നമ്മുടെ വീട്ടിൽ രക്ഷിതാക്കൾ പരസ്പരം സ്നേഹപൂർവ്വം പെരുമാറുന്നത് കണ്ടു കൊണ്ടാണ് കുട്ടികൾ വളരേണ്ടത്.
കുട്ടികൾ ആദ്യം പഠിക്കുന്നതും അനുകരിക്കുന്നതും മുതിർന്നവരേയാണ് എന്നറിയുക.നമുക്കിടയിൽ കുട്ടികളുണ്ട് സൂക്ഷിക്കുക .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Sunday, 30 September 2018
കുട്ടികളുണ്ട് സൂക്ഷിക്കുക
Friday, 28 September 2018
ചിത്തിര (Alpha Virginis Spica)
ഈനക്ഷത്രക്കാർ കർമ്മോത്സുകരും മറ്റുള്ളവർക്ക്പ്രേരകശക്തിയായിവർത്തി ക്കുന്നവരുമായിരിക്കും.ആർഷകമായിപെരുമാറുന്നഇവർസംഗീതാദികലകളിൽതല്പരരുമായിരിക്കും.സാഹസിക പ്രവൃത്തികൾ ഇഷ്ടപ്പെടുന്ന ഇവർ വികാര വിചാരാദികൾ കൂടിയവരായുംകാണപ്പെടുന്നു.തന്റേടം,ധൈര്യം,ഉത്സാഹംഎന്നിവകൂടിയഇവർക്ഷിപ്രകോപികളായും കാണപ്പെടാറുണ്ട്
നക്ഷത്രമൃഗംആൾപുലി,വൃക്ഷംകൂവളം,പക്ഷി-കാക്ക,ഭൂതം-അഗ്നി,അക്ഷരം- ഉ കാരം
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Thursday, 27 September 2018
ശാന്തമാവുക.
നാം പലപ്പോഴും ചെറുതും വലുതുമായ കാര്യങ്ങൾക്ക് കോപിക്കാറുണ്ട്.കോപം മനസ്സമാധാനം തകർക്കും.അത് കുടുംബത്തിലും സമൂഹത്തിലും വിനാശമുണ്ടാക്കും.ശാന്തപ്രകൃതമാണ് പ്രപഞ്ചത്തിന്റെ താളം എന്നറിയുക.
കോപം വർജ്ജിക്കുക.ശാന്തമാവുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Wednesday, 26 September 2018
അത്തം(Delta Corvi)
ഈനക്ഷത്രക്കാർ ശാന്തചിത്തരും ആർഷകമായി പെരുമാറുന്നവരുമാണ്.
ജീവിതത്തിൽ അടുക്കും ചിട്ടയും പുലർത്തുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.വാക്ചാതുര്യമുള്ളവരാകയാൽ അത്തരം കർമ്മമേഖലകളിൽ ഏറെ ശോഭിക്കും.ഇവരുടെ പ്രവൃത്തികളെ മറ്റുള്ളവർതെറ്റിദ്ധരിച്ചുകാണാനിടയുള്ളതിനാൽ കാര്യങ്ങളിൽ ഇടപെടുമ്പോൾ ശ്രദാധാലുക്കളാകേണ്ടതാണ്.
നക്ഷത്രമൃഗം-പോത്ത്,വൃക്ഷംഅമ്പഴം,പക്ഷി-കാക്ക,ഭൂതം-അഗ്നി,അക്ഷരം- ഉ കാരം
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം
Tuesday, 25 September 2018
ആശ്വാസം
മറ്റുള്ളവർ പറയുന്നത് നാം ശ്രദ്ധയോടെ കേൾക്കണം.അത്എത്രചെറിയവരായാലുംവലിയവരായാലും.കുടുംബത്തിലായാലുംസമൂഹത്തിലായാലും മറ്റുള്ളവർ പറയുന്നത് കേൾക്കുന്നതും പരിഗണന നൽകുന്നതും നമ്മുടെ ധർമ്മമാണെന്നറിയുക.അത് അവർക്ക് ആശ്വാസമേകും.
- ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Monday, 24 September 2018
ഉത്രം(Beta Leonis)
ഈനക്ഷത്രക്കാർ ഉൽസാഹികളായിരിക്കും
എതുപ്രവൃത്തിയുംഏറ്റെടുത്താൽ അതിന്റെ പൂർണ്ണതആഗ്രഹിക്കുന്നഇവർമറ്റുള്ളവരുടെതെറ്റുകളിൽപ്രതികരിക്കുന്നതായി കാണാറുണ്ട്.സംഗീതാദി കലകളിൽ തല്പരരാണ്.ചിലർ കോപ പ്രകൃതിയായും എന്നാൽ സ്നേഹചിത്തരായുംകാണപ്പെുന്നു .സുഖലോലുപരായഇവർഅബദ്ധങ്ങളിൽപെട്ടുപോകാനിടയുള്ളതിനാൽ ചില കാര്യങ്ങളിൽഇടപെടുമ്പോൾശ്രദ്ധാലുക്കളാകേണ്ടതാണ്. നക്ഷത്രമൃഗം-ഒട്ടകം,വൃക്ഷം-ഇത്തി,പക്ഷി-കാക്ക,ഭൂതം-അഗ്നി,അക്ഷരം- ഉകാരംനക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Sunday, 23 September 2018
വിനയം
നമുക്ക് ഉയർന്ന പദവിയൊ വലിയ സമ്പത്തോ ഉണ്ടായിരിക്കാം എന്നാൽ വിനയമില്ലെംകിൽ മറ്റുള്ളവർ നമ്മെ ഇഷ്ടപ്പെടുകയില്ല എന്നറിയുക.
വിനയമുള്ളിടത്ത് വിജയമുണ്ട് യഥാർത്ഥ സൗഹൃദവും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Friday, 21 September 2018
പൂരം(Delta Leonis)
ഈനക്ഷത്രക്കാർഅഭിമാനികളായും,ഉൽസാഹികളായുംസ്നേഹവും,മാതൃഭക്തിഉള്ളവരായുംപ്രസന്നരായുംഭവിക്കും.എതുപ്രവൃത്തിയുംഏറ്റെടുക്കാൻമടികാണിക്കാത്തവരാണ്.സംഗീതാദി കലകളിൽ തല്പരരാണ്.ചിലർ കോപ പ്രകൃതിയും വിഷാദഭാവവുംകാണിക്കും.നേതൃത്വഗുണവും ഭരണ നൈപുണ്യവും ഇവരുടെ സവിശേഷതയാണ്.മനസ്സുഖം കുറക്കുന്ന പ്രവൃത്തികളിൽനിന്നുംമാറിനിൽക്കണം.
നക്ഷത്രമൃഗംചുണ്ടെലി,വൃക്ഷംപ്ളാശ് ,പക്ഷി-ചെമ്പോത്ത്,ഭൂതം-ജലം,അക്ഷരം- ഇ കാരംനക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Thursday, 20 September 2018
കടമ
നമ്മുടെ കുടുംബത്തിൽ ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാകാറുണ്ട്.ഇവയിൽ നിന്നും നാം ഓടിയകലരുത്.പരിഹരിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്.അതിനായി കണ്ണടച്ച് പ്രാർത്ഥിക്കുന്നതോടൊപ്പം കയ്യഴിഞ്ഞ് പ്രവർത്തിക്കുകയും വേണം എന്നറിയുക.അത് കുടുംബത്തിൽ ശാന്തിയേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Wednesday, 19 September 2018
സത്യസന്ധത
നാം ഒരു കളവ് പറഞ്ഞാൽ അത് സമർത്ഥിക്കാൻ അനേകം കളവുകൾ പറയേണ്ടി വരും. അത് നമ്മുടെ മനസ്സമാധാനം തകർക്കും.സത്യം പറഞ്ഞാൽമന:ശാന്തിയുണ്ടാകും എന്നറിയുക.സത്യസന്ധത ജീവിത വിജയമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Tuesday, 18 September 2018
മകം (Alfa Leonis)
