Monday, 31 December 2018

പുതുവർഷ സന്ദേശം

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട് എന്നറിയുക.ജന്മാന്തര കർമ്മ ബന്ധങ്ങളാണ്   വ്യാധികളായി നമ്മെ ബാധിക്കുന്നത്.ഇവയെ ഔഷധം ദാനംജപംഹോമംഅർച്ചനകളിലൂടെ ഒരു പരിധിവരെ പരിഹരിക്കാം.കണ്ണിൽ വീഴേണ്ടത് പുരികത്തിനു കൊണ്ടു പോയി എന്നു പറയും പോലെ ഈശ്വരകൃപയാൽ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല.ഇന്ന് പുതിയൊരു വർഷം കൂടി പിറന്നു .പ്രായം ശരീരത്തിന് ഒന്നു കൂടി എന്നാൽ മനസ്സിന് യുവത്വംനിലനിർത്താൻനമുക്കാകും.നാമജപത്തിലൂടെ.ഏവർക്കുംആയുരാരോഗ്യസൗഖ്യംആശംസിക്കുന്നു.പുതുവത്സരാശംസകൾ 

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 30 December 2018

നമുക്കൊപ്പം ചേരും

വേദനജനകമായ ഓർമ്മകളെ വീണ്ടും ചുമക്കാതിരിക്കുക.വരാനിരിക്കുന്നകാര്യങ്ങളെ കുറിച്ച് ആകുലതയുമരുത്.രണ്ടും മനസ്സിന് പിരിമുറുക്കം ഉണ്ടാക്കും.എല്ലാം
ഈശ്വരകൽപിതം എന്നു കരുതി മുന്നേറണം. നന്മ ചിന്തിക്കുക നന്മപ്രവർത്തിക്കുക ആളുകൾ നമുക്കൊപ്പം ചേരും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 29 December 2018

സത്യത്തിനൊപ്പം

മറ്റുള്ളവരെ വേദനിപ്പിക്കുന്ന ചില സത്യങ്ങൾ തുറന്നു പറയാതിരിക്കുന്നതാണ് ഉചിതം എന്നറിയുക.നാം മറ്റുള്ളവർക്ക് സന്തോഷം നൽകേണ്ടവരാണ് .എന്നാൽ അസത്യം ഒരിക്കലും പറയാതിരിക്കുക.കാരണം ഈശ്വരൻ സത്യത്തിനൊപ്പമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

ഈശ്വരൻ തുണ

മറ്റുള്ളവരുടെ കാര്യത്തിൽ അമിതമായി ഇടപെടാതിരിക്കുക.സഹായങ്ങൾ സേവന മനോഭാവത്തോടെ മാത്രം ചെയ്യുക.മറ്റുള്ളവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക.നമുക്ക് ഈശ്വരൻ തുണയായ് വരും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Thursday, 27 December 2018

സത്സംഗം

എന്തൊക്കെ പ്രലോഭനങ്ങൾ ഉണ്ടായാലും ധർമ്മത്തിൽ നിന്നും വ്യതിചലിക്കരുത്.
അധർമ്മികൾ നരകം തീർക്കും എന്നറിയുക.
അവരുടെ സംസർഗം ഒഴിവാക്കുക.സത്സംഗം  ഉണ്ടാക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 26 December 2018

തീരുമാനം ഉറച്ചതാകണം

നാം ഒരു പ്രവൃത്തിയും ഇരുമനസ്സോടെ ചെയ്യരുത്.സ്വന്തം മനസ്സാക്ഷിക്ക് ശരി എന്ന് തോന്നുന്ന സത്പ്രവൃത്തികൾ മാത്രം ചെയ്യുക.എല്ലാ കാര്യങ്ങൾക്കും ഒരു ഉറച്ച തീരുമാനംഉണ്ടാകണംഎന്നറിയുക .മറ്റുള്ളവരുടെ കയ്യിലെ പാവയാകാതിരിക്കുക. നമ്മെ ഈശ്വരന് ഏൽപ്പിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 25 December 2018

