Saturday, 13 April 2019

വിഷുസന്ദേശം

രാപ്പകലുകളുടെ ദൈർഘ്യം തുല്യമാവുന്ന വിഷുദിനം ഏറെ മഹത്വമുള്ളതാണ്.മീനം രാശിയിൽ നിന്നും സൂര്യൻ മേടം രാശിയിലേക്കു സംക്രമിക്കുന്ന പുണ്യവേള.മേടം ഒന്ന് വിഷുദിനമായി ആചരിക്കുന്നു.വിഷുക്കണിയുംവിഷുക്കൈനീട്ടവും നന്മയുള്ളതാവട്ടെ. ധനത്തിലുള്ള ആർത്തി കുറയുമ്പോൾസമാധാനവും ശാന്തിയും കൈവരും.ധനം ആവശ്യത്തിന് മാത്രം.ആവശ്യ ത്തിലധികം വരുമ്പോൾ ഇല്ലാത്തവരെസഹായിച്ചുഈശ്വരപ്രീതിനേടുക.ധനംമഹാലക്ഷ്മിയാണ്.വിഷുക്കൈനീട്ടത്തിലൂടെ ലക്ഷ്മീകടാക്ഷം സിദ്ധിക്കും. ധനം ശ്രദ്ധയോടെ കൈകാര്യം ചെയ്യാം.മന:ശാന്തി നേടാം.വർഷം മുഴുവൻ നന്മ നിറയട്ടെ. ഇതാവട്ടെ വിഷു സന്ദേശം.    -ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 12 April 2019

അന്നദാനം ഉപാസന

ലക്ഷങ്ങൾ നൽകിയാലും ഒരാളെ പൂർണ്ണമായും സംതൃപ്തനാക്കുക സാധ്യമല്ല.എന്നാൽ മൃഷ്ടാന്ന ഭോജനം നൽകിയാൽ ഒരുവൻ സംതൃപ്തനായി മതി എന്നു പറയും.എത്ര പണക്കാരനായാലുംദരിദ്രനായാലും വയറു നിറയെ ആഹാരം കഴിച്ചാൽ തൃപ്തനാകുംഎന്നറിയുക.തൃപ്തിയുണ്ടാക്കാൻ കഴിയുന്ന ദാനമാണ് അന്നദാനം.ഇതാണ് ഏറ്റവും ശ്രേഷ്ടമായതും.അന്നം കളയരുത്.അന്നം ബ്രഹ്മം.അന്നദാനം ജന്മാന്തര പാപമാറ്റുന്നു.അന്നദാനം ഉപാസനയാക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 11 April 2019

നല്ല പ്രവൃത്തി

നമ്മുടെ നല്ല പ്രവൃത്തി ശത്രുപോലും ഇഷ്ടപ്പെട്ടെന്നിരിക്കും.എന്നാൽ ചീത്ത പ്രവൃത്തി നമ്മുടെ അടുത്ത കൂട്ടുകാരൻ വരെ ഇഷ്ടപ്പെടില്ല എന്നറിയുക.നമ്മുടെ പ്രവൃത്തികൾ നല്ലതാക്കാം .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

Wednesday, 10 April 2019

അഹംകാരത്തെ തടുക്കാം

നമ്മുടെ വ്യക്തി ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകുമ്പോൾ അഹംകാരം ഉടലെടുക്കുന്നുണ്ടോ എന്ന് ആത്മ പരിശോധന ചെയ്തുകൊണ്ടിരിക്കണം.കാരണം അഹംകാരം സർവ്വനാശം വിതക്കും.മറ്റുള്ളവർ പറയുന്നതിൽ ശരിയുണ്ടെംകിലും അംഗീകരിക്കാതിരിക്കുന്നതും മറ്റുള്ളവരിൽ താൻ പറയുന്നത് അടിച്ചേൽപ്പിക്കുന്നതും അഹംകാരത്തിന്റെ ലക്ഷണമാണ്.അഹംകാരത്തെ തടുക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 9 April 2019

ഈശ്വരനാമം

സമ്പാദിച്ചു കൂട്ടിയ കോടികളോ നേടിയെടുത്ത പ്രശസ്തിയോ അന്ത്യകാലത്ത്  ഒരു നിമിഷത്തെ ആയുസ്സ് പോലും അധികമേകില്ല.എന്നാൽമാർക്കണ്ഡേയനെപ്പോലെ ഇച്ഛാശക്തിയോടെ ഈശ്വരനാമം മുറുകെ പിടിച്ചാൽ ആയുസ്സും ആരോഗ്യവും വർദ്ധിക്കും എന്നറിയുക.ദശാസന്ധികളെ അതിജീവിക്കാൻ ലിഖിത ജപം ഉത്തമം.നമുക്ക് ജപം മുറുകെ പിടിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

വ്യക്തി നാശം

ദുർഭാഷണം നടത്തുന്നതും ശ്രവിക്കുന്നതുംനമ്മിലെ നന്മയെ കുറക്കും എന്നറിയുക.നമ്മുടെ നാവിനെ വളരെ സുരക്ഷിതമായ സ്ഥാനത്താണ് ഈശ്വരൻസൃഷ്ടിച്ചിരിക്കുന്നത്.രുചിഭേതങ്ങൾ തിരിച്ചറിയുന്നതോടൊപ്പം വാക്കിനെ മറ്റുള്ളവരിലേക്ക് പകരുന്നതും നാവാണ്.നല്ല ആഹാരം രുചിക്കാനും നല്ലതുമാത്രം പറയാനും നാവിനെ ഉപയോഗിക്കുക.മറിച്ചായാൽ വ്യക്തിനാശമാണ് ഫലം.നല്ലതു തിന്നാം നല്ലതു പറയാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

ബോധ്യപ്പെടുത്തൽ

നമ്മുടെ ഒരു പ്രവൃത്തിയൊ നാം ഉൾപ്പെടുന്ന ഒരു പരിപാടിയോ പൂർണ്ണമായും ഈശ്വരനിൽസമർപ്പിച്ചതാണെംകിൽ  അതുമായി ബ്ന്ധപ്പെട്ടുള്ള വരുംവരായ്കകൾ ചില നിമിത്തങ്ങളിലൂടെയും സൂചനകളിലൂടെയുംഈശ്വരൻ നമ്മെ ബോധ്യപ്പെടുത്തും എന്നറിയുക. ദുർനിമിത്തങ്ങളും ദു:ശ്ശകുനങ്ങളും കണ്ടാൽ പ്രസ്തുത പ്രവൃത്തിയിൽ നിന്നും പരിപാടിയിൽ നിന്നും മാറി നിൽക്കുക.വിശ്വാസം രക്ഷിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-