Thursday, 30 January 2020

കളമൊരുങ്ങി കളിയാട്ടം വരവായി



അരങ്ങുണർന്നു ഇനി മൂന്നുദിനക്കാലം
കണ്ണോം  വെള്ളടക്കത്ത് ഭഗവതീക്ഷേത്രം തെയ്യക്കോലങ്ങളാൽ ഭക്തിസാന്ദ്രമാകും.
കളിയാട്ടം 31 ന് തുടങ്ങും.രാവിലെ 9 മണിക്ക് മാടായിക്കാവിൽ നിന്നുള്ള തീർത്ഥവുമായി ആചാരക്കാരുടെ ക്ഷേത്രപ്രവേശനവും വൈകു. 5 ന് പൊടിക്കളം മുത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് കലവറ ഘോഷയാത്രയും 6 ന് തെയ്യം തുടങ്ങലും 8 മണിക്ക് കലാസന്ധ്യയുമുണ്ടാകും. രണ്ടാം ദിവസം രാത്രി 8 മണിക്ക് ബാലി വെള്ളാട്ടവും താലപ്പൊലിയും തോറ്റങ്ങളുമുണ്ടാകും. ഫെബ്രുവരി 2 ന് പുലർച്ചെ മുതൽ ബാലി, കക്കര ഭഗവതി. വിഷ്ണുമൂർത്തി ,മടയിൽ ചാമുണ്ഡി, ഗുളികൻ, വെള്ളടക്കത്ത് ഭഗവതി തെയ്യങ്ങൾ കെട്ടിയാടും. അന്നദാനവുമുണ്ടാകും.4 മണിക്ക് സമാപിക്കും.
വെള്ളടക്കത്തമ്മയുടെ തിരുനടയിൽ ദർശന പുണ്യം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 29 January 2020

നമ്മുടെ ദിവസം ആനന്ദകരമാക്കാൻ നമുക്കേ സാധിക്കൂ.



പ്രഭാതത്തിൽ ഗൃഹത്തിൽ അനാവശ്യഭാഷണമോ കലഹമോ ഉണ്ടാകരുത്.ദിവസത്തിന്റെ തുടക്കം സ്നേഹപൂർവ്വമായപെരുമാറ്റത്തിലൂടെയായിരിക്കണം.ഈ കാര്യത്തിൽ രക്ഷിതാക്കൾ കുട്ടികൾക്ക് മാതൃകയാകണം.അതു പോലെ തന്നെഉറങ്ങാൻപോകുന്നതിനുമുമ്പുംദുർഭാഷണങ്ങളും തർക്കവും ഒഴിവാക്കണം.
ഈശ്വരപ്രാർത്ഥനയോടെ ഉറങ്ങാൻ കിടക്കണം.നമ്മുടെ ദിവസം ആനന്ദകരമാക്കാൻ നമുക്കേ സാധിക്കൂ.നല്ലത് വരുത്താൻ പ്രാർത്ഥിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Tuesday, 28 January 2020

മടിക്കാതെ പുഞ്ചിരിക്കാം



പുഞ്ചിരിക്കാൻ മടി കാണിക്കരുത്.ഹൃദയം തുറന്നുള്ള ഒരു പുഞ്ചിരി മതി പ്രശ്നങ്ങൾ പരിഹരിക്കാൻ.മനുഷ്യന് ദൈവം നൽകിയ വരദാനമാണ് പുഞ്ചിരി.ഒരു കുഞ്ഞിന്റെ നിഷ്കളംകതയോടെ നമുക്ക് പുഞ്ചിരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 27 January 2020

ശരി മാത്രം ചെയ്യുക



നമ്മുടെ ശരി മറ്റുള്ളവർക്ക് ശരി ആകണമെന്നില്ല.മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ശരികേട് കാണിക്കാതിരിക്കുക.ശരി മാത്രം ചെയ്യുക.അത് ജീവിത വിജയം നേടിത്തരും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 25 January 2020

സ്നേഹം പകരാം സൗഹൃദം നിലനിർത്താം



ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ
നമ്മുടെ അയൽക്കാരെ നമുക്ക് സ്നേഹിക്കാം
അകലേയുള്ള ബന്ധുക്കളേക്കാൾ നമ്മുടെ അവശ്യഘട്ടങ്ങൾക്ക് അയൽക്കാരുടെ തുണ വേണം.പരസ്പരം അറിഞ്ഞ് സ്നേഹം പകരാനും സൗഹൃദം നിലനിർത്താനും ഈ പുണ്യദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.
റിപ്പബ്ളിക് ദിനാശംസകൾ ....
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com 

Thursday, 23 January 2020

എളിമ വലിയ വിജയമേകും


ക്ഷോഭം മന:സ്സമാധാനം തകർക്കും.നമ്മുടെ അഹംകാരമാണ് നമ്മെ ക്ഷുഭിതനാക്കുന്നത്.
'താഴ്മതാനഭ്യുന്നതി' എന്നതോർക്കുക.എളിമ
വലിയ വിജയമേകും.നല്ലപെരുമാറ്റം മന:സ്സുഖമേകും.സമ്പത്ത് വരും പോകും.മന:സ്സുഖം കാശ് കൊടുത്ത് വാങ്ങാനാകില്ലെന്നറിയുക.സ്നേഹത്തോടെ പെരുമാറാം.മനസ്സ് ശാന്തമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Tuesday, 21 January 2020

ജീവിതത്തിൽ പടിപടിയായി ഉയർത്തപ്പെടും


ഒരാളേയും വെറുക്കാതിരിക്കുക.സഹായം ചെയ്യാൻ കഴിഞ്ഞില്ലേലും ഉപദ്രവിക്കാതിരിക്കുക.നിഷ്കളംകമായി സ്നേഹിക്കുക.പറയുന്നത് പ്രവർത്തിക്കുക.ജീവിതത്തിൽ പടിപടിയായി
ഉയർത്തപ്പെടുന്നത് നമുക്ക് നേരിട്ടനുഭവിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 17 January 2020

വെളിച്ചമേകാം


ദീപം പോലെ വെളിച്ചമേകാൻ നമുക്കാകണം.
സ്നഹമാകുന്ന എണ്ണ പകർന്ന്  ഭക്തിയാകുന്ന തിരിയിട്ട്  ജ്ഞാനദീപം തെളിയിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

വെളിച്ചമേകാം



ദീപം പോലെ വെളിച്ചമേകാൻ നമുക്കാകണം.
സ്നഹമാകുന്ന എണ്ണ പകകർന്ന്  ഭക്തിയാകുന്ന തിരിയിട്ട്  ജ്ഞാനദീപം തെളിയിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 16 January 2020

ഒരുരുളച്ചോറു മതി



സ്നേഹം സഹജീവികളോടും വേണം.ഉപകാര സ്മരണയുടെ കാര്യത്തിൽ മനുഷ്യരെ തോൽപ്പിക്കും മൃഗങ്ങൾ.ഒരുരുളച്ചോറു നൽകിയാൽ ഒരു ജന്മം മുഴുവൻ നമ്മെ ഓർക്കുന്ന സ്നേഹിക്കുന്ന മൃഗമാണ് നായ.
മൃഗങ്ങളിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട് വിശേഷബുദ്ധിയുള്ള നമുക്ക്. സഹജീവികളെ സ്നേഹിക്കാം സംരക്ഷിക്കാം ഈശ്വര കൃപനേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 15 January 2020

കല്ലും മുള്ളും നിറഞ്ഞ ജീവിത വഴി


ഗുരു കൃപയില്ലാതെ ജീവിതവിജയം നേടാനാകില്ല.
അറിവു പകർന്നു നൽകിയവരെല്ലാം ഗുരുക്കൻമാരാണ്.ആത്മീയതയിൽ ഗുരു വഴികാട്ടിയാണ്.ഗുരു ചരണം പിൻ തുടരുക.കല്ലും മുള്ളും നിറഞ്ഞ ജീവിത പാതയിൽ ലക്ഷ്യം എളുപ്പമാകാൻ ഇതാണ് ഏക ആശ്രയം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 11 January 2020

സ്വയം ശാന്തത കൈവരിക്കുക.

