Friday, 31 August 2018
Wednesday, 29 August 2018
Friday, 24 August 2018
മഹാബലി
മഹാബലിയുടെ നാട് കേരളം.കള്ളവും ചതിയും കള്ളപ്പറകളുമില്ലാത്ത നാട്.
ഇവിടെ ഒരു ജാതി ഒരു മതം ഒരു ദൈവം.
വിദ്യയും വിനയവും ഉള്ളവരുടെ നാട്.
പാതാളത്തിലേക്ക് ശിരസ്സുകുനിച്ച ആ വിനയത്തെ സ്മരിക്കാം.
മഹാപ്രളയത്തെ അതിജീവിച്ച കേരളം.
ദുരിതക്കയങ്ങളിൽ നിന്നും ഉയിരെടുത്തവർ.
ഈ ഓണം അവർക്കൊപ്പം
കാലത്തിന്റ കണ്ണാടിയിൽ പ്രതിഫലിക്കുന്ന കാഴ്ചകൾ മാറിക്കൊണ്ടിരിക്കും.
മാറാത്തത് കണ്ണാടി മാത്രം.
ആശംസകൾ...
അമ്മ
അമ്മ മക്കളേ ശാസിക്കുന്നതും അടിക്കുന്നതും മക്കളോടു സ്നഹമില്ലാഞ്ഞിട്ടല്ല മറിച്ച് അവരുടെ നന്മ ആഗ്രഹിച്ചാണ്.
പ്രകൃതിയാംഅമ്മയുടെ ചെറുശാസനകളേയും അടികളേയും മക്കളായ നാമടങ്ങുന്ന ജീവജാലങ്ങൾ
നല്ല അർത്ഥത്തിൽ ഉൾക്കൊണ്ട്
പ്രകൃതിക്കനുസരിച്ച് പ്രകൃതിയെ സ്നേഹിച്ച്ജീവിക്കാൻ പഠിക്കണം
നമുക്ക് കൈകോർക്കാം
Tuesday, 21 August 2018
Monday, 20 August 2018
കടലമ്മയുടെ മക്കൾ
കടലമ്മയുടെ മക്കളുടെ മനക്കരുത്തും കൈക്കരുത്തും കേരഭൂമിക്ക് കൈത്താങ്ങായി.പതിനായിരങ്ങളുടെ പിടഞ്ഞ പ്രാണനെ കരക്കടുപ്പിച്ച ഈ വീരമക്കളെ മറക്കില്ല സൂര്യനുള്ള കാലം വരെ
ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചതാണവർ
ഈ ഓണം അവർക്കായി സമർപ്പിക്കാം.
നന്മയുടെ സ്നേഹത്തിന്റെ ഒത്തൊരുമയുടെ
പുതിയൊരോണമാവട്ടെ നമ്മുടേത്.
ഉള്ളത് പകുത്ത് നൽകാം .ആഗ്രഹങ്ങൾ കുറക്കാം പരസ്പരം കൈകോർക്കാം...
Sunday, 19 August 2018
സർക്കാരിനൊപ്പം
അരുണകിരണങ്ങൾ
അത്ഭുതം തീർക്കട്ടെ
ആശയറ്റവർക്കുശിരേകട്ടെ.
ആഗ്രഹങ്ങൾക്കറുതിയിടാം.
അണ്ണാരക്കണ്ണനും തന്നാലായത്
അന്നമേകാം പ്രാണൻ കാക്കാം
അണിചേരൂ ആശ്വസിപ്പിക്കൂ
Saturday, 18 August 2018
പ്രണാമം
നേരിന്റെ നന്മയുടെ നൽസ്നേഹത്തിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്തിയ അച്ഛന്റെ ഓർമ്മദിനത്തിൽ
ആ പാദപദ്മങ്ങളിൽ പ്രണാമം ...
Thursday, 16 August 2018
കൈകോർക്കാം
പണം നഷ്ടപ്പെട്ടാൽ വീണ്ടും നേടാം
സുഹൃത്തിനെ നഷ്ടപ്പെട്ടാൽ പുതിയ സൗഹൃദം തേടാം
ഭാര്യയെ നഷ്ടപ്പെട്ടാൽ പുനർ വിവാഹമാവാം
ജീവൻ നഷ്ടപ്പെട്ടാൽ അതിന് പകരമില്ല..
ജീവൻ രക്ഷിക്കാൻ നമുക്ക് കൈകോർക്കാം
Wednesday, 15 August 2018
പ്രകൃതി
സൂര്യനേയും ചന്ദ്രനേയും ത്രിസന്ധ്യയും മറ്റു പ്രകൃതി ശക്തികളേയും പണ്ടുള്ളവർ ആരാധിച്ചിരുന്നതായി പറയപ്പെടുന്നു.
പ്രകൃതിക്ക് ജാതിയില്ല മതമില്ല വർണ്ണ വർഗ്ഗ വ്യത്യാസമില്ല വലിപ്പ ചെറുപ്പങ്ങളില്ല.
ഭൂമിയിലെ ഓരോ ജീവിവർഗ്ഗങ്ങൾക്കും സസ്യലതാദികൾക്കും പ്രകൃതി ഒരുപോലാണ്.
