Tuesday, 4 July 2023

വിജയം സുനിശ്ചിതം

ജീവിതത്തിൽ ഇന്നലെവരെ നാം പലകാര്യങ്ങളിലും പരാജയപ്പെട്ടിരിക്കാം എന്നാൽ പ്രതീക്ഷകൾ കളയാതിരിക്കുക. വിജയിക്കുവാനുള്ള അവസരമാണ് മുന്നിലുള്ളത് ഇന്ന് തൊട്ട് നാം വിജയ പാതയിലാണ്. ചിന്തകളും വാക്കുകളും പ്രവൃത്തികളും ഏകീകരിക്കുവാൻ ശ്രമിക്കുക.നല്ലത് ചിന്തിക്കുക നല്ലത് പറയുക നല്ലത് പ്രവർത്തിക്കുക. പ്രപഞ്ചശക്തി നമ്മോടൊപ്പം ഉണ്ടാകും. വിജയം സുനിശ്ചിതമാണ്.
- ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

Monday, 3 July 2023

പ്രകൃതിയോടൊപ്പം ജീവിക്കാം

പ്രകൃതി ശക്തിയെ നിയന്ത്രിക്കുവാൻ മനുഷ്യന് ഇന്നോളം കഴിഞ്ഞിട്ടില്ല മഴയും വെയിലും കാറ്റും കോളും ഇടിമിന്നലും പ്രളയവും എല്ലാം പ്രകൃതിക്ക് തോന്നുന്നതു പോലെ തോന്നുന്ന സമയത്ത് വന്നും പോയ്ക്കൊണ്ടു മിരിക്കുന്നു. ഈ പ്രകൃതിശക്തിക്കു മുന്നിൽ നാം നിസ്സഹായരാണ് എന്നറിയുക..പ്രകൃതിയിൽ നിന്നും പാഠം ഉൾക്കൊള്ളുക പ്രകൃതിയെ തോൽപ്പിക്കാൻ ശ്രമിക്കരുത് പ്രകൃതിയോടൊപ്പം ജീവിക്കാൻ ശ്രമിക്കുക
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം

Sunday, 2 July 2023

ഗുരുപൂർണ്ണിമ


യഥാർത്ഥ ഗുരുവിനെ കണ്ടെത്താൻ അലഞ്ഞു തിരിയേണ്ടി വന്നേക്കാം .എന്നാലും പരിശ്രമം ഉപേക്ഷിക്കരുത് ഒരു ഗുരുവിനെ കണ്ടെത്തുന്നതുവരെ അത് തുടരുക. ഗുരു നമ്മെ വഴികാട്ടും. ജീവിതപാതയിലെ കല്ലുകളും മുള്ളുകളും തിരിച്ചറിയുവാൻ ഗുരു നമ്മെ സഹായിക്കും. ജീവിത ലക്ഷ്യം എളുപ്പമാക്കി തരുവാൻ ഗുരുവിന് സാധിക്കും.
ഏവർക്കും ഗുരുപൂർണ്ണിമ ദിന ആശംസകൾ...
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം

Friday, 30 June 2023

സമയം


പണം നഷ്ടപ്പെട്ടാൽ അധ്വാനിച്ച് കൂടുതൽ പണം ഉണ്ടാക്കാം. സുഹൃത്തിനെ നഷ്ടപ്പെട്ടാൽ മറ്റൊരു സുഹൃത്തിനെ പകരം കണ്ടെത്താം. മറ്റു ഇഷ്ടവസ്തുക്കൾ നഷ്ടപ്പെട്ടാൽ പുതിയവ കണ്ടെത്താം എന്നാൽ ഒരു സെക്കന്റ് സമയം നഷ്ടപ്പെട്ടാൽ നമ്മുടെ ജീവിതത്തിൽ നിന്ന് അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടത് തന്നെ. അതിനാൽ സമയം അറിഞ്ഞ് ഉപയോഗിക്കുക. ജീവിതവിജയം നേടാൻ ഇതാണ് വഴി.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം

Tuesday, 27 June 2023

വിജയ ശൃംഗത്തിലെത്താം


കാലത്തിനനുസരിച്ച് കാൽച്ചുവടുകൾ ഉറപ്പിച്ച് മുന്നോട്ടു കതിക്കണം.ഓരോശ്വാസത്തോടൊപ്പവും ഈശ്വരനാമംജപിക്കണം.
വിജയശൃംഗത്തിലെത്താൻ ഇതാണ് മാർഗ്ഗം .
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം
@PRASANTHAMASTRO1
8848664869