Wednesday, 31 March 2021

വാസ ഗൃഹം

അമ്പലവാസികൾ അല്ലാത്തവർ ക്ഷേത്ര സമീപം ഗൃഹം പണിയുമ്പോൾ ഉഗ്രമൂർത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ മുൻവശത്തും വലതുവശത്തും വീടുപണിയുന്നത് ഉത്തമമല്ല .അതുപോലെതന്നെ ശാന്ത മൂർത്തികളായ ദേവതകളുടെ ഇടതുവശത്തും പിറകുവശത്തൂം വീട് പണിത് താമസിക്കുന്നതും ഉത്തമമല്ല എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 27 March 2021

വിദ്യ

ഏതൊരു വിദ്യയുടെയും നാലിലൊരുഭാഗം ഗുരുമുഖത്തു നിന്നും നമുക്ക് ലഭിക്കും. ഒരു ഭാഗം നമ്മുടെ ബുദ്ധിശക്തികൊണ്ട് നേടണം. ഒരു ഭാഗം സഹപാഠികളിൽ നിന്നും ആർജ്ജിക്കണം . ഒരു ഭാഗം കാലക്രമേണ നമുക്ക് സ്വായത്തമാവുകയും ചെയ്യും . നേടിയ വിദ്യ നല്ലരീതിയിൽ വിനിയോഗിക്കുന്നവർ ജീവിത വിജയം കൈവരിക്കുന്നു
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 23 March 2021

നല്ല ശീലങ്ങൾ

മറ്റുള്ളവർക്ക് ദോഷമുണ്ടാകുന്ന ഒരു പ്രവൃത്തിയും ചെയ്യാതിരിക്കുക.നന്മ ചെയ്യാൻ കഴിഞ്ഞില്ലേലും തിന്മ ചെയ്യാതിരിക്കുക.മറ്റുള്ളവരുടെ
മന:ശാപമേൽക്കാതിരിക്കുക.നല്ല പെരുമാറ്റത്തിലൂടെ പ്രീതിയാർജ്ജിക്കുക.
ഐശ്വര്യപൂർണ്ണമായ ഒരു ജീവിതത്തിന് നാം നല്ല ശീലങ്ങൾ വളർത്തണം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com


Saturday, 20 March 2021

സാഹചര്യം


സാഹചര്യങ്ങൾ മനുഷ്യ മനസ്സിനെ പ്രതികൂലമായും അനുകൂലമായും ബാധിക്കും.
എതു സാഹചര്യമായാലും തിന്മ ചെയ്യാതിരിക്കുക .മറ്റുള്ളവരെ വെറുക്കാതേയും വെറുപ്പിക്കാതെയും മുന്നോട്ടു നീങ്ങണം.മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കുക .സ്നേഹം പകരുക.
സ്നേഹമുള്ളിടത്ത് ഈശ്വരനുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 19 March 2021

ധൃതി

ധൃതിപ്പെട്ടു ചെയ്യുന്ന കാര്യങ്ങൾ ഉദ്ദിഷ്ട ഫലം നൽകില്ല.ധൃതി കൊണ്ട് പലവിധ ബുദ്ധിമുട്ടുകൾ വന്നു ഭവിക്കുകയും ചെയ്യും.
അതിനാൽ എല്ലാ മംഗളകർമ്മങ്ങളും ശരിയായ സമയത്ത് ധൃതി കൂടാതെ നിർവ്വഹിക്കുക.ജീവിത വിജയം നേടാൻ 'ധൃതി' ജീവിതത്തിൽ നിന്നും മാറ്റി നിർത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

നന്മ

മനസ്സിൽ നന്മയുണ്ടോ നല്ല വഴികൾ നമുക്കു മുന്നിൽ തെളിഞ്ഞു വരും.നാമറിയാതെ ഈശ്വരകരങ്ങൾ നമ്മെ താങ്ങി നിർത്തും.
ഈശ്വരൻ നന്മയുടെ പുർണ്ണതയാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 18 March 2021

മുഖമൊഴി

മുഖമൊഴി
സംകീർണമായ ജീവിതപ്രശ്നങ്ങളിൽ പെട്ട് ഉഴറുന്ന മനുഷ്യമനസ്സുകൾക്ക് സാന്ത്വനമേകുന്ന കുഞ്ഞറിവുകളുടെ സമാഹാരം.
സത്യം മാത്രമെ വിജയത്തിലേക്ക് നയിക്കുകയുള്ളൂ.നുണ പറയുമ്പോൾ നമ്മുടെ മനസ്സാക്ഷി ഇതിനു കൂട്ടു നിൽക്കില്ല എന്നറിയുക.അതിനാൽ മാനസീക സംഘർഷം കൂടും.നുണകൊണ്ടു നേടിയ താൽക്കാലിക നേട്ടങ്ങളെല്ലാം നമ്മെ അശാന്തിയുടെ പടു കുഴിയിലേക്കു നയിക്കും.സത്യം പുലർത്തുക സ്നേഹം വളർത്തുക.
ലോക മലയാളികളുടെ ശ്രദ്ധയാകർഷിച്ച ബ്ളോഗ് രചനകളിൽ നിന്നും തിരഞ്ഞെടുത്ത ജ്യോതിഷ ചിന്തകൾ...
സദ്ഗുരുക്കന്മാരുടേയും വന്ദ്യപിതാവിന്റേയും സ്മരണയ്ക്കായി ഭഗവദ് പ്രാർത്ഥനയോടെ ഈ സമാഹാരം പ്രിയ വായനക്കാർക്കായി സമർപ്പിക്കുന്നു.
പ്രശാന്ത് കണ്ണോം

Wednesday, 17 March 2021

സഹായം

സഹായം ചെയ്യുന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയാകരുത്.
നിസ്വാർത്ഥമായ സഹായം ചെയ്യുന്നതിലൂടെ നമ്മിലെ ഈശ്വരീയ ഗുണങ്ങൾ വർദ്ധിക്കും എന്നറിയുക. അതിനാൽ സഹായം ചെയ്യാൻ ലഭിക്കുന്ന ഒരു സന്ദർഭവും പാഴാക്കാതിരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 14 March 2021

സത്യം

സത്യം മാത്രമെ വിജയത്തിലേക്ക് നയിക്കുകയുള്ളൂ.നുണ പറയുമ്പോൾ നമ്മുടെ മനസ്സാക്ഷി ഇതിനു കൂട്ടു നിൽക്കില്ല എന്നറിയുക.അതിനാൽ മാനസീക സംഘർഷം കൂടും.നുണകൊണ്ടു നേടിയ താൽക്കാലിക നേട്ടങ്ങളെല്ലാം നമ്മെ അശാന്തിയുടെ പടു കുഴിയിലേക്കു നയിക്കും.സത്യം പുലർത്തുക സ്നേഹം വളർത്തുക.വിജയം നമുക്കൊപ്പമുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com



Friday, 12 March 2021

ശനിദോഷമാറ്റൻ ശനീശ്വരനായ മുത്തപ്പനെ ശരണം പ്രാപിച്ചാൽ മതി.ഉത്തരകേരളത്തിലെ പറശ്ശിനി മഠപ്പുരയും മുത്തപ്പ സന്നിധാനവും
അശരണരുടെ അഭയ കേന്ദ്രമാണ്. ഗോചരവശാൽ ഏഴരശ്ശനിയും കണ്ടകശ്ശനിയും  കൊണ്ടു വലയുന്നവർക്കും ഗ്രഹനിലയിലെ ശനിയുടെ ദോഷഫലങ്ങൾ അനുഭ വിക്കുന്നവർക്കും  മുത്തപ്പ ഉപാസനയിലൂടെ ദോഷങ്ങൾ      പരിഹരിക്കാം.വഴിപാടുകളിൽ പയംകുറ്റിവെള്ളാട്ടം ഏറെ പ്രസിദ്ധമാണ്.മുത്തപ്പ നാമം ലിഖിതജപം ചെയ്യുന്നത് ശനിദോഷമാറ്റാൻ ഉത്തമമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 10 March 2021

പാലാഴി മഥനവേളയിൽ വാസുകിയിൽ നിന്നും വന്ന കാളകൂട വിഷം ശിവൻ പാനം ചെയ്തു.പാർവ്വതി അപകടം മനസ്സിലാക്കി ശിവന്റെ കണ്ഠത്തിൽ പിടിച്ചു.വിഷം അവിടെ ഉറച്ച് ശിവ കണ്ഠം നീല നിറമായി.ശിവൻ നീലകണ്ഠനുമായി. ദേവി ദേവൻമാർ ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ഈ രാത്രിയാണ് നാംശിവരാത്രിയായി ആചരിക്കുന്നത് എന്ന് ഐതിഹ്യമുണ്ട്.
സമസ്ത ലോകത്തിനും സുഖവും ശാന്തിയുമുണ്ടാകാൻ നമുക്കീ ശിവരാത്രി ദിനത്തിൽ പ്രാർത്ഥിക്കാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com


മന:ശാന്തി നേടാം

വാക് തർക്കം മന:ശാന്തി നഷ്ടപ്പെടുത്തും.
തർക്കമുണ്ടാകുന്ന സന്ദർഭങ്ങളിൽ നിന്നും മാറി നിൽക്കുക.ഇത്തരം സന്ദർഭങ്ങളിൽ മൗനം ശീലിക്കുന്നത് നല്ലതായിരിക്കും.
സ്നേഹം കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുക.ഈശ്വര കൃപനേടാൻ ഇതാണ് മാർഗ്ഗം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 3 March 2021

ചിരിക്കാം

ചിരിക്കാൻ കിട്ടുന്ന അവസരങ്ങൾ അറിഞ്ഞ് വിനിയോഗിക്കുക.ആരോഗ്യവർദ്ധനവിന് ചിരിയോളം വലിയ മരുന്നില്ല.ചിരിക്കാനും ചിരിപ്പിക്കാനുമുള്ള മനസ്സ് നന്മയുള്ളതാണ്.
സംകടങ്ങൾ ഈശ്വരനിൽ സമർപ്പിക്കാം ഉള്ളുതുറന്ന് ചിരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 1 March 2021

ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോൾ
പ്രതിബന്ധങ്ങൾ പലതും തരണം ചെയ്യേണ്ടി വരും.ക്ഷമയോടെ മുന്നേറുക ഈശ്വര നാമം മുറുകെ പിടിക്കുക.ലക്ഷ്യം നമുക്ക് കരഗതമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com