Thursday, 31 October 2019

പ്രകൃതിയിൽ നിന്നു പഠിക്കാം

മാനവൻ നന്നായാൽ മണ്ണ് നന്നാവും.മണ്ണ് നന്നായാൽ വിണ്ണ് നന്നാവും.മാനവൻ ദുഷിച്ചാൽ മണ്ണും വിണ്ണും നശിക്കും.പ്രകൃതിയുടെ പ്രതികരണങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കുക.ആചാരവും വിശ്വാസവുമില്ലാതായാൽ പരസ്പര സ്നേഹവും സേവനവും ഇല്ലാതാകും.
പിന്നെ പ്രകൃതി പ്രതികരിക്കുന്നതിൽ പരിഭവിച്ചിട്ട് കാര്യമില്ല.നന്മയ്ക്കായി പ്രാർത്ഥിക്കാം പ്രവർത്തിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


സ്വയം നന്നാവണം

ചില ദുശ്ശീലങ്ങൾ ഒഴിവാക്കിയാൽ വ്യക്തി നന്നായി.കുടുംബം നന്നായി .സമൂഹം നന്നായി .ഈശ്വര ഭയമില്ലാതെ ദുശ്ശീലങ്ങൾ വിട്ടു പോകില്ല.നന്നാവണമെന്ന് സ്വയം തീരുമാനിക്കുക.ഈശ്വരനെ കൂട്ടു പിടിക്കുക.
മറ്റൊരാൾക്കും നമ്മെ പൂർണ്ണമായും രക്ഷപ്പെടുത്താൻ കഴിയില്ല.സ്വയം നന്നാവാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

NB:സാധനാ ക്ളാസ്സും പ്രഭാഷണങ്ങളും ഞായറാഴ്ചകളിലേക്ക് മാത്രം ബുക്ക് ചെയ്യുക 8848664869


Wednesday, 30 October 2019

കർമ്മശുദ്ധി വരുത്താം

കർമ്മമേഖല എതുമായിക്കൊള്ളട്ടെ ചെയ്യുന്ന ജോലി ആത്മാർത്ഥതയോടെ ചെയ്യുക.അർഹിച്ച ഫലം ഈശ്വരൻ നൽകും.
നമ്മെക്കാളും ഉയർന്ന അധികാരമുള്ളവരും ശമ്പളം പറ്റുന്നവരും ധാരാളം കാണും.അവരുമായി താരതമ്യം ചെയ്യാതിരിക്കുക.താഴ്ന്ന നിലയിൽ ജോലി ചെയ്യുന്നവരെയും ബഹുമാനിക്കുക.കർമ്മവുമായി ബന്ധപ്പെട്ട് ശത്രുത്വവും ശാപവും വാങ്ങിക്കൂട്ടാതിരിക്കുക.
കർമ്മഭാവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജാതക പരിശോധനയിലൂടെയും പ്രശ്നചിന്തയിലൂടെയും അറിഞ്ഞ് പരിഹരിക്കാം.നല്ല കർമ്മം അർഹതക്കനുസരിച്ച്ലഭിക്കും.
കർമ്മശുദ്ധിക്കായ് പ്രാർത്ഥിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Monday, 28 October 2019

കുട്ടികൾ നന്നായാൽ കുടുംബം നന്നായി .

കുട്ടികളെ സന്ധ്യാ ദീപം തെളിയിച്ചു കഴിഞ്ഞാൽ നാമം ചൊല്ലാനിരുത്തണം.രക്ഷിതാക്കൾ ഒപ്പമിരുന്ന് കീർത്തനങ്ങളും ഭജനകളും പാടി അവരിൽ ഭക്തിയും വിശ്വാസവും വളർത്തണം.
സന്ധ്യാനാമജപത്തിലൂടെ കുട്ടികളുടെ ജന്മാന്തര ദുരിതങ്ങൾ ഒടുങ്ങുകയും അവർക്ക് ആയുരാരോഗ്യ സൗഖ്യമുണ്ടാവുകയും വിദ്യാഗുണം വർദ്ധിക്കുകയും ചെയ്യും എന്നറിയുക .ബുദ്ധിയും വിവേകവും വിനയവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാം.കുട്ടികൾ നന്നായാൽ കുടുംബം നന്നായി .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-












