ഈനക്ഷത്രക്കാർ പ്രസന്നമുഖഭാവത്തോടു കൂടിയവരും ആകർഷകമായ വ്യക്തിവൈശിഷ്ടമുള്ളവരുമായിരിക്കും.
ഇവർഉദാരഹൃദയരുംസഹായമനസ്ഥിതിക്കാരുമായിരിക്കും.ഉപദേശികളുംഉത്സാഹികളുമായഇവർജീവിതത്തിൽഉയർച്ചആഗ്രഹിക്കുന്നവരുമായിരിക്കും.ഇവരിൽഭൂരിഭാഗവും നല്ല ഈശ്വരവിശ്വാസികളായിരിക്കും
നക്ഷത്രമൃഗം-സിംഹം,വൃക്ഷം-വയ്യംകത,പക്ഷി-കാക്ക,ഭൂതം-അഗ്നി,അക്ഷരം- ഉ കാരം
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Saturday, 6 October 2018
വിശാഖം (Alpha Librae)
Friday, 5 October 2018
പ്രകൃതിയുടെ പ്രീതി
പ്രകൃതിക്കൊരു താളമുണ്ട് സത്യമുണ്ട് ശക്തിയുണ്ട് .നാം അതറിഞ്ഞു നീങ്ങണം.അല്ലാതെ പ്രകൃതി പ്രതികരിക്കുമ്പോൾ അലമുറയിട്ടിട്ട് കാര്യമില്ല.പ്രകൃതി വിരുദ്ധമായ കാര്യങ്ങൾ നാം വർജ്ജിക്കണം എന്നറിയുക .
അങ്ങിനെയെംകിൽ പ്രകൃതിയുടെ പ്രീതിക്കു പാത്രമാകാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Thursday, 4 October 2018
കാലം തെളിയിക്കും
നമ്മൾ ചെയ്യാത്ത ഒരു കുറ്റം നമ്മിലാരോപിക്കപ്പടുന്നുണ്ടെംകിൽ ഭയക്കാതിരിക്കുക.പ്രാർത്ഥിക്കുക പ്രകൃതി നമ്മോടൊപ്പമുണ്ട് എന്നറിയുക.സത്യം കാലം തെളിയിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Wednesday, 3 October 2018
നമ്മുടെ വിശ്വാസം
നമ്മുടെ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക.അത് കുടുബത്തിലായാലും സമൂഹത്തിലായാലും. ഓരോ വ്യക്തിയും പ്രപഞ്ച ശക്തിയുടെ ഭാഗമാണെന്നറിയുക.കർമ്മഫലം ഓരോ വ്യക്തിയും അനുഭവിക്കേണ്ടതാണ്.നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
ചോതി (Alpha bootis)
ഈനക്ഷത്രക്കാർ ദയാലുക്കളും നീതിപ്രിയരും മറ്റുള്ളവരുടെ സംകടങ്ങളിൽ പംകുകൊള്ളുന്നവരുമായിരിക്കും.ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്ന ഇവർ ഫോട്ടോഗ്രാഫി ചിത്രകല തുടങ്ങി സംഗീതാദികലകളിൽതല്പരരുമായിരിക്കും.പെട്ടെന്ന് പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന ഇവർ വീടു വിട്ടു നിൽക്കുന്നവരായുംകാണപ്പെടുന്നു.
നക്ഷത്രമൃഗം-എരുമ,വൃക്ഷം-മരുത്,പക്ഷി-കാക്ക,ഭൂതം-അഗ്നി,അക്ഷരം- ഉ കാരം
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Tuesday, 2 October 2018
അനുഭവിച്ചറിയാം
നമ്മിൽ പലർക്കും കണ്ടതും അനുഭവിച്ചതും മാത്രമെ വിശ്വസിക്കാനാവൂ.സൂര്യചന്ദ്രന്മാരെ നമുക്കു കാണാം സൂര്യദീപ്തിയും ചൂടും അനുഭവിക്കാം .ചന്ദ്രന്റെ നിലാവ് ആസ്വദിക്കാം.പിറന്നു വീണ ഭൂമിയിൽ സുഖദു:ഖങ്ങൾ അനുഭവിക്കാം .സൂര്യനെ പിതാവായും ചന്ദ്രനെ മാതാവായും ഭൂമിയെ നമ്മളോരുത്തരായും കരുതി വിശ്വസിക്കൂ.
പ്രാർത്ഥിക്കൂ.പ്രപഞ്ചശക്തി നമ്മിലൂടെ പ്രവർത്തിക്കുന്നത് അനുഭവിച്ചറിയാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
നമ്മെ തേടിയെത്തും
നമ്മുടെ ചെറിയ തെറ്റുകൾക്കു പോലും പ്രകൃതിശക്തി പ്രതികരിക്കുമെന്നറിയുക.
തെറ്റുകളിൽ നിന്ന് മാറിനിൽക്കുക.
അങ്ങിനെയായാൽ മറ്റുള്ളവരിൽ നിന്നും നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്നേഹവും
സഹകരണവും നമ്മെ തേടിയെത്തും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-