Sunday, 31 May 2020

മനസ്സിനെ ശക്തിപ്പെടുത്തുക



പ്രകൃതി മാതാവ് നമുക്കൊപ്പമുണ്ട് എന്ന്
ഉറച്ചു വിശ്വസിക്കുക.ജപ സാധനയാൽ മനസ്സിനെ ശക്തിപ്പെടുത്തുക.ഏതു പ്രതിസന്ധിയിലും പതറാതിരിക്കുക.
മഹാമാരിയും പ്രളയവും നമുക്ക് അനായാസം
തരണം ചെയ്യാം ആദിത്യൻ ചിങ്ങം രാശിയിലെത്തുന്ന ചിങ്ങമാസം മുതൽ
രോഗശമനവും ചികിൽസാ രംഗത്ത പുത്തനുണർവും ദൃശ്യമാകും.നല്ല ആഹാരത്താൽ ശാരീരിക പ്രതിരോധശക്തിയും
നമജപത്താൽ മാനസീക പരിരക്ഷയും നേടാം.
ജാഗ്രത കളയാതെ ഒത്തു മുന്നേറാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
STAY SAFE @ HOME

Friday, 22 May 2020

നാം മാറിയേ തീരു.

സുരക്ഷയെ കരുതി രാഷ്ട്രങ്ങൾ നിർമ്മിച്ചു കൂട്ടിയ ആണവായുധങ്ങളും വെടിക്കോപ്പുകളും മാനവ രാശിയുടെ നാശം വീതക്കാനെ ഉപകരിക്കൂ.നമ്മുടെ സുരക്ഷയ്ക്കായി നന്മയുടെ സ്നേഹ വലയമാണ് തീർക്കേണ്ടത്.അതിന് കോടികളുടെ ചിലവില്ല. വിശ്വനാഥനാം
ഈശ്വരന്റെ പ്രിയ മക്കളാണ് നാമെല്ലാം എന്നറിയുക.ജാതിയുടേയും മതത്തിന്റേയും മതിൽ കെട്ടുകൾ തകർക്കാം.സ്നേഹമെന്ന മതവും മാനവനെന്ന ഒറ്റ ജാതിയും
എന്ന വിശ്വഭാവന ലോകത്തെ രക്ഷിക്കും.
നാം മാറിയേ തീരു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
       STAY SAFE @ HOME

Thursday, 21 May 2020

ലോക ശാന്തിക്കായ്.

മുങ്ങിച്ചാകാൻ തുടങ്ങുമ്പോൾ ഒരു കച്ചിത്തുരുമ്പ് കിട്ടിയാൽ പോലും പിടിച്ചു കേറാൻ കാണിക്കുന്ന വ്യഗ്രതയോടെ
നാം ഈശ്വരനാമം ജപിക്കണം പ്രാർത്ഥിക്കണം.സമസ്ത ലോകത്തും സുഖവും ശാന്തിയും പ്രകൃതീശ്വരിയേകും.
ആർക്കും പരിഭ്രാന്തി വേണ്ട.ഇതിലും വലിയ ആപത്ഘട്ടങ്ങൾ തരണം ചെയ്തവരുടെ പിൻ തലമുറക്കാരാണ് നാം എന്നറിയുക.
ചിട്ടയായി ജീവിക്കുക ഭീതി കളയുക.
ജാഗ്രതയോടെ വർത്തിക്കുക .
പ്രകൃതിയെ ശക്തിയെ മനം നൊന്തു വിളിക്കുക ആ ജഗദ് ജനനി രോഗശാന്തി വരുത്തും.ലോകശാന്തിയേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
STAY SAFE @ HOME

Tuesday, 19 May 2020

കറിവേപ്പില

ജീവിതം പച്ചപിടിച്ചു വരുമ്പോൾ ഒരു കൈപിടിയിലൊതുങ്ങി ചുട്ടുപൊള്ളും രസക്കൂട്ടുകളിൽ സ്വത്വമുപേക്ഷിച്ച്
അനുഭവിച്ചവർക്ക് സ്വാദ് പകർന്ന് വലിച്ചെറിയപ്പെടുന്നവൾ..
ഇത് വിധിയെന്നോതാം
കണ്ണീർ പൊഴിക്കാറില്ല.
വിങ്ങുന്നൊരോർമ്മ മാത്രം..
-പ്രശാന്ത് കണ്ണോം-

കരിമുകിൽ മാറും. മാനം തെളിയും.

നമുക്കു ലഭിക്കുന്ന സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യാതിരിക്കുക.
വീട്ടിലും നാട്ടിലും ജോലിസ്ഥലത്തും അച്ചടക്കം ശീലിക്കണം.ജാഗ്രത കുറക്കാതെ വർത്തിക്കണം.നല്ലത് പറഞ്ഞും പ്രവർത്തിച്ചും
മറ്റുള്ളവർക്ക് മാതൃകയാകണം.നഷ്ടപ്പെട്ട മനസ്സമാധാനവും ആരോഗ്യവും തിരിച്ച്കിട്ടാൻ പ്രകൃതിമാതാവോടു പ്രാർത്ഥിക്കാം.
എല്ലാം നേരേയാകും.കരിമുകിൽ മാറും.
മാനം തെളിയും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
       STAY SAFE @ HOME

Thursday, 14 May 2020

നമ്മുടെ പ്രാർത്ഥന

സുഹൃത്തിന് നല്ലതുവന്നാൽ തനിക്കും നല്ലതാണെന്നഭാവം അയൽക്കാരന് ഐശ്വര്യമുണ്ടായാൽ നമുക്ക് ഗുണമാണ് എന്ന ഭാവം അയൽ രാജ്യത്ത് സുഖവും സമൃദ്ധിയുണ്ടായാൽ നമ്മുടെ രാജ്യത്തിന് നല്ലതു വരുമെന്ന ഭാവം .സമസ്ത ലോകത്തിനും സുഖവും ശാന്തിയുമുണ്ടാകണമെന്ന ഭാവം
അങ്ങിനെയായാൽ ലോകം നന്നായി.
നമ്മുടെ പ്രാർത്ഥന അതാകട്ടെ
ഓം ലോകാ: സമസ്താ: സുഖിനോ ഭവന്തു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
STAY SAFE @ HOME

Sunday, 10 May 2020

ചിന്ത വാക്ക് പ്രവൃത്തി ഇവ മൂന്നും നിരീക്ഷിക്കണം.

നമ്മുടെ ഒരു നിമിഷത്തെ പ്രവൃത്തിദോഷം പീന്നീട് വലിയ മനോവിഷമത്തിന് കാരണ മായേക്കാം.അതിനാൽ ഓരോനിമിഷവും
ജാഗ്രതയോടെ വർത്തിക്കാം.തെറ്റുകൾ വരാതെ നോക്കണം. ചിന്ത വാക്ക് പ്രവൃത്തി  ഇവ മൂന്നും നിരീക്ഷിക്കണം.
ഏകീകരിക്കണം നന്മയുടെ വഴിയിൽമാത്രം ചരിക്കണം.അങ്ങിനെയായാൽ ജീവിത വിജയം നേടാം.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
       STAY SAFE @ HOME

Thursday, 7 May 2020

സദ്ഗുണങ്ങൾ നഷ്ടപ്പെടുത്തരുത്

നമ്മുടെ നല്ല ശീലങ്ങൾ സാഹചര്യങ്ങളാൽ മാറിപ്പോകുന്നുണ്ടെംകിൽ സൂക്ഷിക്കണം.
കല്ലുരുട്ടി കുന്നുകേറ്റുക പ്രയാസം എന്നാൽ ഒന്നു കൈ അയച്ചാൽ മതി കല്ല് അതിശക്തിയായി താഴോട്ടു പതിക്കും.
നാറാണത്തു ഭ്രാന്തൻ എന്ന മഹാത്മാവ് ഈ തത്വമാണ് നമ്മെ പഠിപ്പിച്ചത്.കാലങ്ങൾ കൊണ്ട് ആർജ്ജിച്ച സദ്ഗുണങ്ങൾ യാതൊരു കാരണവശാലും നഷ്ടപ്പെടുത്താതിരിക്കുക.
സാഹചര്യം നമുക്കനുകൂലമാക്കിയെടുക്കുക
നന്മ ചെയ്യുക.ഈശ്വരൻ നമ്മിലുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
STAY SAFE @ HOME

Sunday, 3 May 2020

ഓരോ നിമിഷവും ജാഗ്രതയോടെ വർത്തിക്കാം

ശുഭാപ്തി വിശ്വാസം നമ്മെ മുന്നോട്ടു നയിക്കും.
ഒരു കാരണവുമില്ലാതെ പ്രകൃതിയിൽ ഒന്നും സംഭവിക്കാറില്ല എന്നറിയുക.പ്രകൃത്യാലുണ്ടാകുന്ന പരിഹാരങ്ങൾ പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിത്തുകയും ചെയ്യും.പുല്ല് പുൽച്ചാടി തുടങ്ങി ജീവി ശൃംഖലയും സർവ്വവും പ്രകൃതിയുടെ മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നു.പേമാരിയും പ്രളയവും മഹാരോഗങ്ങളും വന്നും പോയ്ക്കൊണ്ടുമിരിക്കും.പ്രകൃതിക്കൊപ്പം കരുത്തോടെ മുന്നേറുക.പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുക.ഓരോ നിമിഷവും പുതിയതാണ്.കഴിഞ്ഞ നിമിഷങ്ങൾ എന്നന്നേക്കുമായി കഴിഞ്ഞിരിക്കുന്നു.അതിനാൽ ഓരോ നിമിഷവും ജാഗ്രതയോടെ വർത്തിക്കാം സ്നേഹിക്കാം സേവനം ചെയ്യാം ജീവിതം ആനന്ദ പൂർണ്ണമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
STAY SAFE @ HOME

Friday, 1 May 2020

പ്രഹ്ളാദൻ

നാമം മുറുകെ പിടിക്കുന്നവരെ ഈശ്വരൻ രക്ഷിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ്
ഭക്ത പ്രഹ്ളാദൻ.നാരായണ നാമം മുറുകെ പിടിച്ച പ്രഹ്ളാദനെ വിഷസർപ്പങ്ങളിൽ നിന്നും ഘോരാഗ്നിയിൽ നിന്നും പാറക്കെട്ടുകളിൽ നിന്നും അലറിവിളിക്കുന്ന തിരമാലകളിൽ നിന്നും ഭഗവാൻ രക്ഷിച്ചു.ഒടുവിൽ അഹംകാരത്തിന്റെ പ്രതിരൂപമായ പിതാവ്
ഹിരണ്യകശുപുവിനെ വധിക്കുവാൻ നരസിംഹമായി ഭഗവാൻ അവതരിച്ചു.
വിശ്വാസികൾ നാമം മുറുകെ പിടിക്കുക.കലിയുഗത്തിലെ അനർത്ഥങ്ങളിൽ നിന്ന് കരകേറാം ശാന്തിയും സമാധാനവും
തിരിച്ചു പിടിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
STAY SAFE @ HOME