ഈനക്ഷത്രക്കാർഅറിവ്,സൗന്ദര്യം,ധനം,
സ്നേഹം,പിതൃഭക്തിഉള്ളവരായുംപ്രസന്നരായും ഭവിക്കും.അതിരു കവിഞ്ഞ ആത്മാഭിമാനമുള്ള ഇവർ എന്തും തുറന്നു പറയാൻമടികാണിക്കാത്തവരാണ്. നേതൃത്വം ആഗ്രഹിക്കുന്ന ഇവർ ശത്രുത്വത്തിന് ഇട നൽകുന്ന പ്രവൃത്തികളിൽ നിന്നും അകന്നു നിൽക്കാൻ ശ്രദ്ധിക്കണം.നക്ഷത്ര മൃഗം-എലി.വൃക്ഷം-പേരാൽ,പക്ഷി-ചെമ്പോത്ത്,
ഭൂതം-ജലം,അക്ഷരം- ഇ കാരം
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Monday, 17 September 2018
അനാവശ്യ ഭാഷണം
നമ്മുടെ ശരീരത്തിന്റെ വലുപ്പമൊ രൂപലാവണ്യമോ എന്തുമായിക്കോട്ടെ നമ്മുടെ വാക്കിലൂടെയാണ് മറ്റുള്ളവർ നമ്മെ അറിയുന്നത് എന്നറിയുക.വാക്ക് സൂക്ഷിച്ച് ഉപയോഗിക്കുക.അനാവശ്യ ഭാഷണം വെടിയുക.അങ്ങിനെയായാൽ കുടുംബത്തിലും സമൂഹത്തിലും സമാധാനമുണ്ടാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Sunday, 16 September 2018
ആയില്യം (Epsilon Hydrae)
ആയില്യംനക്ഷത്രക്കാർജ്ഞാനികളായുംവാക്സാമർത്ഥ്യമുള്ളവരായുംനേതൃത്വഗുണമുള്ളവരായുംസമ്പന്നരായുംഹൃദയകാഠിന്യമുള്ളവരായുംഭവിക്കും.സ്വതന്ത്രചിന്താഗതിക്കാരായഇവരിൽചിലർമറ്റുള്ളവരിൽനിന്നുംഅകന്നു നിൽക്കാൻആഗ്രഹിക്കുന്നവരാണ്. അന്യർക്ക്ദോഷമേകുന്നകർമ്മങ്ങൾമറ്റുപാപകർമ്മങ്ങൾ എന്നിവയിൽ നിന്നും വിട്ടു നിൽക്കണം.
സ്നേഹം നിസ്വാർത്ഥമാവട്ടെ
നാം മറ്റുള്ളവരിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കുന്നു.നമ്മുടെ സ്നഹ പ്രകടനങ്ങൾ പോലും അതിനു വേണ്ടിയാകുന്നു.നിസ്വാർത്ഥമായി സ്നേഹിക്കാൻ കഴിയണം.അവർക്കൊപ്പം പ്രപഞ്ച ശക്തി കൂട്ടു ചേരും എന്നറിയുക.
നമ്മുടെ സ്നേഹം നിസ്വാർത്ഥമാവട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Friday, 14 September 2018
പൂയ്യം(Alfa Caveri)
prasanthamastro.blogspot.com
പൂയ്യംനക്ഷത്രത്തിൽ ജനിക്കുന്നവർ അഭിമാനികളായുംദീർഘായുസ്സുള്ളവരായുംസന്തോഷശീലരായും ശാന്തരായും
വിദ്വാന്മാരായുംധനവാന്മായുംബുദ്ധിമാന്മാരായുംസമർത്ഥരായുംസംഭാഷണപ്രിയരായുംപരോപകാരികളായുംലജ്ജാശീലമില്ലാത്തവരായുംഭവിക്കും.തടസ്സങ്ങളെതട്ടിമാറ്റിലക്ഷ്യത്തെലുത്തുന്നഇവർനല്ലവിശ്വാസികളായും കാണപ്പെടാറുണ്ട്
നക്ഷത്ര മൃഗം-ആട്,വൃക്ഷംഅരയാൽ,പക്ഷി-ചെമ്പോത്ത്,ഭൂതം-ജലം,അക്ഷരം- ഇ കാരം
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Thursday, 13 September 2018
ആത്മാർത്ഥത
നാം ഇപ്പോൾ ചെയ്യുന്ന തൊഴിൽ ആ്മാർത്ഥമായി ചെയ്യുക.മറ്റുള്ളവരുടെ തൊഴിലുമായി താരതമ്യം ചെയ്യാതിരിക്കുക.
