കാർത്തികമാസം ശുക്ളപ്രഥമയിൽ
കാർത്ത്യായനീയെ സ്തുതിച്ചിടുന്നേ
ദിക്കുകളെട്ടും പാലിക്കുമീശരെ
ദ്വിതീയ നാൾ കുമ്പിട്ടു പ്രാത്ഥിച്ചിടാം
തൃക്കണ്ണിനീശൻ മഹേശ്വരൻ തൻപാദം
തൃതീയയിൽ താണുവണങ്ങിടേണം
ചതുർവിദ്യ നേടാൻ നാന്മുഖൻതന്നോട്
ചതുർത്ഥി ദിനത്തിൽ യാചിച്ചിടാം
പഞ്ചേന്ദ്രിയങ്ങളും നന്നായുണർത്തുമേ
പഞ്ചമി നാളിലെ പാരായണം
ഷഡ് വൈരി നാശം വരുത്തീടുവാൻ
ഷഷ്ഠിയിൽ ഷൺമുഖാ നീയേ തുണ
സപ്തമാതാക്കളും വാൽസല്യമേകി
സപ്തമിയിൽ കാത്തുരക്ഷിച്ചീടും
അഷ്ടസിദ്ധിക്കായി അഷ്ടാക്ഷരീനാമം
അഷ്ടമീനാളിൽ ജപിച്ചീടണം
നവതീർത്ഥംസേവിച്ച് നവദ്രവ്യം വന്ദിച്ച്
നവമിയിൽ നവദുർഗ്ഗാദർശനവും
വിജയങ്ങളൊന്നായ് വരുമത് നിർണ്ണയം
വിജയദശമി പുലരുംകാലം
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment