Thursday, 20 February 2020

മാടായി വടുകുന്ദ ശിവക്ഷേത്രം സ്നാന തീർത്ഥക്കരയിൽ



മുക്കണ്ണന്റെ തിരുജഢയിൽ നിന്ന്
സുന്ദരിയായ ഗംഗ വശ്യതയോടെ
വടുകുന്ദ സ്നാനതീർത്ഥത്തിലേക്ക് ഊർന്നിറങ്ങി.
മേഘജാലങ്ങൾ ചുറ്റും വെള്ളക്കമ്പളം  
തീർത്ത് ഈ പുണ്യസ്ഥാനത്തെ
പവിത്രീകരിച്ചിരിക്കുന്നു.
കിഴക്ക് ആദിത്യ ദേവൻ പൊൻകിരീടമണിഞ്ഞ്
ഗംഗയെ ഒളികണ്ണിട്ടു നോക്കുന്നു.
ഇന്ന് മഹാശിവരാത്രി.മഹാദേവന്റെ തിരുവുടൽ സ്പർശത്താൽ നാഗങ്ങൾ പുളഞ്ഞ് പിണഞ്ഞ് 
ആനന്ദ നിർവൃതിയിൽ ഫണമുയർത്തിയാടുന്നു.
പഞ്ചാക്ഷരീമന്ത്രം വീശുന്ന ഇളംകാറ്റിന്റെ നാദമായി കർണ്ണത്തിൽ പതിക്കുന്ന പുണ്യവേള.ഒരു കുമ്പിൾ തീത്ഥം ഗായത്രി മന്ത്രത്താൽ ശക്തീകരിച്ച് തളിച്ച്
ഭഗവത് ദർശനത്തിനായി ശ്രീ കോവിലിലേക്ക്
നടന്നു.വാദ്യാലംകാരങ്ങളാൽ പൂജിതനായ
കൈലാസനാഥന്റെ തിരുദർശനം.
ഒരു ദിവ്യ തരംഗം ആപാദചൂഢം പ്രസരിച്ചു.
ശിവരാത്രിയിലെ ഭഗവത് ദർശനം ജന്മാന്തര പാപമാറ്റും. പഞ്ചാക്ഷരി ജപിക്കാം.
ദർശന പുണ്യം നേടാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment