Sunday, 30 August 2020

ചിങ്ങത്തിലെ തിരുവോണം

ചിങ്ങത്തിലെ തിരുവോണം മലയാളികൾ ആഘോഷമായി കൊണ്ടാടുന്നു.കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ലും ഏറെ പ്രസിദ്ധമാണല്ലോ.ഓണക്കാലം പൊതുവേ സമൃദ്ധിയുടേയും സന്തോഷത്തിന്റേയും കാലമായി പഴമക്കാർ കണ്ടിരുന്നു.ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ മലയാളികൾ 
ഓണത്തെ വരവേൽക്കാറുണ്ട്.ഒരു സുവർണ്ണകാലത്തിന്റെ സ്മൃതികൾ ഓണം ആചരണത്തിലുണ്ട്.തിരുവോണം നക്ഷത്രം എല്ലാ ശുഭകർമ്മങ്ങൾക്കും ഉത്തമമാണ്.
ചിങ്ങത്തിലെ തിരുവോണത്തിൽ ജനിച്ചവരിൽ
ബഹുഭൂരിപക്ഷവും ജാതകത്തിൽ വ്യാഴാനുകൂല്യം കൂടി ഉണ്ടെംകിൽ പടിപടിയായി ഉയരുന്നത്കാണാം.
ഇക്കുറി ജാഗ്രതയോടെ ഓണത്തപ്പനെ വരവേൽക്കാം ലോകശാന്തിക്കായ് പ്രാർത്ഥിക്കാം. 
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

ഉത്രാടം നാൾ

ചിങ്ങമാസത്തിലെ ഉത്രാടം നാളിന് ഓണത്തിനെക്കാൾ പ്രാധാന്യം പഴമക്കാർ കൽപ്പിച്ചിരുന്നു.സർവ്വമംഗളകർമ്മങ്ങൾക്കും
ഉത്തമമാണ് ഈ ദിനം.ഓരോ ദിനവും സന്തോഷപ്രദമാക്കേണ്ടത് നാം തന്നെയാണ്.ഇക്കുറി ഓണക്കാലം ജാഗ്രതാ കാലമാണ്.കാലചക്രത്തിൽ കലിയുഗത്തിന്റെ പ്രഭവത്താൽ ഇത്തരം മഹാമാരികളും വിനാശങ്ങളും പ്രകൃതിക്ഷോഭങ്ങളും സംഭവ്യമാണെന്ന് അറിയുക.ഉള്ളറിഞ്ഞ് ലോകശാന്തിക്കായ് പ്രാർത്ഥിക്കാം. പ്രകൃതിശക്തിക്കു മുന്നിൽ മനുഷ്യർ നിസ്സാരർ.
ശാന്ത ചിത്തരാകാം സ്നേഹം പകരാം
ആനന്ദം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 29 August 2020

മുതിർന്നവരുടെ വാക്കുകളുടെ മൂല്യം

മുതിർന്നവരുടെ വാക്കുകൾക്ക് മൂല്യമുണ്ട്.
ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടാകാറുള്ള മൂത്തവരുടെ ഉപദേശങ്ങൾ പിന്നീട് മധുരിക്കും
എന്ന ചൊല്ല് തന്നെയുണ്ടല്ലോ.പുതു തലമുറ ഇത് അറിഞ്ഞ് മുന്നേറുക.വിജയം നമുക്കൊപ്പമുണ്ടാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 27 August 2020

നല്ലതു പറയാം നന്മ ചെയ്യാം.

നാം ചെയ്യുന്ന നന്മകൾ നമുക്ക് ആയുസ്സും ആരോഗ്യവുമേകും.നന്മചെയ്യുമ്പോൾ നാം അറിയാതെ നമ്മിൽ രൂപപ്പെടുന്ന ശാന്തിയും സമാധാനവും യഥാർത്ഥ മരുന്നായി പ്രവർത്തിച്ച് നമ്മെ ആരോഗ്യത്തിലേക്കു നയിക്കുന്നു.നമുക്ക് നല്ലതു പറയാം നന്മ ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 26 August 2020

ശാന്തത കൈവരിക്കാൻ ശ്രമിക്കണം.