പ്രകൃതിയെ നാം അറിയണം സ്നേഹിക്കണം..
നൽകുക നേടുക സ്നേഹം
അങ്ങിനെയാണ്.
പ്രളയ മുക്തിക്കായ് പ്രകൃതി ശക്തിയോടു പ്രാർത്ഥിക്കാം
Tuesday, 14 August 2018
ആശംസകൾ
മനസ്സിനെ മായയിൽ നിന്നും സ്വതന്ത്രമാക്കണം.മായ സർവ്വനാശം
വരുത്താൻ ശക്തിയുള്ളതാണ്.
അന്യരിൽ കുറ്റം കണ്ടെത്താതെ ആത്മപരിശോധനയ്ക്കുള്ള
സന്ദർഭമാവട്ടെ ഈ സ്വാതന്ത്ര്യദിനം
ആശംസകൾ ....
Monday, 13 August 2018
സ്വാതന്ത്ര്യം
ഒന്നു ശ്രദ്ധിച്ചു നിരീക്ഷിക്കൂ...
നാം ചില മോശം ശീലങ്ങളുടെ അടിമത്തത്തിലാണ്.
അറിയാം നമുക്കത് ..
ഒരു സ്വാതന്ത്ര്യ സമരം അനിവാര്യമാണ്.
കാരണം ഈ മോശം ശീലം ഒരു വ്യക്തി എന്ന നിലയിൽ നമ്മുടെ ആരോഗ്യത്തിനും കുടുംബത്തിനും സമൂഹത്തിനും
ദുരന്ത മുണ്ടാക്കിയേക്കാം.
ഈ ശീലങ്ങൾ ഓരോരുത്തരിലും പലതാണ്.
ഇവയിൽ നിന്നും നാം സ്വാതന്ത്ര്യം നേടിയേ തീരൂ....
Thursday, 9 August 2018
വെള്ളം പാനി വാട്ടർ (H2O)
വെള്ളം പാനി വാട്ടർ (H2O)
------------------------------------------
ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല ഭാഷയില്ല
സമ്പന്നനില്ല ദരിദ്രനില്ല പണ്ഡിതനില്ല പാമരനില്ല വെള്ളം കൂടിയേ തീരൂ...ജീവൻ നിലനിർത്താൻ...
അമൃതജലം...
കൃത്രിമമായി മഴ പെയ്യിക്കാൻ ശ്രമിച്ചവരേറെ.
പുരാണങ്ങളിൽ പ്രത്യേക യാഗങ്ങൾ നടത്തിയതായി പറയപ്പെടുന്നു.
ഈ ജീവജലത്തിൽ പ്രളയവും അന്തർലീനമാണ്.സ്ഥിതിയും സംഹാരവും
ജലത്തിലുണ്ട്.സൂക്ഷിക്കുക...
മലിനമാക്കാതിരിക്കുക...സംരക്ഷിക്കുക
ഓരോതുള്ളിയും അതിശക്തമാണ്
അമൂല്യമാണ്...
Wednesday, 8 August 2018
ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്രം
1193 കർക്കിടകം 20 ഞായർ
ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്രം (ഹനുമാരമ്പലം)
--------------------------------------------------------
രാമയണപാരായണത്താൽ മുഖരിതമായ അന്തരീക്ഷം ഭക്തജനസാന്ദ്രം.തിരുമുറ്റത്ത് പദമൂന്നിയപ്പോൾ ഒരു ദിവ്യചൈതന്യം ആപാദചൂഢം സന്നിവേശിച്ചു.പ്രധാന ദേവൻ ശ്രീരാമ സ്വാമിയാണെങ്കിലും ഹനുമാരമ്പലം എന്നു ഭക്തന്മരാൽ പ്രകീർത്തിക്കപ്പെടുന്ന ഉത്തരകേരളത്തിലെ
ഏറെ പ്രശസ്തമായ ഈ ക്ഷേത്രം പയ്യന്നൂരിനും പഴയങ്ങാടിക്കുമിടയിൽ ചെറുതാഴത്ത് സ്ഥിതിചെയ്യുന്നു.ഇവിടത്തെ അവൽ നൈവേദ്യം ഏറെ പ്രസിദ്ധമാണ്.കർക്കിടകത്തിലെ ഈ ക്ഷേത്ര ദർശനം നാലമ്പല ദർശന പുണ്യം നല്കുന്നു.മഹത്തായ ഒരു സംസ്കാരത്തിന്റെ മുദ്രയുമായി നിലകൊള്ളുന്ന ഈ ക്ഷേത്ര സന്നിധിയിൽ ശിരസ്സു നമിക്കാം ദർശന പുണ്യം നേടാം
Tuesday, 7 August 2018
നറുമൊഴി
സ്നേഹപൂർവ്വം പെരുമാറിയാൽ നല്ല സുഹൃത്തുക്കളെ നേടാം
സത്യം പറഞ്ഞാൽ ശാന്തി നേടാം
അവനവനെ ശ്രദ്ധിച്ചാൽ ആപത്തൊഴിവാക്കാം
നല്ലതു പറയാം നല്ലതു നേടാം.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം