Monday, 30 November 2020

അന്നശുദ്ധി



അന്നശുദ്ധി ആരോഗ്യ ശുദ്ധി നൽകുന്നു.ആരോഗ്യ ശുദ്ധി മന:ശുദ്ധി നൽകുന്നു.മന:ശുദ്ധി കർമ്മ ശുദ്ധി നൽകും.
കർമ്മ ശുദ്ധി ജീവിത വിജയമേകും.
അതിനാൽ സാധകർ സാത്വിക ഭക്ഷണം
ശീലിക്കുന്നത് ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 28 November 2020

നമ്മുടെ പിറന്നാൾ



നമ്മുടെ പിറന്നാൾ മലയാള മാസത്തിലെ ജന്മ നക്ഷത്രം വരുന്ന ദിവസമാണ്.ഉദയം കഴിഞ്ഞ് ആറു നാഴിക സമയം നക്ഷത്രമുണ്ടായിരിക്കണം.ഇല്ലെംകിൽ തലേദിവസമാണ് പിറന്നാളായി എടുക്കേണ്ടത്.
ഒരു മാസം രണ്ടു തവണ നക്ഷത്രം വരുന്നുണ്ടെംകിൽ രണ്ടാമത്തേതാണ് പിറന്നാളിന് എടുക്കേണ്ടത്.അന്നേദിവസം ദേവാലയ ദർശനം കഴിഞ്ഞു മാത്രം ജലപാനം ചെയ്യുന്നത് ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 27 November 2020

ദൃഷ്ടി ദോഷം



കുട്ടികളുമായി യാത്ര കഴിഞ്ഞു വന്നാൽ ദൃഷ്ടി ദോഷം കളയാൻ കടുകും മുളകും ഉഴിഞ്ഞ് അഗ്നിയിൽ സമർപ്പിക്കുന്ന ശീലം പഴയ ആളുകളിലുണ്ടായിരുന്നു.ഇന്നും വിശ്വാസികൾ പഴയ ആചാരങ്ങൾ അനുഷ്ഠിക്കാറുണ്ട്.ദൃഷ്ടി ദോഷം(കൺ ദോഷം) ഏറ്റാൽ ശാരീരികവും മാനസീകവുമായ അസ്വസ്ഥതകൾ ഉത്സാഹക്കുറവ് കർമ്മ വിമുഖത എന്നീ വിഷമതകൾ ഉണ്ടാക്കുമെന്നും ആചാര്യമതം.
വിശ്വാസികൾ ഒരു നാണയം ഇടതു കൂട്ടി ഇഷ്ടദേവതാ നാമം ജപിച്ച് മൂന്നു വട്ടം തലയ്ക്കുഴിഞ്ഞ് ക്ഷേത്ര ഭണ്ഡാര  സമർപ്പണം ചെയ്യുന്നത് ദൃഷ്ടിദോഷം പരിഹരിക്കാൻ ഉത്തമമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 26 November 2020

മനക്കരുത്ത്



മുന്നോട്ടുള്ള യാത്രയിൽ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടായേക്കാം.മനക്കരുത്തോടെ മുന്നേറുന്നവർ ലക്ഷ്യത്തിലെത്തിച്ചേരും.
ഈശ്വരനിലുള്ള ഉറച്ച വിശ്വാസം മനക്കരുത്തേകും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 24 November 2020

ഭഗവദേച്ഛ



നിഷ്കളംകമായ മനസ്സോടെ പ്രാർത്ഥിച്ചാൽ ഭഗവാൻ നമ്മുടെ എളിയ ആഗ്രഹം വരെ സാധിച്ചു തരും എന്നറിയുക .
ഭഗവദേച്ഛയാലാണ് എല്ലാ കാര്യവും നടക്കുന്നത് .ഭഗവദ് നാമം നമുക്ക് കരുത്തേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 22 November 2020

ഗുരു കടാക്ഷം



ഗുരു നമുക്ക് നേർവഴി കാട്ടും.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ ഗുരുവിനു കഴിയും.ചിലർക്ക്  ജന്മ ഗുണത്താലും മറ്റു ചിലർക്ക് കർമ്മഗുണത്താലും സദ്ഗുരുക്കൻമാരെ ലഭിക്കുന്നു.  എന്നാൽ തന്റെ ചാരത്തുള്ള സദ്ഗുരുവിനെ ഒരു വിഭാഗം ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കാറുമില്ല.നന്മയുള്ളവർക്ക് എളുപ്പത്തിൽ ഗുരു കടാക്ഷം ലഭിക്കുന്നു.
എല്ലാത്തിലും നന്മ ദർശിക്കാം .നന്മ ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

മന:ശുദ്ധി



ചില സന്ദർഭങ്ങളിൽ ഒരു കുറ്റവും ചെയ്യാതെ നാം തെറ്റിദ്ധരിക്കപ്പെട്ടു പോകാറുണ്ട്.അത്തരം സാഹചര്യങ്ങൾ ആത്മസംയമനത്തോടെ പെരുമാറുക. മനസ്സാക്ഷി ശുദ്ധമെംകിൽ ഈശ്വര കൃപ നമുക്കൊപ്പമുണ്ടാകും.സത്യം ജയിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 20 November 2020

ശാപം



ബോധപൂർവ്വം ഒരാളെ വാക്കു കൊണ്ടൊ പ്രവൃത്തികൊണ്ടൊ അനാവശ്യമായി വേദനിപ്പിച്ചാൽ അത് ശാപമായി തിരിച്ചുവരും.
മാതൃപിതൃശാപം ഗുരുശാപം സ്ത്രീശാപം ബാലശാപം എന്നീ ശാപങ്ങൾക്ക് വിശ്വാസികൾ അറിഞ്ഞു പരിഹാരം ചെയ്യണം.
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിന് ഇത്തരം ശാപങ്ങൾ തടസ്സമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 19 November 2020

വാസനാ വിഷയങ്ങൾ



വാസനാ വിഷയങ്ങൾ നമ്മെ വല്ലാതെ വലയ്ക്കും.അമിത വിഷയാസക്തി അപകടം ചെയ്യും.മനോനിയന്ത്രണത്തിലൂടെ വാസനാ വിഷയങ്ങളുടെ സ്വാധീനം കുറക്കാം.
ഈശ്വരനാമം മുറുകെ പിടിച്ചാൽ മനോനിയന്ത്രണം സാധ്യമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 17 November 2020

കർമ്മശുദ്ധി



അപ്രതീക്ഷിത സൗഭാഗ്യങ്ങൾ നമ്മെ തേടിയെത്തുന്നുവെംകിൽ അത് പൂർവ്വ കർമ്മ സുകൃതം കൊണ്ടാണെന്ന് അറിയുക.കർമ്മ ശുദ്ധികൊണ്ട് ഈശ്വര കൃപ നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 16 November 2020

ആയുസ്സു കാക്കാം



ചതി,വഞ്ചന,പ്രതികാരം ഈ പ്രവൃത്തികൾ
വ്യക്തിനാശം വരുത്തുന്നവയാണ്.അധമ കർമ്മങ്ങൾ ആയുസ്സു കുറക്കുമെന്നറിയുക.
മനസാ വാചാ കർമ്മണാ അധർമ്മത്തിനു കൂട്ടു നിൽക്കാതിരിക്കുക.യതോ ധർമ്മ സ്തതോ ജയഃ
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 13 November 2020

നന്മയുടെ വിജയം


മഹാവിഷ്ണുവിന്റെ നരകാസുരവധത്തിന്റെ വിജയാഘോഷവും ശ്രീരാമന്റെ രാവണ നിഗ്രഹത്തിനു ശേഷമുള്ള അയോദ്ധ്യാപ്രവേശത്തിന്റെ ആഘോഷങ്ങളും എല്ലാം ബന്ധപ്പെടുത്തി വിശ്വാസികൾ ദീപാവലി
ആഘോഷിക്കുന്നു.തിന്മയ്ക്കുമേൽ നന്മയുടെ വിജയം അതാണ് ദീപാവലിയുടെ സന്ദേശം.
നാം നമ്മിലെ തിന്മകൾക്കുമേൽ നന്മകൊണ്ടു വിജയം നേടണം.ഈ പോരാട്ടത്തിൽ നാം തനിച്ചായിരിക്കും.വിശ്വാസികൾക്ക് ഈശ്വരനെ കൂട്ടു പിടിക്കാം.ഭൗതീകമായ ആഘോഷങ്ങൾ ഇക്കുറി കുറക്കാം.നാം ഓരോരുത്തരും മാഹാമാരിയുടെ മേൽ വിജയം വരിക്കണം.
അതിന് മന:ശക്തി നേടണം.മനസ്സിന്റെ ചീത്ത വികാര വിചാരങ്ങൾക്ക് കടിഞ്ഞാണിടാം
വിജയം വരിക്കാം.ദീപാവലി ആശംസകൾ
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 12 November 2020

