പരമ ശിവൻ വൃദ്ധ വേഷത്തിൽ നടന്നും പാർവ്വതി സുന്ദരീ വേഷത്തിൽ നന്ദികേശന്റെ(കാളയുടെ ) പുറത്തേറിയും മനുഷ്യരെ സന്ദർശിക്കുകയായിരുന്നു.
''കണ്ടില്ലേ സ്ത്രീയുടെ അഹംകാരം വൃദ്ധനെ നടത്തിപ്പിക്കുന്നു'' ആളുകൾ കുറ്റപ്പെടുത്തൽ തുടർന്നു.
അതിനാൽ ശിവൻ കാളയുടെ പുറത്തേറി പാർവ്വതി നടന്നു..
''കണ്ടില്ലേ കിളവൻ ഭാര്യയെ നടത്തിക്കുന്നു...''
കുറ്റപ്പെടുത്തലോടു കുറ്റപ്പെടുത്തൽ
തുടർന്നു രണ്ടു പേരും കാളപ്പുറത്തേറി
''ഹൊ പാവം മിണ്ടാപ്രാണിയെ പീഡിപ്പിക്കുന്നു''
ആളുകളുടെ കുറ്റപ്പെടുത്തലിനു ഒരു കുറവുമില്ല.
അതിനാൽ രണ്ടു പേരും ഇറങ്ങി നടക്കാൻ തുടങ്ങി.
''വിഡ്ഢികൾ കാളയുണ്ടായിട്ടും നടക്കുന്നു കണ്ടില്ലേ..'ആളുകൾ പരിഹസിക്കാൻ തുടങ്ങി.
ആളുകളങ്ങിനെയാണ്.എന്തിനും ഏതിനും കുറ്റപ്പെടുത്തലും പരിഹാസങ്ങളും ചൊരിയും
നന്മ ഉൾക്കൊള്ളുക ലക്ഷ്യം വിടാതെ മുന്നേറുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment