Sunday, 28 February 2021

സമയം

ഈശ്വരൻ എല്ലാവർക്കും ഒരുപോലെ തന്നത് സമയമാണ്.അമൂല്യമായ ഈ സമയത്തെ നല്ല രീതിയിൽ വിനിയോഗിക്കുന്ന ആൾ ജീവിത വിജയം നേടുന്നു.നഷ്ടപ്പെട്ട സമയം തിരികെ കിട്ടില്ല എന്നറിയുക .അതിനാൽ സമയത്തെ അറിഞ്ഞ് ഉപയോഗപ്പെടുത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 21 February 2021

സൗഹൃദം

ഊജ്ജസ്വലരായിട്ടുള്ളവരുമായുള്ള സൗഹൃദം നമ്മെയും ഊർജ്ജസ്വലരാക്കും.അതു പോലെ തന്നെ അലസരോടൊത്തുള്ള ചങ്ങാത്തം ആലസ്യം ക്ഷണിച്ചുവരുത്തുക തന്നെ ചെയ്യും.
നല്ല സൗഹൃദം ജീവിതവിജയത്തിന്റെ ഭാഗമാണ്.സൗഹൃദം കാത്തുസൂക്ഷിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 18 February 2021

നിഷ്കളംകത

ചതിയും വഞ്ചനയും കാപട്യവും ആത്മ നാശം വരുത്തും എന്നറിയുക.താൽക്കാലിക നേട്ടത്തിനായി സത്യത്തേയും സ്നേഹത്തേയും ബലി കഴിക്കാതിരിക്കുക.നിഷ്കളംകത വിജയത്തിലേക്ക് നയിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 16 February 2021

വാക്കുകൾ കൊണ്ട് ആരേയും മുറിപ്പെടുത്താതിരിക്കുക.നമ്മുടെ വാക്ശരങ്ങൾ പൂർവ്വാധികം ശക്തിയോടെ നമ്മിലേക്ക് തന്നെ തിരിച്ചു വരും എന്നറിയുക.
നമ്മുടെ വാക്കുകൾ പ്രവൃത്തികൾ നല്ലതാക്കുക.അതിനനുസരിച്ച സദ്ഫലങ്ങൾ നമുക്ക് അനുഭവവേദ്യമാകും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 14 February 2021

ശുഭപ്രതീക്ഷകൾ

ശുഭപ്രതീക്ഷകൾ ജീവിതവിജയത്തിന് അനിവാര്യമാണ്.മനസ്സിൽ ശുഭചിന്തകൾ നിറക്കുക.മന:ശക്തി പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാൻ ആവശ്യമാണ്.സദ്ഗുരുവിൽ നിന്നും മന്ത്രോപദേശം സിദ്ധിക്കാത്തവർ പഞ്ചാക്ഷരീ മന്ത്രം ജപിച്ച് മനസ്സിനെ ശക്തിപ്പെടുത്തുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 13 February 2021

പ്രണയം

''കാളിന്ദി ആ കാഴ്ച കണ്ടു നാണിച്ചു .കണ്ണനോട് ഇഴുകിച്ചേർന്ന് രാധ.മാനത്ത് അമ്പിളിയും ഒരു മേഘശകലമെടുത്തു മുഖം മറച്ചു.ഈ യാമം ഒരിക്കലും തീരല്ലേയെന്ന് കാർവർണ്ണപ്പട്ടുടുത്ത നിശയും മോഹിച്ചു.അവൾക്കും കണ്ണനോടു അടങ്ങാത്ത പ്രണയമാണ്.
രാധയുടെ വദനത്തിൽ ഉരുമ്മിവീണു കിടന്ന കാർകൂന്തലുകളെ ഇളംതെന്നൽ തൊട്ടു തലോടി.
ഒരു നറുസുഗന്ധം അവിടെയെങ്ങും പരന്നു. മുടിയിൽ ചൂടിയ മയിൽപ്പീലിയും തന്റെ മൂർദ്ധാവിൽ ചുംബിക്കുന്നത് കണ്ണനറിഞ്ഞു.
പ്രണയമാണ് എല്ലാവർക്കും കണ്ണനോട്.
തുടുത്ത കവിളിൽ നുണക്കുഴി വിരിയിച്ച് കണ്ണൻ പുഞ്ചിരിച്ചു.അനുരാഗ വിവശയായ രാധ ഇതൊന്നുമറിഞ്ഞില്ല.അവൾ ഈ ലോകത്തൊന്നുമല്ലായിരുന്നു.''
-പ്രശാന്ത് കണ്ണോം-

Friday, 12 February 2021

പ്രതിസന്ധികളെ തരണം ചെയ്യാം

അപ്രതീക്ഷമായി പല പ്രശ്നങ്ങളും ജീവിത്തിൽ കടന്നു വന്നേക്കാം.പതറാതെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറണം.
ഈശ്വരനാമം മുറുകെ പിടിച്ചാൽ ഏതു പ്രതിസന്ധികളെയും നമുക്ക് അനായാസം മറികടക്കാം.വിശ്വാസം ഉച്ചതായിരിക്കണം.
മനസ്സ് ശുദ്ധമായിരിക്കണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

