കൃഷ്ണ ഭഗവാന്റെ പൂർണ്ണ പ്രീതി പിടിച്ചു പറ്റാനായി സത്യഭാമ നാരദ ഉപദേശമനുസരിച്ച് ഭാഗവാനെ തുലാഭാര തട്ടിലിരുത്തി തന്റെ മുഴുവൻ സ്വർണ്ണാഭരണങ്ങളും രത്ന ശേഖരവും മറു തട്ടിലും നിറച്ചു. ഭഗവാനിരുന്ന തട്ട് പൊങ്ങിയില്ല.കൊട്ടാരത്തിലെ മറ്റു സ്ത്രീരത്നങ്ങളുടെ സ്വർണ്ണരത്നാഭരണങ്ങളും ഭാമ കടം വാങ്ങി തട്ടിൽ നിറച്ചു.ഭഗവാനിരുന്ന തട്ട് അനങ്ങിയില്ല.
''ഞാനിരുന്ന തട്ട് ഉയർത്താനുള്ള വഴികൾ രുക്മിണിയോടു കൂടി ആലോചിക്കൂ..''
പുഞ്ചിരി തൂകിക്കൊണ്ട് ഭഗവാൻ മൊഴിഞ്ഞു.
ഭാമയുടെ അപേക്ഷ സ്വീകരിച്ച് ഭക്തയായ രുക്മിണി തട്ടിലെ ആഭരണങ്ങൾ മുഴുവൻ മാറ്റി ഒരു തുളസിക്കതിർ പ്രാർത്ഥിച്ച് തട്ടിൽ വെച്ചു.ആ നിമിഷം ഭഗവാനിരുന്ന തട്ട് മറു തട്ടിനൊപ്പമുയർന്നു.ഭാമ തന്റെ സമ്പത്തിലുള്ള അഹംകാരം വെടിഞ്ഞ് ഭഗവത് പാദത്തിൽ വീണു പൊട്ടിക്കരഞ്ഞു .
ഈശ്വരനെ ധനം കൊടുത്ത് സ്വാധീനിക്കാനാവില്ല എന്നറിയുക.നിഷ്കാമ ഭക്തി കൊണ്ടു ഭഗവത് പ്രീതി നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Friday, 7 December 2018
നിഷ്കാമ ഭക്തി
Subscribe to:
Post Comments (Atom)
No comments:
Post a Comment