വിഷുസംക്രമം വരാഹ കരണത്തിൽ ആയതിനാൽ വരാഹ വാഹനത്തിൽ സ്ഥിതനായി വിചിത്ര വസ്ത്രം ധരിച്ച് വാൾ ആയുധമേന്തി പുഷ്പം ധരിച്ച് വെള്ളി ആഭരണം ധരിച്ച് ശരീരത്തിൽ ചന്ദനം പൂശി ചെമ്പുപാത്രത്തിൽ മലർപ്പൊടി ഭക്ഷിച്ചു കൊണ്ട് ലജ്ജിതനായി വടക്കുദിക്കിലോട്ട് പോകുന്ന സംക്രമ പുരുഷനാണ്.
വിഷുഫലം ഗുണദോഷ സമ്മിശ്രം ആണ് . ഓരോ വ്യക്തികൾക്കും അനുഭവങ്ങൾ വ്യത്യസ്തം ആയിരിക്കും. ഗുണം ഏറിയും ദോഷം കുറഞ്ഞതുമായ ഒരു വർഷമാണ് നമുക്ക് വരാൻ പോകുന്നത് .മഹാമാരിക്ക് ശമനം ഉണ്ടാകുന്ന ഒരു വർഷമാണ്. ധനധാന്യ സമൃദ്ധി ഉണ്ടാകുന്ന ഒരു വർഷമാണ്. ആളുകൾ ആത്മനിയന്ത്രണം പാലിക്കേണ്ടതും വ്യക്തി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമായി വന്നിരിക്കുന്ന ഒരു വർഷമാണ്. ആത്മീയ പുരോഗതിയും ഈശ്വരവിശ്വാസവും കൂടി വരുന്ന ഒരു വർഷം കൂടിയാണ്.
നന്മ ചെയ്യുക സ്നേഹം ഊട്ടി വളർത്തുക.
ഇതാണ് വിഷു സന്ദേശം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Tuesday, 13 April 2021
Subscribe to:
Post Comments (Atom)
No comments:
Post a Comment