യഥാർത്ഥ ഗുരുവിനെ കണ്ടെത്താൻ അലഞ്ഞു തിരിയേണ്ടി വന്നേക്കാം .എന്നാലും പരിശ്രമം ഉപേക്ഷിക്കരുത് ഒരു ഗുരുവിനെ കണ്ടെത്തുന്നതുവരെ അത് തുടരുക. ഗുരു നമ്മെ വഴികാട്ടും. ജീവിതപാതയിലെ കല്ലുകളും മുള്ളുകളും തിരിച്ചറിയുവാൻ ഗുരു നമ്മെ സഹായിക്കും. ജീവിത ലക്ഷ്യം എളുപ്പമാക്കി തരുവാൻ ഗുരുവിന് സാധിക്കും.
പണം നഷ്ടപ്പെട്ടാൽ അധ്വാനിച്ച് കൂടുതൽ പണം ഉണ്ടാക്കാം. സുഹൃത്തിനെ നഷ്ടപ്പെട്ടാൽ മറ്റൊരു സുഹൃത്തിനെ പകരം കണ്ടെത്താം. മറ്റു ഇഷ്ടവസ്തുക്കൾ നഷ്ടപ്പെട്ടാൽ പുതിയവ കണ്ടെത്താം എന്നാൽ ഒരു സെക്കന്റ് സമയം നഷ്ടപ്പെട്ടാൽ നമ്മുടെ ജീവിതത്തിൽ നിന്ന് അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടത് തന്നെ. അതിനാൽ സമയം അറിഞ്ഞ് ഉപയോഗിക്കുക. ജീവിതവിജയം നേടാൻ ഇതാണ് വഴി.