Saturday, 29 February 2020

നാമുള്ളിടം നല്ലതാണെന്ന് പറയുകയും വിശ്വസിക്കുകയും വേണം.



'ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച' ഈ നാടൻ ചൊല്ല് സത്യമാണ്.എത്തിപ്പെടാത്തിടം സ്വർഗ്ഗമെന്ന് നാം ചിന്തിക്കുന്നു.
യാഥാർത്ഥ്യവുമായി പൊരുത്തപ്പെടേണ്ടി വരുമ്പോൾ സത്യം ബോദ്ധ്യപ്പടുന്നു.
അവിടെ എന്തു നല്ല ജീവിതമാണ് എന്തു നല്ല ആളുകളാണ് ഇവിടെയാണ് എല്ലാം മോശം തുടങ്ങിയ വാക്കുകൾ ഉപേക്ഷിക്കണം.നാമുള്ളിടം നല്ലതാണെന്ന് പറയുകയും വിശ്വസിക്കുകയും വേണം.
നമ്മുടെ ഉള്ളിൽ നന്മയുണ്ടായാൽ മതി.നമുക്കു ചുറ്റും നന്മ ദർശിക്കാൻ നമുക്ക് സാധിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 28 February 2020

സാധനാഭാവം കൈവിടാതിരിക്കുക



അൽപ ജ്ഞാനിയായ ഗുരു തനിക്കും ശിഷ്യർക്കും അപകടം വരുത്തും.സാധകന് ഗുരുവായി എന്ന ഭാവം വന്നാൽ അധപതനം ആരംഭിച്ചു എന്നറിയുക.സാധനാഭാവം കൈവിടാതിരിക്കുക.ഈശ്വര സാക്ഷാത്കാരം നേടിയ മഹത്തുക്കളെ ഗുരുക്കൻമാരായി സ്വീകരിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 24 February 2020

ആത്മ പരിശോധന ചെയ്താൽ നമ്മുടെ അർഹത മനസ്സിലാക്കാം.



അനർഹമായ സ്ഥാനത്തെത്തിയാൽ മതിഭ്രമത്താൽ നാശമാണ് ഫലം.അതിനാൽ കുതന്ത്രത്താൽ സ്ഥാനമാനങ്ങൾ നേടാതിരിക്കുക.ആത്മ പരിശോധന ചെയ്താൽ നമ്മുടെ അർഹത മനസ്സിലാക്കാം.
കഴിവിനുള്ള അംഗീകാരവും അർഹതയ്ക്കനുസരിച്ചുള്ള പദവിയും ഈശ്വര കടാക്ഷമാണ്.അത് വന്നു ചേരും.നേരായ മാർഗ്ഗത്തിൽ മാത്രം ചരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 22 February 2020

ആരോടാണീ പക



ആരോടും പകയോടെ പെരുമാറരുത്.
പക ആത്മനാശത്തിന് കാരണമാകും എന്നറിയുക.നന്മയുള്ളവരിൽ പക കാണില്ല.
പകയില്ലാത്തവർക്ക് ഈശ്വരൻ കുട്ടുണ്ടാകും.
പ്രതികാരം പുണ്യനാശം വരുത്തും.സേവനം
പുണ്യവർദ്ധനവും നൽകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 20 February 2020

മഹാദേവന്റെ മഹാത്യാഗം



ദേവന്മാരും അസുരന്മാരും ചേര്‍ന്നുള്ള പാലാഴി മഥനവേളയിൽ വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു. വിഷം ഭൂമിയിൽ പതിച്ചാൽ ഉണ്ടായേക്കാവുന്ന മഹാദുരന്തം ഒഴിവാക്കാൻ പരമശിവൻ ആ വിഷം പാനം ചെയ്തു. മഹാദേവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങൾ രാത്രി മുഴുവൻ ഉണര്‍ന്നിരുന്ന് ശിവഭജനം ചെയ്തുവത്രേ. മാഘമാസത്തിലെ ചതുര്‍ദശി ദിവസം ആണ് ഇത് സംഭവിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശിവരാത്രിയുടെ ഐതിഹ്യങ്ങളിൽ പരമപ്രധാനമായ ഒന്നാണിത്.
പഞ്ചാക്ഷരീമന്ത്രം 1080 തവണ ലിഖിതജപം
ചെയ്ത് ശിവക്ഷേത്ര ദർശനം ചെയ്ത് ഉപവസിച്ചാൽ ആയുരാരോഗ്യ സൗഖ്യം ഫലം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