വിജയം തേടിവരും



ഒരു കാര്യവും നാളെ ചെയ്യാം എന്ന രീതിയിൽ മാറ്റിവെക്കാതിരിക്കുക. മടിയും അലസതയും രണ്ടും ജീവിത വിജയത്തിന് തടസ്സമെന്നറിയുക.ഉത്സാഹം വിജയിയുടെ ലക്ഷണമാണ്.ശുഭചിന്തകൾ മാത്രം വളർത്തുക.നന്മ ഹൃദയത്തിൽ സൂക്ഷിക്കുക.
വിജയം നമ്മെ തേടിവരും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 11 November 2020

ദശാനാഥന്റെ പ്രീതി



ദശാനാഥൻ ശുഭ രാശ്യാധിപനും ശുഭഭാവാധിപനും ബലവാനുമാണെംകിൽ ആ ദശയിൽ ശുഭഫലങ്ങൾ അനുഭവവേദ്യമാകും.മറിച്ചാണെംകിൽ ദശാനാഥന്റെ പ്രീതിക്കായി പരിഹാരകർമ്മങ്ങൾ ചെയ്യേണ്ടതാണ്.
ഇത്തരം സാഹചര്യത്തിലാണ് ജാതക പരിശോധനയുടെ ആവശ്യകതയും പ്രാധാന്യവും അറിയുക.ഏതു കർമ്മങ്ങൾക്കും പൂർണ്ണഫലത്തിന് ദശാനാഥന്റെ പ്രീതി ഉത്തമമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 10 November 2020

നേർവഴി



മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി അധാർമ്മിക പ്രവൃത്തികൾ ചെയ്യാതിരിക്കുക.
നാം മറ്റുള്ളവരുടെ കയ്യിലെ കളിപ്പാട്ടമല്ലെന്ന് ഓർക്കുക.നാം ഈശ്വരന്റെ കയ്യിൽ ഭദ്രമാണ്.അതിനാൽ ഈശ്വരനിൽ സമ്പൂർണ്ണ സമർപ്പണം ചെയ്യുക.നേർവഴി അവിടുന്ന് കാട്ടിത്തരും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 9 November 2020

വിവാഹം എടുത്തു ചാട്ടമാവരുത്.



ജീവിത പംകാളിക്ക് ഒരു വ്യക്തിയെ വളർത്താനും തളർത്താനും കഴിയും.
ഉത്തമ ദമ്പതികൾക്ക് മാത്രമെ ഉത്തമസന്താനങ്ങൾക്ക് ജന്മമേകാൻ കഴിയൂ.
അതിനാൽ ജീവിത പംകാളിയെ തിരഞ്ഞെടുക്കുന്നതിൽ ജാഗ്രത പാലിക്കണം.
നല്ല മനപ്പൊരുത്തം മറ്റുപൊരുത്തങ്ങൾക്കെല്ലാം മീതെയാണെന്ന് ആചാര്യമതം.വിവാഹം എടുത്തു ചാട്ടമാവരുത്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 8 November 2020



നമ്മുടെ കുടുംബാംഗങ്ങളുടെ അംഗീകാരവും ഇഷ്ടവും നേടാനാവാതെ നടത്തുന്ന നമ്മുടെ പ്രവൃത്തികൾ പൂർണ്ണതയിലെത്തില്ല എന്നറിയുക.സംകടപ്പെടുന്നവരുടെ കണ്ണീർ തുടക്കുന്നതാണ് യഥാർത്ഥ ഈശ്വര സാധന.
ജപിക്കുന്ന ചുണ്ടുകളേക്കാൾ ശ്രേഷ്ഠം സേവനം ചെയ്യുന്ന കരങ്ങളാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 7 November 2020

നല്ല ശീലങ്ങൾ



നമ്മുടെ പിന്നിൽ ദേവഗണങ്ങളും മുന്നിൽ ഋഷിമാരും വലതു ഭാഗം പിതൃക്കളും സദാ വർത്തിക്കുന്നു എന്ന് ആചാര്യമതം.അതിനാൽ കുലുക്കുഴിഞ്ഞു തുപ്പുന്നത് ഇടത് ഭാഗത്തേക്ക് തല വെട്ടിച്ചായിരിക്കണം.കുട്ടികളിൽ ഈ ശീലം വളർത്തുക.ദേവഗണങ്ങൾക്കും ഋഷിമാർക്കും പിതൃക്കൾക്കും സന്ധ്യാവന്ദനം ചെയ്യുമ്പോൾ തർപ്പണം ചെയ്തു പ്രാർത്ഥിക്കുന്ന ഒരു സംസ്കാരം നമുക്കുണ്ട്.
വിശ്വാസികൾക്ക് ആചാരങ്ങൾ അനുഷ്ഠിക്കുന്നത് സർവ്വൈശ്വര്യങ്ങളും നൽകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 6 November 2020

