Thursday, 31 December 2020

പുതുവത്സരാശംസകൾ...





പുതുവർഷം നിഷ്കളംക സ്നേഹത്താൽ സമ്പന്നമാകട്ടെ.നിഷ്കാമ കർമ്മത്താൽ പവിത്രീകരിക്കട്ടെ.സർവ്വൈശ്വര്യങ്ങളും നിറഞ്ഞതാകട്ടെ.പുതുവത്സരാശംസകൾ.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 30 December 2020

കാപട്യമില്ലാതെ ജീവിക്കാം



ഉറങ്ങുന്നവരെ ഉണർത്താം എന്നാൽ ഉറക്കം നടിച്ചു കിടക്കുന്നവരെ എഴുന്നേൽപ്പിക്കുക പ്രയാസകരമാണ്.അതുപോലെ അറിയാതെ തെറ്റു ചെയ്യുന്നവരെ തിരുത്താം എന്നാൽ ബോധപൂർവ്വം തെറ്റുകളിലേക്ക് നീങ്ങുന്നവരെ തിരുത്തുക പ്രയാസമാണ്.കാപട്യമില്ലാത്ത ജീവിതം ഉയർച്ചയിലേക്ക് കുതിക്കും.പരോപകാരം വീജയമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

അസൂയ വേണ്ട



മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടാതിരിക്കുക. നമ്മുടെ അർഹതയ്ക്കനുസരിച്ച് ഈശ്വരൻ നൽകിയിട്ടുണ്ട്.അർഹത നിശ്ചയിക്കുന്നത് കർമ്മത്തിനനുസരിച്ചാണ്.സത്കർമ്മങ്ങൾ ചെയ്ത് ഈശ്വരപ്രീതിക്ക് അർഹരാകാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 27 December 2020

നിഷ്കളംക സ്നേഹം



സ്വന്തം നേട്ടത്തിനായ് മറ്റുള്ളവർക്ക് ദോഷമുണ്ടാകുന്ന പ്രവൃത്തികൾ ചെയ്യാതിരിക്കുക.താൽക്കാലിക നേട്ടം
നമ്മുടെ ലക്ഷ്യമാകരുത്.കൃത്രിമ സ്നേഹ പ്രകടനം കപടതയാണ്.നിഷ്കളംക സ്നേഹം നമ്മിൽ നിറയട്ടെ.വിജയം നമുക്കൊപ്പമായിരിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

വാക്കിനെ നിയന്ത്രിക്കാം



അനവസരത്തിലുള്ള സംസാരം അപകടം.
വാക്കിനെ സൂക്ഷിച്ചാൽ നന്ന്.വാക്കിന് വാളിനേക്കാൾ മൂർച്ചയുണ്ട്.അതിനാൽ സംസാരം നിയന്ത്രിക്കാം.മനസ്സിന് ശാന്തിയേകാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 24 December 2020

സ്നേഹം നിറക്കാം



സ്നേഹം കൊണ്ടു ലോകം കീഴടക്കി ദൈവപുത്രൻ യേശു.നിഷ്കളംക സ്നേഹം കൊണ്ടു കീഴടക്കാൻ പറ്റാത്തതായി ഒന്നുമില്ല.
ഓരോ ദിവസവും സ്നേഹം ചൊരിഞ്ഞ് തുടങ്ങുക ദിനം മുഴുവൻ സ്നേഹം നിറക്കുക
ദിവസം സ്നേഹത്തോടെ അവസാനിപ്പിക്കുക.
ഇതാവട്ടെ ഈ വർഷത്തെ ക്രിസ്മസ് സന്ദേശം.ക്രിസ്മസ് ആശംസകൾ ..
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 22 December 2020

ആലസ്യത്തെ അകറ്റാം



നമ്മുടെ ഓരൊ പ്രവൃത്തിയേയും തടയിടാൻ ആലസ്യം എത്തിയേക്കാം.ആലസ്യത്തെ തടുത്ത് മുന്നേറണം.അലസത ജീവിത വിജയത്തിന് തടസ്സമാണ് എന്നറിയുക.ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കുക .
നിത്യകർമ്മം അനുഷ്ഠിക്കുക.അലസതയെ തോൽപ്പിക്കാൻ ഇതാണ് ഉത്തമ മാർഗ്ഗം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 21 December 2020

