Wednesday, 30 September 2020

സംസാരം



അവശ്യമായ കാര്യങ്ങൾ മാത്രം ശാന്തമായി സംസാരിച്ചു ശീലിക്കണം.അനാവശ്യ ഭാഷണം അപകടം ചെയ്യും.വാക്ക് വ്യക്തിത്വം വെളിപ്പെടുത്തും.പരുഷമായി സംസാരിക്കരുത്.
വാക്കിലൂടെ സൗഹൃദം ഊട്ടിയുറപ്പിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 29 September 2020

നല്ല സൗഹൃദം



വെറുപ്പ് ആത്മ നാശത്തിനു കാരണമാകും.
ആരെയും വെറുക്കാതിരിക്കുക.അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളും നല്ലതിനു വേണ്ടി മാത്രമാവണം.നല്ല സൗഹൃദം മാത്രം വളർത്തുക.ദുർജ്ജനങ്ങളിൽ നിന്നും മാറി നിൽക്കുക.ആത്മ നിയന്ത്രണം പാലിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 26 September 2020

മനസ്സിനെ നിയന്ത്രിക്കാം


മനസ്സിന്റെ നിയന്ത്രണം സാധ്യമായാൽ ആ വ്യക്തി ഇച്ഛിക്കുന്നത് സംഭവിച്ചു തുടങ്ങും
നമ്മെ മാറ്റി മറിക്കുന്നത് മനസ്സാണ് എന്നറിയുക. സ്വർഗ്ഗവും നരകവും സൃഷ്ടിക്കാൻ മനസ്സിനു കഴിയും.നിരന്തര സാധനയിലൂടെ മനസ്സിനെ ശക്തിപ്പെടുത്താം.
ജപം,ദാനം കലിയുഗത്തിലെ സാധന ഇത് രണ്ടുമാണ്.ഒപ്പം സഹജീവികളോടുള്ള നിഷ്കളംക പ്രേമവും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

മനസ്സിനെ നിയന്ത്രിക്കാം


മനസ്സിന്റെ നിയന്ത്രണം സാധ്യമായാൽ ആ വ്യക്തി ഇച്ഛിക്കുന്നത് സംഭവിച്ചു തുടങ്ങും
നമ്മെ മാറ്റി മറിക്കുന്നത് മനസ്സാണ് എന്നറിയുകസ്വർഗ്ഗവും നരകവും സൃഷ്ടിക്കാൻ മനസ്സിനു കഴിയും.നിരന്തര സാധനയിലൂടെ മനസ്സിനെ ശക്തിപ്പെടുത്താം.
ജപം,ദാനം കലിയുഗത്തിലെ സാധന ഇത് രണ്ടുമാണ്.ഒപ്പം സഹജീവികളോടുള്ള നിഷ്കളംക പ്രേമവും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 25 September 2020

ആഹാര ശുദ്ധി



ആഹാര ശുദ്ധി പ്രധാനമെന്നറിയുക,ശാരീരികാരോഗ്യവും മാനസീകാരോഗ്യവും നൽകുന്നതാവണം നമ്മുടെ ആഹാരം.അമിതാഹാരം അപകടം.
ആഹാര നിയന്ത്രണം ജീവിതത്തിന്റെ ഭാഗമാക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 24 September 2020


ഉപേക്ഷിച്ച ദു:ശ്ശീലങ്ങൾ വീണ്ടും തുടങ്ങാൻ അവസരമുണ്ടാക്കരുത്.അതു നമ്മുടെ ജീവിതത്തെ താറുമാറാക്കും.ആത്മ നിയന്ത്രണം നമ്മെ ജീവിത വിജയത്തിലേക്ക് നയിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 23 September 2020

ശുഭ ചിന്തകൾ



ശുഭ ചിന്തകൾ കൊണ്ട് മനസ്സു നിറക്കുക.
സൗഭാഗ്യങ്ങൾ ഒന്നായ് നമ്മെ തേടി വരും.
മനസ്സിന്റെ നല്ല സംകൽപ്പങ്ങൾ ജീവിതത്തെ
ഐശ്വര്യ പൂർണ്ണമാക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 21 September 2020

