ജീവിതശൈലിയിൽ മാറ്റം വരുത്താൻ നാം തയ്യാറാകണം.അമിതമായി ആഹാരം ഉണ്ടാക്കി മൃഷ്ടാന്നം ഭുജിച്ച് കിടന്നുറങ്ങിയാൽ അത് മറ്റു രോഗങ്ങൾക്ക് വഴിവെക്കും.ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്നെണീക്കുകയും നിത്യകർമ്മങ്ങൾ ചിട്ടയായി അനുഷ്ടിക്കുകയും വേണം.ജപയോഗാദികൾ ശീലിക്കണം.പുരാണ പാരായണം കുട്ടികളേയും പരിശീലിപ്പിക്കണം.
സമ്പൂർണ്ണ അടച്ചിടൽ കൊണ്ട് ആരോഗ്യ പരമായ നേട്ടം നാം കൈവരിക്കണം.നാടും നഗരവും ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ ശുചിത്വം നിലനിർത്തേണ്ട ഉത്തരവാദിത്വം നമ്മിലോരോരുത്തരിലുമുണ്ട്.ശുചിത്വ കേരളം
ശുചിത്വ ഭാരതം ശുചിത്വ ലോകം അതാവട്ടെ നമ്മുടെ ലക്ഷ്യം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
No comments:
Post a Comment