പ്രപഞ്ച ശക്തിയുടെ പ്രീതി നേടാൻ ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. ഒൻപതു ദിവസം വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും വ്രതമെടുക്കാം. സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളിൽ വ്രതം നോക്കുന്നതും ഉത്തമമാണ്.വിദ്യാർത്ഥികൾ വിദ്യാവിജയത്തിന് വ്രതം അനുഷ്ഠിക്കണം. മഹാകാളി, മഹാലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളിൽ പൂജിക്കേണ്ടത്.ദുർഗ്ഗാഷ്ടമി ദിനം സന്ധ്യക്ക് ഗ്രന്ഥം വെപ്പിന് ഉത്തമം.2020 ഒക്ടോബർ 16 ന് അർദ്ധ രാത്രി കഴിഞ്ഞു 1.05 ന് ഈ വർഷത്തെ നവരാത്രി ആരംഭിച്ചു. ഇതനുസരിച്ച് ഒക്ടോബർ 17 മുതൽ വ്രതം ആചരിക്കണം ഒക്ടോബർ 25 ന് രാവിലെ 7.43 ന് നവമി തീരും. അതുവരെയാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത് . ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 9.01 വരെയാണ് ദശമി.രാവിലെ തൊട്ട് കുട്ടികളെ എഴുത്തിനിരുത്താം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
No comments:
Post a Comment