നന്മ വളർത്താം



നന്മയുള്ളവർ വീടിനനുഗഹമാണ്.അവിടെ സദാ ആനന്ദം അലയടിക്കും.എല്ലാവരിലും നന്മയും തിന്മയുമുണ്ട്. നന്മ പരിപോഷിപ്പിക്കണം.അപ്പോൾ തിന്മ വിട്ടൊഴിയും.ഈശ്വര ശക്തി നമുക്കൊപ്പം ചേരും.ജീവിത വിജയം നമ്മെ തേടിയെത്തും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 19 December 2020

ആഗ്രഹങ്ങൾ



ആഗ്രഹങ്ങൾ ദു:ഖം തരും.ഉള്ളതിൽ സംതൃപ്തി കണ്ടെത്തുക.നമ്മിലുള്ള അമൂല്യമായ ഗുണങ്ങളെ തിരിച്ചറിയുക.
നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക.
സാഹചര്യം എന്തുമാവട്ടെ വിജയം നമ്മോടൊപ്പമുണ്ടാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 16 December 2020

ഭസ്മ ധാരണം



ഭസ്മധാരണം സർവ്വ പാപവും അകറ്റും.
പ്രഭാതത്തിൽ കുളികഴിഞ്ഞ് പുരുഷന്മാർ ഭസ്മം കുഴച്ച് ധരിക്കുന്നത് ഉത്തമം.ശിരസ്സിൽ
കാതുകളിൽ നെറ്റിയിൽ പിൻകഴുത്തിൽ മുൻ കഴുത്തിൽ നെഞ്ചിൽ നാഭിയിൽ ഉരസ്സിൽ തോളുകളിൽ കൈകളുടെ മുകളിൽ മദ്ധ്യത്തിൽ കൈത്തലം സർവ്വാംഗം എന്നീ ശരീര ഭാഗങ്ങളിൽ ഭസ്മം ധരിക്കാവുന്നതാണ്.
ഭസ്മധാരണ സമയത്ത് പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നത് ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

ആനന്ദം നമുക്കൊപ്പം

ആനന്ദം നമ്മുടെ ഉള്ളിലാണ്.മറ്റുള്ളവർക്ക് ആനന്ദമേകുന്ന പ്രവൃത്തികളിലൂടെ നമുക്കതനുഭവിക്കാം.സ്നേഹം പകരുക നന്മ ചെയ്യുക.ആനന്ദം നമ്മോടൊപ്പമുണ്ടാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 14 December 2020

ഉത്തമ പ്രാർത്ഥന



ചുണ്ടുകൾ അനക്കാതെ മനസ്സിൽ ചെയ്യുന്നതാണ് ഉത്തമ പ്രാർത്ഥന.
ചുണ്ടുകൾ അനക്കി പ്രാർത്ഥിക്കുന്നത് മദ്ധ്യമവും.
ശബ്ദമുണ്ടാക്കി പ്രാർത്ഥിക്കുന്നത് അധമവുമാണ്.മാനസീക ജപത്തിനും പ്രാർത്ഥനക്കും ശക്തി കൂടും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

ഉത്തമ പ്രാർത്ഥന



ചുണ്ടുകൾ അനക്കാതെ മനസ്സിൽ ചെയ്യുന്നതാണ് ഉത്തമ പ്രാർത്ഥന.
ചുണ്ടു അനക്കി പ്രാർത്ഥിക്കുന്നത് മദ്ധ്യമവും.
ശബ്ദമുണ്ടാക്കി പ്രാർത്ഥിക്കുന്നത് അധമവുമാണ്.മാനസീക ജപത്തിനും പ്രാർത്ഥനക്കും ശക്തി കൂടും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 13 December 2020

