Thursday, 29 April 2021

കാർത്തിക മുക്കാൽ, രോഹിണി, മകീര്യം അര

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം എടവക്കൂറുകാർക്ക് (കാർത്തിക മുക്കാൽ, രോഹിണി, മകീര്യം അര) അനുകൂലമല്ല. ഇവരുടെ കർമ്മഭാവമായ പത്താം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക. ധനനാശം,സ്ഥാന ചലനം,ശാരീരികവും മാനസീകവുമായ സൗഖ്യക്കുറവ് എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 26 April 2021

അശ്വതി,ഭരണി,കാർത്തിക ആദ്യപാദം


സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശിയി ലേക്കുള്ള മാറ്റം അശ്വതി ഭരണി കാർത്തിക ആദ്യപാദം എന്നീ നക്ഷത്രക്കാർക്ക് അനുകൂലമാണ്. ഇവരുടെ സർവാഭീഷ്ട ഭാവമായ പതിനൊന്നാം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ കൂടി അനുകൂലമാണെങ്കിൽ ധനധാന്യ ഐശ്വര്യ സമൃദ്ധിയോടുകൂടി കഴിയുവാനുള്ള യോഗം ഈ കാലത്ത് ഉണ്ടാകും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

ദാനം

മനസ്സറിഞ്ഞ് ദാനം ചെയ്യുക. കലിയുഗത്തിൽ ജപവും ദാനവും ആണ് പ്രധാന സാധനകൾ സാത്വിക ആഹാരം കൊണ്ട് ശരീരത്തെയും നാമജപം കൊണ്ട് മനസ്സിനെയും പരിപോഷിപ്പിക്കണം. ദാനത്തിൽ ശ്രേഷ്ടം അന്നദാനമാണ് .അർഹത ഉള്ളവർക്ക് ആണ് ദാനം ചെയ്യേണ്ടത് ദാനധർമ്മാധികൾ ചെയ്യുന്ന ആളുകളുടെ ജന്മാന്തര പാപദുരിതങ്ങൾക്ക് ശമനം ഉണ്ടാകുന്നു .ആപത്തുകൾ വിട്ടൊഴിയുന്നു.ഈശ്വര കടാക്ഷത്താൽ അവരുടെ സർവ്വ കാര്യങ്ങളും മംഗളകരമാകും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 23 April 2021

അതിജാഗ്രത

ആത്മസംയമനവും അതി ജാഗ്രതയും പാലിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സേവനം ചെയ്യുന്ന കരങ്ങൾക്ക് ശക്തി പകരുവാൻ നാം ആത്മാർത്ഥമായി സഹകരിക്കണം വ്യക്തിശുചിത്വം പാലിക്കേണ്ട ഒരു സമയമാണ് മഹാമാരിയെ ഭൂമുഖത്തുനിന്ന് തുരത്തുവാൻ നാം ഒറ്റ ശക്തിയായി പ്രവർത്തിക്കണം. ഈശ്വരനാമം നമ്മുടെ കരങ്ങൾക്ക് ശക്തി പകരും. നാമ സ്മരണ സദാ നിലനിർത്തുക
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 20 April 2021

ഈശ്വരൻ ഒപ്പമുണ്ട്

സാഹചര്യങ്ങൾ എത്ര പ്രതികൂലമായി വന്നാലും മനോധൈര്യവും ആത്മവിശ്വാസവും കൈവിടാതിരിക്കുക. ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ നാമ സ്മരണ സദാ നിലനിർത്തുക .വിശ്വാസമുള്ള ഏതു നാമവും ജപിക്കാവുന്നതാണ്. കലികാലത്തിൽ സാഹചര്യങ്ങളെ അതിജീവിക്കുവാൻ നിരന്തരമായ ഈശ്വരസ്മരണ നിലനിർത്തുക. ഈശ്വരൻ കൂടെയുണ്ട് പിന്നെ അധൈര്യം എന്തിന്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 13 April 2021


വിഷുസംക്രമം വരാഹ കരണത്തിൽ ആയതിനാൽ വരാഹ വാഹനത്തിൽ സ്ഥിതനായി വിചിത്ര വസ്ത്രം ധരിച്ച് വാൾ ആയുധമേന്തി പുഷ്പം ധരിച്ച് വെള്ളി ആഭരണം ധരിച്ച് ശരീരത്തിൽ ചന്ദനം പൂശി ചെമ്പുപാത്രത്തിൽ മലർപ്പൊടി ഭക്ഷിച്ചു കൊണ്ട് ലജ്ജിതനായി വടക്കുദിക്കിലോട്ട് പോകുന്ന സംക്രമ പുരുഷനാണ്.
വിഷുഫലം ഗുണദോഷ സമ്മിശ്രം ആണ് . ഓരോ വ്യക്തികൾക്കും അനുഭവങ്ങൾ വ്യത്യസ്തം  ആയിരിക്കും. ഗുണം ഏറിയും ദോഷം കുറഞ്ഞതുമായ ഒരു  വർഷമാണ് നമുക്ക് വരാൻ പോകുന്നത് .മഹാമാരിക്ക് ശമനം ഉണ്ടാകുന്ന ഒരു വർഷമാണ്. ധനധാന്യ സമൃദ്ധി ഉണ്ടാകുന്ന ഒരു വർഷമാണ്. ആളുകൾ ആത്മനിയന്ത്രണം പാലിക്കേണ്ടതും  വ്യക്തി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമായി വന്നിരിക്കുന്ന ഒരു വർഷമാണ്. ആത്മീയ പുരോഗതിയും ഈശ്വരവിശ്വാസവും കൂടി വരുന്ന ഒരു വർഷം കൂടിയാണ്.
നന്മ ചെയ്യുക സ്നേഹം ഊട്ടി വളർത്തുക.
ഇതാണ്  വിഷു സന്ദേശം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 5 April 2021

സ്വാർത്ഥതയും കാപട്യവും

നമ്മുടെ ഓരോ പ്രവർത്തിയിലും ആത്മാർത്ഥത ഉണ്ടെങ്കിൽ അതിന് ഈശ്വര കടാക്ഷം ഉണ്ടായിരിക്കും. മറ്റുള്ളവരെ ബോധിപ്പിക്കാൻ ചെയ്യുന്ന പ്രവർത്തികൾ ഒരു ചടങ്ങ് മാത്രമായി തീരുകയും ചെയ്യും നമ്മുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ അത് നമുക്കും തിരിച്ചുകിട്ടും.നമ്മുടെ കർമ്മം സത്യത്തിൽ അധിഷ്ഠിതമെങ്കിൽ വിജയം സുനിശ്ചിതം.കാപട്യവും സ്വാർത്ഥതയും പരാജയത്തെ വിളിച്ചുവരുത്തും എന്നറിയുക
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 3 April 2021

കർമ്മഫലം


നാം ചെയ്യുന്ന കർമ്മത്തിന്റെ ഫലം ഗുണമായാലും ദോഷമായാലും നാം തന്നെയാണ് അനുഭവിക്കുക. നന്മ ചെയ്യുന്നവർക്ക് നന്മയും തിന്മ ചെയ്യുന്നവർക്ക് തിന്മയും ഫലം തന്നെയാണ്.സ്നേഹിക്കുന്നവൻ സ്നേഹിക്കപ്പെടുകയും വെറുപ്പ് പ്രകടിപ്പിക്കുന്നവൻ വെറുക്കപ്പെടുകയും ചെയ്യും. കലിയുഗം ആയതിനാൽ കർമ്മഫലം ഈ ജന്മത്തിൽ തന്നെ അനുഭവവേദ്യമാകും എന്നറിയുക
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 2 April 2021

ആത്മസംയമനം

ആത്മസംയമനം പാലിക്കുക എന്നുള്ളതാണ് മനശാന്തി ലഭിക്കുവാനുള്ള ഉത്തമമായ മാർഗ്ഗം.  ഏതൊരു സാഹചര്യത്തിലും നാം സഹിഷ്ണുതയോടെ മുന്നേറാൻ ശ്രമിക്കണം.  ശാന്തമായ മനസ്സ് നമുക്ക് ജീവിതവിജയം .  നൽകും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com