ജീവിതത്തിൽ ചിലകാര്യങ്ങൾ സംഭവിക്കുന്നത് നമ്മുടെ നല്ലതിനു വേണ്ടിയാണ് എന്ന ശുഭചിന്ത ഉണ്ടായാൽ മനസ്സിനെ ശാന്തമാക്കാൻ നമുക്കാകും.എല്ലാം നമ്മുടെ അർഹതയ്ക്കനുസരിച്ചു ലഭിക്കുന്നു.
നമ്മുടെ ഓരോ നിമിഷവും പ്രപഞ്ച ശക്തിയുടെ ക്യാമറയിൽ പതിയുന്നു എന്നറിയുക.അതിനാൽ മനസ്സാക്ഷിയെ വഞ്ചിക്കുക അസാധ്യം.സത്യവും ധർമ്മവും കാത്താൽ ശാന്തിയും സമാധാനവും പിറകെവരും.
ജീവിതകാലം മുഴുവനും ഒരു വിദ്യാർത്ഥിയുടെ ഭാവത്തോടെ ചിലവഴിക്കുക.കാരണം ഓരോ നിമിഷവും പുതിയ പുതിയ പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്.ജീവിതവിജയം നേടാനുള്ള ഏറ്റവും എളുപ്പമാർഗ്ഗവുമിതാണ്.
ആഗ്രഹിച്ചതെല്ലാം നടക്കാറില്ല. അതിനാൽ ആഗ്രഹങ്ങളുടെ പിറകേയുള്ള പോക്ക് നിരാശയും ദുഃഖവും നൽകുന്നു. എന്നാൽ നമുക്കൊരു ലക്ഷ്യം ഉണ്ടാകണം.അതിനായി പരിശ്രമിക്കുകയും വേണം.പരിശ്രമം വിജയമേകും.ഒരു ശ്രമവുമില്ലാതെ ഒന്നും നേടാനാവില്ല.സേവന മനോഭാവവും കർമ്മോത്സുകതയും നമ്മെ നയിക്കട്ടെ.
ജാതിമത ചിന്തകളില്ലാതെ പരസ്പരം സ്നേഹപൂർവ്വം ഒരുമയോടെ വർത്തിക്കാം.