സ്വയം ശാന്തത കൈവരിക്കുക.മാനസിക സമ്മർദ്ധം വരുന്ന ഘട്ടങ്ങളിൽ ദീർഘശ്വാസോച്ഛാസം ചെയ്യുക.കണ്ണുകൾ ചിമ്മി 3 മിനുട്ട് ഇഷ്ടരൂപധ്യാനം ചെയ്യുക.ഓരോ ശ്വാസ നിശ്വാസത്തിലും മാനസ ജപം ചെയ്യുക.നാം ശാന്തത കൈവരിക്കുന്നത് നമുക്കനുഭവിച്ചറിയാം.ഉറച്ച വിശ്വാസം നമ്മെ നയിക്കട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 9 January 2020

ആഴത്തിൽ പതിഞ്ഞ ചില ദു:ശീലങ്ങങ്ങൾ
ആഴത്തിൽ പതിഞ്ഞ ചില ദു:ശീലങ്ങങ്ങൾ 
സാഹചര്യം വരുമ്പോൾ നമ്മെ സ്വാധീനിക്കാൻ ശ്രമിക്കും.ഏറ്റവും അപകടകരമായ ഒരു ഘട്ടമാണിത്.നാം ഉപേക്ഷിച്ച ദു:ശ്ശീലങ്ങളെ വീണ്ടും കൈപിടിച്ച് സ്വീകരിക്കാതിരിക്കുക.
മനോനിയന്ത്രണം അനിവാര്യമായ ഇത്തരം ഘട്ടങ്ങളിൽ ഈശ്വരനാമം മുറുകെ പിടിക്കുക.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 8 January 2020

വരും വരായ്കകൾ ചിന്തിക്കണം.

സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും പാഠം പഠിക്കണം.നല്ലതും ചീത്തയും തിരിച്ചറിയാൻ സാധിക്കണം.ഒരു പ്രവൃത്തി ചെയ്യുന്നതിന് മുൻപ് വരും വരായ്കകൾ ചിന്തിക്കണം.
സാഹചര്യത്തെ പഴിചാരുന്നതിലർത്ഥമില്ല.
നല്ല പ്രവൃത്തി അറിഞ്ഞു ചെയ്യുക.ഈശ്വരനിൽ 
സമ്പൂർണ്ണ സമർപ്പണം ചെയ്യുക.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Tuesday, 7 January 2020

ഇച്ഛാശക്തി വേണം
നാംനല്ലഇച്ഛാശക്തിയുള്ളവരാകണംഅതിന് നല്ല ആത്മവിശ്വാസം വേണം.ആത്മവിശ്വാസമുണ്ടാവാൻ സത്യം പറയുകയും ധർമ്മത്തിന്റെ പാതയിൽ ചരിക്കുകയും സർവ്വരേയും സ്നഹിക്കുകയും വേണം.അങ്ങിനെയായാൽ ജീവിതം നമുക്ക്   ശാന്തി പൂർണ്ണമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Sunday, 5 January 2020

