Saturday, 26 June 2021


ഒരാളുടെ ജാതകത്തിൽ ഭാഗ്യാധിപൻ ശുഭ ഭാവത്തിൽ നിൽക്കുന്നുവെങ്കിൽ പലവിധ സൗഭാഗ്യങ്ങളും  അയാളെ തേടിയെത്തും അതുപോലെ പോലെ ഭാഗ്യ ഭാവമായ ഒൻപതാം ഭാവത്തിൽ  ശുഭഗ്രഹങ്ങളുടെ സാന്നിധ്യവും  ശുഭദൃഷ്ടിയും  ഭാഗ്യം കൊണ്ടു വരുന്നതാണ്. ഭാഗ്യാധിപന് പാപഭാവ സ്ഥിതി , പാപയോഗം,പാപ ദൃഷ്ടി എന്നിവയും  ഭാഗ്യ ഭാവത്തിൽ  പാപ ഗ്രഹങ്ങളുടെ സാന്നിധ്യം ഭാഗ്യ ഭാവത്തിലേക്ക് പാപദൃഷ്ടി എന്നിവയും ഭാഗ്യ അനുഭവങ്ങളെ ഇല്ലായ്മ ചെയ്യുന്നവയാണ്. ജാതക പരിശോധന ചെയ്തു പരിഹാരകർമ്മങ്ങൾ ചെയ്താൽ ഭാഗ്യ ദോഷങ്ങൾ പരിഹരിക്കാവുന്നതാണ്. വിശ്വാസികൾക്ക് ജീവിതവിജയത്തിന് ഇത് അനിവാര്യമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Friday, 25 June 2021

സത്യം



സത്യം പറയുകയും ധർമ്മ മാർഗ്ഗത്തിൽ ചരിക്കുകയും ചെയ്യുക ഈശ്വരൻ നമ്മോടൊപ്പമുണ്ടാകും. അത്തരം ആളുകളുടെ ആയുരാരോഗ്യസൗഖ്യം ഈശ്വരൻ നോക്കിക്കൊള്ളും. മന:ശാന്തി ലഭിക്കും. സത്യം മാത്രം പറയുന്നവൻ ജീവിത വിജയം നേടുന്നു.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Thursday, 24 June 2021

വിവാഹത്തിന് മനപ്പൊരുത്തം പ്രധാനം


നക്ഷത്ര പൊരുത്തം പാപ സാമ്യത കുജദോഷം ദശാസന്ധി ദോഷം ഇവയെല്ലാം പരിശോധിച്ച് ഉത്തമമാണെങ്കിലും പുരുഷനും സ്ത്രീയും തമ്മിൽ മനപ്പൊരുത്തം ഇല്ലെങ്കിൽ അത് വിവാഹബന്ധത്തിന് ഉത്തമമല്ല.
നല്ല മനപ്പൊരുത്തവും സാഹചര്യം അനുകൂലവുമാണെങ്കിൽ ഗാന്ധർവ്വ വിധിപ്രകാരം വിവാഹിതരാകാവുന്നതുമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 23 June 2021

വാക്കിൽ ഗുളികൻ

 
ഒരു വ്യക്തിയുടെ ജാതകത്തിൽ രണ്ടാം ഭാവത്തിൽ  ഗുളികൻ നിന്നാൽ വാക്ക് ദോഷം സംഭവിക്കുന്നു.എന്തുപറഞ്ഞാലും അതു മറ്റുള്ളവരെ മുറിപ്പെടുത്തുന്ന രീതിയിൽ ആകുന്നു .ഇത്തരം  ഗ്രഹനില ഉള്ള ആളുകൾ പഞ്ചാക്ഷരി മന്ത്രം ലിഖിതം ചെയ്തു വാക്ക് ദോഷം അകറ്റണം . നല്ലവണ്ണം ആലോചിച്ചു മാത്രം പ്രധാന വിഷയങ്ങൾ സംസാരിക്കണം. രണ്ടാം ഭാവത്തിലെ ഗുളികന്  സർവ്വേശ്വര കാരകനായ വ്യാഴത്തിന്റെ ദൃഷ്ടി, യോഗം എന്നിവയുണ്ടെങ്കിൽ  ഗുളിക ദോഷം പൂർണ്ണമായും പരിഹരിക്കപ്പെടുകയും ചെയ്യും
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blogspot.com

Wednesday, 16 June 2021

ശനിഗോചരഫലം-മീനക്കൂർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി മീനക്കൂറു കാർക്ക് (പൂരുരുട്ടാതി കാൽ,ഉത്രട്ടാതി,രേവതി) അനുകൂലമാണ്. ഇവരുടെ 11ാംഭാവത്തിലാണ്  ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.അഭീഷ്ട സിദ്ധി,പലവിധ സൗഭാഗ്യങ്ങൾ,ആയുരാരോഗ്യ സൗഖ്യം എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ഗുണഫലം കൂടും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :884866486
prasanthamastro.blogspot.com

Saturday, 12 June 2021

ശനിഗോചരഫലം-കുംഭക്കൂർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി കുഭക്കൂറു കാർക്ക് (അവിട്ടം അര,ചതയം,പൂരുരുട്ടാതി മുക്കാൽ)  അനുകൂലമല്ല. ഇവരുടെ 12ാംഭാവത്തിലാണ്  ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.ഏഴരശ്ശനിയുടെ ആദ്യകാലമാണ്.ധനനഷ്ടം,വീഴ്ച,
പാപകർമ്മങ്ങളിൽ പെട്ടുപോകുക,സ്ഥാന മാറ്റം.പരദേശ വാസം  എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869ൈൈൈൈൈൈ
prasanthamastro.blogspot.com

Tuesday, 8 June 2021

ശനിഗോചരഫലം-മകരക്കൂർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി മകരക്കൂറു കാർക്ക് (ഉത്രാടം മുക്കാൽ,തിരുവോണം,
അവിട്ടം അര) അനുകൂലമല്ല. ഇവരുടെ ചന്ദ്രലഗ്ന ഭാവത്തിലാണ്  ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.ഏഴരശ്ശനിയുടെ മദ്ധ്യകാലമാണ്.ശാരീരികവും മാനസീകവുമായ സൗഖ്യക്കുറവ് ,ധന നഷ്ടം,കുടുംബത്തിൽ നിന്നും അകന്നിരിക്കുക,വിദേശ വാസം  എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 6 June 2021

ശനിഗോചരഫലം-ധനുക്കൂർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി ധനുക്കൂറു കാർക്ക് (മൂലം,പൂരാടം ,ഉത്രാടം കാൽ) അനുകൂലമല്ല. ഇവരുടെ രണ്ടാം ഭാവത്തിലാണ്  ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം. കുടുബ സൗഖ്യം കുറയുക,ധന നഷ്ടം,വിദ്യാതടസ്സം,സംസാരദോഷം  എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 4 June 2021

ശനിഗോചരഫലം-വൃശ്ചികക്കൂർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി വൃശ്ചികക്കൂറു കാർക്ക്  (വിശാഖം കാൽ,അനിഴം,തൃക്കേട്ട) അനുകൂലമാണ്. ഇവരുടെ മൂന്നാം ഭാവത്തിലാണ്  ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.
സഹോദര ഗുണം,മാനസീകധൈര്യം കൂടുക,ആത്‌മ വീര്യവർദ്ധന,സദ്ബുദ്ധി തോന്നുക,ആയുരാരോഗ്യ സൗഖ്യം  എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ഗുണഫലം കൂടും ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 2 June 2021

ശനിഗോചരഫലം- തുലാക്കൂർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി തുലാക്കൂറുകാർക്ക് (ചിത്തിര അര,ചോതി,വിശാഖം മുക്കാൽ) അനുകൂലമല്ല. ഇവരുടെ നാലാം ഭാവത്തിലാണ് ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.
മാതാവിനും മാതുലനും സൗഖ്യക്കുറവ്,ജന്മ ഗൃഹത്തിൽ സ്വസ്ഥതക്കുറവ്,സ്ഥാന മാറ്റം,വാഹനങ്ങളിൽ നിന്നു പരിക്ക്,വളർത്തു മൃഗങ്ങൾക്ക് ദുരിതം എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com