മാടായി വടുകുന്ദ ശിവക്ഷേത്രം സ്നാന തീർത്ഥക്കരയിൽ



മുക്കണ്ണന്റെ തിരുജഢയിൽ നിന്ന്
സുന്ദരിയായ ഗംഗ വശ്യതയോടെ
വടുകുന്ദ സ്നാനതീർത്ഥത്തിലേക്ക് ഊർന്നിറങ്ങി.
മേഘജാലങ്ങൾ ചുറ്റും വെള്ളക്കമ്പളം  
തീർത്ത് ഈ പുണ്യസ്ഥാനത്തെ
പവിത്രീകരിച്ചിരിക്കുന്നു.
കിഴക്ക് ആദിത്യ ദേവൻ പൊൻകിരീടമണിഞ്ഞ്
ഗംഗയെ ഒളികണ്ണിട്ടു നോക്കുന്നു.
ഇന്ന് മഹാശിവരാത്രി.മഹാദേവന്റെ തിരുവുടൽ സ്പർശത്താൽ നാഗങ്ങൾ പുളഞ്ഞ് പിണഞ്ഞ് 
ആനന്ദ നിർവൃതിയിൽ ഫണമുയർത്തിയാടുന്നു.
പഞ്ചാക്ഷരീമന്ത്രം വീശുന്ന ഇളംകാറ്റിന്റെ നാദമായി കർണ്ണത്തിൽ പതിക്കുന്ന പുണ്യവേള.ഒരു കുമ്പിൾ തീത്ഥം ഗായത്രി മന്ത്രത്താൽ ശക്തീകരിച്ച് തളിച്ച്
ഭഗവത് ദർശനത്തിനായി ശ്രീ കോവിലിലേക്ക്
നടന്നു.വാദ്യാലംകാരങ്ങളാൽ പൂജിതനായ
കൈലാസനാഥന്റെ തിരുദർശനം.
ഒരു ദിവ്യ തരംഗം ആപാദചൂഢം പ്രസരിച്ചു.
ശിവരാത്രിയിലെ ഭഗവത് ദർശനം ജന്മാന്തര പാപമാറ്റും. പഞ്ചാക്ഷരി ജപിക്കാം.
ദർശന പുണ്യം നേടാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 19 February 2020

ഇന്നത്തെ പ്രതികൂല സാഹചര്യം മാറും.



നല്ലത് മാത്രം പ്രതീക്ഷിക്കുക.നന്മ മാത്രം ചെയ്യൂക.ഇന്നത്തെ പ്രതികൂല സാഹചര്യം മാറും.
ഒരു അവസ്ഥയും സ്ഥിരമല്ല.ഉള്ളതിൽ സമാധാനംകണ്ടെത്തണം.അർഹതയ്ക്കനുസരിച്ച് ലഭിച്ചു കൊണ്ടിരിക്കും.മനസ്സ് കളംകപ്പെടുത്താതിരിക്കാം.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 13 February 2020

വാർദ്ധക്യത്തിൽ നമുക്ക് തണലാകും.



മക്കളെ സ്നേഹിച്ചു കൊണ്ട് ഉപദേശിക്കണം.
ബാല്യ കൗമാരകാലത്ത് അവർക്ക് നേർമാർഗ്ഗം കാണിച്ചു കൊടുക്കണം.ജോലിത്തിരക്കിൽ മക്കളെ ശ്രദ്ധിക്കാതെ പിന്നീട് പരിതപിച്ചിട്ട് കാര്യമില്ല.ഭക്തിയും വിശ്വാസവും അവരിലുറപ്പിക്കുക.അവരെ ഈശ്വരനിൽ സമർപ്പിക്കുക.സമൂഹത്തിൽ നന്മമരങ്ങളായി അവർ വളരും.വാർദ്ധക്യത്തിൽ നമുക്ക് തണലാകും.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 12 February 2020

ഈശ്വരൻ അവനോടൊപ്പം



തെറ്റു പറ്റാം പക്ഷെ ആവർത്തിക്കരുത്.
ആയിരം ശരി ചെയ്ത് ഒരു തെറ്റു ചെയ്താൽ
ബന്ധുക്കൾ പോലും വെറുക്കും.എന്നാൽ ആയിരം തെറ്റ് ചെയ്തയാൾ ഒരു ശരി ചെയ്താൽ ഈശ്വരൻ അവനോടൊപ്പം നിൽക്കും.ശരി മാത്രം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 10 February 2020

വഞ്ചിക്കാതിരിക്കാം വഞ്ചിക്കപ്പെടാതിരിക്കാം.



കാര്യം നേടാനുള്ള സ്നേഹപ്രകടനം 
വഞ്ചനയാണ്.നിസ്വാർത്ഥ സ്നേഹമാണ് 
ഈശ്വര കൃപ നേടാൻ വേണ്ടത്.ഭംഗി വാക്കുകൾ കുറക്കുക.സത്യം പറയുക ധർമ്മത്തിൽ ചരിക്കുക.വഞ്ചിക്കാതിരിക്കാം വഞ്ചിക്കപ്പെടാതിരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 7 February 2020

കോടികൾ ആയുസ്സ് നീട്ടില്ല



അത്യാഗ്രഹം നിരാശയും ദുഃഖവും തരും.ഉള്ളതിലുള്ള സംതൃപ്തി സന്തോഷവുംസമാധാനവും തരും.നേടിക്കൂട്ടുന്ന കോടികൾക്ക് ആയുസ്സ് നീട്ടാൻ കഴിയില്ലെന്നറിയുക.ഈശ്വര കടാക്ഷമില്ലെംകിൽ എല്ലാം വ്യർത്ഥമെന്നറിയുക.ഈശ്വര കൃപനേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 5 February 2020

ഗുരു ഈശ്വരൻ തന്നെ



അവനവന്റെ യുക്തിക്കും ഭക്തിക്കും അനുസരിച്ച് ഗുരുക്കൻമാരെ തിരഞ്ഞെടുക്കാം.
യഥാർത്ഥ ഗുരുക്കൻമാർ നാമത്തിലും രൂപത്തിലും വ്യത്യസ്തരാണെംകിലും ആത്മീയമായി ഏകമായിരിക്കും.ഗുരു ഈശ്വരൻ തന്നെ എന്നറിയുക .ഗുരുവുമായി താദാത്മ്യം പ്രാപിക്കുന്നതിലൂടെ ശിഷ്യനും ഈശ്വരീയതയിലേക്ക് ഉയരുന്നു.അവിടെ ഗുരുവും ശിഷ്യനും ഈശ്വരനും ഒന്നാകുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com