Sunday, 27 October 2019

സൗഭാഗ്യം തേടിവരും

ഒറ്റയ്ക്കുള്ള യാത്രാവേളകളിലും നമ്മുടെ പ്രവൃത്തിയുടെ ഇടവേളകളിലും പ്രാണവായു വിന്റെ അകത്തോട്ടും പുറത്തോട്ടുമുള്ള സഞ്ചാരം മാത്രം ശ്രദ്ധിക്കുക.ദീഘമായി സാവധാനം ശ്വസനക്രിയചെയ്ത് ശീലിക്കുക.
ഇഷ്ടദേവരൂപം സംകൽപിക്കാൻ ശ്രമിക്കുക.
ക്രമേണ നമ്മുടെ ചീത്ത സംസ്കാരം നമ്മെ വിട്ടകലുന്നത് നമുക്ക്  ബോദ്ധ്യപ്പടാൻ തുടങ്ങും.ഒപ്പം പ്രതീക്ഷിക്കാത്ത ജീവിത സൗഭാഗ്യം നമ്മെ തേടിവരുന്നതും കാണാം.
ഇനി കളയാൻ സമയമില്ല.പരിശ്രമം വിജയമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Friday, 25 October 2019

ലക്ഷ്യ പൂർത്തീകരണം

നമ്മുടെ മേലധികാരി ഈശ്വരാനാണ്.അവിടുത്തെ തീരുമാനമാണ് നടപ്പിലാവുന്നത്.അതിന് ചിലർ ഉപകരണങ്ങളായിത്തീരുന്നു.രാവണ നിഗ്രഹം നടക്കണം.അതിനു രാമൻ വനത്തിൽ പോകണം.അതിനു മന്ഥര ഒരു ഉപകരണമായി പ്രവർത്തിച്ചു.യഥാർത്ഥത്തിൽ മന്ഥര ഒരു സത്പ്രവൃത്തിയാണു ചെയ്തത്. കലിയുഗത്തിൽ നമ്മുടെ ജന്മവും ചില ലക്ഷ്യ പൂർത്തീകരണത്തിനാണെന്ന് ഉറച്ചു വിശ്വസിക്കുക.പ്രതിബന്ധങ്ങളെ ഒന്നൊന്നായി തരണം ചെയ്യുക.വിജയം സുനിശ്ചിതം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Thursday, 24 October 2019

അതി വാചാലത അപകടം

അതി വാചാലത അപകടം.മിത സംസാരം ശീലിക്കുക.മറ്റുള്ളവരെ കേൾക്കാൻ മനസ്സു കാണിക്കുക.ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക.ചിരിച്ചു കൊണ്ടു സംസാരിക്കുക.സഭ്യമായ ഭാഷയിൽ സംസാരിക്കുക.സത്യം മാത്രം പറയുക.
മന:ശാന്തി വരാൻ ഇതിലും നല്ല മാർഗ്ഗമില്ല.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Wednesday, 23 October 2019

നമ്മുടെ ജീവിതം മാറിമറയാൻ

ഞാൻ പൂർണ്ണ ആരോഗ്യവാനാണ്.പൂർണ്ണ സന്തോഷവാനാണ്.സമാധാനവും ശാന്തിയും സദാ എന്നിലുണ്ട്.എനിക്ക് ആരോടും വിദ്വേഷമില്ല.മറ്റുള്ളവരുടെ ഉയർച്ച എന്നിൽ സന്തോഷമുണ്ടാക്കുന്നു.സേവനം ചെയ്യാനുള്ള ഓരോ അവസരവും ഞാൻ ഉപയോഗപ്പെടുത്തും.മറ്റുള്ളവരെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കും.ഈശ്വരനെ ഞാൻ സദാസ്മരിക്കും.
ഇങ്ങനെയാവട്ടെ നമ്മുടെ പ്രാർത്ഥനയും പ്രവൃത്തിയും. നമ്മുടെ ജീവിതം മാറിമറിയും.
നാം ആനന്ദമനുഭവിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Tuesday, 22 October 2019

ഗുരു വഴികാട്ടി മാത്രം

ആത്മീയ വഴിയിൽ ഗുരു വഴി കാട്ടി മാത്രം എന്നറിയുക.ഉള്ളിലെ ഈശ്വരനെ നാം തന്നെ കണ്ടെത്തണം.മൂലധാരത്തിൽ നിന്നും സഹസ്രാരപദ്മത്തിലേക്കുള്ള പ്രാണവായുവിന്റെ(ജീവന്റെ ) യാത്ര.ഈ യാത്ര ധ്യാനത്തിലൂടെ ഓരോ ശ്വാസോച്ഛാസത്തിലൂടെ
അനുഭവിക്കുക.ഈശ്വരനെ അനുഭവിച്ചറിയുക.
മനശ്ശുദ്ധി പ്രധാനം.ഇതു വഴി സമസ്തമേഖലയിലും വിജയം വരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Monday, 21 October 2019

ആത്മസുഹൃത്ത്

ആത്മസുഹൃത്ത് ഈശ്വരൻ തന്നെ.നല്ല സൗഹൃദം മാത്രം നിലനിർത്തുക.ചീത്ത സംസ്കാരം ഈശ്വരീയത നശിപ്പിക്കും.
ഒരാളെ വിലയിരുത്താൻ അധിക സമ്പർക്കത്തിന്റെ ആവശ്യമില്ല.എല്ലാത്തിനും മനസ്സാക്ഷിയെ കൂട്ടുപിടിക്കുക.നന്മയുള്ള സൗഹൃദംമാത്രം കാത്തു സൂക്ഷിക്കുക.
ആരെയും വെറുക്കാതിരിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com



Sunday, 20 October 2019

ലിഖിത ജപം ശീലിക്കാം

ലക്ഷ്യം നല്ലതിലേക്കായിരിക്കണം.ലക്ഷ്യ പൂർത്തീകരണത്തിന് നല്ല ഇച്ഛാശക്തി വേണം.
നല്ല ഇച്ഛാശക്തിയുണ്ടാവാൻ ഈശ്വര കടാക്ഷം വേണം.ഈശ്വരകടാക്ഷത്തിനായി സാധന അനുഷ്ഠിക്കണം.കലിയുഗത്തിൽ ഏറ്റവും ലളിതമായ സാധന നാമജപം.ജപത്തിൽ ശ്രേഷ്ടം ലിഖിത ജപം.ദിനം തോറും 108 നാമമെംകിലും ലിഖിതം ചെയ്യുന്നത് ഉത്തമം.
ലിഖിത ജപം മുടങ്ങാതെ ശിലിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -


Saturday, 19 October 2019

ആനന്ദം നമ്മോടൊപ്പമാണ്

ജീവിതം ആനന്ദപൂർണ്ണമാക്കാൻ എളുപ്പവഴി ആഗ്രഹം കുറക്കുക എന്നതാണ്.നമ്മുടെ അർഹതക്കനുസരിച്ച് ഈശ്വരൻ തന്നിട്ടുണ്ട്.
ഉള്ളതിൽ സംതൃപ്തി കണ്ടെത്തണം.നമ്മെ ഇത്രയെംകിലുമാക്കിയ ഈശരനോടു നന്ദി പറയുക.അമിതമായ ആഹ്ളാദത്തിന്റയും അമിത ദു:ഖത്തിന്റേയും ആവശ്യമില്ല.
സർവ്വതിലുംമിതത്വംശിലിക്കുക.
ആനന്ദം നമ്മോടൊപ്പമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


