Thursday, 30 May 2019

സാഹചര്യം

സാഹചര്യം ഒരാളെ നല്ലതുചെയ്യാനും ചീത്തകാര്യങ്ങള്‍ ചെയ്യാനും പ്രേരിപ്പിക്കുന്നു.നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഈശ്വരശക്തിയുടെ കൂട്ട് നമുക്കു ലഭിക്കും.എന്നാല്‍ ചീത്തപ്രവൃത്തിയില്‍ ഈശ്വരശക്തി നമുക്കെതിരായിരിക്കും എന്നറിയുക.ചീത്തപ്രവൃത്തി നമുക്ക് ദുരനുഭവങ്ങള്‍ നല്‍കും.സാഹചര്യങ്ങള്‍ നല്ല പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Wednesday, 29 May 2019

ആനന്ദവും ശാന്തിയും

യഥാർത്ഥ ആനന്ദം ഈശ്വര സാക്ഷാത്കാരത്തിലൂടെ മാത്രമെ സിദ്ദിക്കുകയുള്ളൂ.മറ്റുള്ള ആനന്ദവും സൂഖങ്ങളും നൈമിഷികമാണെന്നറിയുക.യഥാർത്ഥ ശാന്തി ഈശ്വരാർപ്പണത്തിലൂടെ മാത്രം സാദ്ധ്യമാവും.യഥാർത്ഥ ആനന്ദവുംശാന്തിയും നേടുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 27 May 2019

വാശികളയുക

വാശി ഒരാളുടെ വ്യക്തിത്വം നഷ്ടപ്പെടുത്തും.നിസ്സാര സംഗതികൾക്ക് വാശി പിടിക്കുന്നവരെ സമൂഹം വെറുക്കും.വാശി പല അപകടങ്ങൾക്കും അപമാനങ്ങൾക്കും വഴിവെക്കും.വാശി കളയുക ഈശ്വര കൃപനേടുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 26 May 2019

മൗനം ശീലിക്കാം

സംസാരം പരമാവധി കുറക്കുക.ആവശ്യത്തിനു സംസാരിക്കുക.അനാവശ്യഭാഷണം ഒഴിവാക്കുക.മൃദുവായി സംസാരിക്കുക.  സമാധാനവും ശാന്തിയും ലഭിക്കാൻമൗനം ശീലിക്കുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Saturday, 25 May 2019

പ്രാർത്ഥിക്കാം

മാസത്തിൽ ഒരു തവണയെംകിലും ദേവാലയ ദർശനം നടത്തുക.ആത്മീയ ഊർജ്ജം നേടാൻ നേടാൻ ഉത്തമമായ മറ്റൊരിടമില്ല.കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് നാമജപാദികളും ഭജനയും നടത്തുന്നതും  നമുക്കും ഭവനത്തിനും ഐശ്വര്യമേകും എന്നറിയുക.ഈശ്വരസാക്ഷാത്കാരം ആഗ്രഹിക്കുന്നവർ നാമജപത്തിൽ മനസ്സുറപ്പിക്കുക.നല്ലതിനായ് പ്രാർത്ഥിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 24 May 2019

അഹംകരിക്കരുത്

അനുഭവം ഗുരുവാണ്.അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളുക.നല്ല അനുഭവങ്ങൾ നല്ല പ്രവൃത്തിയുടെ ഫലമാണ്.പ്രവൃത്തി നന്നാക്കാതെ നല്ല അനുഭവം വേണമെന്ന് ശഠിക്കുന്നത് അഹംകാരമാണ് എന്നറിയുക.അഹംകാരം നാശം വിതക്കും.അഹംകരിക്കാതിരിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 23 May 2019

വിജയം വന്നു ചേരും

മറ്റുള്ളവരുടെ നന്മയും വിജയവും അംഗീകരിക്കാനുള്ള മനസ്സ് നമുക്കുണ്ടാവണം.വ്യക്തികളുടെ വെറുപ്പ് നേടുന്നത് നമുക്ക് പരാജയം നൽകുമെന്നറിയുക.നന്മ ചെയ്യുക സ്നേഹം സമ്പാദിക്കുക.വിജയം താനേ വന്നു ചേരും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 22 May 2019

പ്രവൃത്തികളുടെ 'ഫലം'

