Friday, 30 December 2022

പുണർതം മുതൽ ഉത്രം വരെ

@prasanthamastro1
https://youtu.be/gQqGS6zGcq0
പുണർതം മുതൽ ഉത്രം വരെ നക്ഷത്രഫലം മകരമാസം

Monday, 26 December 2022

https://youtu.be/0Y3Yvu_92Kc
അശ്വതി ഭരണി കാർത്തിക നക്ഷത്രഫലം മകരമാസം 2023


Wednesday, 24 August 2022

ഈശ്വരനോടൊപ്പം ചേർന്ന് നിൽക്കുക



വേദനകളും സങ്കടങ്ങളും വരുമ്പോൾ മാത്രം ഈശ്വരനെ വിളിക്കുന്നവരുണ്ട്. ഒരു നിമിഷം കൊണ്ട് നമ്മുടെ സങ്കടത്തെ സന്തോഷമാക്കുവാനും സന്തോഷത്തെ സങ്കടമാക്കുവാനും കഴിവുള്ളവനാണ് ഈശ്വരൻ എന്നറിയുക. എല്ലായിപ്പോഴും ഈശ്വരനോട് ചേർന്ന് നിൽക്കുക.
ആ നാമസ്മരണ സദാ നിലനിർത്തുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Tuesday, 12 July 2022

ഗുരു പൂർണിമ



ആത്മീയ ഗുരുക്കന്മാരെയും അധ്യാപകരെയും ആദരിക്കുന്ന ദിനമാണ് ഗുരു പൂർണിമ. ആഷാഢ മാസത്തിലെ വെളുത്ത വാവ് (പൗർണമി )ദിനത്തിലാണ് ഗുരു പൂർണിമ ആചരിക്കുന്നത്. ഹൈന്ദവർ വേദ വ്യാസന്റെ ജന്മദിനമായി ഈ ദിനം ആചരിച്ചു കാണാറുണ്ട് എന്നാൽ ബുദ്ധമതക്കാർ ബുദ്ധൻ തന്റെ ശിഷ്യർക്ക് ആദ്യ ഉപദേശം നൽകിയ ദിനമായും ആചരിക്കുന്നു. ഗുരുക്കന്മാരെ ആദരിക്കുവാനും ബഹുമാനിക്കുവാനും അംഗീകരിക്കുവാനും നമ്മുടെ പുതിയ തലമുറയിലെ കുട്ടികൾക്ക് ഈ ദിനത്തിൽ നാം അവബോധം നൽകണം. മാതാപിതാ ഗുരു ദൈവം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Sunday, 10 July 2022

ബക്രീദ് ആശംസകൾ



ഹൃദയത്തില്‍ അലിവും അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്താൻ ഒരു ബലിപെരുന്നാൾ  കൂടി.....സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തി മൈത്രിയുടെയും സഹോദര്യത്തിന്‍റെയും ദിനങ്ങള്‍ പുലരട്ടെ... ഈദ് ആശംസകൾ...
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Thursday, 7 July 2022

സത്യം പറയുന്നതു കൊണ്ടുള്ള മുറിപ്പെടുത്തലുകൾ



നാം സത്യത്തിന്റെ വഴിയിൽ മാത്രം
ചരിക്കുക.സത്യം പറയുന്നതു കൊണ്ട് മുറിപ്പെടുത്തലുകൾ ഉണ്ടായേക്കാം.
മനസ്സാക്ഷിക്ക് നിരക്കാത്ത 
കള്ളം പറയുന്നതും പ്രവർത്തിക്കുന്നതും ജന്മാന്തര ദുരിതം നൽകും എന്നറിയുക. 
സത്യം മുറുകെ പിടിക്കാം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Tuesday, 5 July 2022

പ്രപഞ്ചശക്തിയുടെ പരിപൂർണ്ണ പിന്തുണ



നമ്മുടെ പ്രവൃത്തികളിൽ നന്മ ഉണ്ടെങ്കിൽ പ്രപഞ്ചശക്തിയുടെ പരിപൂർണ്ണ പിന്തുണ നമുക്ക് ലഭിക്കുമെന്ന് അറിയുക. പ്രപഞ്ച ശക്തിയിൽ ഉറച്ച് വിശ്വസിക്കുക. നന്മ ചെയ്യാം വിജയം കൈവരിക്കാം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Monday, 4 July 2022

എല്ലാവരെയും അംഗീകരിക്കുക സ്നേഹിക്കുക



എല്ലാവരെയും അംഗീകരിക്കുവാനും സ്നേഹിക്കുവാനും ഉള്ള ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുക. അങ്ങിനെയായാൽ എല്ലാവരിൽ നിന്നും അംഗീകാരവും സ്നേഹവും നമുക്ക് ലഭിക്കും എന്നറിയുക.
വിജയത്തിന്റെ വഴി നമുക്കു മുന്നിൽ തുറന്നുവരും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Saturday, 2 July 2022

അവരവരുടെ വിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കുക



ഏതു മാതാപിതാക്കൾക്ക് ജനിക്കണമെന്ന് തീരുമാനിച്ചു ജനിച്ചവരല്ല നാമാരും .നാം ജനിച്ച കുലം, പരമ്പര ,കർമ്മങ്ങൾ , വിശ്വാസങ്ങൾ എല്ലാം നമുക്ക് ഈശ്വരൻ അറിഞ്ഞു തന്നതാണ് എന്നറിയുക. അവരവരുടെ വിശ്വാസങ്ങളിൽ അടിയുറച്ചു നിൽക്കുക. സർവ്വ വിജയവും ഈശ്വരൻ അറിഞ്ഞു നൽകും .
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Thursday, 30 June 2022

ഹൃദയത്തെ ശുദ്ധീകരിക്കുക



നീരസത്തിൽ നിന്നും അസൂയയിൽ നിന്നും ഹൃദയത്തെ ശുദ്ധീകരിക്കുക, പരദൂഷണം, മുഖസ്തുതി,കള്ളം എന്നിവയിൽ നിന്ന് നാവിനെ ശുദ്ധീകരിക്കുക. ഈശ്വരകൃപയാൽ ജീവിത വിജയം വന്നുചേരും എന്നറിയുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Monday, 27 June 2022

സ്ഥാനമാനങ്ങൾ അളവുകോൽ അല്ല



സ്ഥാനമാനങ്ങൾ ഒരു വ്യക്തിയുടെ മഹത്വം വെളിവാക്കുന്ന അളവുകോൽ അല്ല എന്ന് അറിയുക. കളങ്കരഹിതമായ മനസ്സും സത്യസന്ധതയും കർമ്മ ശുദ്ധിയും ഉള്ള ഒരു വ്യക്തിക്ക് കുടുംബത്തിലും സമൂഹത്തിലും ആദരവ് ലഭിക്കും. അവർക്ക് ഈശ്വരൻ സ്ഥാനമാനങ്ങൾ അറിഞ്ഞു നൽകും .
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Sunday, 26 June 2022

കാലത്തിനനുസരിച്ച് നാം മാറണം.



ജന്മനാൽ തന്നെ പാരമ്പര്യമായി ലഭിക്കുന്ന ചില സ്വഭാവ സവിശേഷതകൾ  നമ്മിൽ അന്തർലീനമായിട്ടുണ്ട് എന്നറിയുക. ഗുണദോഷസമ്മിശ്രമായ ഇത്തരം സ്വഭാവ സവിശേഷതകളിൽ നിന്നും നല്ലത് പരിപോഷിപ്പിക്കുകയും ചീത്തയായത് നിയന്ത്രിച്ചു നിർത്തുകയും പിഴുത് കളയുകയും വേണം. പുതിയ കാലത്തിനനുസരിച്ച് നാം മാറണം. മാറ്റം അനിവാര്യമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

പ്രശ്നങ്ങളിൽ പതറാത്ത മനക്കരുത്ത്




പ്രശ്നങ്ങളിൽ പതറാത്ത മനക്കരുത്ത്. ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള കഠിനപരിശ്രമം . സമചിത്തതയോടെയുള്ള പെരുമാറ്റം. വിനയാന്വിതമായ സംസാരം.
പ്രപഞ്ച ശക്തിയിലുള്ള ഉറച്ചവിശ്വാസം .
ഒരു വിജയിക്കുവേണ്ട അടിസ്ഥാന ഗുണങ്ങൾ ഇത് തന്നെയാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Thursday, 23 June 2022

ഉള്ളിലെ സ്നേഹം പുറത്ത് പ്രകടിപ്പിക്കണം



അറിഞ്ഞു സഹായിക്കുന്നവർ സ്നേഹിക്കുന്നവർ ദൈവ തുല്യരാണ്. ഉള്ളിൽ സ്നേഹം ഉണ്ടായാലും പുറത്ത് പ്രകടിപ്പിക്കുന്നില്ലെങ്കിൽ അത് വ്യർത്ഥമാണ്. കുട്ടികളെ സ്നേഹിക്കുകയും പ്രചോദിപ്പിക്കുകയും അവരിൽ ആത്മവിശ്വാസം വളർത്തുകയും വേണം.
കൃത്യതയും അച്ചടക്ക ബോധവുമുള്ള നല്ല പൗരന്മാരായി അവരെ വളർത്തിയെടുക്കാൻ നമുക്ക് സാധിക്കണം. നല്ല കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Wednesday, 22 June 2022

എല്ലാ യാത്രകളും ശ്രദ്ധയോടുകൂടി



എല്ലാ യാത്രകളും ശ്രദ്ധയോടുകൂടി ആവുക.അശ്രദ്ധ അപകടം വിളിച്ചു വരുത്തിയേക്കാം. ധനവും സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടാൽ അവ തിരിച്ചു പിടിക്കാം. എന്നാൽ ജീവൻ നഷ്ടപ്പെട്ടാൽ അത് തിരിച്ചെടുക്കാൻ സാധ്യമല്ല. അമൂല്യമായ ജീവൻ സംരക്ഷിക്കുക. 
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Tuesday, 21 June 2022

മറച്ചു വെക്കേണ്ടതായ രഹസ്യങ്ങൾ



നാം ചെയ്യുന്ന പ്രവൃത്തികളിൽ ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടെങ്കിൽ പിന്നെ നാം എന്തിനു ഭയപ്പെടണം.
നമ്മുടെ കുടുംബാംഗങ്ങളിൽ നിന്നും മറച്ചു വെക്കേണ്ടതായ രഹസ്യങ്ങളൊന്നും നാം സൂക്ഷിക്കുന്നില്ലെങ്കിൽ നമുക്ക് മനസ്സമാധാനകുറവുമുണ്ടാകില്ല.
സത്യം വദ ധർമ്മം ചര.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Monday, 20 June 2022

ലക്ഷ്യം ഉദ്ദേശ ശുദ്ധിയുള്ളതാകണം



നമ്മുടെ ലക്ഷ്യം പൂർത്തിയാകുന്നതുവരെ പിന്തിരിയാതിരിക്കുക. ഉദ്ദേശശുദ്ധി യുള്ളതാണ് ലക്ഷ്യമെങ്കിൽ നാമതിൽ എത്തിച്ചേരും ഈശ്വരന്റെ തുണ നമുക്കുണ്ടാകും എന്നറിയുക .ചതിക്കും വഞ്ചനക്കും കൂട്ട് നിൽക്കാതിരിക്കുക.
സൽക്കർമ്മങ്ങളുടെ പുണ്യം തലമുറകളോളം നിലനിൽക്കും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Sunday, 19 June 2022

വിദ്വേഷവും വെറുപ്പും മനസ്സിൽനിന്ന് പറിച്ചു കളയണം



വിജയമാണ് ആഗ്രഹിക്കുന്നതെങ്കിൽ നാം അടിമുടി ഒരു മാറ്റത്തിന് പരിവർത്തനത്തിന് തയ്യാറാകണം. ലക്ഷ്യം നേടാനുള്ള തീവ്രമായ ആഗ്രഹവും നിശ്ചയദാർഢ്യവും നമുക്ക് തുണയാകണം. ഓരോ ചുവടും ശ്രദ്ധയോടെ വെച്ച് അഹങ്കാരത്തെ അകറ്റി വിനയത്തിൻറെ മാർഗ്ഗത്തിലൂടെ ചരിക്കണം. യാത്രാ വഴികൾ സ്നേഹ സമ്പന്നമാക്കണം. ആത്മാർത്ഥ സുഹൃത്തുക്കളെ ചേർത്തുപിടിക്കണം. വിദ്വേഷവും വെറുപ്പും മനസ്സിൽനിന്ന് പറിച്ചു കളയണം. വിജയം സുനിശ്ചിതമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Thursday, 16 June 2022

നമുക്ക് നേടിയെടുക്കാം



നമുക്ക് നേടിയെടുക്കാൻ പറ്റാത്തതായി ഒന്നുമില്ല. നമ്മൾ മനസ്സുവെച്ചാൽ ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാൻ നമുക്ക് സാധിക്കും . മനസ്സ് സംശുദ്ധം ആയിരിക്കണം. ലക്ഷ്യങ്ങൾക്ക് ധാർമ്മികത ഉണ്ടായിരിക്കണം.നിറഞ്ഞ സ്നേഹം ഉണ്ടായിരിക്കണം. വിജയം നമുക്കൊപ്പം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Tuesday, 14 June 2022

പ്രതികൂല സാഹചര്യങ്ങളിൽ പതറരുത്



നമ്മുടെ ഇച്ഛാശക്തിയെ തകർക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഏതു പ്രതികൂല സാഹചര്യം വന്നാലും നമ്മുടെ ഇച്ഛാശക്തിയെ ബാധിക്കാൻ അനുവദിക്കാതെ നല്ലശീലങ്ങളും ഉറച്ച തീരുമാനങ്ങളുമായും മുന്നേറണം. ഈശ്വരൻ കൂടെയുണ്ടാകും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Monday, 13 June 2022

അർഹത നേടാൻ



അർഹതക്ക് അനുസരിച്ച് അംഗീകാരവും ബഹുമാനവും ലഭിക്കും . അവരവരുടെ കർമ്മവും സ്വഭാവവുമാണ് ഈശ്വരീയമായ അർഹതയുടെ മാനദണ്ഡം. അതിനാൽ സദ്ചിന്തകളും സൽകർമ്മങ്ങളും അനുഷ്ഠിക്കുക. ഈശ്വരപ്രീതി നേടാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Sunday, 12 June 2022

പരദൂഷണം മഹാപാപം



ഒരാളുടെ അസാന്നിധ്യത്തിൽ അയാളെക്കുറിച്ചുള്ള കുറവുകൾ പറയുന്നത് പരദൂഷണം തന്നെയാണ് .പരദൂഷണം മഹാപാപം എന്നറിയുക . പരദൂഷണം പറയുന്നതിലൂടെ ഓരോ തവണയും നാം അന്യന്റെ പാപഭാരം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. പരദൂഷണം പറയാത്ത വ്യക്തി സമൂഹത്തിൽ ആദരിക്കപ്പെടും അംഗീകരിക്കപ്പെടും എന്നറിയുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Friday, 10 June 2022

ശ്രദ്ധയോടെ കേൾക്കുക




മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുക. നല്ല കാര്യങ്ങൾ ഉൾക്കൊള്ളുക.
ഹൃദ്യമായ മറുപടികളും പെരുമാറ്റവും ശീലിക്കുക. സൗഹൃദം കാത്തുസൂക്ഷിക്കുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Thursday, 9 June 2022

മൗനം ശീലിക്കുക



ചില സന്ദർഭങ്ങളിൽ മൗനം പാലിക്കുന്നതാണ് ഗുണകരം. വാഗ്വാദങ്ങളിൽ പെട്ട് മനസ്സിന്റെ പിരിമുറുക്കം കൂടാതിരിക്കാൻ മൗനം ശീലിക്കുന്നത് അത്യാവശ്യമാണ്. സ്വന്തം ഭവനത്തിൽ ആയാലും പൊതു സമൂഹത്തിനിടയിൽ ആയാലും അനാവശ്യ ഭാഷണങ്ങൾ അപകടം വിളിച്ചു വരുത്തും എന്നറിയുക. മൗനം വിദ്വാന് ഭൂഷണം എന്ന ചൊല്ല് ഏറെ പ്രസിദ്ധമാണല്ലോ.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Wednesday, 8 June 2022

താരതമ്യം വേണ്ട



നമുക്ക് നമ്മുടേതായ വ്യക്തിത്വമുണ്ട് കഴിവുകളുണ്ട് ഒരിക്കലും മറ്റു വ്യക്തികളുമായി നമ്മെ താരതമ്യം ചെയ്തു പരിശോധിക്കാതിരിക്കുക. അവരുടെ ഉയർച്ചയും താഴ്ച്ചയും നമുക്ക് മാനസികപിരിമുറുക്കം ഉണ്ടാക്കരുത്.
ശുഭ ചിന്തകൾ മാത്രം വളർത്തി മുന്നേറുക.
നാം വിജയത്തിന്റെ വഴിയിലാണ് എന്നറിയുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Tuesday, 7 June 2022

ആരോഗ്യമുള്ള ശരീരവും മനസ്സും



സാത്വികമായ ആഹാരം ശരീരത്തിനാവശ്യമായ പ്രോട്ടീനും വൈറ്റമിനുകളും നൽകുന്നു. ആരോഗ്യപൂർണമായ ശരീരം നിലനിർത്തുന്നു. അതുപോലെ മനസ്സിന്റെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനുകളും വൈറ്റമിനുകളും നാമജപത്തിലൂടെ സിദ്ധിക്കും എന്നറിയുക .ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും അതാണ് നമ്മെ വിജയത്തിലേക്ക് നയിക്കുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Monday, 6 June 2022

ഇതാണ് ശരിയായ സമയം



വിജയരഥത്തിലേറി വേണം ഇനി നമ്മുടെ യാത്ര ഉത്സാഹവും പ്രതീക്ഷയും ക്ഷമയും വിനയവും രഥ ചക്രങ്ങളാണ്. സദ്ചിന്തകളും ശുഭാപ്തി വിശ്വാസവും കുതിച്ചുപായുന്ന കുതിരകളും. സ്നേഹബന്ധമാകുന്ന കടിഞ്ഞാണാൽ ബന്ധിച്ചു വിശ്വാസമാകുന്ന ചമ്മട്ടി കയ്യിലേന്തി മുന്നിൽ കുതിക്കാം. വിജയ പ്രതീക്ഷയർപ്പിച്ച ആയിരങ്ങൾ നമുക്ക് പുറകെ ഉണ്ട്. അവരെയും വിജയകിരീടം ചൂടിക്കാം. ഒരു നിമിഷം പോലും കളയാനില്ല. ഇതാണ് നല്ല തീരുമാനമെടുക്കാനുള്ള ശരിയായ സമയം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Sunday, 5 June 2022

അപാരമായ കഴിവുകൾ



നാമോരോരുത്തരും അപാരമായ കഴിവുകളോടുകൂടിയാണ് ഭൂമിയിൽ വന്നിരിക്കുന്നത്  എന്നറിയുക.  നമ്മുടെ കഴിവുകൾ തിരിച്ചറിയുക പരിപോഷിപ്പിക്കുക. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോവുക വിജയം കൈയെത്തും ദൂരത്താണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Saturday, 4 June 2022

ധനം ഈശ്വരൻ അറിഞ്ഞു നൽകും.

 
ധന ത്തിന്റെ പിറകെ പോയി അധർമ്മം ചെയ്യാതിരിക്കുക.ധനം നമ്മെ നിയന്ത്രിക്കുന്ന സ്ഥിതി വരരുത്. ധനത്തെ നാം നിയന്ത്രിക്കണം . ധന സമ്പാദനത്തിന് നല്ല മാർഗ്ഗം സ്വീകരിക്കുക. സത്യസന്ധത മുറുകെപ്പിടിക്കുക.അർഹതയ്ക്കനുസരിച്ചുള്ള ധനം ഈശ്വരൻ അറിഞ്ഞു നൽകും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 3 June 2022

കോപത്തെ ജയിക്കാം



കോപം വിനാശകാരിയാണ്. കോപിഷ്ഠനായ ഒരു വ്യക്തി സമൂഹത്തിൽ വെറുക്കപ്പെടും എന്നറിയുക. കോപം വരുമ്പോൾ നാമം ജപിക്കുക. നാമ ജപം താല്പര്യമില്ലാത്തവർക്ക് അവനവന്റെ ശ്വാസം മാത്രം ശ്രദ്ധിച്ച് കോപം ശമിക്കുന്നതു വരെ ഒന്നുമുതൽ എണ്ണിയാലും മതി. കോപത്തെ ജയിക്കാൻ സാധിച്ചാൽ ജീവിത വിജയം ഉറപ്പാണ് .
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Thursday, 2 June 2022

വിജയം നമ്മുടെ കൈകളിൽ.



നമ്മിലെ ദുശ്ശീലങ്ങൾ മാറ്റുവാൻ തീവ്രമായി ആഗ്രഹിക്കുക. ആത്മപരിശോധന ചെയ്തു മുന്നോട്ടു പോവുക.നാം നന്നായാൽ നമ്മുടെ കുടുംബം നന്നായി. യഥാർത്ഥ വിജയികൾ ഇങ്ങനെയാണ്. മറ്റുള്ളവർ അവരെ മാതൃകയാക്കുന്നതും അതുകൊണ്ടാണ്. നമ്മുടെ വിജയം നമ്മുടെ കൈകളിൽ.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 1 June 2022

വാക്കും പ്രവൃത്തിയും



വാക്കിന് അനുസരിച്ച് പ്രവർത്തിക്കുക. ഉപദേശിക്കുന്നത് ആചരിക്കണം.
സദ്ചിന്തകൾ നമ്മെ നയിക്കട്ടെ.
നിഷ്കളങ്ക സ്നേഹം നമുക്ക് തുണയാകട്ടെ.
അങ്ങിനെയായാൽ വിജയം നമുക്കൊപ്പമാണ് എന്നറിയുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Tuesday, 31 May 2022

സത്യത്തിന്റെ വഴി



സത്യത്തിന്റെ വഴിയിൽ കല്ലുകളും മുള്ളുകളും ഉണ്ടാകാം. എന്നാൽ അവിടെ കൈപിടിച്ചു നടത്താൻ പ്രപഞ്ചശക്തി നമ്മുടെ  കൂടെ ഉണ്ടാകും എന്ന് അറിയുക. അന്തിമ വിജയം നമുക്കായിരിക്കും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com