Monday, 30 September 2019

ഉചിത തീരുമാനത്തിന് പ്രശ്ന ചിന്ത

ചില കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാനാവാതെ നാം കുഴങ്ങാറുണ്ട്.
ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം ഗുണകരമാണോ? രണ്ടു അവസരം ഒരേ സമയത്തു വരുമ്പോൾ ഏത് സ്വീകരിക്കണം?
കടുത്ത മാനസീക പിരിമുറുക്കം ഉണ്ടാക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ പ്രശ്നചിന്തചെയ്ത് ഈശ്വരാനുകൂല്യം നോക്കി തീരുമാനം എടുക്കുന്നതാണ് ഉത്തമം എന്നറിയുക.ഒരു കാര്യം നമുക്ക് ഗുണമോ ദോഷമോ എന്ന് ഈശ്വരന് കൃത്യമായി അറിയാം.ഒരു ദൈവജ്ഞന് പ്രശ്ന ചിന്തയിലൂടെ ഈശ്വരേച്ഛ വെളിവാക്കിത്തരാൻ സാധിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Friday, 27 September 2019

കളവ് അരുതേ

ഒരു ചെറിയ കളവു പോലും പറയാതിരിക്കുക.
ആ കളവ് സമർത്ഥിക്കാൻ അതിലും വലിയ കളവുകളും തെറ്റുകളും പിന്നീട് നമ്മുടെ ജീവിത ത്തിൽ ചെയ്യേണ്ടതായി വരും.പല കുടുംബജീവിതവും ശിഥിലമാകുന്നത് ഇങ്ങിനെയാണ്.മറ്റുള്ളവരെ ഇത്തിരി മുറിപ്പെടുത്തിയാൽ പോലും സത്യം മാത്രം പറയുക.കാരണം ഈശ്വരൻ സത്യത്തിനൊപ്പമാണ് സത്യസ്വരൂപനാണ്.
'സത്യം വദ ധർമ്മം ചര' എന്നാണ് ആചാര്യമതം.
സത്യം മുറുകെ പിടിക്കാം ജീവിതവിജയം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


ക്ഷമയും ശാന്തതയും

ഒരു കാര്യത്തിനും എടുത്തു ചാടി മറുപടി നൽകരുത്.എടുത്തു ചാട്ടം അപകടം വരുത്തു മെന്നറിയുക.ക്ഷമയോടെ കാര്യങ്ങൾ കേൾക്കാനും മറുപടി പറയാനുംപ്രവർത്തിക്കാനുംശീലിക്കണം.അങ്ങിനെയായാൽ ചെയ്ത കാര്യങ്ങളോർത്ത് ദുഖിക്കേണ്ടി വരില്ല.ക്ഷമയും ശാന്തതയും അതാകട്ടെ ജീവിതത്തിന്റെ താളം.
നന്നായി പ്രാർത്ഥിക്കാം.ഈശ്വരൻ രക്ഷിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Thursday, 26 September 2019

ഈശ്വരസ്വരൂപർ

നമ്മൾ സ്നേഹിച്ചില്ലേലും നമ്മെ നെഞ്ചോടു ചേർത്തു സ്നേഹിക്കുന്ന രണ്ടു പേരുണ്ട്.
മാതാപിതാക്കൾ.എന്തു നൽകിയാലാണ് ഇതിന് പകരമാവുക.നമ്മെക്കൊണ്ട് അവർ വേദനിക്കാൻ ഇടവരുത്താതിരിക്കുക.
സമൂഹത്തിൽ നാം ഉണ്ടാക്കിയെടുക്കുന്ന സ്ഥാനവും പേരും മാതാപിതാക്കളുടെ യശസ്സുയർത്തുന്നതായിരിക്കണം.മാതാപിതാക്കളുടെ അനുഗ്രഹം മാത്രം മതി നമുക്ക് ജീവിത വിജയം നേടാൻ.കാരണം അവർ ഈശ്വര സ്വരൂപരാണ്.മാതാപിതാക്കളെ നമിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Wednesday, 25 September 2019

സ്നേഹ വലയം

ഭംഗി വാക്കുകള്‍ കൊണ്ടു മാത്രമല്ല മറ്റുള്ളവരുടെ മനസ്സില്‍ ഇടം നേടേണ്ടത്.
നല്ല പ്രവൃത്തികള്‍ കൂടി വേണം.സ്നേഹം വില കൊടുത്തു വാങ്ങാന്‍ കഴിയില്ല.യഥാര്‍ത്ഥ സ്നേഹം നിസ്വാര്‍ത്ഥ മായിരിക്കും.നാം സ്നേഹസ്വരൂപമായ് മാറണം.അപ്പോള്‍ നമുക്കു ചുറ്റും മറ്റുള്ളവര്‍ സ്നേഹ വലയം തീര്‍ക്കും.സ്നേഹം പകരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com




ഉല്‍ക്കണ്ഠയെന്തിന്..?

അമിതമായ ഉല്‍ക്കണ്ഠ  ഒഴിവാക്കുക.ഉല്‍ക്കണ്ഠ ഒരു പ്രശ്നത്തിനും പരിാഹാരമല്ല.ഇത്തരം ഘട്ടങ്ങളില്‍ മനസ്സില്‍ ഇഷ്ട നാമം ജപിച്ചു ശീലിക്കുക.ശീതീകരിച്ച മുറിയിലിരുന്നതു കൊണ്ടായില്ല.മനസ്സിനെ ശീതീകരിക്കാന്‍ സാധിക്കണം.ചൂടുപിടിച്ച പ്രശ്നങ്ങളെ ശാന്തമായി കൈകാര്യം ചെയ്യുക.നന്നായിപ്രാര്‍ത്ഥിക്കുക .
ഈശ്വരനുണ്ട് കൂടെ.പ്രശ്നങ്ങള്‍ അതിന്റെ വഴിക്ക്  പരിഹരിക്കപ്പെടും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


   

നന്മയ്ക്ക് മാത്രം ഇടം

ഹൃദയത്തില്‍ നന്മയ്ക്ക്  മാത്രം ഇടം നല്‍കുക.നല്ല കാര്യങ്ങള്‍ അവസരങ്ങള്‍ നമ്മെ തേടി വരുന്നതു കാണാം.മനസ്സ് വിശാലമാക്കുക.നിസ്സാര കാര്യങ്ങളുടെ പിറകെ പോകാതിരിക്കുക.നാം ഈശ്വരനോടൊപ്പമാണെന്ന് ഉറച്ചു വിശ്വസിക്കുക.വിജയം കൂടെയുണ്ടാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
prasanthamastro.blogspot.com




വാക്കും നോക്കും

വാക്കും നോക്കും ശരിയാക്കണമെന്ന് ആചാര്യമതം.അസ്ഥാനത്തുള്ള വാക്പ്രയോഗവും നോട്ടവും അപകടം ക്ഷണിച്ചു വരുത്തും എന്നറിയുക.നല്ലതു പറയാനും, കാണാനും ശീലിക്കുക.നന്മ ഹൃദയത്തിൽ സൂക്ഷിക്കുക.അപ്പോൾ ഈശ്വരൻ കൂടെ നിൽക്കും.വാക്കും നോക്കും ശരിയാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Monday, 23 September 2019

വിജയം സുനിശ്ചിതം

നമുക്കിതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളിലും ഈശ്വരന്റെ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നറിയുക.കഴിഞ്ഞകാര്യങ്ങൾ ഓർത്ത് സമയം കളയാതെ 
ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ശ്രദ്ധാപൂർവ്വവും ഈശ്വരാർപ്പണമായും ചെയ്യുക.വിജയം സുനിശ്ചിതം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


മായയെ ജയിക്കണം.

നാം സദ്മാർഗ്ഗത്തിലൂടെ ചരിക്കാൻ തുടങ്ങിയാൽ മായ പലരൂപത്തിലും സാഹചര്യത്തിലും വന്ന് നമ്മെ പ്രലോഭിപ്പിക്കുമെന്നറിയുക.നാമജപം കൊണ്ട് ഇത്തരം ഘട്ടങ്ങളെ അതിജീവിക്കണം.
മായക്ക് വശംവദനായാൽ ആത്മീയ പുരോഗതിയും ജീവിത വിജയവും സാധ്യമല്ല.
മായയെ ജയിക്കണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Sunday, 22 September 2019