പാഠങ്ങൾ ഉൾക്കൊള്ളുക

യാത്രാമദ്ധ്യേ മലിന ജലത്തിൽ മത്സ്യങ്ങൾ പിടയുന്നത് കണ്ട ഗുരു കമിഴ്ന്ന് കിടന്ന് അവയെ വായിലോട്ടു എടുക്കാൻ തുടങ്ങി.കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ മൂവരും ഗുരുവിന്റെ പ്രവൃത്തി കണ്ടു മത്സ്യം കടിച്ചകത്താക്കാൻ തുടങ്ങി.കുറച്ചു മുന്നൊട്ടു പോയപ്പോൾ ശുദ്ധ ജല സ്ഥാനം കണ്ട ഗുരു അകത്തോട്ടെടുത്ത മീനുകളെ ഒന്നൊന്നായി വായിലൂടെ വെള്ളത്തിലോട്ടു വിടാൻ തുടങ്ങി.അപ്പോഴാണ് ശിഷ്യൻമാർക്ക് ഗുരുവിന്റെ പ്രവൃത്തിയും ലക്ഷ്യവും മനസ്സിലായത്.അവർ പരിതപിച്ചു. കാരണം ഗുരു മീൻ തിന്നാൻതുടങ്ങി എന്നു കരുതി അവർ മീനുകളെ കടിച്ചുമുറിച്ചു തിന്നിരുന്നു.
ഗുരുക്കൻമാരെഅന്ധമായിഅനുകരിക്കുകയല്ല വേണ്ടത്.അവർ  പഠിപ്പിക്കുന്ന പാഠങ്ങൾ ഉൾക്കൊള്ളുകയാണ് വേണ്ടത്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

അറിഞ്ഞു ചെയ്യുക

പ്രശസ്തിക്കു വേണ്ടി മാത്രം ഒരു കർമ്മം ചെയ്യുന്നത് ഉത്തമമല്ല. നാം നല്ല കർമ്മങ്ങൾ ചെയ്താൽ പ്രശസ്തി താനേ വന്നു ചേരും എന്നറിയുക.നല്ല കർമ്മം അറിഞ്ഞു ചെയ്യുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 23 December 2018

നമ്മെ ശരിയാക്കാം

അദ്ധ്യാത്മിക മാർഗ്ഗത്തിലേക്ക് ആരെയും നിർബന്ധിച്ചു നടത്തിക്കാൻ ശ്രമിക്കേണ്ട.
ഭക്തിയും വിശ്വാസവും അടിച്ചേൽപ്പിക്കേണ്ടതല്ല.അത് ജന്മാന്തരമായി ഓരോരാളിലും അന്തർലീനമാണ് എന്നറിയുക .നാം നമ്മെ ശരിയാക്കാൻ മാത്രം ശ്രമിച്ചാൽ മതി.നമ്മോടൊപ്പം ചേർന്നു നിൽക്കുന്നവരിലും ആ മാറ്റം ദൃശ്യമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

ഈ നിമിഷം തുടങ്ങാം

കലിയുഗത്തിൽ ഈശ്വരസാക്ഷാത്കാരം  നാമജപത്തിലൂടെ നേടാം. പൂർണ്ണവിശ്വാസത്തോടെ ഇഷ്ടനാമം ജപിച്ചു തുടങ്ങൂ.ഈശ്വര സാമീപ്യം അനുഭവിച്ചറിയൂ.ഇനി സമയം കളയാനില്ല.ഈ നിമിഷം തന്നെ തുടങ്ങൂ.
മാനസിക ജപം ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 21 December 2018

നല്ല മാതൃക

നിസ്സാര കാര്യങ്ങളെച്ചൊല്ലി രക്ഷിതാക്കളുണ്ടാക്കുന്ന വഴക്ക് കുട്ടികളെ മാനസികമായി ആഴത്തിൽ ബാധിക്കും.
വിട്ടുവീഴ്ചകളിലൂടെയും പരസ്പര അംഗീകാരത്തിലൂടെയും ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കുക.ഇല്ലെംകിൽ കുട്ടികൾക്ക് രക്ഷിതാക്കളോടുള്ള ആദരവും സ്നേഹവും നഷ്ടമാകും എന്നറിയുക.
നല്ല മാതൃകയാകാൻ ശ്രമിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

ഈശ്വരൻ ഒന്നുമാത്രം

നാം പിറന്നു വീണ കുടുംബത്തിലെ ആരാധനാരീതികളും ആചാരങ്ങളും നാം പൂർണമായും പിൻതുടരുക.ഇന്ന സ്ഥലത്ത് ജനിക്കും എന്നുള്ളത് നമ്മൾ തീരുമാനിച്ചതല്ല.അത്  ഭഗവദേച്ഛയായിരുന്നു.മനുഷ്യ കുലത്തിൽ പിറക്കാൻ നമുക്ക് ലഭിച്ച അപൂർവ്വ അവസരത്തെ മികച്ചതാക്കി മാറ്റുക എന്നത് നമ്മുടെ കർത്തവ്യമാണ് എന്നറിയുക.
ഈശ്വരൻ ഒന്നു മാത്രം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Thursday, 20 December 2018

സന്തോഷിക്കാം

മറ്റുള്ളവരുടെ വിജയത്തിൽ ആത്മാർത്ഥമായി സന്താഷിക്കാനും ആശംസിക്കാനും ഉള്ളമനസ്സുണ്ടാകണം.
അങ്ങിനെയായാൽ അസൂയയും നിരാശയും
നമ്മെ ബാധിക്കില്ല.ഇവ രണ്ടും വ്യക്തിനാശം വരുത്തുന്ന ശത്രുക്കളാണെന്നറിയുക.
നാമ ജപം കൊണ്ട് ഇവയെ ഇല്ലാതാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

പ്രകൃതിക്കൊത്തു നീങ്ങാം

പക്ഷികൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാൻ ദിവസങ്ങളോളം അടയിരിക്കുന്നു.കുഞ്ഞുങ്ങളെ തീറ്റ കൊടുത്തു പരിപാലിച്ച് പറക്കമുറ്റിയാൽ അവയെ കൊത്തിയകറ്റുന്നു.ഈ വിജ്ഞാനമെല്ലാം അവയ്ക്ക് ആരും പഠിപ്പിച്ചു കൊടുത്തതല്ല.അവരിലുള്ള അറിവാണ്.പ്രകൃതിശക്തി എല്ലാ ജീവജാലങ്ങൾക്കും ഇത്തരം അറിവുകൾ കഴിവുകൾ നൽകിയിട്ടുണ്ട്.നാം പ്രകൃതിക്കൊത്തു നീങ്ങിയാൽ മാത്രം മതി.
ഓരോ സാഹചര്യവും അനുകൂലമായി വരും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 16 December 2018

പൂർണ്ണ സമർപ്പണം

ഭാവിയിൽ നടക്കുന്നതോ അല്ലാത്തതോ ആയ കാര്യത്തെ കുറിച്ചോർത്ത്        മാനസികപിരിമുറുക്കമുണ്ടാക്കാതിരിക്കുക.അടുത്ത സെക്കന്റിൽ എന്തുസംഭവിക്കും എന്നുപോലും നമുക്കറിയില്ല.എല്ലാം ഈശ്വരേച്ഛ പോലെ നടക്കും എന്നറിയുക.
ഈശ്വരനിൽ പൂർണ്ണ സമർപ്പണം ചെയ്യുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 15 December 2018

നമ്മെ തേടിവരും

''എന്റെ ജീവിതത്തിൽ ഇനി വരാൻ പോകുന്നത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്.ഈ സുന്ദരമായ ഭൂമിയിൽ ജീവിക്കുന്ന നിമിഷങ്ങൾ ആനന്ദകരമാണ്.ഹരിതാഭമായ ഭൂമിയും വർണ്ണ മനോഹരമായ ആകാശവും
ജീവജാലങ്ങളും എല്ലാം എനിക്ക് സന്തോഷമേകുന്നു.ഞാനും ഏവർക്കും സന്തോഷമേകുന്ന പ്രവൃത്തികൾ മാത്രം ചെയ്തു കൊണ്ടേയിരിക്കും''.മനസ്സിനെ ഇതുപോലെപറഞ്ഞുശീലിപ്പിക്കുക.തീർച്ചയായും  സന്തോഷം നമ്മെ തേടിവരും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Friday, 14 December 2018