ഏന്തു പ്രശ്നങ്ങൾ വന്നാലും ശാന്തത കൈവരിക്കാൻ ശ്രമിക്കണം.എടുത്തു ചാടി ഒന്നും ചെയ്യരുത്.രണ്ടുവട്ടം ആലോചിക്കുക.മനസ്സാക്ഷിക്ക് ശരി എന്നു തോന്നുന്നത് മാത്രം ചെയ്യുക.ശാന്തിയും സമാധാനവും നാം തന്നെ കണ്ടെത്തണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Tuesday, 25 August 2020

നമ്മുടെ മനസ്സിനെ ശക്തിപ്പെടുത്താൻ നമുക്കാവണം.

നമ്മുടെ മനസ്സിനെ ശക്തിപ്പെടുത്താൻ നമുക്കാവണം.മനോധൈര്യം ഒരാളെ സകല പ്രശ്നങ്ങളിൽ നിന്നും പരിരക്ഷിക്കും.
മനസ്സിനെ നാമജപം കൊണ്ടു ശക്തിപ്പെടുത്താം.ഇഷ്ടമുള്ള നാമം ജപത്തിനായി തിരഞ്ഞെടുക്കാം.കാരണം
എല്ലാ നാമവും ഈശ്വരന്റേതാണ്.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 24 August 2020

ജാഗ്രതയും കരുതലും ഒപ്പം പ്രാർത്ഥനയും

പ്രകൃതി അനുകൂലമായാൽ രോഗമകലും.
പണ്ടു പകർച്ചവ്യാധികളെ അകറ്റാൻ ശക്തി
യെ ആരാധിക്കുമായിരുന്നു.ഉറച്ച വിശ്വാസത്തോടെയുള്ള പഴമക്കാരുടെ പ്രാർത്ഥന ഫലം കണ്ടിരുന്നു.വിശ്വസിച്ചു കഴിക്കുന്ന മരുന്നു രോഗശമനം വേഗത്തിലാക്കും.വിശ്വാസം ഉറച്ചതായാൽ പ്രാർത്ഥനയും ഫലം ചെയ്യും.ജാഗ്രതയും കരുതലും ഒപ്പം പ്രാർത്ഥനയും നമുക്ക് കൂട്ടാവട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Sunday, 23 August 2020

സഹനത്തിന്റെയും അതിജീവനത്തിന്റെയും ഓണം

സഹനത്തിന്റെയും അതിജീവനത്തിന്റെയും ഓണക്കാലമാണ്..
അവനനവനുള്ളിടത്തിരുന്ന്  ഈ കാലം സ്നേഹം ചൊരിഞ്ഞും സേവനം നൽകിയും ആനന്ദപൂർണ്ണമാക്കുക. മനസ്സിനെ ധൈര്യപ്പെടുത്തി എന്തും ഏതും നേരിടാൻ സജ്ജമാക്കുക.കുട്ടികളെ പരമാവധി സന്തോഷിപ്പിക്കുക.ഉള്ള വിഭവങ്ങൾ വെച്ച് ആരോഗ്യ പ്രദമായ ഓണസദ്യയൊരുക്കുക.
രോഗ വ്യാപനം വരാതെ നോക്കിയും കണ്ടും കുടുംബാംഗങ്ങൾക്കൊപ്പം
അടങ്ങി ഒതുങ്ങിയുള്ള ഒരോണാഘോഷമവട്ടെ ഇക്കുറി.
ഓണത്തിന്റെ നന്മകൾ എന്നും ഓർക്കണം.ഓണം ആചരിക്കണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 22 August 2020

