Thursday, 29 July 2021

ശാന്തത


സുഖദുഃഖങ്ങൾ തിരമാലകൾ പോലെ ജീവിതത്തിൽ വന്നു പൊയ്ക്കൊണ്ടിരിക്കും സുഖം വരുമ്പോൾ അമിത സന്തോഷമോ ദുഃഖം വരുമ്പോൾ അമിത സങ്കടമോ ഉണ്ടായി എന്നിരിക്കും . ഇത്തരം ഘട്ടങ്ങളിൽ മനസ്സിന്റെ  ശാന്തത കൈവിടാതിരിക്കണം.
ശാന്തത ജീവിതവിജയം നൽകും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Tuesday, 27 July 2021

പഴമയിലെ തെളിമ



ഉണ്ടു കുളിക്കുന്ന വരെ കണ്ടാൽ കുളിക്കണം എന്ന് പഴമക്കാരുടെ ഒരു ചൊല്ലുണ്ട്. ഇത്തരം വിശ്വാസങ്ങൾക്ക് എല്ലാം തന്നെ ശാസ്ത്രീയ മായ വിശദീകരണങ്ങളും കൂടിയുണ്ട് . ദഹനപ്രക്രിയ നടക്കുന്നതിന് ശരീരത്തിന് ചൂട് ആവശ്യമാണ് അതിനാൽ ഭക്ഷണം കഴിച്ച ഉടൻ കുളിച്ചാൽ ശരീരത്തിന് ആവശ്യമായ ചൂട് ലഭിക്കാതെ വരികയും ദഹന പ്രക്രിയ എളുപ്പത്തിൽ നടക്കാതെ വരികയും ചെയ്യും.
ഇത് ശാരീരികമായ മറ്റു ബുദ്ധിമുട്ടുകൾക്ക് വഴിവെക്കുകയും ചെയ്യും. അതിനാൽ പഴയ വിശ്വാസങ്ങളിൽ പലതും ആചരിക്കുന്നത് ഉത്തമമായി കാണുന്നു.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 23 July 2021

കർക്കടകം രാശി


കർക്കടകം രാശി 
രാശിചക്രത്തിലെ നാലാമത്തെ രാശിയാണ്. ജല രാശിയും ഫല ദാന ശേഷിയുമുള്ള രാശിയാണ് ആണ് . പ്രതീകം ഞണ്ട് ആണ് . പുണർതം കാൽ,പൂയ്യം, ആയില്യം എന്നീ നക്ഷത്രങ്ങളാണ് കർക്കിടക കൂറിൽ വരുന്നത് .ജീവിതത്തിൽ ഉയർച്ചയും താഴ്ചയും പദവിയും അപഖ്യാതി യും മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജീവിതമാണ് കർക്കടക രാശിക്കാർക്ക് ഉണ്ടാവുക.ചുമതല ബോധവും നിശ്ചയദാർഢ്യവും ഇവരുടെ സവിശേഷതകളാണ് ആണ് നിശ്ചയിച്ച കാര്യത്തിൽ നിന്നും ഇവർ പിന്മാറില്ല . ഇവർ ക്ഷമാശീലം അഭ്യസിക്കണം. നല്ല കുടുംബജീവിതം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ തന്നെ ഇവരുടെ വിവാഹജീവിതം സ്ഥിരവും  ആനന്ദപ്രദവും ആയിരിക്കും. ജന്മനാ ആത്മീയ ഊർജ്ജം ഉള്ളവരായതിനാൽ ഈശ്വരീയകാര്യത്തിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 21 July 2021

സത്യം


സത്യം പറയുന്നവന് ഭയമില്ല. സത്യം  വിജയം നൽകുന്നു . സത്യം ഈശ്വര  സ്വരൂപം ആകുന്നു .അതിനാൽ സത്യം മുറുകെ പിടിക്കുക ധർമ്മ മാർഗ്ഗത്തിൽ ചരിക്കുക.
ജീവിത വിജയം നമ്മെ തേടി വരും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Tuesday, 20 July 2021

ബക്രീദ് ആശംസകൾ.