ശാപം പരിഹാരം



മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കോ പ്രവൃത്തികളോ ചെയ്യാതിരിക്കുക.ശാപത്തിനു പാത്രമാകാതിരിക്കുക.ഗുരു ശാപം മാതൃ പിതൃ ശാപം സ്ത്രീ ശാപം ബാലശാപം ഇവയെല്ലാം വ്യക്തി നാശം വരുത്തുന്നവയാണ്.ശാപമേറ്റിട്ടുണ്ടെംകിൽ അറിഞ്ഞു പരിഹാരകർമ്മങ്ങൾ ചെയ്യേണ്ടതാണ്.എന്നാൽ മാത്രമേ ജീവിതത്തിൽ ഉയർച്ചയുണ്ടാവുകയുള്ളൂ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 5 November 2020

വിജയിയുടെ ലക്ഷണം



സത്യം പറയുന്നത് വിജയിയുടെ ലക്ഷണമാണ്.അസത്യത്തിലൂടെ ധാർമിക വിജയം സാധ്യമല്ല.കലിയുഗമായതിനാൽ
കർമ്മ ഫലം ഇവിടെ വച്ചു തന്നെ അനുഭവ വേദ്യമാകും.ഈശ്വരനു മുന്നിൽ ഒളിപ്പിക്കാൻ ഒന്നുമില്ലെന്നറിയുക.'സത്യം വദ ധർമ്മം ചര'.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 4 November 2020

സ്നേഹം



ഉള്ളിൽ സ്നേഹമുണ്ടെംകിൽ അത് കുടുംബാംഗങ്ങളോട് പ്രത്യേകിച്ച് കുട്ടികളോടു പ്രകടിപ്പിക്കണം.സ്നേഹം കൊണ്ട് ബന്ധങ്ങൾ
ഊട്ടിയുറപ്പിക്കണം.സ്നേഹമുള്ളിടത്ത് ഈശ്വരചൈതന്യം കളിയാടും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 3 November 2020

ശനിപ്രീതി നേടാം



ഏഴര ശനി,കണ്ടക ശനി ദോഷ കാലത്ത്
ശനിയുടെ പ്രീതിക്കായി മുത്തപ്പ, അയ്യപ്പ, ഹനുമൽ ,ശിവ ഉപാസനയും ക്ഷേത്ര ദർശനവും യഥാശക്തി വഴിപാടുകളും ഉത്തമമാണ് . 'ഓംനമ:ശിവായ''പഞ്ചാക്ഷരീ മന്ത്രം ദിവസവും 108 തവണ ലിഖിത ജപം ചെയ്യേണ്ടതുമാണ്.
കാക്കകളെ അന്നമൂട്ടുന്നതും ഭവനത്തിൽ എള്ളുതിരി കത്തിക്കുന്നതും ശനി പ്രീതിക്ക് ഉത്തമമായി പഴമക്കാർ വിശ്വസിച്ചിരുന്നു.
കറുത്ത ചരട് പഞ്ചാക്ഷരീ മന്ത്രം ജപിച്ച് കയ്യിൽ കെട്ടുന്നതും ഉത്തമമായി കരുതുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 2 November 2020

ശനിദശ



ശനിദശയാണ് കഷ്ടകാലമാണ് എന്നാണ് പൊതുവെ പറയാറുള്ളത്.എന്നാൽ ജാതകത്തിൽ ശനി അനുകൂല ഭാവത്തിൽ നിന്നാൽ ശനിദശയിലും ഗുണഫലങ്ങൾ ലഭിക്കും.ലഗ്നാധിപൻ കർമ്മാധിപൻ ഭാഗ്യാധിപൻ യോഗകാരകൻ എന്നീ നിലകളിലുള്ള ശനി ഒരാളുടെ ഗ്രഹനിലയിൽ അനുകൂലഭാവത്തിൽ നിന്നാൽ സദ്ഫലങ്ങൾ അനുഭവ വേദ്യമാകും.വിശ്വാസികൾ ജാതക പരിശോധന ചെയ്ത് ശനിയുടെ ഗുണദോഷങ്ങൾ അറിഞ്ഞു ശനിയെ ഉപാസിക്കുന്നത് ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 1 November 2020

സാധന



24 മണിക്കൂറുള്ള ഒരു ദിനത്തിൽ അരമണിക്കൂറെംകിലും ആദ്ധ്യാത്മിക സാധനകൾക്കായി മാറ്റിവെക്കണം.
മുടങ്ങാതെ ലിഖിത ജപം ശീലിക്കണം.
എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമായി അനുഷ്ഠിക്കുക.ജീവിതത്തിൽ സർവ്വൈശ്വര്യങ്ങളും വന്നു ചേരും എന്നറിയുക
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com