സന്ധ്യ നാമ ജപത്തിന്



സന്ധ്യാസമയം നാമജപത്തിനുള്ളതാണ് .
അന്തരീക്ഷം വിഷമയമാകുന്ന ഈ സമയത്ത്
ജലപാനാദികൾ പാടില്ല.പൂക്കളൊ കയ്കനികളൊ പറിക്കരുത്.തുണി അടിച്ച് അലക്കരുത്.സന്ധ്യാസമയത്ത് സംഗം ചെയ്തുണ്ടാകുന്ന കുട്ടികൾക്ക് ബുദ്ധിമാന്ദ്യം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.
നാമജപത്താൽ ആയുരാരോഗ്യ സൗഖ്യം വീണ്ടെടുക്കാൻ സന്ധ്യാ സമയം ഉപയോഗപ്പെടുത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

ലക്ഷ്യം

പരമ ശിവൻ വൃദ്ധ വേഷത്തിൽ നടന്നും പാർവ്വതി സുന്ദരീ വേഷത്തിൽ നന്ദികേശന്റെ(കാളയുടെ ) പുറത്തേറിയും മനുഷ്യരെ സന്ദർശിക്കുകയായിരുന്നു.
''കണ്ടില്ലേ സ്ത്രീയുടെ അഹംകാരം വൃദ്ധനെ നടത്തിപ്പിക്കുന്നു'' ആളുകൾ കുറ്റപ്പെടുത്തൽ തുടർന്നു.
അതിനാൽ ശിവൻ കാളയുടെ പുറത്തേറി പാർവ്വതി നടന്നു..
''കണ്ടില്ലേ കിളവൻ ഭാര്യയെ നടത്തിക്കുന്നു...''
കുറ്റപ്പെടുത്തലോടു കുറ്റപ്പെടുത്തൽ
തുടർന്നു രണ്ടു പേരും കാളപ്പുറത്തേറി
''ഹൊ പാവം മിണ്ടാപ്രാണിയെ പീഡിപ്പിക്കുന്നു''
ആളുകളുടെ കുറ്റപ്പെടുത്തലിനു ഒരു കുറവുമില്ല.
അതിനാൽ രണ്ടു പേരും ഇറങ്ങി നടക്കാൻ തുടങ്ങി.
''വിഡ്ഢികൾ കാളയുണ്ടായിട്ടും നടക്കുന്നു കണ്ടില്ലേ..'ആളുകൾ പരിഹസിക്കാൻ തുടങ്ങി.
ആളുകളങ്ങിനെയാണ്.എന്തിനും ഏതിനും കുറ്റപ്പെടുത്തലും പരിഹാസങ്ങളും ചൊരിയും
നന്മ ഉൾക്കൊള്ളുക ലക്ഷ്യം വിടാതെ മുന്നേറുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 12 December 2020



ചന്ദനം ഔഷധം കൂടിയാണ്.നെറ്റിയിൽ ഭ്രൂമദ്ധ്യേ വലത് മോതിര വിരലാൽ ലംബമായ്
വേണം ചന്ദനക്കുറി തൊടേണ്ടത്.ആജ്ഞാചക്രത്തിന് ഉണർവ്വേകി ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കാൻ ചന്ദനക്കുറിക്കു കഴിയും.ചന്ദനക്കുറി തൊട്ട ആൾ സദാ പ്രസന്നഭാവത്തിലാകും.  എല്ലാ പൂജകളിലും ചന്ദനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.തിലക ധാരണമില്ലാതെ ചെയ്യുന്ന കർമ്മങ്ങൾ പൂർണ്ണഫലം നൽകില്ലെന്ന് ആചാര്യമതം.കോപിഷ്ടരുടെ കോപമാറ്റാൻ ചന്ദനക്കുറി നിത്യം തൊടുന്നത് ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 11 December 2020



ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത്  ശനിദോഷമകറ്റി അയുരാരോഗ്യ സൗഖ്യമേകും. ശനീശ്വര പ്രീതിക്കായി വ്രതമെടുക്കുന്നവർ  ഉപവസിക്കണം.ഒരിക്കലൂണാവാം.
പുലർച്ചെ കുളിച്ച് ശാസ്താ ക്ഷേത്ര ദർശനം നടത്തി നീരാഞ്ജനം കഴിപ്പിച്ചു പ്രാർത്ഥിക്കണം.ശാസ്താ സ്തുതികൾ കീർത്തനങ്ങൾ പാരായണം ചെയ്യുന്നത് ഉത്തമം.നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ശനിക്ക് കറുത്ത എള്ള് ഉഴുന്ന് എണ്ണ സമർപ്പിച്ച് പ്രാർത്ഥിക്കുക.കറുത്ത വസ്ത്രം ധരിക്കുന്നതും കറുത്ത ചരട് പൂജിച്ചു കെട്ടുന്നതും ശനി ദോഷ മകറ്റും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 10 December 2020