വിദ്യാഭ്യാസയോഗ്യതയ്ക്കും ഉപരി നമുക്കോരോരുത്തർക്കും ഉള്ള അർഹതയ്ക്കനുസരിച്ചാണ് തൊഴിൽ ലഭിച്ചിരിക്കുന്നത്എന്നറിയുക.ആത്മാർത്ഥത
അഭിവൃദ്ധിയേകും.അഭിവൃദ്ധി ജീവിത വിജയവും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Wednesday, 12 September 2018
പുണർതം(Delta canceri)
പുണർതം നക്ഷത്രത്തിൽ ജനിക്കുന്നവർ നല്ലഓർമ്മശക്തിയുംബുദ്ധിശക്തിയുമുള്ളവരായിരിക്കുംദാനശീലരും ഉദാരമനസ്കരും സൗഖ്യമുള്ളവരും ജലപാനംകൂടിയവനുമായി ഭവിക്കും.സുമുഖരായഇവരിൽസരളസ്വഭാവവും കാണുന്നു.മിഥുനം രാശിക്കാരിൽ സ്വാർത്ഥതയുംആഗഹവുംമുന്നിട്ടുനിൽക്കാറുണ്ട്.നക്ഷത്ര മൃഗം-പൂച്ച,
വൃക്ഷം-മുള,പക്ഷി-ചെമ്പോത്ത്,
ഭൂതം-ജലം,അക്ഷരം- ഇ കാരം
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
വിശ്വാസം
വിശ്വാസം വേണം ജന്മം നൽകിയ മാതാവിലും പിതാവിലും
പഠിപ്പിക്കുന്ന ഗുരുവിലും ചികിത്സിക്കുന്ന വൈദ്യരിലും...തന്നിലും....നേർപാതിയോടും
തന്റെ പ്രാണവായുവിലും..
വിശ്വാസം അതാണ് എല്ലാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Tuesday, 11 September 2018
തിരുവാതിര(Alfa Orionis)
തിരുവാതിര നക്ഷത്രത്തിൽ ജനിക്കുന്നവൻ ദീർഘായുസ്സുള്ളവനും സരസമായി സംസാരിക്കുന്നവരും സഹൃദയരും യുക്തി യുക്തമായി വാദിക്കുന്നവരും മറ്റുള്ളവരുമായി ഇടപഴുകി ജീവിക്കുന്നവരുമാണ്. ഇവരെ ഗർവ്വും കോപപ്രകൃതിയും വിനയ ശീലം കുറവുള്ളവരായും കാണപ്പെടാറുണ്ട്.
ഏറ്റെടുത്ത കാര്യം പൂത്തീകരിക്കാൻ സദാ സന്നദ്ധരാണ്.
നക്ഷത്ര മൃഗം-ശ്വാവ്,
വൃക്ഷം-കരിമരം,പക്ഷി-ചകോരം,
ഭൂതം-ജലം,അക്ഷരം-ഇ കാരം.
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Monday, 10 September 2018
അദൃശ്യ സ്പർശം
നാം ചെയ്യുന്ന കർമ്മം ഏതുമായിക്കോട്ടെ
പ്രപഞ്ച ശക്തിയുടെ വീക്ഷണം അതിലുണ്ട് എന്നറിയുക. സത്കർമ്മങ്ങൾ മാത്രം ചെയ്യുക.കാരണം കർമ്മ ഫലം നാം ഒറ്റയ്ക്കാണ് അനുഭവിക്കണ്ടത്.നന്മയോടെ ചെയ്യുന്ന എല്ലാ പ്രവൃത്തികൾക്കും പ്രപഞ്ച ശക്തിയുടെ ഒരു അദൃശ്യ സ്പർശം നമുക്കു ലഭിക്കും.നമ്മളിൽപലരുംഅതനുഭവിക്കുന്നുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Sunday, 9 September 2018
നല്ല മനസ്സു കൊണ്ടു നേടാം
ഒരു വ്യക്തിക്ക് നമ്മോട് ദേഷ്യമോശത്രുതയോ ഉണ്ട് എന്ന്തോന്നുകയാണെംകിൽ നാം ആ വ്യക്തിയോട് കൂടുതൽ സ്നേഹപൂർവ്വം അടുക്കാൻ ശ്രമിക്കണം.അത് കുടുംബത്തിലായാലുംജോലിസ്ഥലത്തായാലും എവിടെയായാലും. നമ്മുടെ പെരുമാറ്റം
ആ വ്യക്തിയുടെ ചിന്തകളെ മാറ്റി മറിക്കും.