ഈശ്വരപ്രഭവം

നമ്മൾആഗ്രഹിക്കുന്നതിനുമപ്പുറത്ത് ഈശ്വരൻ  എത്തിക്കും.അതിന് ഈശ്വരനോടൊപ്പം നിൽക്കണം.നാമജപത്താൽ നമ്മിലെ മാലിന്യങ്ങൾ കഴുകിക്കളയണം.സ്നേഹത്താൽ നമ്മുടെഹൃദയംപരിശുദ്ധമാക്കണം.സേവനത്താൽ നമ്മുടെ കരങ്ങൾ ദൃഢമാക്കണം.ഈശ്വര പ്രഭവം നമുക്കനുഭവവേദ്യമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Friday, 20 September 2019

ഏഴരശ്ശനി ഭയം വേണ്ട

വിശാഖംഅന്ത്യപാദം,അനിഴം,തൃക്കേട്ട,മൂലം,പൂരാടം,ഉത്രാടം,തിരുവോണം,അവിട്ടം ആദ്യ രണ്ടു പാദങ്ങൾ ഈ നക്ഷത്രക്കാർക്ക് ഇപ്പോൾഏഴരശ്ശനി കാലമാണ്.ശാരീരികവും മാനസീകവുമായസൗഖ്യക്കുറവും,ധന നഷ്ടം,കുടുംബങ്ങളിൽ നിന്നും അകൽച്ച,പരദേശവാസം,വിവാദങ്ങൾ,അപകടങ്ങൾഎന്നിവപൊതുഫലങ്ങളാണ്.ശനീശ്വരന്മാരായ അയ്യപ്പ,മുത്തപ്പ,ഹനുമൽ ഉപാസനയും 'ഓം നമ:ശിവായ' ലിഖിത ജപവും യഥാശക്തി വഴിപാടുകളും അനുഷ്ടിക്കുന്നത് ശനിദോഷത്തെ കുറക്കും.ഗ്രഹനിലയിൽ ശനി അനുകൂല ഭാവത്തിൽ നിൽക്കുന്നവർക്ക് ശനിദോഷം കുറയും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com





എന്തിനു പേടി..?

നൈമിഷിക സുഖങ്ങൾക്കു പിറകെ അലഞ്ഞ് സുന്ദരമായ മനുഷ്യജന്മം നഷ്ടമാക്കരുത്.ഭൂമിയിൽ നമുക്കനുവദിച്ചസമയം ആനന്ദപൂർണ്ണമാക്കണം.
എല്ലാവരേയും ഹൃദയത്തിൽ ചേർത്തു സ്നേഹിക്കാം.
നമ്മുടെ വ്യഥകൾ മറക്കാനും മനസ്സ് ഈശ്വരീയമാക്കാനും നിസ്വാർത്ഥസേവനം ചെയ്യാം.
എന്തിനു പേടി..?ഈശ്വരൻ ഒപ്പമുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


വ്യാഴപ്രീതി നേടണം

സർവ്വേശ്വര കാരകനും ധനകാരകനുമായ വ്യാഴം ഗ്രഹനിലയിൽ അനുകൂല ഭാവത്തിൽ നിൽക്കുന്നുണ്ടെംകിൽ മറ്റുഗ്രഹങ്ങളുടെ ദോഷങ്ങളിൽ നിന്നും ഒരാൾക്ക് ഒരു പരിധിവരെ രക്ഷനേടാൻ സാധിക്കും.മഹാവിഷ്ണു ഉപാസന,വിഷ്ണു സഹസ്രനാമ ജപം,അഷ്ടാക്ഷരീ മന്ത്രമായ 'ഓം നമോ നാരായണായ' ലിഖിത ജപം എന്നിവയിലൂടെ വ്യാഴ പ്രീതി നേടാം.ഗ്രഹനില പരിശോധിച്ച് മഞ്ഞപുഷ്യരാഗം ധരിക്കുന്നതും ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com






സമയദോഷം ഒഴിവാക്കാം

നാം പലപ്പോഴും സമയദോഷത്തെ പഴിക്കാറുണ്ട്. അനുകൂല സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക. സമയം ആർക്കുവേണ്ടിയും കാത്തിരിക്കില്ല. നല്ല സമയത്ത് നല്ല തീരുമാനങ്ങൾ എടുക്കുക.. സമയം വെറുതെ കളയാതിരിക്കാം.
.ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം.
prasanthamastro.blogspot.com


Thursday, 5 September 2019

ഈശ്വരന്‍ തന്നെ ആനന്ദം

സാഹചര്യങ്ങള്‍ എന്തുമായിക്കോട്ടെ ആനന്ദം നാം കണ്ടെത്തണം.ഉള്ളതില്‍ സംതൃപ്തി കണ്ടെത്തിയാല്‍ ആനന്ദത്തിലേക്കുള്ള വഴി തുറക്കും.മറ്റുള്ളവരെ സ്നേഹിച്ചും സേവിച്ചും ആനന്ദം വര്‍ദ്ധിപ്പിക്കാം.സ്വാര്‍ത്ഥത വെടിഞ്ഞ് ആനന്ദത്തില്‍ ലയിക്കാം.ആനന്ദം നമ്മുടെ ഉള്ളിലാണ്.ആനന്ദം ഈശ്വരന്‍ തന്നെയാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


ഗുരുവന്ദനം

ഏതു വിദ്യയും ഗുരുമുഖത്തു നിന്നും അഭ്യസിക്കുന്നത് ഉത്തമ ഫലം നല്‍കുമെന്നറിയുക.ഗുരുവിനെ ഈശ്വരനായി കാണുക. ശ്രീരാമനും ശ്രീകൃഷ്ണനും ഗുരു ഭക്തിയുള്ളവരായിരുന്നു.ഗുരുമുഖത്തു നിന്നും നേടുന്ന ജ്ഞാനം നമ്മിലെ അജ്ഞത നീക്കി വെളിച്ചത്തിലേക്കു നയിക്കും.
ഗുരുവിനെ വന്ദിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം- 
prasanthamastro.blogspot.com


കോപം അരുത്

മറ്റുള്ളവരോട് ഏത് സാഹചര്യം വന്നാലുംകോപിക്കാതിരിക്കുക.
കാരണംകോപംആയുസ്സ്കുറക്കുമെന്നറിയുക.സമചിത്തതയും ശാന്തതയുംകൈവെടിയാതിരിക്കുക.നിറഞ്ഞ പുഞ്ചിരി നമ്മെ നയിക്കട്ടെ.കൂടെ ഈശ്വരനുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Tuesday, 3 September 2019

ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം ഇന്ന് തിരുവനന്തപുരത്ത്

പ്രിയരെ,
ഇന്ന് (04.09.2019 ന് )തിരുവനന്തപുരത്തു വെച്ചു നടക്കുന്ന ചടങ്ങില്‍ ജ്യോതിഷരത്നം പ്രശാന്ത് കണ്ണോമിനെ ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള  ആര്‍ട്ടിസ്റ്റ് &റൈറ്റേഴ്സ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ 2019-ലെ പുരസ്കാരം നല്‍കി ആദരിക്കുന്നു.
ആശംസകള്‍ ...


Monday, 2 September 2019

വിനായക മന്ത്രം

ഗണപതി പ്രഥമ പൂജനീയനാണ്.ഏതു കാര്യത്തിനും ഗണപതിക്കു വെച്ച് ചെയ്യുന്നത് ആ കാര്യത്തിനുള്ള സകല തടസ്സങ്ങളും നീക്കി ഉദ്ദിഷ്ട കാര്യസിദ്ധി ലഭിക്കും എന്നാണ് ആചാര്യമതം .ഗണപതിയുടെ നാമത്തിലാണ് കുട്ടികള്‍ ഹരിശ്രീ കുറിക്കുന്നത്.'ഓം ഹരിശ്രീ ഗണപതയെ നമഃ ' ഈ വിനായക മൂലമന്ത്രം 108 തവണ ദിനം തോറും ജപിക്കുന്നത് സകല വിഘ്നങ്ങളും നീക്കി കലിയുഗത്തിലെ പ്രതിസന്ധികളില്‍ നിന്നും വിശ്വാസികള്‍ക്ക്  രക്ഷാകവചമാകും.നാമം മുറുകെ പിടിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com