യാത്ര തിരിക്കുമ്പോൾ



അംഗഹീനൻ,തല മുണ്ഡനംചെയ്തയാൾ,വിവസ്ത്ര,വിധവ,
പോത്ത്,കഴുത,പൂച്ച,പാമ്പ്,മുറം,കയറ്,ചാരം,വിറക്,എണ്ണ,ദർഭ,ബലിപുഷ്പം,ഇരുമ്പ്,,കോടാലി,അരിവാൾ തുടങ്ങിയവ കണ്ട് യാത്ര തിരിക്കുന്നത് ഉത്തമമല്ല.അതുപോലെ യാത്ര തിരിക്കുമ്പോൾ പിന്നിൽ നിന്നുവിളിക്കുക ,നിൽക്കാൻ പറയുക,എവിടെ പോകുന്നു എന്ന് ചോദ്യം ചെയ്യുക,ഞാനും വരുന്നു എന്ന് പയുക,നിലവിളി,വഴക്ക് കേൾക്കുക എന്നിവയുണ്ടായാൽ ആ യാത്രയുടെ ഉദ്ദിഷ്ട കാര്യം നടക്കാതെ വരാം.യാത്ര മാറ്റിവെക്കുന്നത് ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com


'അതിഥി ദേവോ ഭവ' എന്നതാണ് ആചാര്യമതം.മുന്നറിയിപ്പില്ലാതെ എത്തിച്ചേരുന്ന അതിഥി ഈശ്വരതുല്യനാണ്.
അതിഥിയെ യഥാവിധി സൽക്കരിക്കുക.
അതിഥി ശാപം വാങ്ങാതിരിക്കുക.
ആതിഥ്യ മര്യാദ പാലിക്കുന്നത് ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 8 December 2020

പൂജാമുറി



ഭവനങ്ങളിൽ പൂജാമുറി കിഴക്കോട്ട് അഭിമുഖമായി ഒരുക്കുക.ദേവീ ദേവന്മാരുടെ
ചിത്രങ്ങളും കിഴക്കോട്ട് അഭിമുഖമാക്കുക.
വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് ആരാധിക്കാതിരിക്കുന്നത് ഉത്തമം.
കേടുപാടു പറ്റിയതും ചിതലരിച്ചതുമായ ചിത്രങ്ങൾ ഒഴിവാക്കുക.രണ്ടു നേരം ദീപം കൊളുത്തുന്നത് ഉത്തമം.പൂജാമുറി പരിശുദ്ധിയോടെ പരിപാലിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 6 December 2020

വടുകുന്ദ

വടുകുന്ദ തടാകത്തിലെ കുഞ്ഞോളങ്ങൾ ഓംകാരനാദം മുഴക്കുന്ന പുണ്യവേള.
കൈലാസ നാഥൻ ലിംഗ രൂപിയായി കുടിയിരിക്കുന്ന വടുകുന്ദ ക്ഷേത്രത്തെ പടിഞ്ഞാറ് നിന്നും ഏഴിമല എത്തിനോക്കുന്ന നയനാനന്ദകരമായ കാഴ്ച.
കിഴക്ക് അർക്കന്റെ പ്രഭാതകിരണങ്ങൾ ഡിസംബറിന്റെ കുഞ്ഞു മഞ്ഞു കണങ്ങളിലൂടെ അരിഞ്ഞിറങ്ങി കുഞ്ഞോളങ്ങൾക്ക് വെള്ളി വർണ്ണമേകുന്നു.
ആത്മാനന്ദത്തിന്റെ അപൂർവ്വ നിമിഷങ്ങൾ..
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 4 December 2020

