Tuesday, 31 May 2022

സത്യത്തിന്റെ വഴി



സത്യത്തിന്റെ വഴിയിൽ കല്ലുകളും മുള്ളുകളും ഉണ്ടാകാം. എന്നാൽ അവിടെ കൈപിടിച്ചു നടത്താൻ പ്രപഞ്ചശക്തി നമ്മുടെ  കൂടെ ഉണ്ടാകും എന്ന് അറിയുക. അന്തിമ വിജയം നമുക്കായിരിക്കും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Monday, 30 May 2022

ശാന്തത കൈവരിക്കാം



അമിതമായ ഉൽക്കണ്ഠ ഒഴിവാക്കുക ഏത് സാഹചര്യത്തിലും ശാന്തത കൈവരിക്കാൻ ശ്രമിക്കുക.ശാന്തമായ മനസ്സ് ആയുരാരോഗ്യ സൗഖ്യം നൽകും എന്ന് അറിയുക. കോടികളുടെ ആസ്തി ഉണ്ടായിട്ടും മനസ്സമാധാനം ഇല്ലാത്തവരുടെ എണ്ണം കൂടിവരുന്നു. നന്മയുള്ള മനസ്സിന് ശാന്തത ഉണ്ടാകും. നന്മ ചെയ്യുക ജീവിതം ആനന്ദകര മാക്കുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Sunday, 29 May 2022

ഭവനത്തിന് ഐശ്വര്യമേകും മരങ്ങൾ



നമ്മുടെ ഭവനത്തിന് ഐശ്വര്യമേകുന്ന ഫലവൃക്ഷങ്ങളുണ്ട്. വാസ്തു വിധി അനുസരിച്ച് ഭവനത്തിൻറെ കിഴക്ക് തെക്ക് പടിഞ്ഞാറ് വടക്ക് ഭാഗങ്ങളിലായി ഈ മരങ്ങൾ നട്ടുവളർത്താം. പ്ലാവ് കിഴക്കു ഭാഗത്തും തെങ്ങ് തെക്കു ഭാഗത്തും കമുക് പടിഞ്ഞാറ് ഭാഗത്തും മാവ് വടക്കുഭാഗത്തും അത്യുത്തമം ആകുന്നു.മരം ഒരു വരം എന്നറിയുക .
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

ഈശ്വരീയമായ പ്രവൃത്തി



എത്ര കടുത്ത സൂര്യപ്രകാശത്തെയും നിറഞ്ഞ ആനന്ദത്തോടെ ആണ് ചെടികൾ സ്വീകരിക്കുന്നത്. സൂര്യപ്രകാശത്തിന്റെ സഹായത്താലാണ് ചെടികൾ അന്നജം നിർമ്മിക്കുന്നത്. വെയിലും മഴയുമേറ്റ് ജീവജാലങ്ങൾക്ക് ജീവവായുവേകുന്ന
മരങ്ങളെ ജീവന് തുല്യം  സ്നേഹിക്കുക. സംരക്ഷിക്കുക. ഇതിനേക്കാൾ ഈശ്വരീയമായ പ്രവൃത്തി വേറൊന്നില്ല.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 27 May 2022

ഭാവി



ജനന തീയതിയും ജനിച്ച സമയവും സ്ഥലവും കൃത്യമായി ഉണ്ടെങ്കിൽ ഒരാൾക്ക് ഭാവികാലം കൃത്യമായി അറിയാൻ ആസ്ട്രോളജി(Astrology) ശാസ്ത്ര ശാഖയിലൂടെ സാധിക്കും. ഈ ശാസ്ത്രത്തിൽ വിശ്വാസമുള്ളവർക്ക് അവ അനുഭവവേദ്യമാകുന്നതാണ്. പനി വന്നാൽ എത് മെഡിക്കൽ ഷോപ്പ്കാരനും പാരസെറ്റമോൾ തരാൻ കഴിയും. എന്നാൽ ഈ പനി വല്ല രോഗലക്ഷണവും ആണോ എന്ന് കണ്ടുപിടിക്കുവാൻ ഡോക്ടറെ തന്നെ ആശ്രയിക്കേണ്ടിവരും. അതുപോലെ തന്നെയാണ് ഒരു നല്ല ആസ്ട്രോളജർക്ക് ഭാവിയെ കുറിച്ച് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ സാധിക്കും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Thursday, 26 May 2022

ജീവിതം ആനന്ദകരമാക്കാം.



നല്ല പ്രവർത്തികളെ അഭിനന്ദിക്കണം.
അർഹതയുള്ളവർക്ക് അംഗീകാരം നൽകണം.
മുഖസ്തുതികളും ഭംഗി വാക്കുകളും ഒഴിവാക്കുക. മറ്റുള്ളവരോട് മാന്യമായി പെരുമാറുക. ജീവിതം ആനന്ദകരമാക്കാം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 25 May 2022

തിരിച്ചറിവ്



ആത്മാർത്ഥമായ സ്നേഹവും സൗഹൃദവും നാം തിരിച്ചറിയണം. തിരിച്ചറിവ് ജീവിതത്തിലുടനീളം ആവശ്യമാണ്.
നെല്ലും പതിരും തിരിച്ചറിഞ്ഞ് വിളവ് കൊയ്യണം. ജീവിതവിജയം നേടാൻ ഈ തിരിച്ചറിവ് അനിവാര്യമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Tuesday, 24 May 2022

ധനം



ധനം അത്യാവശ്യ കാര്യങ്ങൾക്കായി ചെലവഴിക്കുക. അനാവശ്യങ്ങളും ആഡംബരങ്ങളും കുറച്ച് ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ഉള്ളവരെ ഉയർത്തുവാൻ,
അവശരരേയും രോഗികളെയും സഹായിക്കുവാൻ നമ്മുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം നീക്കിവെക്കുക. ഒന്നും നാം കൊണ്ടുവന്നിട്ടില്ല ഒന്നും കൊണ്ടുപോകുകയും ഇല്ല.ഈ സത്യം ഉൾക്കൊള്ളുക പ്രപഞ്ചശക്തി നമുക്കൊപ്പം ചേരും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Monday, 23 May 2022

ശ്രദ്ധ



ശ്രദ്ധയിൽനിന്ന് സിദ്ധി. നാം എല്ലാ കാര്യത്തിലും ശ്രദ്ധാലുവായിരിക്കണം. അശ്രദ്ധ പല അപകടങ്ങളും വിളിച്ചുവരുത്തും എന്നറിയുക. ജീവിതത്തിന്റെ പടവുകളിൽ ശ്രദ്ധയോടെ മുന്നേറുക. വിജയം സുനിശ്ചിതം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Sunday, 22 May 2022

മനസാക്ഷി



മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കുന്നതിൽ അല്ല മറിച്ച് സ്വന്തം കുറ്റങ്ങൾ പരിഹരിക്കുന്നതിനാണ് ശ്രദ്ധേയൂന്നേണ്ടത്.
നമ്മിലെ കുറ്റങ്ങളും കുറവുകളും പരിഹരിക്കാൻ നമുക്കു മാത്രമേ സാധിക്കൂ.
സ്വന്തം മനസാക്ഷിയെ വഞ്ചിക്കാതിരിക്കുക. വിജയം നമുക്ക് വന്നുചേരും
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 20 May 2022

നല്ല ടീം



കൂട്ടമായി ചെയ്യുന്ന പ്രവർത്തികൾക്ക് പ്രാർത്ഥനകൾക്ക് ശക്തികൂടും ഒരു തുള്ളി വെള്ളം  ഒറ്റക്ക് ഒഴുകി പുഴയിലേക്ക് എത്താമെന്ന് ആഗ്രഹിച്ചാൽ അത് വറ്റി പോവുകയേയുള്ളൂ. എന്നാൽ ഒരു തുള്ളി വെള്ളം  പലതുള്ളികളോടൊപ്പം ചേർന്നാൽ ഒരു ചാലായി ഒരു തോടായി ഒരു പുഴയായി ഒഴുകി  മഹാസമുദ്രത്തിന്റെ ഭാഗമാകാൻ സാധിക്കും. ഐക്യമത്യം മഹാബലം എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ. ഒരു നല്ല ടീം ആയി നിന്നാൽ പ്രവർത്തിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ.... വിജയത്തിന്റെ പടവുകളേറാൻ എളുപ്പമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 18 May 2022

സൗഹൃദം



നല്ല സൗഹൃദം നന്മയിലേക്ക് നയിക്കും.ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ.സൗഹൃദവലയം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറെ സ്വാധീനിക്കുമെന്ന് അറിയുക. നമ്മുടെ വിജയപരാജയങ്ങളിൽ നമ്മോടൊപ്പം ചേർന്ന് നിൽക്കുന്നവരെ അറിഞ്ഞു മുന്നേറുക.
വിജയം നമുക്ക് അനിവാര്യമാണ്. 
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Saturday, 14 May 2022

ലക്ഷ്യം



ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവർ ഏത് കർമ്മരംഗത്തും ശോഭിക്കും എന്നറിയുക നമ്മുടെ പ്രവൃത്തി മറ്റുള്ളവർക്ക് മാതൃകയായി മാറണം . ക്ഷമയും സഹിഷ്ണുതയും വിജയത്തിലേക്കുള്ള ചവിട്ടു പടികളാണ് . ലക്ഷ്യത്തിൽ നിന്നും വഴിതെറ്റാതെ മുന്നേറുക.
വിജയം നമ്മിലേക്ക് വന്നുചേരുക തന്നെ ചെയ്യും.
 -ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 13 May 2022

വിനയം



വിനയം ഉണ്ടെങ്കിൽ മാത്രമേ വിജയം വന്നു ചേരുകയുള്ളൂ. വിത്ത് മണ്ണിനടിയിലേക്ക് തലതാഴ്ത്തിയാൽ അതിൽനിന്ന് മഹാ വൃക്ഷങ്ങൾ പോലും മുളപൊട്ടി ഉയരും . അഹങ്കാരത്തെ പൂർണ്ണമായും ത്യജിക്കുക.
വിജയം നമുക്കൊപ്പം ആണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Saturday, 7 May 2022

മിതത്വം



മിതത്വം ജീവിതത്തിന്റെ ഭാഗമാക്കുക അമിതമായാൽ അമൃതും വിഷം എന്ന ചൊല്ല് എപ്പോഴും ഓർക്കുക .നമ്മുടെ ഏത് കാര്യങ്ങളിലും മിതത്വം ശീലിക്കണം ഇങ്ങിനെയായാൽ വ്യക്തിജീവിതത്തിലും മറ്റു സമസ്തമേഖലകളിലും നമുക്ക് ഉയർച്ചയുണ്ടാകും എന്നറിയുക.
മിതത്വമാണ് പ്രകൃതിയുടെ താളം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 6 May 2022

ആത്മനിയന്ത്രണം



ജീവിതത്തിലെ വിഷമ സന്ധികളിൽ ആത്മനിയന്ത്രണം പാലിക്കുവാൻ സാധിക്കണം. പ്രതിസന്ധികളെ തരണം ചെയ്യാൻ ആത്മവിശ്വാസം വളർത്തണം.
പ്രപഞ്ച ശക്തിയിലുള്ള ദൃഢവിശ്വാസം 
നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തുപകരും. സ്നേഹം ഊട്ടിയുറപ്പിച്ച് സത്യത്തിന്റെ പാതയിലൂടെ മുന്നേറുക.
ജീവിതവിജയം നമുക്കു വന്നുചേരും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Monday, 2 May 2022

പെരുന്നാൾ ആശംസകൾ



 സഹനത്തിന്റെ സ്നേഹത്തിന്റെ സേവനത്തിന്റെ പെരുന്നാൾ ആശംസകൾ .... എല്ലാ ആഘോഷങ്ങളും ആചരണങ്ങളും മാനവ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് ആകട്ടെ.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Sunday, 1 May 2022

ദുശ്ശീലങ്ങൾ



ദുശ്ശീലങ്ങളെ പാടെ അകറ്റി നിർത്തണം. നമ്മെ സർവ്വനാശത്തിലേക്ക് തള്ളിവിടാൻ ഇതിന് ശക്തി ഉണ്ട്. അനുകൂല സാഹചര്യങ്ങൾ ഒത്തുവന്നാൽ വീണ്ടും വീണ്ടും നമ്മെ സ്വാധീനിക്കുവാൻ ഇതിനു കഴിയും. ജാഗ്രതയോടെ മുന്നേറുക നല്ല ശീലങ്ങളെ മുറുകെ പിടിക്കുക. ജീവിതവിജയം നമുക്കൊപ്പമാണ് .
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com