Saturday, 7 November 2020

നല്ല ശീലങ്ങൾ



നമ്മുടെ പിന്നിൽ ദേവഗണങ്ങളും മുന്നിൽ ഋഷിമാരും വലതു ഭാഗം പിതൃക്കളും സദാ വർത്തിക്കുന്നു എന്ന് ആചാര്യമതം.അതിനാൽ കുലുക്കുഴിഞ്ഞു തുപ്പുന്നത് ഇടത് ഭാഗത്തേക്ക് തല വെട്ടിച്ചായിരിക്കണം.കുട്ടികളിൽ ഈ ശീലം വളർത്തുക.ദേവഗണങ്ങൾക്കും ഋഷിമാർക്കും പിതൃക്കൾക്കും സന്ധ്യാവന്ദനം ചെയ്യുമ്പോൾ തർപ്പണം ചെയ്തു പ്രാർത്ഥിക്കുന്ന ഒരു സംസ്കാരം നമുക്കുണ്ട്.
വിശ്വാസികൾക്ക് ആചാരങ്ങൾ അനുഷ്ഠിക്കുന്നത് സർവ്വൈശ്വര്യങ്ങളും നൽകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 6 November 2020

ശാപം പരിഹാരം



മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കോ പ്രവൃത്തികളോ ചെയ്യാതിരിക്കുക.ശാപത്തിനു പാത്രമാകാതിരിക്കുക.ഗുരു ശാപം മാതൃ പിതൃ ശാപം സ്ത്രീ ശാപം ബാലശാപം ഇവയെല്ലാം വ്യക്തി നാശം വരുത്തുന്നവയാണ്.ശാപമേറ്റിട്ടുണ്ടെംകിൽ അറിഞ്ഞു പരിഹാരകർമ്മങ്ങൾ ചെയ്യേണ്ടതാണ്.എന്നാൽ മാത്രമേ ജീവിതത്തിൽ ഉയർച്ചയുണ്ടാവുകയുള്ളൂ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 5 November 2020

വിജയിയുടെ ലക്ഷണം



സത്യം പറയുന്നത് വിജയിയുടെ ലക്ഷണമാണ്.അസത്യത്തിലൂടെ ധാർമിക വിജയം സാധ്യമല്ല.കലിയുഗമായതിനാൽ
കർമ്മ ഫലം ഇവിടെ വച്ചു തന്നെ അനുഭവ വേദ്യമാകും.ഈശ്വരനു മുന്നിൽ ഒളിപ്പിക്കാൻ ഒന്നുമില്ലെന്നറിയുക.'സത്യം വദ ധർമ്മം ചര'.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 4 November 2020

സ്നേഹം



ഉള്ളിൽ സ്നേഹമുണ്ടെംകിൽ അത് കുടുംബാംഗങ്ങളോട് പ്രത്യേകിച്ച് കുട്ടികളോടു പ്രകടിപ്പിക്കണം.സ്നേഹം കൊണ്ട് ബന്ധങ്ങൾ
ഊട്ടിയുറപ്പിക്കണം.സ്നേഹമുള്ളിടത്ത് ഈശ്വരചൈതന്യം കളിയാടും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 3 November 2020

ശനിപ്രീതി നേടാം



ഏഴര ശനി,കണ്ടക ശനി ദോഷ കാലത്ത്
ശനിയുടെ പ്രീതിക്കായി മുത്തപ്പ, അയ്യപ്പ, ഹനുമൽ ,ശിവ ഉപാസനയും ക്ഷേത്ര ദർശനവും യഥാശക്തി വഴിപാടുകളും ഉത്തമമാണ് . 'ഓംനമ:ശിവായ''പഞ്ചാക്ഷരീ മന്ത്രം ദിവസവും 108 തവണ ലിഖിത ജപം ചെയ്യേണ്ടതുമാണ്.
കാക്കകളെ അന്നമൂട്ടുന്നതും ഭവനത്തിൽ എള്ളുതിരി കത്തിക്കുന്നതും ശനി പ്രീതിക്ക് ഉത്തമമായി പഴമക്കാർ വിശ്വസിച്ചിരുന്നു.
കറുത്ത ചരട് പഞ്ചാക്ഷരീ മന്ത്രം ജപിച്ച് കയ്യിൽ കെട്ടുന്നതും ഉത്തമമായി കരുതുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 2 November 2020

ശനിദശ



ശനിദശയാണ് കഷ്ടകാലമാണ് എന്നാണ് പൊതുവെ പറയാറുള്ളത്.എന്നാൽ ജാതകത്തിൽ ശനി അനുകൂല ഭാവത്തിൽ നിന്നാൽ ശനിദശയിലും ഗുണഫലങ്ങൾ ലഭിക്കും.ലഗ്നാധിപൻ കർമ്മാധിപൻ ഭാഗ്യാധിപൻ യോഗകാരകൻ എന്നീ നിലകളിലുള്ള ശനി ഒരാളുടെ ഗ്രഹനിലയിൽ അനുകൂലഭാവത്തിൽ നിന്നാൽ സദ്ഫലങ്ങൾ അനുഭവ വേദ്യമാകും.വിശ്വാസികൾ ജാതക പരിശോധന ചെയ്ത് ശനിയുടെ ഗുണദോഷങ്ങൾ അറിഞ്ഞു ശനിയെ ഉപാസിക്കുന്നത് ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 1 November 2020

സാധന



24 മണിക്കൂറുള്ള ഒരു ദിനത്തിൽ അരമണിക്കൂറെംകിലും ആദ്ധ്യാത്മിക സാധനകൾക്കായി മാറ്റിവെക്കണം.
മുടങ്ങാതെ ലിഖിത ജപം ശീലിക്കണം.
എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമായി അനുഷ്ഠിക്കുക.ജീവിതത്തിൽ സർവ്വൈശ്വര്യങ്ങളും വന്നു ചേരും എന്നറിയുക
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com