അപ്രതീക്ഷമായി പല പ്രശ്നങ്ങളും ജീവിത്തിൽ കടന്നു വന്നേക്കാം.പതറാതെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറണം.
ഈശ്വരനാമം മുറുകെ പിടിച്ചാൽ ഏതു പ്രതിസന്ധികളെയും നമുക്ക് അനായാസം മറികടക്കാം.വിശ്വാസം ഉച്ചതായിരിക്കണം.
മനസ്സ് ശുദ്ധമായിരിക്കണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 9 February 2021

മന:സ്സാക്ഷി

സഹജീവികളെ സ്നേഹിച്ചില്ലേലും ദ്രോഹിക്കാതിരിക്കുക.ഗുരുജനങ്ങളെ വന്ദിച്ചില്ലേലും നിന്ദിക്കാതിരിക്കുക.നന്മ ചെയ്തില്ലേലും തിന്മ ചെയ്യാതിരിക്കുക.ഇങ്ങിനെയായാൽ മനസ്സാക്ഷിയുടെ കോടതിയിൽ നീതികിട്ടും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

സഹജീവികളെ സ്നേഹിച്ചില്ലേലും ദ്രോഹിക്കാതിരിക്കുക.ഗുരുജനങ്ങളെ വന്ദിച്ചില്ലേലും നിന്ദിക്കാതിരിക്കുക.നന്മ ചെയ്തില്ലേലും തിന്മ ചെയ്യാതിരിക്കുക.ഇങ്ങിനെയായാൽ മനസ്സാക്ഷിയുടെ കോടതിയിൽ നീതികിട്ടും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 7 February 2021

ഉൽക്കണ്ഠ ഒഴിവാക്കാം

കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷവും തിരിച്ചു വരാത്തതാണ്.കഴിഞ്ഞു പോയ സംഭവങ്ങളും അതുപോലെ തന്നെ.അതു കൊണ്ടുതന്നെ കഴിഞ്ഞു പോയ സംഭവങ്ങളിൽ അമിത ദു:ഖമോ അമിത ആഹ്ളാദമോ ആവശ്യമില്ല.ഇപ്പോഴുള്ള കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക.ഭാവിയെ കുറിച്ചുള്ള അനാവശ്യ ഉൽക്കണ്ഠ ഒഴിവാക്കുക.മനസ്സ് ശാന്തമാക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 6 February 2021

മന:ശാന്തി കൈവരിക്കാം

അശുഭ ചിന്തകൾ കൊണ്ടു മനസ്സ് കലുഷിതമാക്കാതിരിക്കുക.അശുഭ ചിന്താഗതിക്കാരിൽ നിന്നും അകലം പാലിക്കുക.മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ സമയം കളയാതിരിക്കുക.ആത്മ പരിശോധന ചെയ്ത് തെറ്റുകൾ തിരുത്തി മുന്നേറുക.മന:ശാന്തി കൈവരിക്കാൻ ഇതാണ് മാർഗ്ഗം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 5 February 2021

സ്നേഹ സ്വരൂപം

സ്നേഹം കൊണ്ടു കീഴടക്കാൻ പറ്റാത്തതായി ഒന്നുമില്ല.നമ്മിൽ നിന്നു നിഷ്കളംകമായ സ്നേഹം വഴിഞ്ഞൊഴുകട്ടെ.അസൂയയും വെറുപ്പും വിദ്വേഷവും എല്ലാം സ്നേഹത്തിനു മുന്നിൽ മുട്ടു മടക്കും എന്നറിയുക.ഈശ്വരൻ സ്നേഹ സ്വരൂപമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 4 February 2021

ഈശ്വരകരങ്ങൾ

അസാധ്യമായി ഒന്നുമില്ലെന്നറിയുക.ജീവിത ലക്ഷ്യം നേടുവാൻ പല വൈതരണികളും കടക്കേണ്ടി വന്നേക്കാം.ഈശ്വര കരങ്ങൾ മുറുകിപ്പിടിച്ചിരുന്നാൽ മാത്രം മതി.ആ നാമസ്മരണ സദാ നിലനിർത്തുകയും വേണം.
ഏതു വിഷമഘട്ടവും അനായാസം നമുക്ക് തരണം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 3 February 2021

ഉറച്ച വിശ്വാസത്തോടെ നമ്മുടെ പ്രശ്നങ്ങളും സംകടങ്ങളും ഈശ്വരനോടു പംകു വെക്കുക.
പ്രശ്ന പരിഹാരവും സംകടമുക്തിയും ഉറപ്പാണ്.ഹൃദയം പരിശുദ്ധമാക്കുക.സത്യം കൈവിടാതിരിക്കുക.സ്നേഹം പകരുക.
ജീവിത വിജയം നേടാൻ ഇതാണ് മാർഗ്ഗം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com