Sunday, 29 January 2023
കണ്ണോം വെള്ളടക്കത്ത് ഭഗവതി ക്ഷേത്രം
കണ്ണൂരിലെ പ്രശസ്തമായ കണ്ണോം വെള്ളടക്കത്ത് ഭഗവതി ക്ഷേത്രം ത്രിദിന കളിയാട്ടം ജനുവരി 31 ന് തുടങ്ങും.രാവിലെ 9 മണിക്ക് മാടായിക്കാവിൽ നിന്നുള്ള തീർത്ഥവുമായി ആചാരക്കാരുടെ ക്ഷേത്രപ്രവേശനവും വൈകുന്നേരം പൊടിക്കളം മുത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് കലവറ ഘോഷയാത്രയും തെയ്യം തുടങ്ങലും ബാലി വെള്ളാട്ടവും കലാസന്ധ്യയുമുണ്ടാകും. രണ്ടാം ദിവസം രാത്രി ബാലി വെള്ളാട്ടവും താലപ്പൊലിയും തോറ്റങ്ങളുമുണ്ടാകും. ഫെബ്രുവരി 2 ന് പുലർച്ചെ മുതൽ ബാലി, കക്കര ഭഗവതി. വിഷ്ണുമൂർത്തി ,മടയിൽ ചാമുണ്ഡി, ഗുളികൻ, വെള്ളടക്കത്ത് ഭഗവതി തെയ്യങ്ങൾ കെട്ടിയാടും. അന്നദാനവുമുണ്ടാകും. വൈകുന്നേരം കളിയാട്ടം സമാപിക്കും.
Tuesday, 10 January 2023
Monday, 9 January 2023
Friday, 6 January 2023
Wednesday, 4 January 2023
Sunday, 1 January 2023
Subscribe to:
Posts (Atom)