Monday, 22 June 2020

നല്ല ശീലങ്ങൾ

നല്ല ശീലങ്ങൾ നിലനിർത്തുക എന്നത് ജീവിത വ്രതമായി കരുതുക.ദുശ്ശീലങ്ങൾ നമ്മെ പ്രലോഭിപ്പിക്കും.ഒന്നു കരുതിയിരുന്നില്ലെംകിൽ
അവ നമ്മെ ആക്രമിച്ച് കീഴ്പ്പെടുത്തും.നാമ ജപമാകുന്ന ആയുധത്താൽ ദുശ്ശീലങ്ങളെ
നമ്മുക്ക് അരിഞ്ഞു വീഴ്ത്താം.ജീവിത വിജയം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 13 June 2020

ചൊട്ടയിലെ ശീലം ചുടലവരെ


ഗുരുത്വം ശീലിക്കണം.വ്യക്തികളുടെ ഉയർച്ചയ്ക്ക് ഗുരുത്വം അനിവാര്യമാണ്.
'കുരുത്തം കെട്ടവൻ' നന്നാകില്ല ..എന്ന
നാടൻ ചൊല്ല് ശരിയാണ്.മാതാപിതാക്കളെയും ഗുരുജനങ്ങളേയും ബഹുമാനിക്കാത്തവർ എങ്ങിനെ നന്നാകാനാണ്.മറ്റുള്ളവരെ ബഹുമാനിക്കുക ബഹുമാനം പിടിച്ചു പറ്റുക.
പുതുതലമുറയെ ഗുരുത്വമുള്ളവരാക്കി വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.
നാം മാതൃകയാവുക.''ചൊട്ടയിലെ ശീലം
ചുടലവരെ''.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 10 June 2020

ഒരു നിമിഷം പോലും അലസത വേണ്ട

കാറും കോളും പേമാരിയും...പ്രകൃതി ഋതുഭേതങ്ങൾക്കനുസരിച്ച് നീങ്ങുകയാണ്.
ജാഗ്രത പുലർത്തേണ്ടത് നാമാണ്.ഒരു നിമിഷം പോലും അലസരാകരുത്.വളർത്തിയെടുത്ത നല്ല ആരോഗ്യ ശിലങ്ങൾ കൈവിട്ടു പോകരുത്.വ്യക്തി സാധന തുടരുക.നാമജപം ജീവിതത്തിന്റെ ഭാഗമാക്കുക.പ്രപഞ്ച ശക്തി തുണയായി നമുക്കൊപ്പമുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 5 June 2020

പ്രതിജ്ഞ ചെയ്യാം

പ്രകൃതീശ്വരിയെ ഉള്ളറിഞ്ഞ് പ്രാർത്ഥിക്കുക
കാറുംകോളും അടങ്ങാൻ.പ്രകൃതി കനിഞ്ഞാൽ എല്ലാം നേരെയാകും മിഥുന കർക്കിടക മാസങ്ങളിൽ നാം തികഞ്ഞ ജാഗ്രത പുലർത്തണം.കുട്ടികളുടേയും പ്രയമായവരുടേയും ആരോഗ്യകാര്യത്തിൽ തികഞ്ഞ ശ്രദ്ധ പതിപ്പിക്കണം.നല്ല ആഹാര കഴിച്ച് ശരീരത്തേയും നാമ ജപത്താൽ മനസ്സിനേയും ശക്തിപ്പെടുത്തുക.പരിസര ശുചീകരണം, വ്യക്തി ശുചിത്വം ഇവ അണുകിട വിട്ടുവീഴ്ചയില്ലാതെ ചെയ്യണം .ചിങ്ങത്തിൽ
പ്രകൃതി അനുകൂലമാകും.ആശംക വേണ്ട നാം അതിജീവിക്കും.ഇന്ന് പരിസ്ഥിതി ദിനത്തിൽ
പ്രകൃതിയെ അറിഞ്ഞു ജീവിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
STAY SAFE @ HOME

Tuesday, 2 June 2020

ഐ-ഐക്യം

(സ്വരാക്ഷരപ്പാട്ട്)
ഐക്യമതു വേണം നമ്മൾ തമ്മിൽ
ഐശ്വര്യമെന്നാൽ വരുമത് നിർണ്ണയം
ഐതിഹ്യം കേട്ടു പഠിക്കണം നാമെല്ലാം
ഐന്ദ്രിയശക്തിയിൽ വിശ്വസിച്ചീടണം

-പ്രശാന്ത് കണ്ണോം -
Stay safe @ home

Monday, 1 June 2020

ഏ-ഏഷണി

(സ്വരാക്ഷരപ്പാട്ട് )
ഏഷണി പറയരുതാരും തമ്മിൽ
ഏറ്റമനർത്ഥം കലഹം പാരിൽ
ഏവരുമൊന്നായൊരു മനമോടെ
ഏറെ സ്നേഹം പകരുക മണ്ണിൽ.

-പ്രശാന്ത് കണ്ണോം -
Stay safe @ home


എ- എന്റെ(സ്വരാക്ഷരപ്പാട്ട് )

എന്റെയെന്ന ഭാവം വേണ്ടയിന്നീ മണ്ണിൽ 
എന്നുള്ളിലുള്ളതെല്ലാമീശൻ തന്റേതല്ലോ
എന്തിനീ വിരോധമിന്നീ കോപഭാവമെല്ലാം
എണ്ണിയെണ്ണിയിന്നീ മണ്ണിൽ വിട്ടൊഴിയാം

-പ്രശാന്ത് കണ്ണോം -
Stay safe @ home