Saturday, 31 October 2020

വിവാഹിതരായില്ലേ?



വിശ്വാസികളായ യുവജനങ്ങൾ അവരുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ജാതക പരിശോധന നടത്തുന്നത് ഉത്തമമാണ്.അനുയോജ്യ പംകാളിയെ കണ്ടത്തുന്നതിൽ ആചാര്യന്മാർ തന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പിൻതുടർന്നാൽ സന്തുഷ്ടമായ ദാമ്പത്യവും കുടുംബ ജീവിതവും
സാദ്ധ്യമാകും.അനുയോജ്യ സമയം പംകാളിയുടെ സ്ഥലം പൊരുത്തം വിവാഹ തടസ്സങ്ങൾ എല്ലാം വേദാംഗ
ജ്യോതിഷത്തിലൂടെഅറിയാം.ശരിയായ സമയത്ത് ശരിയായ തീരുമാനം.ഇതുവഴി ജീവിത വിജയം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 30 October 2020

ക്ഷണികമായ ആഗ്രഹങ്ങൾ



ക്ഷണികമായ ആഗ്രഹങ്ങളും ആനന്ദവും നിരാശയും ദു:ഖവും നൽകും.നിത്യമായ ആനന്ദം ഈശ്വര കൃപകൊണ്ടു മാത്രം സാദ്ധ്യമാകും.സാധനയിലൂടെ ഈശ്വര കൃപനേടാം.കലിയുഗത്തിൽ നാമജപ സാധന ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 29 October 2020

കോപം



കോപത്തെ അകറ്റി നിർത്തുക.അഹംഭാവത്തിന്റെ അകമ്പടിയായാണ് കോപവും വരുന്നത്.
കോപം വ്യക്തി നാശം വരുത്തും.സ്നേഹ ഭാവം ആയുരാരോഗ്യ സൗഖ്യമേകും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 28 October 2020

സാഹചര്യം



സാഹചര്യങ്ങളും പ്രലോഭനങ്ങളും നമുക്ക് ഗുണവും ദോഷവും നൽകിയേക്കാം.
ആത്മസംയമനത്തോടെ പെരുമാറുക.മനസ്സാക്ഷിക്ക് നിരക്കാത്ത കാര്യങ്ങൾ വർജ്ജിക്കുക.ഈശ്വര കൃപനേടാൻ ഇതുവഴി സാധിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 27 October 2020

ക്ഷമ



ക്ഷമയോടെ സാഹചര്യങ്ങളെ നേരിടുക. പ്രശ്നങ്ങളും പ്രയാസങ്ങളും സഥിരമായി നിൽക്കുന്നതല്ല.ഒരു രാവിന് ഒരു പകലുണ്ട്.എല്ലാം നല്ലതാകും എന്ന ശുഭചിന്ത
നമ്മെ നയിക്കട്ടെ പ്രതിസന്ധികളെ നേരിടാൻ നാം കരുത്തരാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 26 October 2020

ആത്മാർത്ഥ സ്നേഹം



ആത്മാർത്ഥ സ്നേഹം നിസ്വാർത്ഥ സേവനം
നമ്മിൽ ഈ ഗുണങ്ങൾ ഉണ്ടെംകിൽ പ്രപഞ്ച ശക്തി നമ്മോടൊപ്പമുണ്ടാകും.പ്രകടനവും കപടതയും വ്യക്തി നാശം വരുത്തും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 25 October 2020

ഇന്ദ്രിയങ്ങളെ ജയിക്കാം



നമ്മുടെ ഇന്ദ്രിയങ്ങൾക്കു മേൽ നാം വിജയം നേടണം. അങ്ങിനെയായാൽ എല്ലാ ഭൗതീക വിജയങ്ങളും നമുക്ക് സാധ്യമാകും. നിരന്തരം ചെയ്യുന്ന 'നാമജപ' സാധനയിലൂടെ നമുക്ക് നമ്മുടെ ഇന്ദ്രിയങ്ങളെ ജയിക്കാനാകും.
ഈ വിജയദശമി ദിനം നാമജപം തുടങ്ങാൻ ഉത്തമമാണ്.ദിവസവും 108 തവണ പഞ്ചാക്ഷരീ മന്ത്രം ലിഖിതജപം കൂടി അനുഷ്ഠിക്കുന്നത് ഏവർക്കും പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് ഉത്തമമാകുന്നു.വിജയ ദശമി ആശംസകൾ
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 24 October 2020

നല്ല വാക്കുകൾ



ആശയ വിനിമയത്തിന് മുഖ്യ ഉപാധി സംസാരമാണ്.നമ്മുടെ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ ഇതുവഴി കഴിയുന്നു.നമ്മുടെ വാക്കുകൾ മറ്റുള്ളവരിൽ വലിയ സ്വാധീനമുണ്ടാക്കും.ഒരേസമയം രക്ഷാ കവചമാവാനും അതു പോലെ കടുത്ത ആപത്ത് ക്ഷണിച്ചു വരുത്താനും വാക്കിനു കഴിയും.ശാരീരിക മുറിവ് ഉണങ്ങും എന്നാൽ ചില വാക്കുകൾ സൃഷ്ടിക്കുന്ന മാനസീക മുറിവുകൾ ഉണങ്ങാതെ കിടക്കും.ഈ മഹാനവമിയിൽ വാഗ്ദേവതയായ സരസ്വതിയോട് നമ്മുടെ വാക്കുകൾ നല്ലതാക്കുവാൻ പ്രാർത്ഥിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 23 October 2020

ഹരിശ്രീ കുറിക്കാം



വിജയദശമി ദിവസമായ തിംകളാഴ്ച രാവിലെ മുതൽ നിറദീപം സാക്ഷിയാക്കി മാതാപിതാക്കളിൽ നിന്നൊ മുതിർന്ന കുടുംബാംഗളിൽ നിന്നൊ കുട്ടികൾക്ക് ആദ്യാക്ഷരം സ്വീകരിക്കാവുന്നതാണ്.വീട്ടിലെ പൂജാമുറിയിലൊ ഉത്തമ സ്ഥാനത്തൊ വിഘ്നേശ്വരനേയും സരസ്വതിയേയും സംകൽപിച്ച് പ്രാർത്ഥിച്ച് കുരുന്നുകൾക്ക് ഹരീശ്രീ കുറിക്കാം.നാവിൽ സർണ്ണ മോതിരം കൊണ്ട് "ഹരിശ്രീ" എന്നും
കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ" എന്നും എഴുതിക്കുന്നത് ഉത്തമം. ഓം സം സരസ്വത്യൈ നമ: , ഓം ഗം ഗണപതയേ നമഃ എന്നീ മൂലമന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം.ഈശ്വര സാന്നിദ്ധ്യം സദാ കൂടെയുണ്ട് എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 22 October 2020

നിറഞ്ഞ ചിരി



ഒന്നു ചിരിച്ചു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാണ് പലപ്പോഴും കുടുംബ ബന്ധങ്ങൾ പോലും താറുമാറാക്കുന്നത്.
നിറഞ്ഞ ചിരിയും ശാന്തമായ ഇടപെടലും
തുറന്നു പറച്ചിലും ബന്ധങ്ങൾ കെട്ടുറപ്പുള്ളതാക്കും.സ്നേഹം പകരുക നേടുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 21 October 2020

പ്രാതസ്മരണ



ബ്രാഹ്മമുഹൂർത്തത്തിൽ ഉണരാനും പ്രാതസ്മരണ ശ്ളോകങ്ങൾ ചൊല്ലാനും പഴയ തലമുറ ശീലിച്ചിരുന്നു.ശുഭ ചിന്തയുണർത്തുന്ന ഇത്തരം ശ്ളോകങ്ങൾ വിശ്വാസികൾക്ക് ഊർജ്ജദായകമാണ്.കുറഞ്ഞത് ''ഹരേ രാമ'' മൂലമന്ത്രം 9 തവണയെംകിലും ചൊല്ലി പ്രഭാതം ആരംഭിക്കുക.ആ ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ ഇതുവഴി സാധിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 20 October 2020

കടുത്ത മാനസിക സമ്മർദ്ദം



കടുത്ത മാനസിക സമ്മർദ്ദം അതിജീവിക്കാൻ ഗുരുവിന്റെ ഈശ്വരന്റെ നാമജപം കൊണ്ടു സാധിക്കും.ഇത്തരം ഘട്ടങ്ങളിൽ സമ്പൂർണ്ണ ശരണാഗതി മാത്രമാണ് ആശ്രയം.ഉറച്ച വിശ്വാസത്തോടെ നാമം മുറുകെ പിടിക്കുക
ആശ്വാസമുണ്ടാകുന്നത് അനുഭവിച്ചറിയാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 17 October 2020

മനോബലം വർദ്ധിപ്പിക്കാം.



