Thursday, 30 June 2022

ഹൃദയത്തെ ശുദ്ധീകരിക്കുക



നീരസത്തിൽ നിന്നും അസൂയയിൽ നിന്നും ഹൃദയത്തെ ശുദ്ധീകരിക്കുക, പരദൂഷണം, മുഖസ്തുതി,കള്ളം എന്നിവയിൽ നിന്ന് നാവിനെ ശുദ്ധീകരിക്കുക. ഈശ്വരകൃപയാൽ ജീവിത വിജയം വന്നുചേരും എന്നറിയുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Monday, 27 June 2022

സ്ഥാനമാനങ്ങൾ അളവുകോൽ അല്ല



സ്ഥാനമാനങ്ങൾ ഒരു വ്യക്തിയുടെ മഹത്വം വെളിവാക്കുന്ന അളവുകോൽ അല്ല എന്ന് അറിയുക. കളങ്കരഹിതമായ മനസ്സും സത്യസന്ധതയും കർമ്മ ശുദ്ധിയും ഉള്ള ഒരു വ്യക്തിക്ക് കുടുംബത്തിലും സമൂഹത്തിലും ആദരവ് ലഭിക്കും. അവർക്ക് ഈശ്വരൻ സ്ഥാനമാനങ്ങൾ അറിഞ്ഞു നൽകും .
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Sunday, 26 June 2022

കാലത്തിനനുസരിച്ച് നാം മാറണം.



ജന്മനാൽ തന്നെ പാരമ്പര്യമായി ലഭിക്കുന്ന ചില സ്വഭാവ സവിശേഷതകൾ  നമ്മിൽ അന്തർലീനമായിട്ടുണ്ട് എന്നറിയുക. ഗുണദോഷസമ്മിശ്രമായ ഇത്തരം സ്വഭാവ സവിശേഷതകളിൽ നിന്നും നല്ലത് പരിപോഷിപ്പിക്കുകയും ചീത്തയായത് നിയന്ത്രിച്ചു നിർത്തുകയും പിഴുത് കളയുകയും വേണം. പുതിയ കാലത്തിനനുസരിച്ച് നാം മാറണം. മാറ്റം അനിവാര്യമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

പ്രശ്നങ്ങളിൽ പതറാത്ത മനക്കരുത്ത്




പ്രശ്നങ്ങളിൽ പതറാത്ത മനക്കരുത്ത്. ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള കഠിനപരിശ്രമം . സമചിത്തതയോടെയുള്ള പെരുമാറ്റം. വിനയാന്വിതമായ സംസാരം.
പ്രപഞ്ച ശക്തിയിലുള്ള ഉറച്ചവിശ്വാസം .
ഒരു വിജയിക്കുവേണ്ട അടിസ്ഥാന ഗുണങ്ങൾ ഇത് തന്നെയാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Thursday, 23 June 2022

ഉള്ളിലെ സ്നേഹം പുറത്ത് പ്രകടിപ്പിക്കണം



അറിഞ്ഞു സഹായിക്കുന്നവർ സ്നേഹിക്കുന്നവർ ദൈവ തുല്യരാണ്. ഉള്ളിൽ സ്നേഹം ഉണ്ടായാലും പുറത്ത് പ്രകടിപ്പിക്കുന്നില്ലെങ്കിൽ അത് വ്യർത്ഥമാണ്. കുട്ടികളെ സ്നേഹിക്കുകയും പ്രചോദിപ്പിക്കുകയും അവരിൽ ആത്മവിശ്വാസം വളർത്തുകയും വേണം.
കൃത്യതയും അച്ചടക്ക ബോധവുമുള്ള നല്ല പൗരന്മാരായി അവരെ വളർത്തിയെടുക്കാൻ നമുക്ക് സാധിക്കണം. നല്ല കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Wednesday, 22 June 2022

എല്ലാ യാത്രകളും ശ്രദ്ധയോടുകൂടി



എല്ലാ യാത്രകളും ശ്രദ്ധയോടുകൂടി ആവുക.അശ്രദ്ധ അപകടം വിളിച്ചു വരുത്തിയേക്കാം. ധനവും സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടാൽ അവ തിരിച്ചു പിടിക്കാം. എന്നാൽ ജീവൻ നഷ്ടപ്പെട്ടാൽ അത് തിരിച്ചെടുക്കാൻ സാധ്യമല്ല. അമൂല്യമായ ജീവൻ സംരക്ഷിക്കുക. 
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel

Tuesday, 21 June 2022

മറച്ചു വെക്കേണ്ടതായ രഹസ്യങ്ങൾ



നാം ചെയ്യുന്ന പ്രവൃത്തികളിൽ ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടെങ്കിൽ പിന്നെ നാം എന്തിനു ഭയപ്പെടണം.
നമ്മുടെ കുടുംബാംഗങ്ങളിൽ നിന്നും മറച്ചു വെക്കേണ്ടതായ രഹസ്യങ്ങളൊന്നും നാം സൂക്ഷിക്കുന്നില്ലെങ്കിൽ നമുക്ക് മനസ്സമാധാനകുറവുമുണ്ടാകില്ല.
സത്യം വദ ധർമ്മം ചര.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel