Tuesday, 9 April 2019

ലക്ഷ്യം

ചില വാസനകൾ നമ്മെ വിട്ടുപോകില്ല.സാഹചര്യത്തിന് അനുസൃതമായി തലയുയർത്തുന്ന ഇത്തരം ശീലങ്ങളെ നാം ശരിക്കും കടിഞ്ഞാണിടണം.ഇല്ലെംകിൽ  ഇവ നമ്മുടെ മുന്നോട്ടുള്ള ജീവിത യാത്രയിൽ മുള്ളുവേലി സൃഷ്ടിച്ചേക്കാം.കടിഞ്ഞാൺ മുറുകെ പിടിക്കാം ലക്ഷ്യത്തിലേക്ക് കുതിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

നമ്മൾ ചിന്തിക്കാത്ത അനുഭവങ്ങൾ

നമ്മുടെ പ്ളാനിംഗു പ്രകാരമല്ല കാര്യങ്ങൾ നടക്കുന്നത് എന്നറിയുക.ഓരോ സെക്കന്റിലും സംഭവിക്കുന്നത്ഈശ്വരേച്ഛയാണ്.നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത അനുഭവങ്ങളാണ് ഓരോ നിമിഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നല്ല ചിന്തകൾക്ക് പ്രവൃത്തികൾക്ക് പ്രപഞ്ച ശക്തിയുടെതുണയുണ്ടാകും.പൂർണ്ണമായ വിശ്വാസവും സമർപ്പണവും ജീവിതവിജയം നേടിത്തരും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Thursday, 4 April 2019

പൂർവ്വസംസ്കാരം

ശാരീരിക മനോവൈകല്യങ്ങളോടെ പിറക്കുന്നവരെല്ലാം പൂർവ്വ സംസ്കാരത്തിന്റെകർമ്മഫലവുമായി വരുന്നവരാണ്.അവരെ പരിചരിക്കേണ്ടി വരുന്ന രക്ഷിതാക്കൾ ഈശ്വര കൃപയുള്ളവരാണ് എന്നറിയുക.നന്മയുള്ള മനസ്സുള്ളവർക്കു മാത്രമേ ഇത്തരം ശിശുക്കളെ സംരക്ഷിക്കാൻ സാധിക്കൂ.നാം അവരോട് അനുകമ്പാപൂർവ്വം പെരുമാറണം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

Wednesday, 3 April 2019

വിജയമുദ്ര

നല്ല പ്രവൃത്തികളെ അംഗീകരിക്കാനും അനുമോദിക്കാനും നാം തയ്യാറാകണം. പ്രായഭേതം സ്ഥാനമാനം ഇതൊന്നും നന്മയുള്ള മനസ്സിനെബാധിക്കില്ല.മറ്റുള്ളവരെ കേൾക്കുന്നതും ബഹുമാനിക്കുന്നതും നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്.വിനയം വിജയമുദ്രയാണ് എന്നറിയുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 2 April 2019

അമിതമാവാതിരിക്കാം

അമിതമായ സ്നേഹപ്രകടനങ്ങൾ സൂക്ഷിക്കുക.മിതത്വമാണ് പ്രകൃതിയുടെ താളം.മിതത്വം എല്ലാകാര്യത്തിലും വേണം.സുഖത്തിലും ദു:ഖത്തിലും ഈശ്വര ചിന്ത കൈവെടിയാതിരിക്കുക.ഒന്നും അമിതമാവാതിരിക്കാൻ ശ്രദ്ധിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-  

                    

ആഹാരം ആവശ്യത്തിന് മാത്രം

വിശക്കുന്നവന്റെ ഈശ്വരൻ ഭക്ഷണം തന്നെ.കോടീശ്വരനായാലും പരമദരിദ്രനായാലും വിശപ്പടക്കാൻഅന്നംവേണം.സ്വർണ്ണക്കട്ടികളോ കറൻസി നോട്ടുകളൊ കഴിച്ച് വിശപ്പടക്കുക സാദ്ധ്യമല്ല.അന്നം ബ്രഹ്മമാണ്.ഒരു വറ്റു പോലും പാഴാക്കരുത്.പശിയടക്കുവാനാണ് എല്ലാ ജീവജാലങ്ങളും പ്രവർത്തിയെടുക്കുന്നതു തന്നെ.ജീവൻ നിലനിർത്താൻ ആഹാരം കൂടിയേതീരു.'ആഹാരം ആവശ്യത്തിന് ' അതാവട്ടെ നമ്മുടെ സന്ദേശം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 1 April 2019

ശിശുക്കളെ സ്നേഹിക്കാം

ശിശുക്കളെ വേദനിപ്പിക്കാതിരിക്കുക.ബാലശാപമേറ്റാൽ പരിഹാരം പ്രയാസമാണ്.അവരെ സ്നേഹംനൽകിസന്തോഷിപ്പിക്കുക.കുട്ടികളുടെ പ്രാർത്ഥനകൾക്ക്  ഈശ്വര കടാക്ഷംഎളുപ്പംസാധ്യമാവും.ശിശുക്കളെ മനസ്സറിഞ്ഞു സ്നേഹിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-