Tuesday, 31 May 2022

സത്യത്തിന്റെ വഴി



സത്യത്തിന്റെ വഴിയിൽ കല്ലുകളും മുള്ളുകളും ഉണ്ടാകാം. എന്നാൽ അവിടെ കൈപിടിച്ചു നടത്താൻ പ്രപഞ്ചശക്തി നമ്മുടെ  കൂടെ ഉണ്ടാകും എന്ന് അറിയുക. അന്തിമ വിജയം നമുക്കായിരിക്കും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Monday, 30 May 2022

ശാന്തത കൈവരിക്കാം



അമിതമായ ഉൽക്കണ്ഠ ഒഴിവാക്കുക ഏത് സാഹചര്യത്തിലും ശാന്തത കൈവരിക്കാൻ ശ്രമിക്കുക.ശാന്തമായ മനസ്സ് ആയുരാരോഗ്യ സൗഖ്യം നൽകും എന്ന് അറിയുക. കോടികളുടെ ആസ്തി ഉണ്ടായിട്ടും മനസ്സമാധാനം ഇല്ലാത്തവരുടെ എണ്ണം കൂടിവരുന്നു. നന്മയുള്ള മനസ്സിന് ശാന്തത ഉണ്ടാകും. നന്മ ചെയ്യുക ജീവിതം ആനന്ദകര മാക്കുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Sunday, 29 May 2022

ഭവനത്തിന് ഐശ്വര്യമേകും മരങ്ങൾ



നമ്മുടെ ഭവനത്തിന് ഐശ്വര്യമേകുന്ന ഫലവൃക്ഷങ്ങളുണ്ട്. വാസ്തു വിധി അനുസരിച്ച് ഭവനത്തിൻറെ കിഴക്ക് തെക്ക് പടിഞ്ഞാറ് വടക്ക് ഭാഗങ്ങളിലായി ഈ മരങ്ങൾ നട്ടുവളർത്താം. പ്ലാവ് കിഴക്കു ഭാഗത്തും തെങ്ങ് തെക്കു ഭാഗത്തും കമുക് പടിഞ്ഞാറ് ഭാഗത്തും മാവ് വടക്കുഭാഗത്തും അത്യുത്തമം ആകുന്നു.മരം ഒരു വരം എന്നറിയുക .
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

ഈശ്വരീയമായ പ്രവൃത്തി



എത്ര കടുത്ത സൂര്യപ്രകാശത്തെയും നിറഞ്ഞ ആനന്ദത്തോടെ ആണ് ചെടികൾ സ്വീകരിക്കുന്നത്. സൂര്യപ്രകാശത്തിന്റെ സഹായത്താലാണ് ചെടികൾ അന്നജം നിർമ്മിക്കുന്നത്. വെയിലും മഴയുമേറ്റ് ജീവജാലങ്ങൾക്ക് ജീവവായുവേകുന്ന
മരങ്ങളെ ജീവന് തുല്യം  സ്നേഹിക്കുക. സംരക്ഷിക്കുക. ഇതിനേക്കാൾ ഈശ്വരീയമായ പ്രവൃത്തി വേറൊന്നില്ല.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 27 May 2022

ഭാവി



ജനന തീയതിയും ജനിച്ച സമയവും സ്ഥലവും കൃത്യമായി ഉണ്ടെങ്കിൽ ഒരാൾക്ക് ഭാവികാലം കൃത്യമായി അറിയാൻ ആസ്ട്രോളജി(Astrology) ശാസ്ത്ര ശാഖയിലൂടെ സാധിക്കും. ഈ ശാസ്ത്രത്തിൽ വിശ്വാസമുള്ളവർക്ക് അവ അനുഭവവേദ്യമാകുന്നതാണ്. പനി വന്നാൽ എത് മെഡിക്കൽ ഷോപ്പ്കാരനും പാരസെറ്റമോൾ തരാൻ കഴിയും. എന്നാൽ ഈ പനി വല്ല രോഗലക്ഷണവും ആണോ എന്ന് കണ്ടുപിടിക്കുവാൻ ഡോക്ടറെ തന്നെ ആശ്രയിക്കേണ്ടിവരും. അതുപോലെ തന്നെയാണ് ഒരു നല്ല ആസ്ട്രോളജർക്ക് ഭാവിയെ കുറിച്ച് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ സാധിക്കും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Thursday, 26 May 2022

ജീവിതം ആനന്ദകരമാക്കാം.



നല്ല പ്രവർത്തികളെ അഭിനന്ദിക്കണം.
അർഹതയുള്ളവർക്ക് അംഗീകാരം നൽകണം.
മുഖസ്തുതികളും ഭംഗി വാക്കുകളും ഒഴിവാക്കുക. മറ്റുള്ളവരോട് മാന്യമായി പെരുമാറുക. ജീവിതം ആനന്ദകരമാക്കാം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 25 May 2022

തിരിച്ചറിവ്



ആത്മാർത്ഥമായ സ്നേഹവും സൗഹൃദവും നാം തിരിച്ചറിയണം. തിരിച്ചറിവ് ജീവിതത്തിലുടനീളം ആവശ്യമാണ്.
നെല്ലും പതിരും തിരിച്ചറിഞ്ഞ് വിളവ് കൊയ്യണം. ജീവിതവിജയം നേടാൻ ഈ തിരിച്ചറിവ് അനിവാര്യമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com