അത്തം ചതുർത്ഥി

വിഘ്നേശ്വരനായ ഗണപതി പ്രഥമ പൂജനീയനാണ് .ഏതു കർമ്മവും വിശ്വാസികൾ ഗണപതിക്കു വെച്ചു തുടങ്ങുന്നു.നമ്മുടെ കർമ്മങ്ങൾക്ക് വിഘ്നം വരാതെ നോക്കാൻ സാക്ഷിയായി അധിപതിയായി ഗണപതി നിയുക്തനാകുന്നു.ഗജമുഖനായ ഗണപതി വ്യാസ ഭാരതം പകർത്തി.അറിവിൽ ഗണപതിയെ വെല്ലാൻ ആരുമില്ലെന്ന് ആചാര്യമതം .ചിങ്ങത്തിലെ ശുക്ള പക്ഷ ചതുർത്ഥി വിനായക ജയന്തിയായ് ആചരിക്കുന്നു.ഈ പുണ്യവേളയിൽ ലോകശാന്തിക്കായ് പ്രാർത്ഥിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 20 August 2020

ജീവിതത്തിന് നിറം പകരേണ്ടത്

ജീവിതത്തിന് നിറം  പകരേണ്ടത് നാം തന്നെയാണ്.നമ്മുടെ കുടുംബാംഗങ്ങൾക്കൊപ്പം സ്നേഹത്തോടെ ആനന്ദത്തോടെ ജീവിക്കുക.ചെറിയ തെറ്റുകുറ്റങ്ങൾ പരസ്പരം പറഞ്ഞും അറിഞ്ഞും പരിഹരിക്കുക.കുട്ടികൾക്കൊപ്പം ചിലവഴിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക.അഹംകാരത്തിന്റെയും അസൂയയുടെയും തായ് വേരറുക്കുക.
ജീവിതം ആനന്ദകരമാക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 19 August 2020

ശുഭ ചിന്തകളാൽ മനസ്സിനെ ശക്തിപ്പെടുത്തുക.

ആത്മവിശ്വാസം നമ്മെ നയിക്കട്ടെ.അന്യന് ദോഷം വരുത്തുന്ന കർമ്മങ്ങളിൽ ഏർപ്പെടാത്തവർക്ക് ആത്മവിശ്വാസം കൂടും.
ഉത്തരവാദിത്വം കൃത്യമായും സത്യസന്ധമായും നിർവ്വഹിക്കുന്നവർക്കും ആത്മവിശ്വാസം കൂടും.ശുഭ ചിന്തകളാൽ മനസ്സിനെ ശക്തിപ്പെടുത്തുക.സേവനത്താൽ നമ്മുടെ കരങ്ങൾ ശക്തമാകട്ടെ.സ്നേഹത്താൽ ഹൃദയം പരിശുദ്ധമാവട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 17 August 2020

ആദിത്യൻ ചിങ്ങത്തിൽ

ലഗ്നകാരകനായ ആദിത്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിലേക്ക് കടന്നിരിക്കുന്നു.കർക്കിടകത്തിന്റെ ദുർഘടങ്ങൾക്ക് അറുതിവരുത്താൻ സൂര്യതേജസ്സിനാകും.രോഗശമനവും രോഗപ്രതിരോധശേഷിയും വർദ്ധിക്കുന്ന കാലമായാണ് ചിങ്ങമാസക്കാലത്തെ പണ്ടു മുതലേ ആളുകൾ വിശേഷിപ്പിച്ചിരുന്നത്.
പ്രകൃതിശക്തിക്കു മുന്നിൽ മറ്റേതു ശക്തിക്കും ഒന്നും ചെയ്യാനാവില്ല.സൂര്യനെ പ്രാർത്ഥിക്കുക സൂര്യകിരണമേൽക്കുക രോഗ ശമനത്തിനും പ്രതിരോധ ശേഷി ആർജ്ജിക്കാനും ഇത് ഏറെ
ഗുണം ചെയ്യും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 12 August 2020

ഉപകാരം ചെയ്തില്ലേലും ആരേയും ഉപദ്രവിക്കാതിരിക്കുക


മനസ്സ് കളംക രഹിതമാണൊ..?ഈശ്വരസാന്നിദ്ധ്യം കളംകമില്ലാത്ത മനസ്സുകളിലാണ് എന്നറിയുക .കുട്ടികൾ ഈശ്വരതുല്യരാകുന്നത് അത് മൂലമാണ്.
സ്നേഹം ആത്മാർത്ഥമാക്കുക പ്രവൃത്തികൾ സത്യസന്ധവും ധാർമ്മികതയുള്ളതുമാവട്ടെ.
ഉപകാരം ചെയ്തില്ലേലും ആരേയും ഉപദ്രവിക്കാതിരിക്കുക.ഈശ്വരൻ നമുക്കൊപ്പമുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 10 August 2020

സദ്ഫലം വന്നു ചേരും

മറ്റുള്ളവരുടെ നന്മയ്ക്കായി നാം ഒരു ചെറു പ്രവൃത്തിയെംകിലും ചെയ്താൽ മതി നമ്മുടെ ജീവിതത്തിലും അതിന്റെ സദ്ഫലങ്ങൾ ഉടൻ വന്നു ചേരും.ഫലം ആഗ്രഹിക്കാതെ ചെയ്യുന്ന നിഷ്കാമ കർമ്മങ്ങൾക്കു പോലും സദ്ഫലങ്ങൾ കർമ്മിക്കു ലഭിക്കും എന്നറിയുക.മാനവസേവയാണ് മാധവസേവ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Sunday, 9 August 2020

ഈശ്വരകരങ്ങൾ നമുക്ക് താങ്ങാകും

ഏതു വ്യക്തിയും ചില ഘട്ടങ്ങളിൽ ഈശ്വരനെ വിളിച്ചു പൊകും.നമ്മുടെ ഉള്ളിൽ ആ ചൈതന്യം കുടിയിരിക്കുന്നതിന്റെ സാക്ഷ്യമാണത്.നാം വിശ്വസിച്ചാലും ഇല്ലേലും ഈശ്വരകരങ്ങൾ നമുക്ക് താങ്ങാണ് തുണയാണ്.നൊന്തു വിളിക്കുന്നവർക്ക് ആശ്വാസവും ആനന്ദവുമേകുന്ന ഈ പ്രപഞ്ചശക്തിയെ അടുത്തറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

വാക്ക്

വാക്ക് ആശ്വാസമേകുന്ന അമൃതാണ്.
എന്നാൽ വാക്ക് തന്നെ സർവ്വനാശമേകുന്ന കാളകൂടവിഷമായും മാറാം.വാക്കിനെ ഉപാസിക്കണം.നമ്മുടെ വാക്കാണ് സമാധാനവും കലാപവും സൃഷ്ടിക്കുന്നത്.
വാക്കു നന്നായാൽ സർവ്വവും നന്നാകും.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 7 August 2020

സന്തോഷം വരുത്തുന്ന പ്രവൃത്തികൾ

മറ്റുള്ളവരിൽ സന്തോഷം വരുത്തുന്ന പ്രവൃത്തികൾ നമുക്കും സന്തോഷം നൽകും
എന്നറിയുക.നന്മ ചെയ്യുന്നവർക്ക് മനസ്സമാധാനം വന്നു ചേരും.മന:ശാന്തി പണം കൊടുത്തു നേടാവുന്നതല്ല.ശാന്തിയിൽ നിന്നു സമാധാനവും അത് ആനന്ദത്തിലേക്കും നയിക്കും.നമ്മുടെ ഓരോ പ്രവൃത്തിയും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതാകട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Sunday, 2 August 2020

ജീവിതം അർത്ഥപൂർണ്ണമാക്കാം

ചില ആഗ്രഹങ്ങൾ യാഥാർത്ഥ്യമാകുന്നുവെംകിൽ അത് ഈശ്വരേച്ഛയാണെന്നറിയുക.നമ്മിലെ ശുഭചിന്തകൾ നമ്മെ നയിക്കട്ടെ.നന്മയുള്ളപ്രവൃത്തികൾ ചെയ്യുക.
സഹജീവികളോട് സ്നേഹപൂർവ്വം ഇടപെടുക.
അങ്ങിനെയായാൽ ജീവിതം അർത്ഥപൂർണ്ണമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com