ടകശനി, ഏഴരശനിദോഷവും പഞ്ചാക്ഷരീ ജപ ഉപാസനയിലൂടെ പരിഹരിക്കാവുന്നതാണ്. ജപത്തിൽ ശ്രേഷ്ഠം ലിഖിത ജപമാണ്.
'ഓം നമ: ശിവായ' പഞ്ചാക്ഷരീമന്ത്രം108 തവണ ദിനംതോറും
ശരീര ശുദ്ധിയോടെയും മന:ശുദ്ധിയോടെയും
ലിഖിത ജപം ചെയ്താൽ ശനി പ്രീതി നേടാവുന്നതാണ്. ഉറച്ച വിശ്വാസം ഉത്തമ ഫലം ചെയ്യും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Tuesday, 30 November 2021

ഉറച്ച വിശ്വാസം


ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഉറച്ച വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കുക.
നിഷ്കളങ്കമായ പ്രാർത്ഥനകൾക്ക് സദ്ഫലം ഉണ്ടാകും. വിശ്വാസം ദൃഢമായിരിക്കണം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 12 November 2021

''എല്ലാം ശരിയാകും''



''എല്ലാം ശരിയാകും'' നമ്മുടെ മനസ്സിനോട് നിരന്തരം ഇതുതന്നെ പറയുക. ശുഭചിന്തകൾ ആവട്ടെ മനസ്സിന്റെ ആഹാരം. അങ്ങിനെയായാൽ എല്ലാ കാര്യങ്ങളും അനുകൂലമായി വരുന്നത് നമുക്ക് കാണാം. നന്മ ചെയ്യുക. നല്ല ചിന്തകൾ വളർത്തുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com