Tuesday, 26 October 2021

ദിവസം മുഴുവൻ ഉന്മേഷദായകമാക്കാം



ഉദയത്തിന് രണ്ടു നാഴിക(48 മിനിറ്റ്) മുമ്പെങ്കിലും ഉണർന്ന് എഴുന്നേൽക്കുക.
വിദ്യാർഥികൾക്ക് പഠിക്കുവാൻ ഏറ്റവും ഉത്തമമായ സമയം ഈ ബ്രാഹ്മമുഹൂർത്തകാലമാണ്.
ഇഷ്ട ദേവതാമന്ത്ര ജപത്തിനും
പ്രാർത്ഥന ശ്ലോകം ചൊല്ലാനും പുസ്തകപാരായണത്തിനും യോഗ-ധ്യാനാദികൾ പരിശീലിക്കുവാനും
ഈ സമയം ഉത്തമമാണെന്ന് അറിയുക.
ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്നാൽ ആ ദിവസം മുഴുവൻ ഉന്മേഷദായകമായിരിക്കും
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Thursday, 14 October 2021

വിജയദശമി



കാർത്തികമാസം ശുക്ളപ്രഥമയിൽ
കാർത്ത്യായനീയെ സ്തുതിച്ചിടുന്നേ
ദിക്കുകളെട്ടും പാലിക്കുമീശരെ
ദ്വിതീയ നാൾ കുമ്പിട്ടു പ്രാത്ഥിച്ചിടാം
തൃക്കണ്ണിനീശൻ മഹേശ്വരൻ തൻപാദം
തൃതീയയിൽ താണുവണങ്ങിടേണം
ചതുർവിദ്യ നേടാൻ നാന്മുഖൻതന്നോട്
ചതുർത്ഥി ദിനത്തിൽ യാചിച്ചിടാം
പഞ്ചേന്ദ്രിയങ്ങളും നന്നായുണർത്തുമേ
പഞ്ചമി നാളിലെ പാരായണം
ഷഡ് വൈരി നാശം വരുത്തീടുവാൻ
ഷഷ്ഠിയിൽ ഷൺമുഖാ നീയേ തുണ
സപ്തമാതാക്കളും വാൽസല്യമേകി
സപ്തമിയിൽ കാത്തുരക്ഷിച്ചീടും
അഷ്ടസിദ്ധിക്കായി അഷ്ടാക്ഷരീനാമം
അഷ്ടമീനാളിൽ ജപിച്ചീടണം
നവതീർത്ഥംസേവിച്ച് നവദ്രവ്യം വന്ദിച്ച്
നവമിയിൽ നവദുർഗ്ഗാദർശനവും
വിജയങ്ങളൊന്നായ് വരുമത് നിർണ്ണയം
വിജയദശമി പുലരുംകാലം

-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Monday, 11 October 2021

ജീവിതപ്പടവുകൾ അനായാസം കയറിച്ചെല്ലാം


സംതൃപ്തമായ മനസ്സിലാണ് ആനന്ദം ഉണ്ടാകുന്നത്. ഉള്ളതിൽ സംതൃപ്തി കണ്ടെത്തണം.അവനവന്റെ അർഹതയ് ക്കനുസരിച്ചുള്ളത് ഈശ്വരൻ അറിഞ്ഞു നൽകുന്നു മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയ പ്പെടുകയോ തളർച്ചയിൽ ആഹ്ലാദിക്കുകയോ അരുത് . സുഖം ദുഃഖ മാവാനും ദുഃഖം സുഖമാവാനും നിമിഷങ്ങൾ മാത്രം മതി എന്ന് അറിയുക. ഈശ്വര നാമം മുറുകെ പിടിക്കുക. ജീവിതപ്പടവുകൾ അനായാസം കയറിച്ചെല്ലാൻ ഇതാണ് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com