Wednesday, 29 April 2020

ഒരു രാവിന് ഒരു പകലുണ്ടെന്നറിയുക

ഒരു രാവിന് ഒരു പകലുണ്ടെന്നറിയുക.
ഒരു നാണയത്തിന്റെ രണ്ടു പുറങ്ങൾ പോലെ
പ്രകൃതിക്കും രണ്ടു മുഖങ്ങൾ ഉണ്ടെന്നറിയുക.
സുഖവും ദു:ഖവും ഇടകലർന്നു വരുന്നു.
മഹാമാരിയൊടുങ്ങും നന്മകളാൽ നാം പ്രകൃതിമാതാവിനെ സന്തോഷിപ്പിക്കണം.
പ്രകൃതിക്കു മുന്നിൽ നാം നിസ്സാരരാണെന്ന സത്യം അംഗീകരിക്കണം.അഹംകാര മൊഴിവാക്കണം.താഴ്മതാനഭ്യുന്നതി എന്ന തത്വം ഉൾക്കൊള്ളണം.പ്രാർത്ഥിക്കണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
       STAY SAFE @ HOME

Tuesday, 28 April 2020

കുടുംബ ബന്ധങ്ങളും നല്ല സൗഹൃദങ്ങളും ഊട്ടുറപ്പിക്കണം.

കുടുംബ ബന്ധങ്ങളും നല്ല സൗഹൃദങ്ങളും ഊട്ടുറപ്പിക്കണം.എന്തിനാണ് വെറുപ്പ്..?ആരോട്..?ഇന്നു കണ്ടവരെ നാളെ കാണാതാവുന്ന കാലം.അടുത്ത ഒരു നിമിഷം എന്താകുമെന്നു പോലുമറിയാത്ത മനുഷ്യർ....
എന്തിന് ഈഗൊ..?പ്രപഞ്ചശക്തിക്കു മുന്നിൽ തല കുനിക്കാൻ എന്തിനു മടി..?പ്രാർത്ഥനക്കേ രക്ഷിക്കാനാകൂ.അവരവരുള്ളിടത്തിരുന്ന് നെഞ്ചുപൊട്ടി പ്രാർത്ഥിക്കൂ.സമസ്ത ലോകത്തിനും സുഖവും ശാന്തിയുമുണ്ടാകാൻ.
സേവനത്തിനും പരിചരണത്തിനും കരുത്തേകാം.സ്നേഹം കൊണ്ട് സർവ്വവും കീഴടക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
STAY SAFE @ HOME

Sunday, 26 April 2020

സ്നേഹം കൊണ്ടു ലോകം കീഴടക്കാം സേവനം കൊണ്ട് ഈശ്വര കൃപ നേടാം.

പണം കൊണ്ടു നേടാവുന്നതിന് പരിധിയുണ്ട്.
ആത്മാർത്ഥ സ്നേഹം നേടാൻ സ്നേഹം കോണ്ടേ സാധിക്കൂ.ഒരു നിമിഷത്തെ ആയുസ്സു പോലും ഈശ്വര കടാക്ഷമുണ്ടെംകിലെ ലഭ്യമാകൂ.പ്രകൃതിക്കു മുന്നിൽ നാം നിസ്സാരർ.
സ്നേഹം കൊണ്ടു ലോകം കീഴടക്കാം സേവനം കൊണ്ട് ഈശ്വര കൃപ നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 25 April 2020

ആലസ്യം ജീവിത വിജയത്തിന് തടസ്സമാകും

ആലസ്യം ജീവിത വിജയത്തിന് തടസ്സമാകും എന്നറിയുക.നേരം പുലർന്നാലും അലസതയോടെ കിടന്നുറങ്ങുന്നത് ശരീരത്തേയും മനസ്സിനേയും മോശമായി ബാധിക്കും.ആത്മീയപുരോഗതിയെ തടയുന്ന പ്രധാന ശത്രുവാണ് ആലസ്യം.അലസരെ രക്ഷിക്കാൻ ഈശ്വരനും സാധ്യമല്ല.രാത്രി വൈകുവോളം അനാവശ്യമായി ഉറക്കമിളച്ച് പകലുറങ്ങുന്നവർ സ്വയം വിനാശം വരിക്കുകയാണ്.ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം.പ്രകൃതിയുടെ പ്രഭാത ഭംഗി അനുഭവിക്കണംആസ്വദിക്കണം.
കുട്ടികളെ അലസത തട്ടാതെ വളരാൻ
ശീലിപ്പിക്കണം.ഉർജ്ജസ്വലതയും ഉൻമേഷവും സന്തോഷവും ഉണ്ടാകുന്നതാകട്ടെ ഈ അടച്ചിടൽ കാലം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 24 April 2020

ആപത്ഘട്ടങ്ങളെ അതിജീവിക്കാൻ ജപസാധന

വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആപത്ഘട്ടങ്ങളെ അതിജീവിക്കാൻ ജപസാധനയാണ് ഉത്തമം.ഗുരുമുഖത്തു നിന്നും മന്ത്രദീക്ഷ സ്വീകരിച്ചവർക്ക് ആ മന്ത്രവും അല്ലാത്തവർക്ക് പഞ്ചാക്ഷരിയോ അഷ്ടാക്ഷരിയോ അവരവർക്ക് വിശ്വാസമുള്ള ഈശ്വരനാമമോ മാതാപിതാക്കളുടെ നാമമോ സ്വന്തം നാമമോ ജപിക്കാവുന്നതാണ്.
എല്ലാ നാമവും ഈശ്വരന്റേതാണ് എന്നറിയുക.
ജപത്തിൽ ശ്രേഷ്ഠം ലിഖിത ജപമാണ്.
നാമം മുറുകെ പിടിക്കുക.സംസാര സാഗരം തരണം ചെയ്യാൻ കലിയുഗത്തിൽ ഇതിനോളം മറ്റൊന്നുമില്ല.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 23 April 2020

പ്രകൃതി ശക്തിയെ നാം അനുസരിച്ചേ മതിയാകൂ

ഭൂമിയിൽ ജീവിക്കാൻ ലഭിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്.പ്രകൃതി ശക്തിയെ നാം അനുസരിച്ചേ മതിയാകൂ.അമ്മയേപ്പോലെ സ്നേഹിച്ചേ മതിയാകൂ.മഹാമാരിയും പേമാരിയും അടക്കാൻ ഈ പ്രപഞ്ച ശക്തിക്കേ സാധിക്കൂ.കോടികളുടെ സമ്പാദ്യം ജീവനെ പിടിച്ചു നിർത്തില്ല.സ്നേഹിച്ചും നന്മ ചെയ്തും ഇനി മുന്നോട്ടു നീങ്ങണം.ലോക ജനതയുടെ ആരോഗ്യത്തിനും ആയുസ്സിനും അന്നത്തിനായും നന്നായി പ്രാർത്ഥിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Sunday, 19 April 2020

ജീവിതത്തെ ആനന്ദ പൂർണ്ണമാക്കാം ആഘോഷമാക്കാം

ഒരാൾക്ക് പകരംവെക്കാൻ ഭൂമിയിൽ വേറൊരാളില്ല എന്നറിയുക.ഇതിനു മുമ്പ് ഉണ്ടായിട്ടുമില്ല ഇനിയൊട്ട് ഉണ്ടാകുകയുമില്ല.
അതിനാൽ നമുക്കു മാത്രമുള്ള ഗുണകണങ്ങൾ
ലോകോപകാരത്തിനായി വിനിയോഗിക്കണം.
ജീവിതത്തെ നന്മകളാൽ ആനന്ദ പൂർണ്ണമാക്കണം ആഘോഷമാക്കണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 18 April 2020

മാതാപിതാക്കളാണ് ദൈവം എന്ന് അറിയുക.

മാതാപിതാക്കളുടെ അനുഗ്രഹം നേടിയിട്ടുണ്ടോ..?
നമ്മുടെ പെരുമാറ്റം അവരെ സന്താഷിപ്പിച്ചിട്ടുണ്ടോ..? ഉണ്ട് എന്നാണ് ഉത്തരമെംകിൽ ഈശ്വര കടാക്ഷം നമുക്കൊപ്പമുണ്ട്.ഇല്ല എന്നാണ് ഉത്തരമെംകിൽ ഉടൻ അവരുടെ പ്രീതി നേടുന്ന രീതിയിൽ നാം മാറണം. മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെംകിൽ സ്നേഹപൂർണമായ പെരുമാറ്റത്തിലൂടെയും പരിചരണത്തിലൂടെയും
ദ്രവ്യങ്ങളും വസ്ത്രങ്ങളും നൽകിയും അവരുടെ പ്രീതിനേടണം.അവർ ജീവിച്ചിരിപ്പില്ലെംകിൽ ക്ഷേത്ര പിണ്ഡ സമർപ്പണം തിലഹവനം തുടങ്ങിയ ബലികർമ്മങ്ങൾ ചെയ്ത് ആത്മാക്കളുടെ പ്രീതിനേടണം.
മാതാപിതാക്കളാണ് ദൈവം എന്ന് അറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 16 April 2020

നന്മ ചെയ്യാൻ കഴിഞ്ഞില്ലേലും തിന്മ ചെയ്യാതിരിക്കുക.

വഴി കണിച്ചു കൊടുക്കാമെന്നു പറഞ്ഞ് കുഴിയിൽ തള്ളാതിരിക്കുക.നന്മ ചെയ്യാൻ കഴിഞ്ഞില്ലേലും തിന്മ ചെയ്യാതിരിക്കുക.
അന്യരുടെ കുറ്റം കണ്ടു പിടിക്കാൻ സമയം കളയാതെ ആത്മ പരിശോധന ചെയ്ത് സ്വന്തം കുറ്റങ്ങൾ പരിഹരിക്കുക.വിനയം വിടാതിരിക്കുക.സ്നേഹം പകർന്നു നൽകുക.
വിജയം നമ്മെ തേടിയെത്തും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 13 April 2020

ഈശ്വരനെ(പ്രപഞ്ച ശക്തിയെ) അറിയാൻ ശ്രമിക്കുക അളക്കാൻ ശ്രമിക്കരുത്.



വിഷുഫലം നല്ലതാണ് എന്ന് ഉറച്ചു വിശ്വസിക്കുക.ഓരോ വ്യക്തികൾക്കും അവരുടെ പാണ്ഡിത്വത്തിനും സിദ്ധിക്കും അനുസരിച്ച് പ്രവചനങ്ങൾ യഥേഷ്ടം നടത്താം.
എല്ലാം പൊതുഫലങ്ങളെന്നറിയുക.
ഓരു വ്യക്തി ജനിച്ച സമയത്തേയും ദേശത്തേയും അടിസ്ഥാനമാക്കിയുള്ള ജാതകം ആ വ്യക്തി സമയാസമയങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കുന്നതിന് ആശ്രയിക്കുന്ന പ്രശ്ന ചിന്തകൾ ഇവയൊക്കെയാണ് ആ വ്യക്തിയെ സംബന്ധിച്ചുള്ള യഥാർത്ഥഫലം.
അതിനാൽ പൊതു നക്ഷത്ര ഫലത്തെ ആശ്രയിക്കാതിരിക്കുക. കൃത്യമായ ദിന ചര്യകളിലൂടെ സാധനകളിലൂടെ ശുഭ കർമ്മങ്ങളിലൂടെ ശുഭ ചിന്തകളിലൂടെ
സ്നേഹം പകർന്ന് നമുക്ക് ഈ വർഷ ഫലങ്ങൾ അനുകൂലമാക്കാം.ലോകത്തെ പ്രപഞ്ചത്തെ പ്രവചിക്കുക അസാദ്ധ്യമാണ്.അവകാശ വാദങ്ങളും വിമർശനങ്ങളും ഏറെയുണ്ടാകാം
ഒന്നേ പറയാനുള്ളൂ ഈശ്വരനെ(പ്രപഞ്ച ശക്തിയെ) അറിയാൻ ശ്രമിക്കുക അളക്കാൻ ശ്രമിക്കരുത്.വിഷു ആശംസകൾ ....
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com




Saturday, 11 April 2020

സ്നേഹം നമ്മുടെ ഭാഷ.

സ്വിഭാഷിതങ്ങൾ കേൾക്കുകയും ആചരിക്കുകയും വേണം.മറ്റുള്ളവരോട് അലിവുതോന്നണം.സ്നേഹം അഭിനയിക്കരുത്.
നമ്മുടെ ഒരു നിമിഷത്തെ ചിന്തപോലും പ്രപഞ്ചത്തിൽ പകർത്തപ്പെടുന്നുണ്ട് എന്നറിയുക.സ്വാർത്ഥത നമ്മെ നശിപ്പിക്കും.
ഉള്ളകാലം സ്നേഹം പകർന്ന് സേവനം ചെയ്ത് കഴിയണം.മനുഷ്യൻ എന്നതിനപ്പുറം ഒരു മതവും നമ്മെ ഭിന്നിപ്പിക്കാതിരിക്കട്ടെ.അവനവന്റെ വിശ്വാസം ഊട്ടി വളർത്തുക.വിശ്വാസം ആശ്വാസമേകണമെന്നു മാത്രം.
നാം പ്രകൃതിമാതാവിന്റെ മക്കൾ.
സ്നേഹം നമ്മുടെ ഭാഷ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Friday, 10 April 2020

പരിശ്രമം ജീവിത വിജയമേകും.

ചില ദുശ്ശീലങ്ങൾ നാം അകറ്റി നിർത്താൻ എത്ര ശ്രമിച്ചാലും നമ്മെ വിട്ടു പോകാതെ കൂടുതൽ ശക്തി കാണിച്ചെന്നിരിക്കും .അതിനാൽ അറുത്തു മാറ്റേണ്ടതിനെ  അറുത്തുമാറ്റുകയും
മറ്റുള്ളവയെ ഒരകലത്തിൽ നിർത്തുകയും വേണം.സ്വയം നന്നാകാൻ നാം ഉറച്ച് പരിശ്രമിക്കണം.പരിശ്രമം ജീവിത വിജയമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Thursday, 9 April 2020

ജീവിതശൈലിയിൽ മാറ്റം വരുത്തണം

ജീവിതശൈലിയിൽ മാറ്റം വരുത്താൻ നാം തയ്യാറാകണം.അമിതമായി ആഹാരം ഉണ്ടാക്കി മൃഷ്ടാന്നം ഭുജിച്ച് കിടന്നുറങ്ങിയാൽ അത് മറ്റു രോഗങ്ങൾക്ക് വഴിവെക്കും.ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്നെണീക്കുകയും നിത്യകർമ്മങ്ങൾ ചിട്ടയായി അനുഷ്ടിക്കുകയും വേണം.ജപയോഗാദികൾ ശീലിക്കണം.പുരാണ പാരായണം കുട്ടികളേയും പരിശീലിപ്പിക്കണം.
സമ്പൂർണ്ണ അടച്ചിടൽ കൊണ്ട് ആരോഗ്യ പരമായ നേട്ടം നാം കൈവരിക്കണം.നാടും നഗരവും ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ ശുചിത്വം നിലനിർത്തേണ്ട ഉത്തരവാദിത്വം നമ്മിലോരോരുത്തരിലുമുണ്ട്.ശുചിത്വ കേരളം
ശുചിത്വ ഭാരതം ശുചിത്വ ലോകം അതാവട്ടെ നമ്മുടെ ലക്ഷ്യം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

നാം വിജയത്തിന്റെ പാതയിലാണ്

ക്ഷമയും സഹനവും ജീവിത വിജയം നേടിത്തരും.നാം ഇപ്പോൾ പൊരുതുന്നത് നഗ്ന നേത്രങ്ങൾക്ക് കാണാൻ സാധിക്കാത്ത
വിനശകാരിയായ വൈറസിനോടാണ്.
കരുതലോടെ ഏറെ ജാഗ്രതയോടെ ഇവയെ അകറ്റാൻ നമുക്ക് കഴിയണം.ഉറച്ച ആത്മവിശ്വസത്തോടെ അച്ചടക്കത്തോടെ നമുക്ക് വർത്തിക്കാം.
നാം വിജയത്തിന്റെ പാതയിലാണ്.പ്രപഞ്ച ശക്തിയിൽ വിശ്വസിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Monday, 6 April 2020

എന്തിന് ഈഗോ..?ആരോട് ഈഗോ..?

എല്ലാവരും ഈശ്വരതുല്യരാണ് എന്ന ബോധത്തോടെ നാം പെരുമാറുമ്പോൾ മാത്രമാണ് നമ്മിലെ ഈശ്വരീയ ഗുണങ്ങൾ ശക്തിപ്പെടുന്നത്.പ്രപഞ്ച ശക്തിയെ നിഷേധിക്കാനാർക്കുമാവില്ല.ഞാൻ എന്ന ഭാവം കളയാതെ ഈ ശക്തിയെ പൂർണ്ണമായും ഉൾക്കൊള്ളാനാവില്ല.പ്രൃകൃതീശ്വരിയോട് ഉള്ളുരുകിപ്രാർത്ഥിക്കണം.പ്രകൃതിക്ഷോഭങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും കര കയറാൻ ഈശ്വരാംശമുള്ള നാമെല്ലാം ഏക മനസ്സോടെ പ്രവർത്തിക്കണം.എന്തിന് ഈഗോ..?
ആരോട് ഈഗോ..?ജീവൻ നിലനിർത്താനുള്ള
കൂട്ടായ പരിശ്രമത്തിൽ ആത്മാർത്ഥതയോടെ
പംകു ചേരുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Saturday, 4 April 2020

സ്വയം ശാന്തനാകുക.

ശ്രീബുദ്ധനെ പ്രകോപിക്കാൻ ഒരാൾ പരിഹസിക്കുകയും വളരെ വൃത്തികെട്ട ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തു കൊണ്ടിരുന്നു.ബുദ്ധൻ വളരെ ശാന്തനായി
എല്ലാം ക്ഷമയോടെ കേട്ടിരുന്നു.
''ഒരതിഥി വരുമെന്നു കരുതി താംകൾ ഒരു പാടു ഭക്ഷണമുണ്ടാക്കി.എന്നാൽ അതിഥി വന്നില്ല.എന്തു ചെയ്യും'' ചീത്ത വിളി  തെല്ലോന്നടങ്ങിയപ്പോൾ ബുദ്ധൻ ചോദിച്ചു.
''മുഴുവൻ ഞാൻ കഴിക്കും'അയാൾ ഈർഷ്യയോടെ മറുപടി നൽകി.
''ഓ ശരി .അങ്ങിനെയെംകിൽ താംകൾ എനിക്കു വിളമ്പിയ വിഭവ സമൃദ്ധമായ പരിഹാസവും ചീത്തവിളിയും ഞാൻ കഴിക്കുന്നില്ല.താംകൾ തന്നെ മുഴുവൻ കഴിക്കുമല്ലോ''.ബുദ്ധൻ ശാന്തനായി മറുപടി യേകി. ആരെംകിലും പ്രകോപിക്കുമ്പോൾ
ബുദ്ധനെ ഓർക്കുക.സ്വയം ശാന്തനാകുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com


Friday, 3 April 2020

മഹാമാരിയകലും നല്ല കാലം വരും.


മേടമാസം ആദിത്യൻ തന്റെ ഉച്ചക്ഷേത്രത്തിൽ പ്രവേശിക്കുന്നു.ലഗ്നകാരകൻ കൂടിയായ ആദിത്യന്റെ ഈ മാറ്റം മഹാമാരി കുറയുന്നതിനും ലോകശാന്തിക്കും വഴിവെക്കും.
വിശ്വാസികൾ പഞ്ചാക്ഷരീ അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.കാർഷിക മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട വേളയാണ്.ധാന്യങ്ങൾക്കും പച്ചക്കറികൾക്കും ഉണ്ടായേക്കാവുന്ന കടുത്ത ക്ഷാമം ഒഴിവാക്കാൻ ഓരോരാളും ഉണർന്നു പ്രവർത്തിക്കണം. അടുക്കളത്തോട്ട നിർമ്മാണം ഈ അടച്ചിടൽ കാലത്ത് ഓരോ വീടുകളികളിലും ചെയ്യണം. ജീവിതത്തിൽ മിതത്വം ശീലിക്കുക.സ്നേഹപൂർവ്വം പെരുമാറുക.ജാഗ്രതയോടെ വർത്തിക്കുക.
മഹാമാരിയകലും നല്ല കാലം വരും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com