കർമ്മശുദ്ധി വേണം

നമ്മുടെ കർമ്മങ്ങൾ ഓരൊ വിത്തുകളാണ്.
സാധാരണ ഒരു വിത്തിൽ നിന്നും ഒരു ചെടിയുണ്ടാകും ഒരു ചെടിയിൽ ഒട്ടധികം ഫലങ്ങളുണ്ടാകും അവയിൽ നൂറുകണക്കിന് വിത്തുകളും.അവ വീണ്ടും വീണ്ടും ചെടികളാകുന്നു.സത്കർമ്മങ്ങൾ നല്ല വിത്തുകളും ദുഷ്കർമ്മങ്ങൾ ചീത്തവിത്തുകളു മാണെന്നറിയുക.കർമ്മഫലം നല്ലതായാലും ചീത്തയായാലും പെരുകിക്കൊണ്ടിരിക്കും.
നാം ഇന്നുചെയ്യുന്ന ദുഷ്കർമ്മങ്ങൾ തലമുറകളോളം ദുരിതം വർഷിക്കും. അതിനാൽ നല്ലകർമ്മം മാത്രം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com



Thursday, 17 October 2019

എന്തിന് വ്യാകുലത ?

വ്യാകുല ചിന്തകൾ വെടിയുക.സത്ചിന്തകളെ ഊട്ടിവളർത്തുക.മനസ്സ് സദാ ഇഷ്ട ദേവനൊപ്പം നിർത്തുക.നാവിൽ ദേവനാമം നടനം ചെയ്യട്ടെ.കർമ്മം സത്സേവയാകട്ടെ.ഈശ്വര കരങ്ങളിൽ നാം സുരക്ഷിതരായിരിക്കും.
ആനന്ദം നമ്മിൽ അലയടിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
prasanthamastro.blogspot.com





ആഹാരം ആവശ്യത്തിനുമാത്രം

നമ്മുടെ സ്വഭാവരൂപീകരണത്തിൽ ആഹാരത്തിന് വലിയ പംകുണ്ട്.സാത്വിക ആഹാരം കൊണ്ട് ശരീരത്തേയും നാമജപം കൊണ്ട് മനസ്സിനേയും പുഷ്ടിപ്പെടുത്തണം. സർവ്വരോഗങ്ങളേയും ഉത്തമ ഭക്ഷണം കൊണ്ടു നിയന്ത്രിക്കാം.അന്നബലം പ്രാണബലം.മിതാഹാരം ശീലിച്ചാൽ ദീർഘായുസ്സു നേടാം.
ആഹാരം പാഴാക്കിക്കളയുന്ന ഗൃഹത്തിൽ ഐശ്വര്യം കുറയും എന്നറിയുക.ആവശ്യത്തിനു മാത്രം പാചകം ചെയ്യുക. കുട്ടികൾക്ക് സത്വഗുണപ്രധാനമായ ആഹാരം നൽകുക.ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ഒന്നിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
prasanthamastro.blogspot.com
Whatsapp:8848664869





Tuesday, 15 October 2019

ക്ഷോഭം അരുതേ

മറ്റുള്ളവർ നമ്മോട് ആക്രോശിച്ചെന്നിരിക്കാം നാം ശാന്തത കൈവെടിയരുത്.ഓരോ വ്യക്തികളും അവരവരുടെ സംസ്കാരത്തിനനുസരിച്ചാണ് പെരുമാറുന്നത് എന്നറിയുക.ക്ഷോഭം നാശത്തിനു കാരണമാകും.നാം നമ്മെ ശാന്തരാക്കാൻ മാത്രം ശ്രദ്ധിക്കുക.ശാന്തമായ മനസ്സ് ആയുസ്സും ആരോഗ്യവും നൽകും.സർവ്വ വിജയവും ശാന്തതയിലാണ്.ഈശ്വരനാമ ജപം ശാന്തിയേകും.ഓരോ ശ്വാസത്തിലും ജപിക്കാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
prasanthamastro.blogspot.com


Monday, 14 October 2019

കുട്ടികളുടെ ഭാവി നമ്മുടെ കയ്യിൽ

നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും നമ്മൾ പുതുതലമുറയ്ക്ക്  പകർന്നു നൽകണം.കുട്ടികളിൽ ഭക്തിയും വിശ്വാസവും വളർത്താൻ ഇതുവഴി സാധിക്കും.മുതിർന്ന ആളുകളെ ബഹുമാനിക്കാനും അനുസരിക്കാനുമുള്ള ഒരു ശീലം അവരിലുണ്ടാക്കണം.കുട്ടികളിലെ അക്രമവാസന കുറക്കാനും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതിരിക്കുവാനും
ഈശ്വരഭയം കൂടിയേ തീരു.അതിന് ആദ്യം രക്ഷിതാക്കൾ മാതൃകാപരമായി ജീവിക്കുകയും അവരവരുടെ കുട്ടികളെ വഴി തെറ്റാതെ നടത്തിക്കുകയും വേണം.സമയം കളയാനില്ല ഈ നിമിഷം മുതൽ സാധനകൾ ശക്തിപ്പെടുത്താം.കുട്ടികളുടെ ഭാവി നമ്മുടെ കയ്യിൽ ഭദ്രമാവട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
prasanthamastro.blogspot.com


Sunday, 13 October 2019

ആനന്ദപൂർണ്ണമാക്കാം

ഓരോ നിമിഷവും ആനന്ദപൂർണ്ണമാക്കണം.
ദു:ഖവും സംകടവും ഒന്നിനും പരിഹാരമല്ല.
സംഭവിക്കുന്നത് ഈശ്വരേച്ഛയെന്നറിയണം.
സമയം തിരിച്ചു വരില്ല.വർണ്ണവിസ്മയമുള്ള ഭൂമിയേയും ആകാശത്തേയും സകല ചരാചരങ്ങളേയും കണ്ട് ആനന്ദിക്കാൻ നമുക്ക് ഈശ്വരനേകിയ സമയം ഓരോ നിമിഷമായ് കുറഞ്ഞു കൊണ്ടിരിക്കും.
എന്തിന്കോപം,വെറുപ്പ്,അസൂയ,മത്സരം,അത്യാഗ്രഹം?
ഇവയെല്ലാം ആനന്ദം ഇല്ലാതാക്കും.
ആദ്യം ഇവയെ ഇല്ലാതാക്കാം.ആനന്ദം നമ്മിൽ നിറയും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com



Saturday, 12 October 2019

മനുഷ്യശരീരം സുകൃതം

ശരീരത്തെ നല്ല രീതിയിൽ സംരക്ഷിക്കണം.
ജീവിതലക്ഷ്യം നേടാൻ ശരീരം കൂടിയേ തീരു.
സാത്വികാഹാരവും വ്യായാമവും ശുചിത്വവും
ശീലിക്കുക.ശരീരസുഖവും മനസ്സുഖവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.അതിനാൽ നല്ല ഭക്ഷണം കൊണ്ടു ശരീരത്തേയും നാമജപം കൊണ്ട് മനസ്സിനേയും പോഷിപ്പിക്കുക.
മനഷ്യശരീരം ലഭിക്കുന്നത് സുകൃതമാണെന്നറിയുക.അത് ഈശ്വരന്റെ സ്വരൂപം തന്നെയാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
prasanthamastro.blogspot.com


Friday, 11 October 2019

വ്യക്തി നന്നായാൽ സമൂഹം നന്നായി

അംഗവൈകല്യമുള്ളവരെ കാണുമ്പോൾ ചിലർക്ക് സഹതാപം ചിലർക്ക് പരിഹാസം.
എന്നാൽ ബാഹ്യമായ വൈകല്യമില്ലെംകിലും മാനസീകവൈകല്യമുള്ളവരാണ് സമൂഹത്തിൽ പ്രശ്നങ്ങൾ തീർക്കുന്നത്. നാം നമ്മുടെ മനസ്സിനെ പഠിക്കുക.വികലമായ ചിന്തകളും ദൗർബല്യങ്ങളും ദൂരീകരിക്കുവാൻ കഠിനമായി ശ്രമിക്കുക.സാധനചെയ്യുക. സകല ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുക.
വ്യക്തി നന്നായാൽ സമൂഹം നന്നായി.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
prasanthamastro.blogspot.com



Wednesday, 9 October 2019

എല്ലാം മറന്ന് സ്നേഹിക്കാം.

മാതാപിതാക്കൾ  പരസ്പരം സ്നഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയാൽ ഒരു കുടുംബം നന്നായി.
കുട്ടികൾ മാതൃകയാക്കുന്നത് മാതാപിതാക്കളെയാണ്.മാതാപിതാക്കൾ ആത്മസംയമനം പാലിച്ചാൽ കുടുംബത്തിലെ എല്ലാപ്രശ്നങ്ങളും പരിഹരിക്കാം.
കുട്ടികൾ അറിവില്ലായ്മയാൽ ചെയ്തു പോകുന്ന തെറ്റു കുറ്റങ്ങൾ മുളയിലേ നുള്ളിക്കളയുക.'ചൊട്ടയിലേ ശീലം ചുടല വരെ' എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ.
സ്നേഹമുള്ള കുടുംബത്തിൽ ഈശ്വര ചൈതന്യം കളിയാടും.എല്ലാം മറന്ന് സ്നേഹിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com


Monday, 7 October 2019

സ്നേഹമുള്ളിടത്ത് വിജയമുണ്ട്

ഭക്തിയും വിശ്വാസവും അടിച്ചേൽപ്പിക്കേണ്ടതില്ല.ഭക്തിയുള്ളവർക്ക് വിശ്വാസമുണ്ടാകും.വിശ്വാസമില്ലാത്തവർക്ക് ഭക്തികാണില്ല.ആരേയും നിർബന്ധിക്കേണ്ട.കുട്ടികൾക്ക് നല്ലമാർഗ്ഗങ്ങൾ ഉപദേശിക്കുക.പൂർവ്വ സംസ്കാരത്തിലുള്ള അവരുടെ കർമ്മമനുസരിച്ച് അവരിൽ ആത്മീയത ചൈതന്യവത്താകും.ആശയങ്ങൾ കൈമാറാം ,ആചരണത്തിനായ് നിർബന്ധബുദ്ധി കാണിക്കരുത്.കാരണം എല്ലാവരിലും ഈശ്വര ചൈതന്യമുണ്ട്.
ആരും ആരിലും താഴെയല്ല.നാം നമ്മെ മാത്രം ശരിയാക്കുക.വീക്ഷണം ഉള്ളിലേക്കാവട്ടെ പ്രപഞ്ചം ഉള്ളിലാണ്.പുറത്തേക്ക് സ്നേഹം മാത്രം പ്രവഹിക്കട്ടെ.സ്നേഹമുള്ളിടത്ത് വിജയമുണ്ട്.വിജയ ദശമി ആശംസകൾ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
prasanthamastro.blogspot.com


Friday, 4 October 2019

നവരാത്രി

''അഷ്ടമി നവമി ദശമി'' നവരാത്രികളിലെ പ്രാധാന്യമേറിയ ഈ മൂന്നു തിഥി കാലത്ത് മത്സ്യമാംസാദികൾ വർജ്ജിച്ച് വിശ്വാസികൾ വ്രതശുദ്ധിയോടെ പരാശക്തിയുടെ ദുർഗ്ഗ ലക്ഷ്മി സരസ്വതി ഭാവങ്ങളെ ഉപാസിക്കുന്നത് ആയുസ്സും ആരോഗ്യവും അറിവും സമ്പത്തും നൽകുമെന്നറിയുക.ഉപാസനകൾ നിഷ്കാമമായിഅനുഷ്ഠിക്കുക.നമ്മുടെ ആർഷസംസ്കൃതി പരിപാവനമായികാത്തുസൂക്ഷിക്കാനും ഒരു നല്ല തലമുറയെ വാർത്തെടുക്കാനുംനമുക്ക്സാധിക്കും.നവരാത്രിആചരണങ്ങൾ അതിനുള്ളതാവട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com





Thursday, 3 October 2019

ജാതകം

നമ്മുടെ കുട്ടികൾക്ക് ജാതകം വേണം.ആരോഗ്യം,ആയുസ്സ് ,വിദ്യാഭ്യാസം ,അനുബന്ധ കലാ കായിക മേഖലകളിൽ അവരുടെ സാധ്യത, കർമ്മ മേഖല ,വിവാഹ ജീവിതം എല്ലാം ഈശ്വരീയ വീക്ഷണത്തിലൂടെ അറിയുവാൻ ജാതകമാണ് ഏക ഉപാധി എന്ന് ആചാര്യ മതം.വിശ്വാസികൾക്ക് ജീവിത പ്രതിസന്ധികളെ അറിഞ്ഞു തരണം ചെയ്യാൻ ജാതകവും പ്രശ്നചിന്തയും ഒരു പോലെ സഹായകമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com



Wednesday, 2 October 2019

നല്ല ചിന്തകൾ

നാം എന്ത് ചിന്തിക്കുന്നുവോ മാനസീകമായി നാം അങ്ങിനെയാകും.മനസ്സിനനുസരിച്ച് ശരീരവും മാറും.അതിനാൽ സദ്ചിന്തകൾ വളർത്തുക.
രോഗത്തെക്കുറിച്ചു ചിന്തിക്കുന്നവർ രോഗികളായും ഭോഗത്തെക്കുറിച്ചു ചിന്തിക്കുന്നവർ ഭോഗികളായും യോഗത്തെക്കുറിച്ചു ചിന്തിക്കുന്നവർ  യോഗികളായും മാറും എന്ന്  ആചാര്യമതം.
സദ്ചിന്തകൾ വളർത്താം.
നമ്മുടെചിന്തകൾ ആനന്ദമുണ്ടാ
ക്കുന്നതാകട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prsanthamastro.blogspot.com



Tuesday, 1 October 2019

മാനവസേവ മാധവസേവ

സേവനം ചെയ്യാൻ ലഭിക്കുന്ന ഒരു സന്ദർഭവും നാം പാഴാക്കരുത്. മാനവസേവ മാധവസേവയെന്നറിയുക.സേവാസാധനയിലൂടെ ഈശ്വരസാക്ഷാത്കാരത്തിലേക്ക് വേഗമണയാം.
സേവനം നിസ്വാർത്ഥമായിരിക്കണം ആത്മാർത്ഥമായിരിക്കണം.''എന്റെ ജീവിതമാണ് എന്റെ സന്ദേശം'' എന്ന് മഹാത്മജി നമ്മെ ബോധ്യപ്പെടുത്തി.നമുക്കും നല്ല പ്രവൃത്തികളിലൂടെ ഇതിനു സാധിക്കും.സേവനം ചെയ്യുന്ന കരങ്ങൾ ഈശ്വരീയമാണ്.ഈശ്വരൻ സേവകർക്കൊപ്പമാണ്.''സേവനത്തിലൂടെ മുന്നേറാം'' 
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com