നാം ചെയ്ത പ്രവൃത്തികളുടെ ഫലം നാം തന്നെ അനുഭവിക്കും. നന്മ ചെയ്താൽ നല്ല ഫലം ലഭിക്കും.തിന്മ ചെയ്ത്  നല്ല ഫലം ലഭിക്കണമെന്നാഗ്രഹിക്കുന്നത്  മൂഢത്വമാണ്.ഉപ്പു തിന്നവൻ വെള്ളം കുടിക്കും.മനസാവാചാകർമ്മണാ നന്മ മാത്രം ഉണ്ടാവട്ടെ.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 21 May 2019

നന്മ

അന്യരുടെ സംകടങ്ങൾ നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്നെംകിൽ നമ്മിൽനൻമയുണ്ടെന്നറിയുക.മറിച്ചായാൽ ആത്മ പരിശോധന നടത്തുക.നന്മയുള്ള മനസ്സുകളെ ഈശ്വരൻ പരിരക്ഷിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 20 May 2019

വാക്കു നന്നാക്കാം

മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ കേൾക്കുക.എടുത്തുചാടി മറുപടി പറയാതിരിക്കുക.കാരണം വാക്ക് ഇരുതലമൂർച്ചയുള്ളവാളാണ്.സൂക്ഷിച്ചുപയോഗിച്ചില്ലെംകിൽ  പറയുന്നവനും കേൾക്കുന്നവനും മുറിവു പറ്റും എന്നറിയുക.വാക്കു നന്നായാൽ വ്യക്തി നന്നായി.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Sunday, 19 May 2019

ഇന്ന് ചെയ്യേണ്ടത് ചെയ്യുക

കഴിഞ്ഞുപോയ ഓരോ നിമിഷത്തിലും ജീവിതത്തിൽ സംഭവിച്ച സുഖകരമല്ലാത്ത കാര്യങ്ങളെ മറക്കുക.അന്ന് അങ്ങിനെ ചെയ്തിരുന്നെംകിൽ ഇന്ന് ഇങ്ങിനെയാകുമായിരുന്നു എന്ന് ചിന്തിക്കുന്നത് വ്യർത്ഥമാണ്.ഇന്ന് ചെയ്യേണ്ടത് ഭംഗിയായിചെയ്യുക.ഫലം ഈശ്വരൻ നൽകും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


കാമക്രോധലോഭമോഹം

കാമക്രോധലോഭമോഹം മനുഷ്യനെ അധ:പ്പതിപ്പിക്കും.കാമത്തിനു പിറകെ        ക്രോധവും ലോഭവും മോഹവും    ഒന്നൊന്നായിനമ്മെവേട്ടയാടും.അതിനാൽ കാമത്തെ നിയന്ത്രിക്കുക.സാധകൻ ഏറ്റുമുട്ടേണ്ടത്കാമത്തോടാണ്.അതിനെകീഴടക്കണം.കാമമടങ്ങിയാൽ മറ്റു മൂന്നും  അടങ്ങും  അങ്ങിനെയായാൽ നാം ഇച്ഛിക്കുന്നത് നേടാൻ നമുക്ക് സാധിക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 17 May 2019

ശത്രുത വേണ്ട

നമുക്കാരോടെംകിലും വിരോധമൊ ശത്രുതയോ ഉണ്ടെംകിൽ നാം തന്നെ മുൻകൈ എടുത്ത് പരിശാന്തിയുണ്ടാക്കണംശത്രുതയും വിരോധവും ആത്മീയശക്തിയെയും വ്യക്തി പ്രഭാവത്തെയും ദോഷകരമായി ബാധിക്കും എന്നറിയുകയുക.ശത്രുത വേണ്ട സ്നേഹം മാത്രമാവട്ടെ നമ്മുടെ മതം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Thursday, 16 May 2019

ബൂമറാങ്

അധർമ്മത്തിനായും അന്യർക്ക് ദോഷം വരുത്താനും ഈശ്വരപ്രാർത്ഥന നടത്തരുത്.ബൂമറാങ് പോലെ ഇവ തിരിച്ചു വരും എന്നറിയുക. വിധി നടപ്പാക്കുന്നത് നാമല്ല ഈശ്വരനാണ്.ഈശ്വരനിൽ പൂർണ്ണമായും വിശ്വസിക്കുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 15 May 2019

