വെള്ളിയാഴ്ച ജനിച്ചവർ സമ്പത്തുള്ളവരും കൃഷിസ്ഥലമുള്ളവരും പ്രണയത്തിന്പാത്രീഭൂതരാകുന്നവരുമായിരിക്കും
ഇവർ സൗന്ദര്യവും പ്രസന്നതയും ഒത്തു ചേർന്നവരായിരിക്കും
വെള്ളി വാരാധിപൻ ശുക്രനാണ്.
ഉദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ജനിക്കുന്നവരിൽ വാരഫലം കൂടുതൽ പ്രകടമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Thursday, 29 November 2018
വെള്ളിയാഴ്ച ജനിച്ചാൽ
വ്യാഴാഴ്ച ജനിച്ചാൽ
വ്യാഴാഴ്ച ജനിക്കുന്നവർ കീർത്തിമാൻമാരും
സൽസ്വഭാവികളുംകുലശ്രേഷ്ടരുമായിരിക്കും.ഇവർ ദൈവഭക്തരും നല്ല കുടുംബജീവിതം നയിക്കുന്നവരുമായിരിക്കും
വ്യാഴം വാരാധിപൻ വ്യാഴമാണ്.
ഉദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ജനിക്കുന്നവരിൽ വാരഫലം കൂടുതൽ പ്രകടമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Tuesday, 27 November 2018
ബുധനാഴ്ച ജനിച്ചാൽ
ബുധനാഴ്ച ജനിക്കുന്നവർ ബുദ്ധിമാൻമാരും
നന്നായി സംസാരിക്കുന്നവരും മാതാപിതാക്കളോടും ഗുരുജനങ്ങളോടും ഭയഭക്തി ബഹുമാനമുള്ളവരുമായിരിക്കും
ഇവർ ശാസ്ത്ര കുതുകികളും പരകാര്യതല്പരരുമായിരിക്കും
ബുധൻ വാരാധിപൻ ബുധനാണ്.
ഉദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ജനിക്കുന്നവരിൽ വാരഫലം കൂടുതൽ പ്രകടമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
ചൊവ്വാഴ്ച ജനിച്ചാൽ
ചൊവ്വാഴ്ച ജനിക്കുന്നവർ സാഹസികരും കോപപ്രകൃതരുമായിരിക്കും കണിശ സ്വഭാവക്കാരായ ഇവർ പലപ്പോഴും ബന്ധുജനങ്ങളുടെ വിദ്വേഷത്തിന് പാത്രീഭൂതരാകാറുണ്ട്
ചൊവ്വ വാരാധിപൻ കുജനാണ്.
ഉദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ജനിക്കുന്നവരിൽ വാരഫലം കൂടുതൽ പ്രകടമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Sunday, 25 November 2018
തിംകളാഴ്ച ജനിച്ചാൽ
തിംകളാഴ്ച ജനിക്കുന്നവർ പ്രസന്ന മുഖഭാവത്തോടു കൂടിയവരും
സൗന്ദര്യമുള്ളവരും ഹൃദയ ശുദ്ധിയുള്ളവരും മിതഭാഷികളുമായിരിക്കും.
തിംകൾ വാരാധിപൻ ചന്ദ്രനാണ്.
ഉദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ജനിക്കുന്നവരിൽ വാരഫലം കൂടുതൽ പ്രകടമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
ഞായറാഴ്ച ജനിച്ചാൽ
ഞായറാഴ്ച ജനിക്കുന്നവർ ആത്മശുദ്ധി ജ്ഞാനം ബുദ്ധിയും ഒത്തു ചേർന്നവരും ധനവും ഇഷ്ടമുള്ള ജീവിത പംകാളിയോടു കൂടിയവരുമായിരിക്കും.
ഞായർ വാരാധിപൻ ആദിത്യനാണ്.
ഉദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ജനിക്കുന്നവരിൽ വാരഫലം കൂടുതൽ പ്രകടമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Wednesday, 21 November 2018
ലിഖിത ജപം
മനസ്സു കൊണ്ടും വചസ്സു കൊണ്ടും കർമ്മം കൊണ്ടും ജപം ചെയ്യുന്നതാണ് ലിഖിത ജപം.
മനസ്സിൽ രൂപം സംകൽപിച്ച് കർണ്ണത്തിൽ കേൾക്കാൻ പാകത്തിൽ ശബ്ദത്തിൽ മാത്രം ഉച്ചരിച്ച് ഒപ്പം എഴുതുകയും ചെയ്യുന്നതാണ് ലിഖിത ജപം. ത്രിതല പുണ്യം ഫലം.ജന്മാന്തരമായി നമ്മിലുള്ള സകല ദോഷങ്ങളിൽ നിന്നും ലിഖിത ജപം മുക്തിയേകും എന്നറിയുക.നമുക്ക് ഉറച്ചവിശ്വാസമുള്ള നാമം ലിഖിത ജപത്തിനായ് സ്വീകരിക്കാം.പഞ്ചാക്ഷരീ മന്ത്രം ഉത്തമമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Monday, 19 November 2018
പാരായണം
നാം നിത്യേന മനസ്സിനെ ശുഭചിന്തകളാൽ പോഷിപ്പിക്കണം.ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ
വായിക്കുവാൻദിവസവുംസമയംകണ്ടെത്തണം.പാരായണം അന്തകരണ ശുദ്ധിയേകും എന്നറിയുക.പ്രതിസന്ധികളെ തരണം ചെയ്യാൻ പാരായണം മനശ്ശക്തിയേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Sunday, 18 November 2018
രേവതി(Zeta Piscium)
ഈനക്ഷത്രക്കാർ വിദ്യയും ബുദ്ധിയും സംസ്കാരവുംചേർന്നവർആയിരിക്കും.വിവേകപൂർവ്വംപെരുമാറുന്നഇവർആരോഗ്യവുംസൗന്ദര്യവുംഒത്തുചേർന്നവരായിരിക്കും.രഹസ്യങ്ങൾകൊണ്ടുനടക്കാത്തഇവർമറ്റുള്ളവരെമനസ്സിലാക്കിമാത്രമെവിശ്വസിക്കുകയുള്ളൂ.കല,സാഹിത്യം എന്നീ മേഖലകളിൽ തൽപരരായിരിക്കും
നക്ഷത്രമൃഗം-ആന,വൃക്ഷം-ഇരിപ്പ,
പക്ഷി-മയിൽ,ഭൂതം-ആകാശം,
അക്ഷരം-യകാരം നക്ഷത്രമൃഗവൃക്ഷാദികളെ
സംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Saturday, 17 November 2018
ഉത്രട്ടാതി(Alpha Andromeda)
ഈനക്ഷത്രക്കാർ ദാർശനികരും പ്രപഞ്ചാതീത ശക്തിവിശേഷത്തിൽ വിശ്വസിക്കുന്നവരുംആയിരിക്കും.മറ്റുള്ളവരുടെസംകടങ്ങളുംപ്രയാസങ്ങളുംഏറ്റെടുക്കുന്നഇവർനല്ലആത്മനിയന്ത്രണമുള്ളവരുംആയിരിക്കും.ചിലർ വൈരാഗികളായി ആത്മീയജീവിതംനയിച്ചെന്നുംവരാം.മറ്റുള്ളവർക്ക്പിടികൊടുക്കാത്തവ്യക്തിത്വമുള്ളവരായിരിക്കും .