ദേവദർശനം



ദേവാലയ പ്രദക്ഷിണം കഴിഞ്ഞ് മാത്രം അകത്ത് ദേവദർശനം നടത്തുന്നത് ഉത്തമം.ആൽമരമുള്ള ക്ഷേത്രങ്ങളിൽ ആദ്യം ആൽമര വന്ദനം ചെയ്യണം.
പുരുഷന്മാർ കൈകൂപ്പി തൊഴുമ്പോൾ വിരലഗ്രം ചേർത്ത് താമര മൊട്ടു പോലെ കൈ നെഞ്ചിനു നേരെ ഉയർത്തിയും സ്ത്രീകൾ കൈകൾ  കഴുത്തു വരെ ഉയർത്തിയും തൊഴുന്നത് ഉത്തമം.ശിരസ്സിനു മുകളിൽ കൈ ഉയർത്തിയും പുരുഷന്മാർക്ക് തൊഴാവുന്നതാണ്.പുരുഷന്മാർ മേൽമുണ്ട് പുതച്ച് ദർശനം നടത്തരുത്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 3 December 2020

നാഗ പ്രീതി



നാഗ പ്രീതി വരുത്തുന്നത് നമ്മുടെ ഗൃഹത്തിൽ സർവ്വൈശ്വര്യങ്ങളും നൽകുമെന്ന് ആചാര്യമതം .സമ്പത്ത് വർദ്ധനക്കും സത് സന്താനലബ്ധിക്കും നാഗാരാധന ഉത്തമമായി കരുതുന്നു.പ്രശ്ന ചിന്തയിൽ സർപ്പദോഷം കണ്ടാൽ പരിഹാര കർമ്മം ചെയ്തു പ്രീതി വരുത്തേണ്ടതാണ്.സർപ്പബലി,നൂറും പാലും,ഉപ്പും മഞ്ഞൾ ,മുട്ട,പുറ്റ് സമർപ്പിക്കൽ
പാല്,ഇളനീർ,എണ്ണ അഭിഷേകങ്ങൾ പാട്ടു പാടിക്കൽ എന്നിവ നാഗ പ്രീതിക്ക് ഉത്തമമാണ് .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 2 December 2020

ആത്മ വിശ്വാസം



എന്തു സാഹചര്യമുണ്ടായാലും ആത്മവിശ്വാസം കളയാതിരിക്കുക.
ആത്മ വിശ്വാസം എത് പ്രതികൂല സാഹചര്യത്തേയും അനുകൂലമാക്കിയെടുക്കാൻ നമുക്ക് കരുത്തേകും.ഈശ്വര ശക്തിയിലുള്ള ഉറച്ച വിശ്വാസം ആത്മവിശ്വാസം വർദ്ധിപ്പിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 1 December 2020

ഉത്തമ ഗൃഹം



ഉത്തമ ഗൃഹം അവിടെ താമസിക്കുന്നവർക്ക് സർവ്വൈശ്വര്യവും നൽകും.അതിനാൽ ഗൃഹനിർമ്മിതിക്ക് സഥലം തിരഞ്ഞടുക്കുന്നതു മുതൽ നാം വാസ്തു ശാസ്ത്രം അനുശാസിക്കുന്ന അടിസ്ഥാന കാര്യങ്ങൾ പാലിക്കുന്നത് ഉത്തമം.പണി തുടങ്ങുന്നതിനു മുമ്പ് ഭൂമി പൂജയും കല്ലിടൽ കുറ്റിയടി കട്ടിലവെപ്പ് ഗൃഹപ്രവേശം തുടങ്ങി എല്ലാ കർമ്മങ്ങളും
ഉത്തമ മുഹൂർത്തത്തിൽ ചെയ്യുകയും വേണം.
സ്ഥലത്തിന് അനുയോജ്യമായി നമുക്കിഷ്ട പ്പെട്ട പ്ളാനിൽ വീടു പണിയണം.ഗൃഹപ്രവേശത്തോടനുബന്ധിച്ച് ഗണപതിഹോമവും ഭഗവതിസേവയും നടത്തി
ഭവന ശുദ്ധി വരുത്തുന്നതും ഉത്തമമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com