Saturday, 30 April 2022

സ്നേഹം



സ്നേഹത്തിന് കീഴടക്കാൻ കഴിയാത്തതായി ഈ ലോകത്ത് ഒന്നുമില്ല കാരണം സ്നേഹമാണ് ഈശ്വരൻ. ഈശ്വരനാമം മുറുകെ പിടിക്കുക സഹജീവികളെ ആത്മാർത്ഥമായി സ്നേഹിക്കുക. ഈശ്വരൻ നമ്മിലൂടെ പ്രവർത്തിക്കുന്നത് നാമറിയും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 27 April 2022

ആത്മപരിശോധന



നാം ആത്മപരിശോധനയ്ക്ക് തയ്യാറാകണം. നമ്മുടെ തെറ്റുകുറ്റങ്ങൾ ആദ്യം പരിഹരിക്കണം. നാം നന്നായാൽ നമ്മുടെ കുടുംബം നന്നാവും. നന്മ ചെയ്താൽ ജീവിതവിജയം നമുക്കൊപ്പമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Saturday, 23 April 2022

ജപശക്തി



അന്ത്യവേളയിൽ ധനവും അധികാരവും കീർത്തിയും നമ്മെ കാക്കില്ല. ഈശ്വരനാമം ഭജിക്കുക മാത്രമാണ് ഏക ആശ്രയം. അവരവർക്ക് ഉറച്ച വിശ്വാസമുള്ള നാമം ജപിക്കാനായി തിരഞ്ഞെടുക്കാവുന്നതാണ്.
കലിയുഗത്തിൽ ജപശക്തിയാണ് ജീവശക്തി
എന്നറിയുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Thursday, 14 April 2022

വിഷുഫലം 2022



വിഷുഫലം നല്ലതാണ് എന്ന് ഉറച്ചു വിശ്വസിക്കുക .നന്മ ഉള്ളവർക്ക് നന്മ തന്നെയാണ് ഫലം തിന്മ ചെയ്യുന്ന വർക്ക് ഫലം തിന്മ തന്നെ. സദ്മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ ഉയർച്ചയിലേക്ക് കുതിക്കുകയും ദുർമാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ താഴ്ചയിലേക്ക് പതിക്കുകയും ചെയ്യും.
ഈവർഷം വിഷുസംക്രമ പുരുഷൻ
വരാഹ വാഹനത്തിൽ സ്ഥിതനായി വിചിത്രവസ്ത്രം ധരിച്ച് വാൾ ആയുധമായി ഉയർത്തിപ്പിടിച്ച് ബകുള പുഷ്പം ചൂടി വെള്ളി ആഭരണങ്ങളും ധരിച്ച് ചന്ദനം ശരീരത്തിൽ പൂശി പാത്രത്തിൽ മലർപ്പൊടി ഭക്ഷിച്ചു കൊണ്ട് വളരെ ലജ്ജാലുവായി വടക്ക് ദിക്കിലോട്ട് പോവുകയാണ്.
അതിനാൽ നാം ഈ വർഷം രോഗമാരിക്കെതിരെയും ആക്രമണങ്ങൾക്കെതിരെയും അതിജാഗ്രത പാലിക്കേണ്ടതും പരസ്പര സ്നേഹവും വിശ്വാസവും ഊട്ടി വളർത്തേണ്ടതും  ആവശ്യമാകുന്നു. ഏവർക്കും വിഷു ദിന ആശംസകൾ.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Saturday, 9 April 2022

ആദരവ്



ആദരവ് മറ്റുള്ളവരോട് ചോദിച്ചു വാങ്ങേണ്ടതല്ല അത് അവർ അറിഞ്ഞു നൽകേണ്ടതാണ്. സദ് ചിന്തകൾ വളർത്തുക സത്കർമ്മങ്ങൾ അനുഷ്ഠിക്കുക.  കർമ്മഫലം ആഗ്രഹിക്കാതിരിക്കുക. ആദരവും അംഗീകാരവും തനിയെ വന്നുചേരും എന്നറിയുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Thursday, 7 April 2022

നല്ലത് പറയുക



അനാവശ്യ ഭാഷണം അപകടം വിളിച്ചു വരുത്തിയേക്കാം. ആവശ്യത്തിനു സംസാരിക്കുക. കേൾവിക്കാരെ വെറുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
സ്റ്റേഹവും സൗഹൃദവും കാത്തിടാൻ വാക്കുകൾക്ക് കരുത്തുണ്ടാകണം.
നല്ലത് പറയുക നന്നായി പറയുക
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com