Wednesday, 29 September 2021

വിജയത്തിലേക്കുള്ള ചവിട്ടു പടികൾ


അറിവില്ലായ്മ കൊണ്ട് ചെയ്തു പോകുന്ന തെറ്റുകൾക്ക് ഈശ്വരന്റെ കോടതിയിൽ മാപ്പുണ്ട് .എന്നാൽ അറിഞ്ഞു ചെയ്യുന്ന തെറ്റുകൾക്ക് ഇവിടെ മാപ്പ് ലഭിക്കില്ല എന്നറിയുക. തെറ്റു കുറ്റങ്ങൾ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴ്ത്തും. എന്നാൽ സൽപ്രവർത്തികൾ  വിജയത്തിലേക്കുള്ള ചവിട്ടു പടികളാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Saturday, 25 September 2021

ആരോഗ്യകരമായ സൗഹൃദം



മുഖസ്തുതിയും പരദൂഷണവും ആത്മപ്രശംസയും നമ്മുടെ സംഭാഷണങ്ങളിൽ നിന്നും മാറ്റി നിർത്തുക. ഇവ മൂന്നും നല്ല സൗഹൃദം ഇല്ലാതാക്കുന്നവയാണ്.
ആരോഗ്യകരമായ സൗഹൃദം കാത്തുസൂക്ഷിക്കാൻ ശ്രമിക്കണം .
അത് ജീവിത വിജയമേകും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
 

Friday, 17 September 2021

വിജയ പാത



പരസ്പരം സ്നേഹിക്കാനും സേവനം ചെയ്യാനും തയ്യാറായാൽ മാത്രമേ സമൂഹ നന്മ സാധ്യമാകുകയുള്ളൂ. വെറുപ്പും വിദ്വേഷവും മനസ്സിൽ നിന്നും ഒഴിവാക്കുക. നന്മയുടെ പാത നമുക്കു മുന്നിൽ തെളിഞ്ഞു വരും. ഇത് വിജയ പാതയാണ് എന്നറിയുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Monday, 13 September 2021

ജ്ഞാനി


വിദ്യാഭ്യാസത്തിലൂടെ വിജ്ഞാനം ആർജ്ജിക്കാൻ സാധിക്കും . ആത്മ വിദ്യയിലൂടെ ജ്ഞാനവും നേടാം. വിനയവും വിശ്വാസവും ഇല്ലാതിരുന്നാൽ വിജ്ഞാനി പരാജയപ്പെട്ടേക്കാം. എന്നാൽ ജ്ഞാനി പരാജയം അറിയുകയില്ല. വിനയവും വിശ്വാസവും വിജയവും ജ്ഞാനിയിൽ ആർജ്ജിതമായ ഗുണങ്ങളാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 10 September 2021

നല്ല വാക്കുകൾ


വാക്കുകൾ കൊണ്ട് ആരെയും വേദനിപ്പിക്കാതിരിക്കുക. അടിയുടെ വേദന മാറും എന്നാൽ വാക്കാൽ ഉണ്ടാക്കുന്ന വേദന മാറ്റാൻ പ്രയാസമാണ്. നല്ല വാക്കുകൾ പറയുക നല്ല പ്രവർത്തികൾ ചെയ്യുക ജീവിത വിജയം  നമുക്ക് ഒപ്പമുണ്ടാകും
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
 

Sunday, 5 September 2021

വെറുപ്പ് വിനാശകാരി


മറ്റുള്ളവരെ വെറുക്കാതെ ഇരിക്കുക. വെറുപ്പ് വിനാശം ഉണ്ടാക്കുന്നു. വെറുപ്പ് പ്രകടിപ്പിക്കുന്നവർക്ക് ആണ് വെറുപ്പിന് വിധേയരാവുന്നവരെക്കാളും ദോഷം എന്നറിയുക. നാം കൊടുക്കുന്നത് നമുക്ക് തിരിച്ച് ലഭിക്കുന്നു. വെറുപ്പ് പ്രകടിപ്പിച്ചാൽ വെറുപ്പ് ലഭിക്കുന്നു സ്നേഹം പ്രകടിപ്പിച്ചാൽ സ്നേഹവും. എല്ലാവരെയും സ്നേഹിക്കാൻ കഴിഞ്ഞാൽ ഈശ്വരൻ നമ്മോടൊപ്പം ചേർന്നു നിൽക്കും. നാം ജീവിതത്തിൽ വിജയിക്കും. വെറുപ്പിനെ അകറ്റിനിർത്താം സ്നേഹം പകർന്നു നൽകാം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com