സ്നേഹത്തിൻറെയും സഹനത്തിൻറെയും  ത്യാഗത്തിന്റെയും വിശുദ്ധ ബലിപെരുന്നാൾ.
ജാതിമത ചിന്തകൾക്കതീതമായി മാനവ സ്നേഹവും സാഹോദര്യവും ഊട്ടി വളർത്താൻ നമുക്കാവട്ടെ. ഏവർക്കും ബക്രീദ് ആശംസകൾ.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

കർക്കടകം



വേദാംഗജ്യോതിഷത്തിൽ ലഗ്ന കാരകനായ ആദിത്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന  ദിനങ്ങളാണ് കർക്കടക മാസം.  ചന്ദ്രൻറെ സ്വക്ഷേത്രവും സർവ്വേശ്വരനായ വ്യാഴത്തിന്റെ ഉച്ചക്ഷേത്രവുമാണ് കർക്കടകം . പിതൃ കാരകൻ കൂടിയായ ആദിത്യൻ  കർക്കടകം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെ കറുത്ത വാവ് പിതൃ ബലി കർമ്മത്തിന് ഉത്തമമായി കരുതുന്നു. മാമാരിയും പേമാരിയും ദുർഘടം വിതക്കുന്ന  കർക്കടകത്തിൽ രാമായണ പാരായണം ദുർഘട മാറ്റാൻ ഉത്തമമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Thursday, 15 July 2021

വിജയിക്കാം



ആത്മവിശ്വാസത്തോടെ ചെയ്യുന്ന  എല്ലാ പ്രവൃത്തികളും  വിജയത്തിൽ എത്തും എന്നറിയുക. അതിനാൽ ആത്മവിശ്വാസം വളർത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഈശ്വര നാമം മുറുകെ പിടിക്കുന്നത് ആത്മവിശ്വാസം വളർത്താൻ സഹായകമാകും.  കാരണം  ഈശ്വരൻ നമ്മിൽ തന്നെയാണ് കുടിയിരിക്കുന്നത്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 7 July 2021

കുട്ടികൾ നന്നാവാൻ


വിത്തുഗുണം പത്തുഗുണം എന്നാണല്ലോ. എല്ലാത്തിനും കുട്ടികളെ മാത്രം കുറ്റം പറയുന്ന രക്ഷിതാക്കൾ ഒന്നൊർക്കണം. രക്ഷിതാക്കളിൽ നിന്നും ആണ് കുട്ടികൾ ഓരോന്നും പഠിക്കുന്നത് . അതിനാൽ രക്ഷിതാക്കൾ അവരവരുടെ പ്രവൃത്തികളും ജീവിതശൈലികളും ആത്മപരിശോധന ചെയ്യണം. നന്നായി ജീവിക്കുക കുട്ടികളെ നന്നായി വളർത്തുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Monday, 5 July 2021

മനോവേദന മാറ്റാം


ശരീരത്തിന്റെ വേദനകൾ ചികിത്സയിലൂടെ
മാറ്റിയെടുക്കാം.അതു പോലെ മനസ്സിന്റെ വേദനകൾ നാമജപ സാധനയിലൂടെ മാറ്റാൻ കഴിയും എന്നറിയുക.അവനവന് വിശ്വാസമുള്ള ഇഷ്ടനാമം ജപത്തിനായി സ്വീകരിക്കാം.മന:ശാന്തി കൈവരിക്കാം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Sunday, 4 July 2021

നിരാശ വേണ്ട


ജീവിതത്തിൽ പലവിധ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായേക്കാം. നിരാശ പ്പെടരുത് .നിരാശ ഒന്നിനും പരിഹാരമല്ല . പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ നേരിടുക . ഈശ്വരനാമം മുറുകെപ്പിടിക്കുക അങ്ങിനെയായാൽ ജീവിത വിജയം സുനിശ്ചിതമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 2 July 2021

കർമ്മ മേഖല


കർമ്മ മേഖല ഏതുമാകട്ടെ മടികൂടാതെ ആത്മാർത്ഥതയോടെ  ചെയ്യുകയാണെങ്കിൽ മേൽക്കുമേൽ ഉയർച്ചയാണ് ഫലം. നമ്മുടെ അർഹതയ്ക്ക് അനുസരിച്ചാണ് ഓരോരൊ കർമ്മ മേഖലയിൽ എത്തിച്ചേരുന്നത് എന്നറിയുക. സത്യവും ധർമ്മവും കൈവിടാതെ സൂക്ഷിക്കുക. മന:ശാന്തി ലഭിക്കുവാൻ  അതാണ്  ഏക മാർഗ്ഗം .
 -ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com