Friday, 23 October 2020

ഹരിശ്രീ കുറിക്കാം



വിജയദശമി ദിവസമായ തിംകളാഴ്ച രാവിലെ മുതൽ നിറദീപം സാക്ഷിയാക്കി മാതാപിതാക്കളിൽ നിന്നൊ മുതിർന്ന കുടുംബാംഗളിൽ നിന്നൊ കുട്ടികൾക്ക് ആദ്യാക്ഷരം സ്വീകരിക്കാവുന്നതാണ്.വീട്ടിലെ പൂജാമുറിയിലൊ ഉത്തമ സ്ഥാനത്തൊ വിഘ്നേശ്വരനേയും സരസ്വതിയേയും സംകൽപിച്ച് പ്രാർത്ഥിച്ച് കുരുന്നുകൾക്ക് ഹരീശ്രീ കുറിക്കാം.നാവിൽ സർണ്ണ മോതിരം കൊണ്ട് "ഹരിശ്രീ" എന്നും
കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ" എന്നും എഴുതിക്കുന്നത് ഉത്തമം. ഓം സം സരസ്വത്യൈ നമ: , ഓം ഗം ഗണപതയേ നമഃ എന്നീ മൂലമന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം.ഈശ്വര സാന്നിദ്ധ്യം സദാ കൂടെയുണ്ട് എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

No comments:

Post a Comment