മനസ്സ് ശാന്തമാക്കാം

തർക്കിക്കാൻ വരുന്നവരോട് മൗനം പാലിക്കുക.സത്യവും ധർമ്മവും നമ്മോടൊപ്പമുണ്ടായാൽ മതി.തർക്ക പരിഹാരങ്ങൾ ഈശ്വരശക്തി നോക്കിക്കോളും.ഈ ഘട്ടങ്ങളിൽ മാനസിക ജപം ചെയ്തു ശീലിക്കുക.മനസ്സ് തനിയെ ശാന്തമാകും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 13 December 2018

സൗഹൃദത്തിനായ് കൈകോർക്കാം.

അയൽക്കാരുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുക.ജാതിയും  മതവും രാഷ്ട്രീയവും നോക്കാതെ അവരോട് ബന്ധുക്കളെപ്പോലെ പെരുമാറുക.മന:ശാന്തിയോടുള്ള കുടുംബ ജീവിതത്തിന് അയൽവക്കവുമായും നല്ല സ്നേഹബന്ധം നിലനിർത്തണം എന്നറിയുക .കഴിഞ്ഞതൊക്കെ മറക്കാം പുതിയ സൗഹൃദത്തിനായ് കൈകോർക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 12 December 2018

ഞാൻ അതാകുന്നു

''ഞാൻ ഈശ്വരാംശമാണ് .പ്രേമ സ്വരൂപമാണ്.സത്യസ്വരൂപമാണ് .ധർമ്മ സ്വരൂപമാണ്.ശാന്തി സ്വരൂപമാണ്.ജ്ഞാന സരൂപമാണ് . നന്മ ചെയ്യുക എന്റെ കർമ്മമാണ്.വിനയവും വിവേകവും എന്നിലുണ്ട്.ആനന്ദം എന്നോടൊപ്പമാണ് ''.ദിവസവും പത്ത് മിനുട്ട് മൗനമായ് ഇരുന്ന് മനസ്സിനെഇത്പറഞ്ഞ്ശക്തിപ്പെടുത്തുക.നാം അങ്ങിനെയായിത്തീരും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 11 December 2018

നമുക്കുള്ളത് ലഭിക്കും

ആരാധനാലയങ്ങളിൽ ഈശ്വരനോട് ഭൗതീക നേട്ടങ്ങൾക്കായി പ്രാർത്ഥിക്കാതിരിക്കുക.അർഹതയ്ക്കനുസരിച്ച് ഈശ്വരൻ അറിഞ്ഞു നൽകും.ഒരു കോടി നൽകാനിരിക്കുന്ന ഈശ്വരനോട് ഒരു ലക്ഷം ചോദിച്ച് സൗഭാഗ്യം നഷ്ടപ്പെടുത്താതിരിക്കുക. സർവ്വരുടെയും നന്മയ്ക്കായി മാത്രം പ്രാർത്ഥിക്കാം.നമുക്കുള്ളത് ഈശ്വരൻ തരും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 10 December 2018

മിതഭക്ഷണം ശീലിക്കാം

ആഹാരം കഴിക്കുന്ന സമയത്ത് സംഭാഷണം ഒഴിവാക്കുക.ശരീരത്തിന് പോഷണമേകുന്ന ആഹാരം തിരഞ്ഞെടുക്കണം.ധൃതിപ്പെട്ട് ഭക്ഷിക്കാതിരിക്കുക.വിശ്വാസമുള്ളവർ ഭോജന മന്ത്രം ചൊല്ലി ഭക്ഷണം കഴിക്കുക.
ശരീരശുദ്ധിക്ക് സസ്യാഹാരം ഉത്തമം എന്നറിയുക.മിത ഭക്ഷണം ദീർഘായുസ്സേകും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 7 December 2018