ചില ശീലങ്ങൾ നമ്മെ വല്ലാതെ പിൻതുടരും.
നിർത്തിയ ദുശ്ശീലങ്ങൾ ശക്തമായി തിരിച്ചുവരവ് നടത്താൻ ശ്രമിക്കും.ഇച്ഛാശക്തിയോടെ മുന്നേറുക.
മനോബലത്താൽ നമുക്ക് കീഴ്പ്പെടുത്താൻ പറ്റാത്തതായി ഒന്നുമില്ല.നാമ ജപത്തിലൂടെ മനോബലം വർദ്ധിപ്പിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 16 October 2020


പ്രപഞ്ച ശക്തിയുടെ പ്രീതി നേടാൻ ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. ഒൻപതു  ദിവസം വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക്   7, 5, 3, 1 എന്നീ ക്രമത്തിലും വ്രതമെടുക്കാം. സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളിൽ വ്രതം നോക്കുന്നതും ഉത്തമമാണ്.വിദ്യാർത്ഥികൾ വിദ്യാവിജയത്തിന് വ്രതം അനുഷ്ഠിക്കണം.  മഹാകാളി, മഹാലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളിൽ  പൂജിക്കേണ്ടത്.ദുർഗ്ഗാഷ്ടമി ദിനം സന്ധ്യക്ക് ഗ്രന്ഥം വെപ്പിന് ഉത്തമം.2020 ഒക്ടോബർ  16 ന് അർദ്ധ രാത്രി കഴിഞ്ഞു 1.05 ന് ഈ വർഷത്തെ നവരാത്രി ആരംഭിച്ചു. ഇതനുസരിച്ച്  ഒക്ടോബർ  17 മുതൽ വ്രതം ആചരിക്കണം ഒക്ടോബർ  25 ന് രാവിലെ  7.43 ന് നവമി തീരും. അതുവരെയാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത് . ഒക്ടോബർ 26  തിങ്കളാഴ്ച രാവിലെ 9.01 വരെയാണ് ദശമി.രാവിലെ തൊട്ട് കുട്ടികളെ എഴുത്തിനിരുത്താം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

ഉള്ളതിൽ സംതൃപ്തി



ഉള്ളതിൽ സംതൃപ്തി കണ്ടെത്തണം.അർഹതയ്ക്കനുസരിച്ച് ഈശ്വരൻ തന്നിട്ടുണ്ട്.ഇനിയും അത് തുടരും.
കൈപ്പിടിയിലൊതുങ്ങാത്ത ആഗ്രഹങ്ങൾ ഭാരമാണെന്നറിയുക.അത്യാഗ്രഹങ്ങൾ കുറക്കുക.ജീവിതം സന്തോഷകരമാകുന്നത് അനുഭവിച്ചറിയാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 15 October 2020

ഓരൊ നിമിഷവും ആനന്ദപൂർണ്ണമാക്കുക.



മനസ്സിനെ നിരാശപ്പെടുത്തുന്ന ചിന്തകളിലേക്ക്  പോകാതിരിക്കുക.ശുഭചിന്തകളാൽ മനസ്സ് നിറക്കുക.മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കിട്ടുന്ന അവസരം കളയാതിരിക്കുക.
ഭൂമിയിൽ നമുക്കനുവദിച്ച ഓരൊ നിമിഷവും ആനന്ദപൂർണ്ണമാക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 14 October 2020




വിദ്യ,ബുദ്ധി കാരകനായ ബുധനും രണ്ടാം ഭാവാധിപനും വ്യാഴവും ഒരാളുടെ ജാതകത്തിൽ ശുഭ ഭാവത്തിൽ ശുഭയോഗത്തോടെ ബലവാനായ് നിൽക്കുകയും രണ്ടാം ഭാവത്തിൽ ശുഭഗ്രഹങ്ങൾ  പാപഗ്രഹ യോഗമോ വീക്ഷണമോ ഇല്ലാതെ നിൽക്കുകയും  ചെയ്താൽ അയാൾ ഉന്നത വിദ്യാഭ്യാസമുള്ളവനായും ധനവാനായും സംഭാഷണ ചതുരനായും നല്ല കുടുംബ ജീവിതം ഉള്ളവനായും ഭവിക്കും.
വിശ്വാസികൾ കുട്ടികളുടെ ജാതക പരിശോധന ചെയ്ത് ഈ കാര്യങ്ങൾ അറിഞ്ഞ് പോരായ്മകൾ പരിഹരിക്കുന്നത് ഉത്തമമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 13 October 2020

തെറ്റുകൾ ആവർത്തിക്കാതിരിക്കാം



തെറ്റുകൾ മനുഷ്യസഹജമാണ്.എന്നാൽ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തി മുന്നേറണം.തെറ്റുകൾ ആവർത്തിക്കാതിരിക്കണം .ജീവിത വിജയം നേടാൻ ഇതുവഴി സാധിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 12 October 2020



പ്രലോഭനങ്ങൾക്കു വഴിപ്പെടാതിരിക്കുക.
ആത്മ വിശ്വാസം വളർത്തുക.നമ്മിലുള്ള ഗുണങ്ങൾ  വളർത്തുക.നാം അർഹിച്ചത് നമ്മിൽ വന്നു ചേരും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 11 October 2020

മാനവ സേവ



ഒരു ദിവസം എന്തെംകിലും ഒരു സേവനകർമ്മമെംകിലും ചെയ്യുക.
മാനവ സേവയാണ് യഥാർത്ഥ
മാധവ സേവ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 10 October 2020

നമ്മുടെ പ്രവൃത്തികൾ



മറ്റുള്ളവരുടെ പ്രവൃത്തികൾ ശ്രദ്ധിച്ച് നമ്മുടെ വിലപ്പെട്ട സമയം കളയാതിരിക്കുക.നാം നമ്മുടെ പ്രവൃത്തികൾ ശ്രദ്ധയോടെയും സത്യസന്ധമായും ചെയ്യുക.ജീവിത വിജയം നേടാനുള്ള രഹസ്യമിതാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 9 October 2020

സംകൽപ്പങ്ങൾ



നിശ്ചയധാർഢ്യമുള്ള സംകൽപ്പങ്ങൾ യാഥാർത്ഥ്യമാകും.ലക്ഷ്യം നൻമയായിരിക്കണം.വിശ്വാസം ശക്തമായിരിക്കണം.നല്ല സംകൽപ്പങ്ങൾ
ജീവിതത്തെ മാറ്റിമറിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 8 October 2020



യഥാർത്ഥ ആനന്ദം നമ്മുടെ ഉള്ളിൽ തന്നെയാണുള്ളത്.അതിനാൽ ബാഹ്യമായ അലച്ചിൽ നിർത്തുക.ദൃഷ്ടികൾ ഉള്ളിൽ തിരയട്ടെ.ഈ അന്വേഷണത്തിന് നാമജപത്തെ കൂട്ടു പിടിക്കുക.പ്രപഞ്ചശക്തി നമ്മോടൊപ്പം ചേരും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 7 October 2020

ധർമ്മത്തിന്റെ പാത



ധർമ്മത്തിന്റെ പാതയിൽ ചരിക്കുക സത്യത്തെ ഒന്നിച്ചു നിർത്തുക സ്നേഹം പംകുവെക്കുക.
ജീവിത വിജയം നേടാൻ ഇതാണ് ഉത്തമ മാർഗ്ഗം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 6 October 2020

കോപം ആത്മ നാശം വരുത്തും



കോപം ഒന്നിനും പരിഹാരമല്ല.കോപം ആത്മ നാശം വരുത്തും.ശാന്തമായി പ്രശ്നങ്ങളെ നേരിടുക.നന്മയാണ് ലക്ഷ്യമെംകിൽ പ്രകൃതി ശക്തിയുടെ പിന്തുണ നമ്മോടൊപ്പം ഉണ്ടാകും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 5 October 2020

അനന്തമായ ആകാശം




ഒന്നിലും വിശ്വാസമില്ലെംകിൽ വിഷമ ഘട്ടത്തിൽ അനന്തമായ ആകാശം നോക്കി പ്രാർത്ഥിക്കൂ.നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് അനുഭവിച്ചറിയാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 4 October 2020

മാറ്റം



മാറ്റം അനിവാര്യമാണ്.നല്ല നല്ല മാറ്റങ്ങൾ ജീവിതത്തിലും കൊണ്ടു വരണം.മോശമായ ജീവിത രീതികൾ ശീലങ്ങൾ എല്ലാം മാറ്റിയെടുക്കണം.എല്ലാ മാറ്റവും നല്ലതിനാവട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 1 October 2020

പുഞ്ചിരിയോടെ നേരിടാം



പ്രശ്നങ്ങളെ പുഞ്ചിരിയോടെ നേരിടുക.
സത്യം നമ്മുടെ ഭാഗത്തുണ്ടെംകിൽ ഭയത്തിന്റെ ആവശ്യമില്ല.നീതി നടപ്പാവും.
മനസ്സ് പരിശുദ്ധമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com