നക്ഷത്രമൃഗം-പശു,വൃക്ഷം-കരിമ്പന,
പക്ഷി-മയിൽ,ഭൂതം-ആകാശം,
അക്ഷരം-യകാരം നക്ഷത്രമൃഗ
വൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Monday, 5 November 2018
ഗുരു സവിധം
നമ്മുടെ ജീവിത യാത്രയിൽ നേർവഴി കാട്ടാൻ ഒരു ഗുരു വേണം.ഉത്തമനായ ഗുരുവിന് നമ്മെ എളുപ്പം ലക്ഷ്യത്തിലെത്തിക്കാൻ കഴിയും എന്നറിയുക .ഗുരുവിൽ പൂർണ്ണ വിശ്വാസം വേണം.സമ്പൂർണ്ണ സമർപ്പണം വേണം.പ്രപഞ്ച ശക്തിയിൽ ഉറച്ചു വിശ്വസിക്കുക.നമുക്ക് അനുയോജ്യമായ ഗുരു സവിധം നാമണയും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Sunday, 4 November 2018
അത് 'എകം'
നാം ജനിച്ച കുടുംബത്തിലുള്ള ആചാരവുംഅനുഷ്ഠാനവും വിശ്വാസവും മുറുകെ പിടിക്കുക പിന്തുടരുക.അത് നമുക്ക് ഉചിതമായത് ആയിരിക്കും.പ്രപഞ്ച ശക്തിയാണ് നമ്മുടെ ജനനം നിശ്ചയിച്ചത് എന്നറിയുക.എല്ലാ വിശ്വാസവും
ഒന്നിലേക്ക് .അത് 'ഏകം'.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Saturday, 3 November 2018
പൂരുരുട്ടാതി(Alfa Andromeda)
ഈനക്ഷത്രക്കാർ ശാന്ത ഗംഭീരരും കലാ സാഹിത്യ സാംസ്കാരിക മേഖലകളിൽ അഭിരുചിയുള്ളവരുമായിരിക്കും.മിക്കവരുംഈശ്വരവിശ്വാസികളായിരിക്കും.മറ്റുള്ളവരെഅമിതമായി വിശ്വസിക്കാത്ത ഇവർ ഒറ്റപ്പെട്ട വ്യക്തിത്വത്തിന്ഉടമകളായിരിക്കും.സ്വതന്ത്രമായിചിന്തിക്കുന്നഇവർപുതിയആശയങ്ങളെപിൻതുടരുന്നതായിക്കാണുന്നു.പെരുമാറ്റംകൊണ്ടുആളുകളെആകർഷിക്കുന്ന ഇവർ സത്രീകളുടെഅഭിപ്രായങ്ങൾഅനുസരിക്കുന്നവരുമാണ്.ലക്ഷ്യപൂർത്തീകരണത്തിന് എന്തു കഷ്ടപ്പാടും സഹിക്കാൻ ഇവർ തയ്യാറാകും.നക്ഷത്രമൃഗം-നരൻ,വൃക്ഷം-തേന്മാവ്പക്ഷിമയിൽ,ഭൂതംആകാശം,അക്ഷരം-യകാരംനക്ഷത്രമൃഗവൃക്ഷാദികളെ
സംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Friday, 2 November 2018
ആയുസ്സു കൂട്ടാം
നാം നമ്മുടെ വീട്ടിൽ ഗൗരവമായിട്ടു പെരുമാറാറുണ്ട്.അതി ഗൗരവം ആപത്തെന്നറിയുക.കുടുംബത്തിലും സമൂഹത്തിലും ലളിതമായി പെരുമാറി ശീലിക്കുക.പൊട്ടിച്ചിരിക്കാൻ കിട്ടുന്ന സന്ദർഭങ്ങൾ ശരിക്കും ആസ്വദിക്കുക.
നല്ല ചിരി ആയുസ്സു കൂട്ടുമെന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Thursday, 1 November 2018
മനസ്സിന്റെ പ്രോട്ടീൻ
നാം സായംസന്ധ്യയിലെംകിലും പ്രാർത്ഥനയും നാമസ്മരണയും ശീലിക്കണം.കുട്ടികളെ അതിനായി പരിശീലിപ്പിക്കണം.നല്ല ഭക്ഷണം നമ്മുടെ ശരീരത്തിന് പ്രോട്ടീനും മറ്റു ഘടകങ്ങളും നൽകുന്നു. അതുപോലെ നല്ല നാമ ജപത്തിൽ നിന്നും മാത്രമെ മനസ്സിനുള്ള പ്രോട്ടീനും മറ്റുഘടകങ്ങളും കിട്ടുകയുള്ളൂ എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-