നിഷ്കാമ ഭക്തി

കൃഷ്ണ ഭഗവാന്റെ പൂർണ്ണ പ്രീതി പിടിച്ചു പറ്റാനായി സത്യഭാമ നാരദ ഉപദേശമനുസരിച്ച് ഭാഗവാനെ തുലാഭാര തട്ടിലിരുത്തി തന്റെ മുഴുവൻ സ്വർണ്ണാഭരണങ്ങളും രത്ന ശേഖരവും മറു  തട്ടിലും നിറച്ചു. ഭഗവാനിരുന്ന തട്ട് പൊങ്ങിയില്ല.കൊട്ടാരത്തിലെ മറ്റു സ്ത്രീരത്നങ്ങളുടെ സ്വർണ്ണരത്നാഭരണങ്ങളും ഭാമ കടം വാങ്ങി തട്ടിൽ നിറച്ചു.ഭഗവാനിരുന്ന തട്ട് അനങ്ങിയില്ല.
''ഞാനിരുന്ന തട്ട് ഉയർത്താനുള്ള വഴികൾ  രുക്മിണിയോടു കൂടി ആലോചിക്കൂ..''
പുഞ്ചിരി തൂകിക്കൊണ്ട് ഭഗവാൻ മൊഴിഞ്ഞു.
ഭാമയുടെ അപേക്ഷ സ്വീകരിച്ച് ഭക്തയായ രുക്മിണി തട്ടിലെ ആഭരണങ്ങൾ മുഴുവൻ മാറ്റി ഒരു തുളസിക്കതിർ പ്രാർത്ഥിച്ച് തട്ടിൽ വെച്ചു.ആ നിമിഷം ഭഗവാനിരുന്ന തട്ട് മറു തട്ടിനൊപ്പമുയർന്നു.ഭാമ തന്റെ സമ്പത്തിലുള്ള അഹംകാരം വെടിഞ്ഞ് ഭഗവത് പാദത്തിൽ വീണു പൊട്ടിക്കരഞ്ഞു .
ഈശ്വരനെ ധനം കൊടുത്ത് സ്വാധീനിക്കാനാവില്ല എന്നറിയുക.നിഷ്കാമ ഭക്തി കൊണ്ടു ഭഗവത് പ്രീതി നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 6 December 2018

സത്പ്രവർത്തികൾ ചെയ്യാം

താൽക്കാലിക സുഖത്തിനായി നാം ചെയ്തുകൂട്ടുന്ന ചില പ്രവർത്തികൾ ദീർഘകാല ദു:ഖത്തിന് ഇടവരുത്തിയേക്കാം.
എന്നാൽ കഷ്ടപ്പാടുകൾ സഹിച്ചും നാം ചെയ്യുന്ന സത്പ്രവർത്തികൾ ദീർഘകാല സുഖം പ്രദാനം ചെയ്യും എന്നറിയുക.
അതിനാൽ  സത്പ്രവർത്തികൾ മാത്രം ചെയ്യുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 5 December 2018

ഗീത 2

അണിനിരന്നു നിൽക്കുന്ന പാണ്ഡസേനയെ കണ്ടിട്ട് ദ്രോണാചാര്യരുടെ അടുത്തെത്തി അപ്പോൾ ദുര്യോദനൻ ഇങ്ങിനെ പറഞ്ഞു.

ഉറച്ച വിശ്വാസം

''മാനത്തൂടെ പറന്നു പോകുന്ന ആ കിളി ഏതാണർജ്ജുനാ?'' കൃഷ്ണ ഭഗവാന്റെ ചോദ്യം.
''അതൊരു പരുന്താണ് കൃഷ്ണാ'' അർജ്ജുനന്റെ ഉത്തരം പെട്ടെന്നായിരുന്നു.
''അർജ്ജുനാ അത് പരുന്തല്ല. കാക്കയാണ്''
ഭഗവാൻ തിരുത്തി.
''ശരിയാണ് കൃഷ്ണാ അത് കാക്കയാണ്.''
അർജ്ജുനൻ സമ്മതിച്ചു.
''അർജ്ജുനന് സ്വന്തമായി ഒരഭിപ്രായമില്ലേ?''
ഭഗവാന്റെ ചോദ്യം.
''എനിക്ക് അങ്ങയെ പരിപൂർണ്ണ വിശ്വാസമാണ്.ഒരു നിമിഷം കൊണ്ട് പരുന്തിനെ കാക്കയാക്കാൻ അങ്ങയ്ക്കു കഴിയും.അതിനാൽ അങ്ങ് എന്തു പറയുന്നു.
അതിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.''
അർജ്ജുനൻ ഭക്തിപാരവശ്യത്തിൽ ലയിച്ചു.
നാം ഈശ്വരനിൽ ഉറച്ച് വിശ്വസിക്കുക.
ഈശ്വരശക്തിക്ക് അസാധ്യമായി ഒന്നുമില്ല എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

Tuesday, 4 December 2018

മനസ്സറിഞ്ഞു ചെയ്യുക

നമ്മുടെ ശരീരം കൊണ്ടു ചെയ്യുന്ന തെറ്റുകളും മനസ്സു കൊണ്ടു ചെയ്യുന്ന തെറ്റുകളും പ്രകൃതി ശക്തിക്കു മുന്നിൽ ഒരു പോലെയാണെന്നറിയുക.അതിനാൽ കപടമായ സ്നഹ പ്രകടനങ്ങൾ ഒഴിവാക്കുക. മനസ്സറിഞ്ഞ് സ്നേഹിക്കുക നന്മകൾ ചെയ്യുക  പ്രകൃതിശക്തി കൂടെ നിൽക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

മനസ്സറിഞ്ഞു ചെയ്യുക

നമ്മുടെ ശരീരം കൊണ്ടു ചെയ്യുന്ന തെറ്റുകളും മനസ്സു കൊണ്ടു ചെയ്യുന്ന തെറ്റുകളും പ്രകൃതി ശക്തിക്കു മുന്നിൽ ഒരു പോലെയാണെന്നറിയുക.അതിനാൽ കപടമായ സ്നഹ പ്രകടനങ്ങൾ ഒഴിവാക്കുക. മനസ്സറിഞ്ഞ് സ്നേഹിക്കുക നന്മകൾ ചെയ്യുക  പ്രകൃതിശക്തി കൂടെ നിൽക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 3 December 2018

വന്നു ചേരും

സന്തോഷം പണം കൊടുത്തു വാങ്ങാവുന്നതല്ല.സന്തോഷമനുഭവിക്കാത്ത സമ്പന്നർ നമുക്കു ചുറ്റും നിരവധിയുണ്ട്.
നമ്മിൽ  നന്മയും സ്നഹവുമുണ്ടെംകിൽ സന്തോഷം താനേ വന്നു ചേരും എന്നറിയുക .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 2 December 2018

സത്കർമ്മം

ജന്മാന്തര പാപബന്ധങ്ങൾ രോഗങ്ങളും ദുരിതങ്ങളുമായി നമ്മെ ബാധിക്കുന്നു.
ഔഷധത്തോടൊപ്പം ദാനവും ജപവും ഹോമവും അർച്ചനയും ചെയ്തു ശമനം കണ്ടെത്തുക എന്നതാണ് ആചാര്യ വിധി
എന്നറിയുക.അതിനാൽ സത്കർമ്മങ്ങൾ മാത്രം അനുഷ്ടിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 1 December 2018

മാനവ സ്നേഹം

മാനവ സ്നേഹമില്ലെംകിൽ ഭക്തിയും ആരാധനയും വ്യർത്ഥമെന്നറിയുക.
മാനവസ്നേഹം ഊട്ടിവളർത്താനാകട്ടെ
നമ്മുടെ ഈ ജീവിതം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

ശനിയാഴ്ച ജനിച്ചാൽ

ശനിയാഴ്ച ജനിച്ചവർ അന്യരെ ആശ്രയിക്കുന്നവരും ആലസ്യമുള്ളവരും കൃശഗാത്രരുമായിരിക്കും
ശനി വാരാധിപൻ ശനിയാണ്.
ഉദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ജനിക്കുന്നവരിൽ വാരഫലം കൂടുതൽ പ്രകടമാകും.
-ജ്യോതിഷരത്നം  പ്രശാന്ത് കണ്ണോം-