നല്ല അവസരങ്ങൾ
ജീവിതത്തിൽ സത്കർമ്മങ്ങൾ ചെയ്യാനുള്ള നല്ലഅവസരങ്ങൾനാംഉപയോഗപ്പെടുത്തണം.സേവനം ജീവിതത്തിന്റെ ഭാഗമാക്കുക.
സ്നേഹം നമ്മുടെ പ്രകൃതമാക്കുക.
ഭഗവത് നാമം ജീവമന്ത്രമാക്കുക.
ജീവിതം ആനന്ദമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ല.
പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ല എന്ന് ഉറച്ചു വിശ്വസിക്കുക.ക്ഷമയോടെ പ്രശ്നങ്ങളെ  നേരിടുക.അടുപ്പമുള്ളവരുമായി പ്രശ്നങ്ങൾ ചർച്ചചെയ്യുക.ആലോചിച്ചു തീരുമാനങ്ങളെടുക്കുക.ഒന്നിലും പതറാതിരിക്കുക.വിജയം സുനിശ്ചിതം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 4 January 2020

നേർവഴിയേ നടക്കാം
ചില സന്ദർഭങ്ങളിൽ നാമറിയാതെ പലതെറ്റുകളിൽ നിന്നും നമ്മെ രക്ഷിച്ചെടുക്കുന്നത് ഈശ്വരനെന്നറിയുക.
നേരായമാർഗ്ഗംനാംകരുതുന്നതാവണമെന്നില്ല.നേർവഴി ഈശ്വരന് മാത്രമെ അറിയൂ.ഈശ്വരനിൽ പൂർണ്ണസമർപ്പണം ചെയ്താൽനമ്മുടെ കാര്യങ്ങൾ ഈശ്വരൻ നോക്കിക്കോളും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 2 January 2020

മനോബലം നേടാം
മനോകാരകനും മാതൃകാരകനുമായ ചന്ദ്രന്
പക്ഷബലക്കുറവ് പാപഭാവാധിപത്യം പാപഗ്രഹയോഗം മൗഢ്യം  ഇവയെല്ലാം ഒരു വ്യക്തിയുടെ ജനനസമയത്ത് ഉണ്ടെംകിൽ
അയാൾക്ക് മനസ്വസ്ഥതക്കുറവ് മാനസിക പിരിമുറുക്കം അന്തർമുഖത്വം എന്നിവ ഉണ്ടാക്കിയേക്കാം.ദുർഗ്ഗാദേവി ഉപാസന ഉത്തമം.ഗ്രഹനില പരിശോധിച്ച് ചന്ദ്രപ്രീതിക്കായി മുത്ത് ധരിച്ചാല്‍ മന:സുഖം,മനോബലം,മാതൃസുഖം,വിദ്യാഗുണം സർവ്വൈശ്വര്യങ്ങളുമുണ്ടാകും എന്ന് ആചാര്യമതം. 
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com


Wednesday, 1 January 2020

നാം തനിച്ചാണ്
സ്വയം മാറാൻ തയ്യാറാവണം.
ജീവിതയാത്രയിൽ നാം തനിച്ചാണ് എന്ന ബോധം നിലനിർത്തുക.
നമ്മുടെ നല്ല ഗുണങ്ങൾ വളർത്തുക.വേണ്ടാത്തത് ഇപ്പോൾ തന്നെ കളയുക.സുഖത്തിലും ദു:ഖത്തിലും കൂട്ട് ഈശ്വരൻ മാത്രമാണ് എന്നറിയുക.
ആ നാമം മുറുകെ പിടിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
പുതുവർഷം പുണ്യപൂർണ്ണം
ഒരോ ശ്വാസവും പുതിയതാണ് ഓരോ നിമിഷവും പുതിയതാണ്.പഴമയിൽ നിന്ന് പഠിക്കുക.പഴയ കാലം ഓർമ്മകൾ സംസ്കാരം 
ഇവയിലെ നന്മകളെ ചേർത്തു നിർത്തണം.
പുതിയ കർമ്മങ്ങൾ മാർഗ്ഗങ്ങൾ സംസ്കാരം 
പുതുവർഷം പുണ്യ പൂർണ്ണമാക്കാം.വിശ്വാസം 
ഉറപ്പിക്കാം വിജയം നേടാം..ഈശ്വരൻ നമ്മോടൊപ്പമുണ്ട്...ആശംസകൾ ...
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com