രണ്ടു വട്ടം ആലോചിക്കണം



ഒരു പ്രവൃത്തി ചെയ്യുന്നതിനു മുന്നെ രണ്ടു വട്ടം
ആലോചിക്കണം.ഉദ്ദേശ ശുദ്ധിയുള്ള പ്രവൃത്തികൾ മാത്രം ഏറ്റെടുക്കുക.മനസ്സാക്ഷിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യരുത്.നന്മ ചെയ്യാൻ കഴിഞ്ഞില്ലേലും തിന്മ ചെയ്യാതിരിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 19 September 2020

മനസ്സോടു പറയാം


എനിക്ക് ആരോടും വെറുപ്പില്ല ഞാൻ ദേഷ്യപ്പെടില്ല എന്റെ മനസ്സ് നിഷ്കളംകമാണ്
ഹൃദയം പരിശുദ്ധമാണ് ഞാൻ സദാ ഈശ്വര സ്മരണ നില നിർത്തും ഈ വാക്കുകൾ നമ്മുടെ ബോധ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക.മാറ്റം അനുഭവിച്ചറിയാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 18 September 2020

ആഗ്രഹങ്ങൾ നിയന്ത്രിക്കാം .



മനസ്സിനെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ നമുക്ക് ശാന്തിയും സമാധാനവും കൈവരും.
അതിനായി ആഗ്രഹങ്ങൾ നിയന്ത്രിക്കുക .
ആഗ്രഹങ്ങൾ ദു:ഖം തരുന്നു.സദാ ഉള്ളതിൽ സംതൃപ്തി കണ്ടത്തുക.
അത് ആനന്ദത്തിലേക്ക് നയിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 17 September 2020



നാം വർഷങ്ങളായി പാലിച്ചുവരുന്ന നല്ല ശീലങ്ങളും സാധനകളും താറുമാറാകാൻ ഒരു നിമിഷത്തെ അശ്രദ്ധ മതി.പറ്റിയ പിഴവുകൾ പരിഹരിച്ച് മുന്നോട്ടു കുതിക്കുക തന്നെ വേണം.എംകിലെ ജീവിത വിജയം നേടാനാകൂ.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 16 September 2020

ഞാൻ പൂർണ്ണ ആരോഗ്യവാനാണ്



ഞാൻ പൂർണ്ണ ആരോഗ്യവാനാണ്.ഒരു രോഗവും എന്നെ ബാധിക്കില്ല. ഞാൻ പൂർണ്ണ സന്തോഷവാനാണ്.ഞാൻ ഉള്ളതിൽ തൃപ്തനാണ്.ഇത്തരം വാക്കുകൾ നമ്മുടെ മനസ്സിനെ  നിരന്തരം പറഞ്ഞ് ബോധിപ്പിച്ചു കൊണ്ടിരിക്കുക. നാം അങ്ങിനെയായി മാറുന്നത് നമുക്ക് തന്നെ അനുഭവിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 14 September 2020

മനസ്സ്






നമ്മുടെ തൊടിയിലെ കളകൾ പറിച്ചു നീക്കിയില്ലേൽ അവ തൊടിമുഴുവൻ നിറഞ്ഞ്
കാടുപിടിച്ചു കിടക്കും.അതു പോലെയാണ് മനസ്സും മനോമാലിന്യങ്ങൾ ഇടക്കിടെ നീക്കി ശുദ്ധീകരിച്ചില്ലേൽ നല്ല മനസ്സും നാശകോശമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

ജീവിത വിജയം



മനസ്സിനെ മോശമായി സ്വാധീനിക്കുന്ന വിഷയങ്ങളിൽ നിന്നും നിർബ്ന്ധ ബുദ്ധിയോടെ മാറിനിൽക്കുക.
ഉടനെ നല്ല ചിന്തകളിലേക്കു മനസ്സിനെ
വഴിതിരിച്ചു വിടുക.ജീവിത വിജയം നേടാൻ
ഇതല്ലാതെ മാർഗ്ഗമില്ല.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 12 September 2020

