ചിങ്ങം ഒന്ന് മലയാളികൾക്ക് പുതുവർഷാരംഭം ആണ്. കർക്കിടകത്തിലെ മഹാ ദുരിതങ്ങൾക്ക് അറുതി വന്നു ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണത്തെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന കാലം. തുമ്പയും തെച്ചിയും പിച്ചിയും മുല്ലയും ആമ്പലും പൂത്തുലയുന്ന ചിങ്ങമാസം. കൊറോണയുടെ യുടെ സംഹാര താണ്ഡവം അടങ്ങാത്തതിനാൽ ഈ വർഷവും ഓണം ലളിതമായി നമ്മുടെ ഭവനങ്ങളിൽ ആചരിക്കാം. ദാന ധർമ്മാദികൾക്കും നാമജപത്തിനും പ്രാധാന്യം കൊടുത്തു മുന്നേറിയാൽ ഏതു പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാം. മാനവ സ്നേഹം ഊട്ടി വളർത്താം. പുതുവർഷ ആശംസകൾ.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment