ശ്രീബുദ്ധനെ പ്രകോപിക്കാൻ ഒരാൾ പരിഹസിക്കുകയും വളരെ വൃത്തികെട്ട ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തു കൊണ്ടിരുന്നു.ബുദ്ധൻ വളരെ ശാന്തനായി
എല്ലാം ക്ഷമയോടെ കേട്ടിരുന്നു.
''ഒരതിഥി വരുമെന്നു കരുതി താംകൾ ഒരു പാടു ഭക്ഷണമുണ്ടാക്കി.എന്നാൽ അതിഥി വന്നില്ല.എന്തു ചെയ്യും'' ചീത്ത വിളി തെല്ലോന്നടങ്ങിയപ്പോൾ ബുദ്ധൻ ചോദിച്ചു.
''മുഴുവൻ ഞാൻ കഴിക്കും'അയാൾ ഈർഷ്യയോടെ മറുപടി നൽകി.
''ഓ ശരി .അങ്ങിനെയെംകിൽ താംകൾ എനിക്കു വിളമ്പിയ വിഭവ സമൃദ്ധമായ പരിഹാസവും ചീത്തവിളിയും ഞാൻ കഴിക്കുന്നില്ല.താംകൾ തന്നെ മുഴുവൻ കഴിക്കുമല്ലോ''.ബുദ്ധൻ ശാന്തനായി മറുപടി യേകി. ആരെംകിലും പ്രകോപിക്കുമ്പോൾ
ബുദ്ധനെ ഓർക്കുക.സ്വയം ശാന്തനാകുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
No comments:
Post a Comment