ആരോടും ശത്രുത വെച്ചു പുലർത്തരുത്.
അത് മനസ്സമാധാനം തകർക്കും.
മനസ്സമാധാനം പണം കൊണ്ടു നേടാനാവില്ല
മറിച്ച് നല്ല മനസ്സു കൊണ്ടു നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Saturday, 8 September 2018
മകീര്യം(Lamda Orionis)
മകീര്യംനക്ഷത്രത്തിൽജനിച്ചവർശരീരപുഷ്ടിയുംഉത്സാഹവുംസത്യവുംഭയവുംസമ്പത്തുംസുഖവുംസാമർത്ഥ്യവുംഉള്ളവരായുംഭവിക്കും.കുടുംബസ്നേഹികളുംമാതൃഭക്തരുംഈശ്വരവിശ്വാസികളുമായിരിക്കും.ഇവർ മറ്റുള്ളവരെ ഉള്ളു തുറന്ന് വിശ്വസിക്കും
മറ്റുള്ളവർക്കായിചിലവുചെയ്യുവാൻതല്പരരുമാണ്.ബാല്യകാലത്ത്ക്ലേശംശോകപീഢഅനുഭവിക്കാൻയോഗംകാണുകയാൽ ഈ നക്ഷത്രത്തിൽ ജനിക്കുന്നബാലകരെ രക്ഷിതാക്കൾപ്രത്യേകപരിഗണന ന്ൽകി പരിചരിക്കേണ്ടതുംഉന്നമനത്തിനായി ജാതക പരിശോധന നടത്തിപരിഹാരങ്ങൾ നടത്തേണ്ടതുമാണ്.നക്ഷത്ര മൃഗം-പാമ്പ്,
വൃക്ഷം-കരിങ്ങാലി,പക്ഷി-പുള്ള്,
ഭൂതം-ഭൂമി,അക്ഷരം-അ.
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
അർഹത
ചിലപ്പോൾ മറ്റുള്ളവരെ സഹായിക്കാൻ നമ്മുക്ക് കഴിഞ്ഞില്ലെന്നു വരാം.എന്നാൽ അവരെ ഉപദ്രവിക്കാതിരിക്കാൻ നമുക്കു കഴിയും.മനസ്സാ വാചാ കർമ്മണാ ആരെയുംവേദനിപ്പിക്കാതിരിക്കാൻനമുക്ക്കഴിയണം.അങ്ങിനെയായാൽസഹജീവികളുടെ ഇഷ്ടത്തിനും ഈശ്വര കടാക്ഷത്തിനും അർഹതയായി .
-ജ്വോതിഷരത്നം പ്രശാന്ത് കണ്ണോം -
Friday, 7 September 2018
രോഹിണി(Alfa Tauri)
ഈ നക്ഷത്രത്തിൽ ജനിച്ചവർ സുന്ദരന്മാരും
സൽസ്വഭാവികളുംഅഭിമാനികളുംസ്ഥിരചിത്തരുംആയി ഭവിക്കുംഏതുരംഗത്തായാലും ഇവർപടിപടിയായിഉയരും.സന്തോഷവുംവിഷാദവുംപ്രകടിപ്പിക്കും.അന്യരെശുശ്രൂഷിക്കാനുംആശ്വസിപ്പിക്കാനുമുള്ളമനസ്ഥിതിഇവർക്കുണ്ടാകും.അമ്മയോട് കൂടുതൽ അടുപ്പം കാണിക്കുന്ന ഇവർ ശിശുപാലനം ഗൃഹാലംകാരംആഹാരദാനംഎന്നിവഇഷ്ടപ്പെടുന്നു.
നക്ഷത്രമൃഗം-പാമ്പ്,വൃക്ഷം-ഞാവൽ,
പക്ഷി-പുള്ള്,ഭൂതം-ഭൂമി,അക്ഷരം-അ.
നക്ഷത്രമൃഗവൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക്എെശ്വര്യമേകും.
പ്രപഞ്ചം കൂടെ നിൽക്കും
ഈമണ്ണിലേക്ക് പിറന്നു വീണ നിമിഷം ഈ ഭൂമി നമ്മുടേതായി.ഈ മണ്ണിലേക്ക് പിറന്നു വീഴുന്ന എല്ലാ ജീവജാലങ്ങളുടേയും കൂടിയാണ് ഈ ഭൂമി എന്ന് നാം മറക്കരുത്.