പരിശീലനം



ജീവിതത്തിൽ ചിലകാര്യങ്ങൾ സംഭവിക്കുന്നത് നമ്മുടെ നല്ലതിനു വേണ്ടിയാണ് എന്ന ശുഭചിന്ത ഉണ്ടായാൽ മനസ്സിനെ ശാന്തമാക്കാൻ നമുക്കാകും.എല്ലാം നമ്മുടെ അർഹതയ്ക്കനുസരിച്ചു ലഭിക്കുന്നു.
പരിശീലനം ഒരു വ്യക്തിയെ മാറ്റിമറിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 10 September 2020

സത്യം മറ നീക്കി പുറത്തുവരും.

സത്യം മറ നീക്കി പുറത്തുവരും.
നമ്മുടെ ഓരോ നിമിഷവും പ്രപഞ്ച ശക്തിയുടെ ക്യാമറയിൽ പതിയുന്നു എന്നറിയുക.അതിനാൽ മനസ്സാക്ഷിയെ വഞ്ചിക്കുക അസാധ്യം.സത്യവും ധർമ്മവും കാത്താൽ ശാന്തിയും സമാധാനവും പിറകെവരും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Sunday, 6 September 2020

നേട്ടങ്ങളിൽ അമിത ആഹ്ളാദമോ നഷ്ടങ്ങളിൽ അതി ദു:ഖമോ വേണ്ട.

ചില വ്യക്തികളുടെ സാമീപ്യത്തിൽ നാം ഏറെ,സന്തോഷിക്കും.ഇവർ അകലുമ്പോൾ നാം അതിലേറെ ദു:ഖിക്കും.യഥാർത്ഥ സ്നേഹമാണെംകിൽ ഇത് സംഭവിക്കും.
ഇത്തരം സാഹചര്യങ്ങളെ അതി ജീവിക്കാൻ
നാം ശീലിക്കണം.നേട്ടങ്ങളിൽ അമിത ആഹ്ളാദമോ നഷ്ടങ്ങളിൽ അതി ദു:ഖമോ വേണ്ട.നല്ല ചിന്തകൾക്ക് സദ്ഫലമുണ്ടാകും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 3 September 2020

പുതിയ പാഠങ്ങൾ


ജീവിതകാലം മുഴുവനും ഒരു വിദ്യാർത്ഥിയുടെ ഭാവത്തോടെ ചിലവഴിക്കുക.കാരണം ഓരോ നിമിഷവും പുതിയ പുതിയ പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്.ജീവിതവിജയം നേടാനുള്ള ഏറ്റവും എളുപ്പമാർഗ്ഗവുമിതാണ്.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Tuesday, 1 September 2020

ആഗ്രഹിച്ചതെല്ലാം നടക്കാറില്ല.

ആഗ്രഹിച്ചതെല്ലാം നടക്കാറില്ല. അതിനാൽ ആഗ്രഹങ്ങളുടെ പിറകേയുള്ള പോക്ക് നിരാശയും ദുഃഖവും നൽകുന്നു. എന്നാൽ നമുക്കൊരു ലക്ഷ്യം ഉണ്ടാകണം.അതിനായി പരിശ്രമിക്കുകയും വേണം.പരിശ്രമം വിജയമേകും.ഒരു ശ്രമവുമില്ലാതെ ഒന്നും നേടാനാവില്ല.സേവന മനോഭാവവും കർമ്മോത്സുകതയും നമ്മെ നയിക്കട്ടെ.
ജാതിമത ചിന്തകളില്ലാതെ പരസ്പരം സ്നേഹപൂർവ്വം ഒരുമയോടെ വർത്തിക്കാം.
ശ്രീ നാരാണഗുരു ജയന്തി ആശംസകൾ .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com