Friday, 31 July 2020

സ്നേഹിക്കാം അനുസരിക്കാം.

ഒരു രാവിന് ഒരു പകൽ ഒരു കയറ്റത്തിന് ഒരിറക്കം ദു:ഖത്തിന് ഒരു സുഖം.പ്രകൃതിയുടെ താളമാണത്.നാം ഇന്നനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഒരറുതിയുറപ്പ്.ക്ഷമയോടെ പ്രകൃതിക്കൊപ്പം നീങ്ങാം.ജാഗ്രതയോടെ മുന്നേറാം ആശ്വാസത്തിന്റെ തീരമണയാൻ
ഇത്തിരി കാത്തിരിപ്പ് മാത്രം മതി.മറ നീക്കി ജീവവായുവിനെ ഉള്ളറിഞ്ഞു സ്വീകരിക്കാൻ നമുക്ക് ഒരുമയോടെ നീങ്ങാം പരസ്പരം സ്നേഹിക്കാം അനുസരിക്കാം.
ആത്മവിശ്വാസം  നമ്മെ നയിക്കട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 30 July 2020

നിസ്സാരത അംഗീകരിക്കുക.

ഈശ്വര സംകൽപത്തിനു മുന്നിൽ നാം എത്ര നിസ്സാരർ.ഒരു നിമിഷം മതി എല്ലാം  തകർത്തെറിയാനും ഉന്നതങ്ങളിലേക്ക് എടുത്തുയർത്താനും. പരിപൂർണ്ണ ശരണാഗതി മാത്രമാണ് നമുക്ക് മുന്നിലുള്ളത്.അവിടുത്തെ ഇച്ഛ നടക്കട്ടെ എന്ന ഭാവത്തിൽ ആ പാദത്തിൽ സ്വയം സമർപ്പിക്കുക.
അഹംകാരത്തിന്റെ പത്തി മടക്കുക.നമ്മുടെ നിസ്സാരത അംഗീകരിക്കുക.
വിജയം സുനിശ്ചിതം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Tuesday, 28 July 2020

മനം ശുദ്ധമാക്കാം

നാം ഒന്ന് ആഗ്രഹിക്കുന്നു ഈശ്വരൻ അർഹമായത് നൽകുന്നു.സുഖമായാലും ദു:ഖമായാലും ഈശ്വരേച്ഛ നടക്കുന്നു .
ഈശ്വര പ്രഭാവം കടന്നു പോകാനുള്ള നല്ല ചാലകമായി നമ്മെ മാറ്റുക.ഇരുമ്പു കമ്പിയിലെ തുരുമ്പ് രാകി കളഞ്ഞു ശുദ്ധമാക്കും പോലെ
നമ്മിലെ മനോമാലിന്യമാകുന്ന തുരുമ്പ് നാമജപം കൊണ്ട് രാകി കളയാം. മനം ശുദ്ധമായാൽ നാം ഈശ്വരനുമായി താദാത്മ്യം
പ്രാപിക്കും.നമ്മിലുടെ ലോകനന്മയും നടപ്പിലാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Tuesday, 21 July 2020

ക്രിയായോഗ

സാധനകളിൽ നിത്യേന പരിശീലിക്കേണ്ട ഒന്നാണ് യോഗ.മറ്റു വ്യായാമങ്ങൾ ശാരീരികവും ഭൗതീകവുമായ നേട്ടങ്ങൾ മാത്രം തരുമ്പോൾ മാനസീക ആരോഗ്യവും ആത്മീയപുരോഗതിയും യോഗ നൽകുന്നു.
അത് ആത്യന്തികമായ പരമാനന്ദത്തിലേക്കും
ജീവിത വിജയത്തിലേക്കും നയിക്കും.
ക്രിയായോഗ തന്നെ പരിശീലിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Tuesday, 7 July 2020

സമയക്രമം

ജീവിതത്തിൽ നാം എല്ലാ കർമ്മങ്ങൾക്കും സമയക്രമം പാലിക്കണം.ഉറങ്ങാനും ഉണരാനും
നിത്യകർമ്മങ്ങൾക്കും പ്രാർത്ഥനയ്ക്കും ആഹാരം കഴിക്കാനും തുടങ്ങി എല്ലാം ചിട്ടയോടെ സമയക്രമത്തിൽ നിത്യവും ശീലിക്കുക.നമ്മുടെ ജീവിതത്തിന് അടുക്കും ചിട്ടയും വരുത്താൻ നാം തന്നെ ശ്രമിക്കണം.
അച്ചടക്കം ജീവിത വിജയം നേടിത്തരും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 2 July 2020

മന:ശുദ്ധി

പുഞ്ചിരി ഹൃദയത്തിൽ നിന്നുമുണ്ടാകണം.
അകവും പുറവും ഒരു പോലെ പരിശുദ്ധമാകണം.അഭിനയിച്ച് ആളുകളെ തൽക്കാലം തൃപ്തിപ്പടുത്താം.എന്നാൽ ഈശ്വരൻ നമ്മുടെ അന്തകരണ ശുദ്ധിയാണ് വിലയിരുത്തുന്നത്.നന്മയില്ലാത്ത ആത്മാർത്ഥ സ്നേഹമില്ലാത്ത എല്ലാ പ്രവൃത്തികളും വിഫലമാകും.മന:ശുദ്ധി ഉണ്ടായാൽ ഈശ്വരൻ നമുക്കൊപ്പമുണ്ടാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com