മോക്ഷം

പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചതുകൊണ്ടു മാത്രം മോക്ഷം സാദ്ധ്യമല്ല. വ്യക്തി സാധനയും സേവനവും ചെയ്ത് ആത്മീയ പുരോഗതി നേടണം.വിജയം നേടണം എന്ന് ആഗ്രഹിച്ചത് കൊണ്ടു മാത്രമായില്ല നന്നായി  പരിശ്രമിക്കണം.നാം മാറാൻ തയ്യാറാകണം.സത്ചിന്ത സൽപ്രവൃത്തി സാധകർ ഇതിൽ നിന്നും വ്യതി ചലിക്കരുത്.നമുക്ക് മോക്ഷത്തിനായി പരിശ്രമിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Monday, 13 May 2019

നന്മകളറിയുക

മറ്റുള്ളവരിലെ കുറ്റവും കുറവും കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കുക.വിലപ്പെട്ട സമയം നമ്മുടെ കുറവുകൾ കണ്ടെത്തി പരിഹരിക്കാൻ ഉപയോഗപ്പെടുത്തുക.മറ്റുള്ളവരുടെ നന്മകളറിയുക സ്നേഹിക്കുക അങ്ങിനെയായാൽ ജീവിതവിജയംവന്നു ചേരും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Saturday, 11 May 2019

യാത്ര നല്ലതാക്കാം

ഒരു യാത്രയുടെ തുടക്കം നല്ല ശകുന ലക്ഷണങ്ങളോടെയാണെംകിൽ യാത്രയിലുടനീളം നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതാണ്.അതിനായി യാത്ര പുറപ്പെടുന്നതിനു മുമ്പ് ഇഷ്ടദേവതയെ പ്രാർത്ഥിക്കുകയും യാത്രയുടെ ഉദ്ദേശശുദ്ധി മനസ്സുകൊണ്ടു പംകുവെക്കുകയും വേണം.യാത്രയിലുടനീളംഈശ്വരസ്മരണ നിലനിർത്തണം.അങ്ങിനെയായാൽ എല്ലാ കാര്യവും ഈശ്വര കൃപയാൽ നടക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 10 May 2019

ലക്ഷ്യത്തിലേക്ക് കുതിക്കാം

ആഗ്രഹങ്ങൾ ദു:ഖം മാത്രമേ നൽകൂ.ലക്ഷ്യംവിജയത്തിനാവശ്യമാണ്.ആഗ്രഹവുംലക്ഷ്യവുംരണ്ടാണ്.നല്ലപണക്കാരനാകണമെന്നത് ഒരാഗ്രഹമാണ്. നല്ല ഒരു ജോലി നേടുക എന്നത് ഒരു ലക്ഷ്യവും.നല്ല ജോലി ലഭിച്ചാൽ പണം തനിയെവന്നുചേരുംഎന്നറിയുക.ആഗ്രഹം കുറക്കുക ലക്ഷ്യത്തിലേക്ക് കുതിക്കുക. 

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

ശാന്തചിത്തരാകും

കുട്ടികൾക്ക് കുറുമ്പും കോപപ്രകൃതവും കൂടുതലാണ് എംകിൽ മാതാപിതാക്കൾ അവരെ ഈശ്വരനിൽ സംകൽപിച്ച് സമർപ്പിക്കുക .ദേവാലയ ദർശനവും നാമജപവും കുട്ടികളെ ശീലിപ്പിക്കുക.വായിക്കുന്ന പ്രായമായാൽ ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പാരായണം ചെയ്യിപ്പിക്കുകയും കേൾപ്പിക്കുകയും ചെയ്യുക.അവർ സദ്ബുദ്ധിയുള്ളവരും ശാന്ത ചിത്തരുമായിത്തീരും എന്നറിയുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 9 May 2019

മനസ്സ് ശാന്തമാക്കാം

പ്രശ്നങ്ങളും പ്രതിസന്ധികളും പലതും വന്നോട്ടെ പുഞ്ചിരിയോടെ ഇവയെ നേരിടുക.മനസ്സിനെ ശാന്തമാക്കുക ഈശ്വര നാമം ജപിക്കുക.ഈശ്വര കടാക്ഷത്താൽ പ്രശ്നങ്ങളകലും പ്രതിസന്ധികൾ തരണം ചെയ്യും.മനസ്സ് ശാന്തമായാൽ എല്ലാം ശരിയാകും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


Tuesday, 7 May 2019

സത് സന്താനം

സന്താന വിഷയത്തിൽ ഈ കലികാലത്തിൽ നമുക്ക് പ്രാർത്ഥന മാത്രമാണ് ആശ്രയം.പുരുഷപ്രജയും സത്രീപ്രജയും ജനിക്കുന്നത് അർഹതക്കനുസരിച്ചാണ്.അംഗപൂർണ്ണരായും അല്ലാതെയും ജന്മമെടുക്കുന്നതും അങ്ങിനെ തന്നെ.കുട്ടികളില്ലാത്തവരും അവരവരുടെ അർഹതയാണ് എന്നു കരുതിസമാധാനിക്കുക.സമൂഹത്തിൽസത്ചിന്തയും സദ്ബുദ്ധിയുമുള്ള കുട്ടികളുണ്ടാവാൻ പ്രാർത്ഥിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

Monday, 6 May 2019

ആരാധിക്കാം ആചരിക്കാം

രക്ഷിതാക്കൾ കുട്ടികൾക്ക് പ്രകൃതി ശക്തികളെഈശ്വരനായി കണ്ട് വിശ്വസിക്കാനും ആരാധിക്കാനും കുടുംബദേവതകളേയും ആരാധനാ സമ്പ്രദായങ്ങളേയും പരിചയപ്പെടുത്താനും ആചരിക്കാനും അവസരം നൽകണം.കലിയുഗത്തിൽ അവർക്ക് സത്യത്തിലും ധർമ്മത്തിലും അധിഷ്ഠിതമായ കുടുംബ ജീവിത സാഹചര്യം ഇതുവഴി കൈവരും എന്നറിയുക.ആരാധിക്കാം ആചരിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Sunday, 5 May 2019

പൂർണ്ണ സമർപ്പണം

ഈശ്വരനിൽ പൂർണ്ണമായും സമർപ്പിച്ചവരെഓരോ നിമിഷവും ഈശരൻ തന്നെ നയിക്കുമെന്നറിയുക.അവരുടെ ഓരോ പ്രവൃത്തികളും ജീവിത സാഹചര്യങ്ങളുംമാറി മറിയുന്നതും ഈശ്വരേച്ഛയാലാണ്.അവർക്ക് എല്ലാം പുഞ്ചിരിയോടെ നേരിടാൻ സാധിക്കും.നമുക്ക് പൂർണ്ണമായും ഈശ്വരനിൽ സമർപ്പിക്കാം.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Friday, 3 May 2019

അഹംകരിക്കരുത്

ദുഷ്ചിന്തകളും ദുർഭാഷണങ്ങളും  വ്യക്തി നാശം വരുത്തും.നല്ലതു ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക.മനസ്സിൽ നന്മയുള്ളവർക്ക്ഈശ്വരന്റെ കൂട്ടുണ്ട്.ഒന്നിലും അഹംകരിക്കരുത്.അഹംകാരം നാശം വിതക്കും.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Thursday, 2 May 2019

സ്നേഹിക്കാം

മക്കളോട് സ്നേഹം പ്രകടിപ്പിക്കണം.ഉള്ളിലെ സ്നേഹം പംകുവെക്കുക.നമുക്കു ചെയ്യാവുന്ന ലളിതമായതും മഹത്വപൂർണ്ണവുമായ മാനവസേവസ്നേഹം പകരുക എന്നുള്ളതാണ്.നിഷ്കളംകമായ സ്നേഹം ആനന്ദത്തിലേക്കും ശാന്തിയിലേക്കും നയിക്കും എന്നറിയുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

വിജയം നമ്മുടെ വഴിയെ

ഒരാളിലും നമ്മുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കരുത്.മറ്റുള്ളവരുടെ അഭിപ്രായങ്ങളും പരിഗണിക്കുക.അകന്നു പോകുന്നവർ പോകട്ടെ.സത്യത്തിലും ധർമ്മത്തിലും ഉറച്ചു നിൽക്കുക.വിജയം നമ്മുടെ വഴിയെ വരുംഎന്നറിയുക.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Wednesday, 1 May 2019

ലക്ഷ്യം നല്ലതാവട്ടെ

നാം സദുദ്ദേശത്തോടെ ഒരു കാര്യം നടക്കുവാൻ തീവ്രമായി  ആഗ്രഹിച്ചാൽ ഈശ്വരൻ അത് നടത്തിത്തരുമെന്നുള്ള കാര്യം ഉറപ്പാണ് എന്നറിയുക.നമ്മുടെ ലക്ഷ്യം നല്ലതിനാവട്ടെ.ഈശ്വരൻ നമുക്കൊപ്പമുണ്ട്.

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-