ഈ മണ്ണിന്റെ പരിശുദ്ധി കാത്തു സൂക്ഷിച്ച് പോറലേല്പിക്കാതെ പുതിയ തലമുറക്ക് കൈമാറേണ്ടതാണ് .ജാതി മത വർണ്ണ വ്യത്യാസമേതുമില്ലാതെ മണ്ണിനെ കാക്കാം.
പ്രകൃതിശക്തിയിൽ വിശ്വസിക്കാം.ആ മനസ്സുണ്ടായാൽ പ്രപഞ്ചം കൂടെ നിൽക്കും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Thursday, 6 September 2018
കാർത്തിക(Eta Tauri)
കാർത്തിക നക്ഷത്രത്തിൽ ജനിക്കുന്നവർ
നല്ല ശരീരവും തേജസ്സും ഉള്ളവരായും
സൽക്കാരപ്രിയരുംസൗന്ദര്യബോധമുള്ളവരുംകലാകാരന്മാരുംനല്ലആസ്വാദകരുമായിരിക്കുംകാര്യംനേടിയെടുക്കാൻകഷ്ടപ്പെട്ട്പ്രവർത്തിക്കുന്നവരുംഏകാകിയായുംപുരുഷൻമാർസ്ത്രീ, ആരാധകരായും,സ്ത്രീകൾ പുരുഷആരാധകരായുംകീർത്തിയുള്ളവരായുംഭവിക്കും.മേടക്കൂറുകാർകോപപ്രകൃതിയുംപ്രവർത്തനസാമർത്ഥ്യവും കൂടുതൽ കാണിക്കും
Wednesday, 5 September 2018
ഭരണി(41Areitis)
ഭരണി നക്ഷത്രത്തിൽ ജനിക്കുന്നവർ
ശാന്തബുദ്ധികളായുംഒപ്പംകോപസ്വഭാവികളായുംഅഭിമാനികളായുംചപലമനസ്സായുംസത്യവാക്കായുംസുഖവുംമാനവുംധീരതയുംബന്ധുസഹായവുംദീർഘായുസ്സുള്ളവരായുംപുത്രന്മാർകുറഞ്ഞിരിക്കുന്നവരായുംഭവിക്കും.ഇവർസ്വയംഏറ്റെടുക്കുന്നജോലികൾഭംഗിയായിപൂർത്തിയാക്കും.പരാശ്രയംകൂടാതെജീവിക്കാനാഗ്രഹിക്കുന്നവരുമാണ്
Monday, 3 September 2018
പരിശ്രമം വിജയം നൽകും
നമ്മുടെ ഓരോ ദിനവും പുഞ്ചിരിയോടെ തുടങ്ങാം.ദിനം മുഴുവൻ ആ പുഞ്ചിരി നിലനിർത്താം .രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ആ പുഞ്ചിരി മായാതിരിക്കാൻ ശ്രമിക്കാം.
ശ്രമിച്ചാൽ അസാദ്ധ്യമായി ഒന്നുമില്ല.
പരിശ്രമം വിജയം നൽകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Sunday, 2 September 2018
വിശ്വാസം അതാണ് എല്ലാം
സൂര്യൻ കത്തിജ്വലിച്ചു നിൽക്കുന്നതും ഗ്രഹങ്ങൾ സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതും നമ്മുടെ ഇച്ഛയ്ക്കനുസരിച്ചല്ല.
ഒരു അദൃശ്യമായ ആകർഷണ ശക്തി ഇതിനു കാരണമാകുന്നു.ശാസ്ത്ര കുതുകികൾ വരെ ഈ സത്യം അംഗീകരിക്കുന്നു.ഈ ശക്തി ഒന്നേയുള്ളൂ.
ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ
എല്ലാവർക്കും ഒന്നായ ആ സത്യത്തെ
പലനാമത്തിലും രൂപത്തിലും നമ്മൾ വിശ്വസിച്ചു വരുന്നു.
ബൾബ് വെളിച്ചവും ഫാൻ കാറ്റും ഇസ്തിരിപ്പെട്ടി ചൂടും തരുന്നത് ഒരേ വൈദ്യുതിയാലാണ്.എല്ലാം ഒന്നെന്ന് വിശ്വസിക്കുക.വിശ്വാസം അതാണ് എല്ലാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-