Thursday, 26 August 2021

ആത്മീയ സാധന


ആത്മീയ സാധന കൾക്കായി നാം നിത്യവും ചെറിയ ഒരു സമയം മാറ്റി വെക്കണം . ദിവസവും ആറോ എട്ടോ മണിക്കൂറുകൾ   ഉറക്കത്തിനായി മാറ്റിവയ്ക്കാം. ബാക്കി സമയത്തിൽ ഒരു മണിക്കൂറെങ്കിലും  ധ്യാന യോഗ പ്രാർത്ഥന കൾക്കായി നീക്കിവെക്കണം. അവനവന് വിശ്വാസമുള്ള ഈശ്വര നാമത്തിൽ പ്രാർത്ഥനകൾ നടത്താവുന്നതാണ് . ഇശ്വര ചിന്ത ആത്മവിശ്വാസം വർദ്ധിപ്പിക്കും .
ആത്മീയ പുരോഗതി ജീവിതവിജയം നേടിത്തരുക തന്നെ ചെയ്യും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
 
 

Sunday, 22 August 2021

ചതയം


ഇരുപത്തിയേഴ് പ്രധാന നക്ഷത്രങ്ങളുള്ളതിൽ ഇരുപത്തിനാലാമത്തെ നക്ഷത്രമാണ് ചതയം.
ഊൺ നാൾ ആയതിനാൽ എന്നാൽ പ്രതിഷ്ഠ കലശങ്ങൾ ഒഴികെയുള്ള എല്ലാ ശുഭ കർമ്മങ്ങൾക്കും ഉത്തമമായ നക്ഷത്രമാണ്.
ചതയം നക്ഷത്രക്കാർ നല്ല അറിവുള്ളവരാണ് പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് ഇവരുടേത് ആയതുകൊണ്ട് സാധാരണ ആളുകളിൽ കാണാത്ത അസ്വാഭാവികങ്ങളും വിചിത്രങ്ങളും ആയ ആശയങ്ങളും ആഗ്രഹങ്ങളും വെച്ചുപുലർത്തുന്നവർ ആയിരിക്കും. നിലവിലുള്ള സാമൂഹ്യ സംവിധാനം മാറ്റി പുതിയ സമത്വസുന്ദരമായ സമൂഹം കെട്ടിപ്പടുക്കാനുള്ള സംരംഭത്തിൽ ഏർപ്പെടും സ്വതന്ത്ര ചിന്തകരായ ഇവർ തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുന്നവരിൽ നിന്ന് അകന്നു നിൽക്കുന്നു. പൊതുവായ കാര്യങ്ങളിൽ വളരെ ശോഭിക്കുന്നവരായിരിക്കും ഒരു നോട്ടത്തിൽ തന്നെ കുലീനർ ആണെന്ന് തോന്നത്തക്ക പ്രത്യേക ലക്ഷണങ്ങൾ ഇവരിൽ ഉണ്ടായിരിക്കും . ചിങ്ങമാസത്തിലെ ചതയം നാളിലാണ് ശ്രീനാരായണഗുരു ഭൂജാതനായത് ലോകം ആരാധിക്കുന്ന മഹാഗുരുവിന്റെ പാദപത്മങ്ങളിൽ പ്രണമിക്കാം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 18 August 2021

ജീവിത വിജയം


അവനവന് ഉള്ളതിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തണം എങ്കിൽ മാത്രമേ ജീവിതം ആനന്ദകരം ആവുകയുള്ളൂ. നമ്മുടെ കർമ്മരംഗം ഏതുമാവട്ടെ തികഞ്ഞ ആത്മാർത്ഥതയോടും സത്യസന്ധതയോടും കൂടി പ്രവർത്തിക്കുക. ജീവിതത്തിൽ നാം അറിയാതെ ഉയർത്തപ്പെടുന്ന തന്നെ ചെയ്യും. സത്യത്തെ പ്രാണനായി കരുതുക. ധർമ്മ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതിരിക്കുക.
ജീവിതവിജയം നേടാൻ ഇതാണ് മാർഗ്ഗം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Monday, 16 August 2021

ചിങ്ങം ഒന്ന്


ചിങ്ങം ഒന്ന്  മലയാളികൾക്ക് പുതുവർഷാരംഭം  ആണ്. കർക്കിടകത്തിലെ  മഹാ ദുരിതങ്ങൾക്ക് അറുതി വന്നു   ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണത്തെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന കാലം. തുമ്പയും തെച്ചിയും പിച്ചിയും മുല്ലയും ആമ്പലും പൂത്തുലയുന്ന ചിങ്ങമാസം. കൊറോണയുടെ യുടെ സംഹാര താണ്ഡവം അടങ്ങാത്തതിനാൽ ഈ വർഷവും ഓണം ലളിതമായി നമ്മുടെ ഭവനങ്ങളിൽ ആചരിക്കാം. ദാന ധർമ്മാദികൾക്കും നാമജപത്തിനും പ്രാധാന്യം കൊടുത്തു  മുന്നേറിയാൽ  ഏതു പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാം. മാനവ സ്നേഹം ഊട്ടി  വളർത്താം. പുതുവർഷ ആശംസകൾ.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Sunday, 15 August 2021

ആദിത്യൻ ചിങ്ങത്തിലേക്ക്


ആദിത്യൻ സ്വക്ഷേത്രം ആയ ചിങ്ങം രാശിയിലേക്ക് കടക്കുന്നു. അതിനാൽ ആദിത്യ കിരണങ്ങൾക്ക് ചിങ്ങമാസം ശക്തി ഏറും. ചിങ്ങം രാശിയെ സിംഹരാശി എന്നും പറയുന്നു. രാശിചക്രത്തിൽ 120 ഡിഗ്രി മുതൽ 150 ഡിഗ്രി വരെ വ്യാപിച്ചു കിടക്കുന്നു. മകം പൂരം ഉത്രം കാൽ എന്നീ നക്ഷത്രങ്ങൾ ചിങ്ങ കൂറിൽ ആണ്. ചിങ്ങക്കൂറ് കാർക്കും ചിങ്ങം ലഗ്നത്തിൽ ജനിച്ചവർക്കും ചിങ്ങമാസം ആദിത്യൻ അനുകൂല ഫലങ്ങൾ ചെയ്യും. ഉത്സാഹം അധികാരം സ്വാതന്ത്ര്യബോധം ധൈര്യം സാഹസം ശക്തി സാമർത്ഥ്യം ജനസ്വാധീനം നേതൃത്വഗുണം ഭരണ സാമർത്ഥ്യം എന്നിവ ഇവരിൽ പ്രകടമാകുന്നു. ആദിത്യപൂജയും മഹാദേവ ഉപാസനയും ഓം നമ:ശിവായ പഞ്ചാക്ഷരി ലിഖിത ജപവും ഇവർക്ക് സദ്ഫലങ്ങൾ പ്രദാനം ചെയ്യും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 13 August 2021

സ്നേഹം


വിനയം ഇല്ലെങ്കിൽ വിദ്യ നേടിയിട്ട് പ്രയോജനമില്ല . ദാനശീലം ഇല്ലെങ്കിൽ സമ്പത്ത് ആർജ്ജിച്ചത് കൊണ്ടും പ്രയോജനമില്ല. സഹജീവികളോട് കാരുണ്യമില്ലെങ്കിൽ മനുഷ്യജന്മം കിട്ടിയിട്ടും പ്രയോജനമില്ല എന്നറിയുക.
സ്നേഹംകൊണ്ടു കീഴടക്കാൻ സാധിക്കാത്തതായി ലോകത്ത് ഒന്നുമില്ല.
സ്നേഹം ഊട്ടി വളർത്താം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Tuesday, 3 August 2021

വാവുബലി വീട്ടിൽ


കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ അവരവരുടെ സൗകര്യത്തിനനുസരിച്ച് വാവുബലി വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.  വാവിന്റെ തലേദിവസം ഒരിക്കൽ എടുക്കണം. രാവിലെ കുത്തരി വെച്ച് ബലിച്ചോറ് ഉണ്ടാക്കണം.
ബലിച്ചോറ്  വെള്ളം ഊറ്റി കളയാതെ വറ്റിച്ചെടുക്കണം.
ശുദ്ധിയുള്ള സ്ഥലത്ത് നിലവിളക്ക് കൊളുത്തി വച്ച് തെക്കുകിഴക്കു ദിശയിലേക്ക് ഇരുന്ന് വേണം കർമങ്ങൾ ആരംഭിക്കാൻ.
രണ്ടു കൈകളിലും  പുഷ്പം എടുത്തു തൊഴുതു പ്രാർത്ഥിച്ചു 
''ഗംഗേ ച യമുനാ ചൈവ     ഗോദാവരീ സരസ്വതി
 നർമ്മദേ സിന്ധു കാവേരീ
 ജലേ അസ്മിൻ സന്നിധിം കുരു''
എന്നിങ്ങനെ  സപ്ത നദികളെ സങ്കൽപ്പിച്ച്  കിണ്ടിയിലോ /കപ്പിലൊ നിറച്ചു വച്ചിരിക്കുന്ന ജലത്തിലേക്ക് ആവാഹിച്ച്  പുണ്യ തീർത്ഥം ഉണ്ടാക്കണം .അറിയാവുന്നവർക്ക് ദർഭ കൊണ്ട് പവിത്രമോതിരം ഉണ്ടാക്കാം. പവിത്രം ധരിച്ചു കർമ്മം ചെയ്യുന്നത് ഉത്തമം . രണ്ടു ദർഭ എടുത്തു രണ്ടു ചാൺ നീളത്തിൽ മൂന്നായി മുറിച്ചു തൂശനിലയിൽ വെക്കണം. പുണ്യ തീർത്ഥം തെളിച്ച് ശുദ്ധി  ചെയ്യുക . വിളക്കിന് അടുത്ത് ഒരു ഇലയിൽ ഗണപതിക്ക് സങ്കൽപിച്ച് അല്പം ചോറ് സമർപ്പിക്കുക. 
അതിനു ശേഷം ചോറ് അഞ്ച് ഉരുളകളായി പ്രാർഥനയോടെ ഇലയിൽ വെച്ച ദർഭക്ക് മുകളിൽ പിതൃക്കളെ സ്മരിച്ച്  സമർപ്പിക്കുക. ബാക്കിയുള്ള ചോറ് കൂടി ഇതിനു മുകളിൽ ഇടുക. പുണ്യതീർത്ഥം തെളിക്കുക. എള്ളും, ചന്ദനവും, ചെറൂളയും എടുത്ത് അതിന്റെ മുകളിൽ പ്രാർത്ഥിച്ച് സമർപ്പിക്കുക . ഗുരുക്കന്മാരെയും ധർമ്മ ദൈവങ്ങളെയും  പ്രാർത്ഥിക്കുക.''ഓം നമോ നാരായണായ'' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. പിതൃക്കൾ വന്ന് ബലി സ്വീകരിച്ചു സന്തോഷിച്ച് അനുഗ്രഹിക്കുന്നതായി സങ്കൽപ്പിച്ച് അരിയിട്ടു നമസ്കരിച്ചു ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുക. ബലിതർപ്പണ ശേഷം  പിതൃക്കളെ സ്വസ്ഥാനങ്ങളിലേക്ക്  തിരിച്ചയക്കുന്നതായും  സങ്കൽപ്പിച്ച് പ്രാർത്ഥിക്കുക. ബലിയിടൽ കഴിഞ്ഞാൽ ബലിച്ചോറ് കാക്കക്ക് നൽകാവുന്നതാണ്. അതിനു സാധിക്കാത്തവർ വലിയ പാത്രത്തിൽ ജലമെടുത്ത് ഗംഗാതീർത്ഥം ആയി സങ്കൽപ്പിച്ച് അതിൽ ചോറു കലക്കി നല്ല വൃക്ഷങ്ങളുടെ/ചെടികളുടെ ചുവട്ടിൽ ഒഴിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
പുലർച്ചെ ബലികർമ്മം ചെയ്യുന്നതാണ് ഉത്തമം.
രാത്രി പിതൃക്കൾക്ക് അകത്ത് വെച്ചു കൊടുക്കൽ  അഥവാ ശ്രാദ്ധമൂട്ട് നടത്താവുന്നതാണ്
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com